Just In
- 9 hrs ago
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി സ്കോഡ
- 9 hrs ago
230 -ഓളം വിന്റേജ് ബൈക്കുകളുമായി ടോപ്പ് മൗണ്ടൻ ക്രോസ്പോയിന്റ് മ്യൂസിയം കത്തിയമർന്നു
- 10 hrs ago
മൂന്ന് പുതിയ ഹൈ സ്പീഡ് മോഡലുകള്‍ അവതരിപ്പിച്ച് കൊമാകി
- 10 hrs ago
ഡെക്കോ സ്പീഡ്സ്റ്റർ പരിവേഷത്തിൽ അണിഞ്ഞൊരുങ്ങി ബിഎംഡബ്ല്യു R 18 ക്രൂയിസർ
Don't Miss
- News
മൂന്നരവർഷത്തെ ഇടവേള: ഖത്തര്‍-യുഎഇ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു, കൂടുതൽ സർവീസുകൾ ഉടൻ
- Finance
കോവിഡ് പ്രതിസന്ധിയിലും ലാഭത്തിലായി പൊതുമേഖലാ സ്ഥാപനങ്ങൾ; നേടിയത് 3149 കോടി രൂപയുടെ വിറ്റുവരവ്
- Movies
അന്നൊക്കെ പട്ടിണി കിടന്നിട്ടുണ്ട്, നല്ല കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചത്: അലക്സാന്‍ഡ്ര
- Sports
ISL 2020-21: ഇഞ്ചുറിടൈം ഗോളില്‍ ബ്ലാസ്റ്റേഴ്സ് നേടി, ബെംഗളൂരുവിനെ വീഴ്ത്തി
- Lifestyle
2021-ലെ ഏറ്റവും ഭാഗ്യമുള്ള നക്ഷത്രം; ഏത് ആഗ്രഹവും നിറവേറും
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
542 bhp കരുത്ത്; പുതിയ ഫ്ലൈയിംഗ് സ്പർ V8 ഗ്രാൻഡ് ടൂറർ അവതരിപ്പിച്ച് ബെന്റ്ലി
ബ്രിട്ടീഷ് ആഢംബര പ്രീമിയം വാഹന നിർമാതാക്കളായ ബെന്റ്ലി തങ്ങളുടെ ഗ്രാൻഡ് ടൂറർ മോഡലായ ഫ്ലൈയിംഗ് സ്പറിൽ V8 എഞ്ചിൻ അവതരിപ്പിച്ചു. എസ്യുവി മോഡലുകളിലെ വേഗരാജാവായ ബെന്റായിഗയിലും കോണ്ടിനെന്റൽ ജിടിയിലും കാണുന്ന അതേ യൂണിറ്റ് തന്നെയാണ് ഇത്.

ബാക്ക് സീറ്റ് സുഖസൗകര്യങ്ങളേക്കാൾ ഡ്രൈവിംഗ് മികവിലാണ് V8 മോഡൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ബെന്റ്ലി അവകാശപ്പെടുന്നു. 4.0 ലിറ്റർ ട്വിൻ-ടർബോ V8 എഞ്ചിനാണിത്.

ഈ പെർഫോമൻസ് പായ്ക്കിന് പരമാവധി 542 bhp കരുത്തിൽ 770 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ലൈറ്റ് ലോഡ് അവസ്ഥയിൽ ഈ ഹോട്ട്-എഞ്ചിനിൽ സിലിണ്ടർ നിർജ്ജീവമാക്കുന്ന സാങ്കേതികവിദ്യ പ്രവർത്തിക്കുന്നുണ്ട് എന്നതാണ് ശ്രദ്ധേയം.
MOST READ: 2021 കിക്സിന്റെ ടീസർ പുറത്തിറക്കി നിസാൻ

എഞ്ചിൻ വേഗത 3000 rpm-ൽ താഴെയാകുമ്പോൾ ആക്സസ് ചെയ്യാവുന്ന ടോർഖ് 235 Nm ആയി കുറയുന്നു. സിലിണ്ടർ നിർജ്ജീവമാക്കുന്ന സമയം വെറും 20 മില്ലിസെക്കൻഡാണ്. അതിനാൽ തന്നെ ഡ്രൈവർക്ക് ഇത് തിരിച്ചറിയാൻ സാധിക്കില്ല.

W12 പതിപ്പിനെ അപേക്ഷിച്ച് 100 കിലോഗ്രാം ഭാരവും ഈ യൂണിറ്റിന് കുറവാണ്. അതിനാൽ 0-100 കിലോമീറ്റർ വേഗത വെറും 4.1 സെക്കൻഡിനുള്ളിൽ കൈവരിക്കാൻ ബെന്റ്ലി ഫ്ലൈയിംഗ് സ്പറിന് സാധിക്കും. അതേസമയം സൂപ്പർകാറിന്റെ പരമാവധി വേഗത 318 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു.
MOST READ: 10 മാസത്തില്‍ നെക്സോണ്‍ ഇലക്ട്രിക്കിന്റെ 2,000 യൂണിറ്റ് നിരത്തിലെത്തിച്ച് ടാറ്റ

പെർഫോമൻസിനൊപ്പം അഡാപ്റ്റീവ് എയർ സസ്പെൻഷൻ, ബ്രേക്ക് ബൈ ടോർഖ് വെക്റ്ററിംഗ്, ഡ്രൈവ് ഡൈനാമിക്സ് കൺട്രോൾ, ഇലക്ട്രിക് സ്റ്റിയറിംഗ് എന്നിവയെല്ലാം വാഹനത്തിലെ സ്റ്റാൻഡേർഡ് സവിശേഷതകളായി ഇടംപിടിക്കുന്നു.

മാത്രമല്ല 48V ഇലക്ട്രിക് ആക്റ്റീവ് ആന്റി-റോൾ ടെക്നോളജി (ബെന്റ്ലി ഡൈനാമിക് റൈഡ്), ഓൾ-വീൽ സ്റ്റിയറിംഗ് എന്നിവയും ഫ്ലൈയിംഗ് സ്പറിലുണ്ട്. എന്തിനധികം പറയുന്നു ഇന്ധനക്ഷമതയുടെ കാര്യത്തിൽ V8 16 ശതമാനം കൂടുതൽ കാര്യക്ഷമമാണ്.
MOST READ: മാക്-ഇ ഇലക്ട്രിക് എസ്യുവിക്ക് പുതിയ പെർഫോമെൻസ് പതിപ്പുമായി ഫോർഡ്

നാല് ഡോറുകളുള്ള ലക്സോ-ബാർജിന്റെ വിലയേറിയ പതിപ്പിൽ വാഗ്ദാനം ചെയ്യുന്ന മറ്റെല്ലാ ഉപകരണങ്ങളും വ്യക്തിഗതമാക്കലിന്റെ വ്യാപ്തിയും കുറഞ്ഞ V8 മോഡലിൽ വരെ ബ്രിട്ടീഷ് ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നുണ്ട്.

അതിനാൽ ഡ്രൈവർ കേന്ദ്രീകൃത മോഡൽ ബെന്റ്ലിയുടെ പ്രശസ്തമായ മികച്ച രൂപവും ഇന്റീരിയറും നഷ്ടപ്പെടുത്തുകയില്ല. ക്രൂവ് ഫെസിലിറ്റിയിൽ നിർമിച്ച ഫ്ലൈയിംഗ് സ്പർ V8 പരിഷ്കരിച്ച ശ്രേണി ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ബെന്റ്ലി തീരുമാനിച്ചതിനാൽ ഗ്രാൻഡ് ടൂറർ ഇന്ത്യയിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.