അരങ്ങേറ്റത്തിനൊരുങ്ങി ബിഎസ് VI മഹീന്ദ്ര ബൊലേറോ

മറ്റ് നിര്‍മ്മാതാക്കളെപ്പോലെ തങ്ങളുടെ നിരയിലെയും ശേഷിക്കുന്ന മോഡലുകളുടെ ബിഎസ് VI പതിപ്പ് വാഹനങ്ങളെ വിപണിയില്‍ അവതരിപ്പിക്കുന്നതിനുള്ള അവസാന ഘട്ട ഒരുക്കത്തിലാണ് മഹീന്ദ്ര. 2020 ഏപ്രില്‍ ഒന്നോടെ രാജ്യത്ത് ബിഎസ് VI എമീഷന്‍ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വരും.

അരങ്ങേറ്റത്തിനൊരുങ്ങി ബിഎസ് VI മഹീന്ദ്ര ബൊലേറോ

ഇതിന് മുന്നോടിയായി തങ്ങളുടെ നിരയിലെ വാഹനങ്ങള്‍ എല്ലാം ബിഎസ് VI -ലേക്ക് മാറ്റുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ബൊലേറോയുടെ ബിഎസ് VI ഡീസല്‍ പതിപ്പ് അരങ്ങേറ്റത്തിന് സജ്ജമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മള്‍ട്ടി യൂട്ടിലിറ്റി വാഹനമാണ് ബൊലേറോ.

അരങ്ങേറ്റത്തിനൊരുങ്ങി ബിഎസ് VI മഹീന്ദ്ര ബൊലേറോ

1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് നവീകരിച്ച് വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്. 1.5 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ 17 bhp കരുത്തും 195 Nm torque ഉം സൃഷ്ടിക്കും.

അരങ്ങേറ്റത്തിനൊരുങ്ങി ബിഎസ് VI മഹീന്ദ്ര ബൊലേറോ

പുതുക്കിയ ഗ്രില്‍, ബമ്പര്‍ എന്നിവ പുതിയ ബിഎസ് VI പതിപ്പിന്റെ സവിശേഷതകളാണ്. ബ്ലാക്ക് ഇന്‍സേര്‍ട്ടുകളുള്ള ഹെഡ്‌ലാമ്പുകളും പുതിയ പതിപ്പിന്റെ സവിശേഷതയാണ്. നേരത്തെ വിപണിയില്‍ ഉള്ള പതിപ്പിനെക്കാള്‍ പ്രീമിയം ലുക്കാണ് ബിഎസ് VI മോഡലിന്റെ പ്രധാന സവിശേഷത.

അരങ്ങേറ്റത്തിനൊരുങ്ങി ബിഎസ് VI മഹീന്ദ്ര ബൊലേറോ

അതോടൊപ്പം പുതിയ ബിഎസ് VI പതിപ്പിന്റെ പുതുക്കിയ മുന്‍ഭാഗം കര്‍ശനമായ ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായിട്ടായിരിക്കും നിര്‍മ്മിച്ചിരിക്കുന്നത്. ഇത് രാജ്യത്ത് വില്‍പ്പനയ്ക്കെത്തുന്ന എല്ലാ മോഡലുകളിലും കാല്‍നടയാത്രക്കാര്‍ക്ക് മതിയായ പരിരക്ഷ നല്‍കുന്നതിന് നിര്‍ബന്ധിക്കുന്നു.

അരങ്ങേറ്റത്തിനൊരുങ്ങി ബിഎസ് VI മഹീന്ദ്ര ബൊലേറോ

കാഴ്ചയില്‍ 2020 മഹീന്ദ്ര ബൊലേറോ അതിന്റെ ബോക്‌സി ഡിസൈനും ലളിതമായ രൂപവും തുടരും. വാഹനത്തിന്റെ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. അകത്ത്, നവീകരിച്ച ഡാഷ്ബോര്‍ഡും ചില അധിക സവിശേഷതകളും വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അരങ്ങേറ്റത്തിനൊരുങ്ങി ബിഎസ് VI മഹീന്ദ്ര ബൊലേറോ

എയര്‍ബാഗ്, ഹൈ സ്പീഡ് അലേര്‍ട്ട് സിസ്റ്റം, ഡ്രൈവര്‍ക്കും മുന്‍ സീറ്റ് യാത്രക്കാരനും സീറ്റ്ബെല്‍റ്റ് റിമൈന്‍ഡറുകള്‍, സെന്‍ട്രല്‍ ലോക്കിങ് സിസ്റ്റം, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ വാഹനത്തില്‍ കമ്പനി ലഭ്യമാക്കും. അതോടൊപ്പം ABS, ആന്റി ഗ്ലെയര്‍ IRVM, ഡിജിറ്റല്‍ ഇമ്മോബിലൈസര്‍, മുന്‍ ഡിസ്‌ക്ക് ബ്രേക്കുകള്‍ എന്നിവയും വാഹനത്തില്‍ നിലനിര്‍ത്തും.

അരങ്ങേറ്റത്തിനൊരുങ്ങി ബിഎസ് VI മഹീന്ദ്ര ബൊലേറോ

B4, B6, B6 (O) എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാകും പുതിയ പതിപ്പ് വിപണിയില്‍ എത്തുക. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പഴയ പതിപ്പില്‍ നിന്നും 50,000 രൂപയുടെ വരെ വര്‍ധനവ് ഉണ്ടാകുമെന്നാണ് സൂചന.

അരങ്ങേറ്റത്തിനൊരുങ്ങി ബിഎസ് VI മഹീന്ദ്ര ബൊലേറോ

2000 -ലാണ് വാഹനത്തെ കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. ഒരു പതിറ്റാണ്ടിലേറെയായി മഹീന്ദ്ര നിരയില്‍ വലിയ വില്‍പ്പന നേടുന്ന വാഹനം കൂടിയാണിത്. 2019 ഏപ്രില്‍ മുതല്‍ 2020 ജനുവരി വരെ 52,828 യൂണിറ്റുകളുടെ വില്‍പ്പനയാണ് വാഹനത്തിന് ലഭിച്ചത്.

അരങ്ങേറ്റത്തിനൊരുങ്ങി ബിഎസ് VI മഹീന്ദ്ര ബൊലേറോ

പ്രതിമാസം 5,289 യൂണിറ്റുകളുടെ വില്‍പ്പനയാണ് വാഹനത്തിന് ലഭിക്കുന്നത്. അധികം വൈകാതെ തന്നെ ഥാര്‍, സ്‌കോര്‍പ്പിയോ മോഡലുകളുടെയും ബിഎസ് VI പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കും.

Source: Autocar India

Most Read Articles

Malayalam
English summary
BS6-compliant Mahindra Bolero Ready for Launch. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X