ഫിഗോ, ആസ്പയർ, ഫ്രീസ്റ്റൈൽ മോഡലുകളുടെ ബിഎസ് VI പതിപ്പുകൾ പുറത്തിറക്കി ഫോർഡ്

ഫോർഡ് ഫിഗോ, ആസ്പയർ, ഫ്രീസ്റ്റൈൽ എന്നിവയുടെ ബിഎസ് VI പതിപ്പുകൾ വിപണിയിൽ അവതരിപ്പിച്ചു. മൂന്ന് മോഡലുകളും ഇതിനോടകം തന്നെ ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി.

ഫിഗോ, ആസ്പയർ, ഫ്രീസ്റ്റൈൽ മോഡലുകളുടെ ബിഎസ് VI പതിപ്പുകൾ പുറത്തിറക്കി ഫോർഡ്

മൂന്ന് കാറുകളിലും വലിയ ബാഹ്യ മാറ്റങ്ങളൊന്നുമില്ല. ഫോർഡ് ഫിഗോ, ആസ്പയർ, ഫ്രീസ്റ്റൈൽ ബിഎസ് VI പതിപ്പുകളിൽ നിന്ന് ബിഎസ് IV -ൽ ലഭ്യമായിരുന്ന ചില സവിശേഷതകൾ നിർമ്മാതാക്കൾ നീക്കം ചെയ്തു.

ഫിഗോ, ആസ്പയർ, ഫ്രീസ്റ്റൈൽ മോഡലുകളുടെ ബിഎസ് VI പതിപ്പുകൾ പുറത്തിറക്കി ഫോർഡ്

പുതിയ മോഡലുകളുടെ വില നിയന്ത്രിക്കാൻ വേണ്ടിയാണ് ഇത് ചെയ്യുന്നത് എന്ന് വിശ്വസിക്കാം. ചില സന്ദർഭങ്ങളിൽ ബിഎസ് VI പരിഷ്കരണങ്ങൾ വരുത്തിയിട്ടും വിലകൾ 40,000 രൂപ വരെ കുറഞ്ഞു എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും.

ഫിഗോ, ആസ്പയർ, ഫ്രീസ്റ്റൈൽ മോഡലുകളുടെ ബിഎസ് VI പതിപ്പുകൾ പുറത്തിറക്കി ഫോർഡ്

മാറ്റങ്ങളുടെ പട്ടിക ഫിഗോയിൽ നിന്ന് ആരംഭിക്കാം, ഹോച്ച്ബാക്കിന്റെ ടൈറ്റാനിയം പതിപ്പിന് ഫോഗ് ലാമ്പുകൾ, പിൻ വൈപ്പർ, പിൻ ഡീഫോഗർ എന്നിവ പോലുള്ള സവിശേഷതകൾ നഷ്‌ടപ്പെട്ടു.

ഫിഗോ, ആസ്പയർ, ഫ്രീസ്റ്റൈൽ മോഡലുകളുടെ ബിഎസ് VI പതിപ്പുകൾ പുറത്തിറക്കി ഫോർഡ്

ഉൾവശത്ത്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഫ്ലൈ ഓഡിയോ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഗ്ലോസി ഗിയർ ലിവർ ടോപ്പ് തുടങ്ങിയ സവിശേഷതകൾ ബിഎസ് VI ഫിഗോയിൽ നിർത്തലാക്കാൻ സാധ്യതയുണ്ട്.

ഫിഗോ, ആസ്പയർ, ഫ്രീസ്റ്റൈൽ മോഡലുകളുടെ ബിഎസ് VI പതിപ്പുകൾ പുറത്തിറക്കി ഫോർഡ്

ഫിഗോയിലെ ഫ്ലൈ ഓഡിയോ സിസ്റ്റം മാറ്റിസ്ഥാപിക്കുന്നത് യുകെയിലെ ഫോർഡ് Ka+ ൽ ഉപയോഗിക്കുന്ന യൂണിറ്റിനോട് സാമ്യമുള്ള ഇരട്ട ഡിൻ സിസ്റ്റമാണ്.

FORD ASPIRE - 1.2l Ti-VCT PETROL
Variants New Price (BS6) Old Price (BS4)

Ambiente Rs 599,000 Rs 598,500
Trend Rs 659,000 Rs 663,400
Titanium Rs 709,000 Rs 737,400
Titanium+ Rs 744,000 Rs 782,400
FORD ASPIRE - 1.5l TDCi DIESEL
Trend Rs 749,000 Rs 737,400
Titanium Rs 799,000 Rs 817,400
Titanium+ Rs 834,000 Rs 862,400

=======================================================================================================================================================================================================

Ford Freestyle Price Table

FORD FREESTYLE - 1.2l Ti-VCT PETROL
Variants New Price (BS6) Old Price (BS4)

Ambiente Rs 589,000 Rs 591,400
Trend Rs 644,000 Rs 681,400
Titanium Rs 694,000 Rs 721,400
Titanium+ Rs 729,000 Rs 756,400
FORD FREESTYLE - 1.5l TDCi DIESEL
Trend Rs 734,000 Rs 745,900
Titanium Rs 784,000 Rs 790,900
Titanium+ Rs 819,000 Rs 836,900

=======================================================================================================================================================================================================

Ford Figo Price Table

FORD FIGO - 1.2l Ti-VCT PETROL
Variants New Price (BS6) Old Price (BS4)

Ambiente Rs 539,000 Rs 523,000
Trend (New Variant) Rs 599,000 NA
Titanium Rs 635,000 Rs 599,900
Titanium Blu Rs 695,000 Rs 664,900
FORD FIGO - 1.5l TDCi DIESEL
Trend Rs 686,000 NA
Titanium Rs 725,000 Rs 689,900
Titanium Blu Rs 785,000 Rs 754,900

ഫിഗോ, ആസ്പയർ, ഫ്രീസ്റ്റൈൽ മോഡലുകളുടെ ബിഎസ് VI പതിപ്പുകൾ പുറത്തിറക്കി ഫോർഡ്

ഫോർഡ് ആസ്പയർ സെഡാൻ നിലവിൽ വരുന്ന ഫ്ലൈ ഓഡിയോ സിസ്റ്റവും ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളും ഉപയോഗിക്കുന്നത് തുടരും. എന്നിരുന്നാലും, ഫിഗോയെപ്പോലെ ഗ്ലോസി ഗിയർ ലിവർ ടോപ്പ് നഷ്‌ടപ്പെടും.

ഫിഗോ, ആസ്പയർ, ഫ്രീസ്റ്റൈൽ മോഡലുകളുടെ ബിഎസ് VI പതിപ്പുകൾ പുറത്തിറക്കി ഫോർഡ്

നിരവധി സവിശേഷതകൾ നിർത്തലാക്കിയിട്ടുണ്ടെങ്കിലും വാഹനത്തിൽ ചില കൂട്ടിച്ചേർക്കലുകളും ഉണ്ട്. ഉദാഹരണത്തിന്, രണ്ട് കാറുകൾക്കും ഇപ്പോൾ 15 ഇഞ്ച് ഡ്യുവൽ ടോൺ അലോയ് വീലുകൾ ലഭിക്കുന്നു.

ഫിഗോ, ആസ്പയർ, ഫ്രീസ്റ്റൈൽ മോഡലുകളുടെ ബിഎസ് VI പതിപ്പുകൾ പുറത്തിറക്കി ഫോർഡ്

ഫോർഡ് ഫിഗോയുടെ ടൈറ്റാനിയം പതിപ്പ്, ആസ്പയർ എന്നിവയിൽ ഇവ സ്റ്റാൻഡേർഡായി കമ്പനി വാഗ്ദാനം ചെയ്യും. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ഫിഗോയിലും ആസ്പയറിലും നൂതന SYNC3 ഇൻഫോടെയ്ൻമെന്റ് സിസ്റ്റം വാഗ്ദാനം ചെയ്യില്ല എന്നതാണ്.

ഫിഗോ, ആസ്പയർ, ഫ്രീസ്റ്റൈൽ മോഡലുകളുടെ ബിഎസ് VI പതിപ്പുകൾ പുറത്തിറക്കി ഫോർഡ്

പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ബിഎസ് VI ഫോർഡ് ഫിഗോ, ആസ്പയർ എന്നിവ വാഗ്ദാനം ചെയ്യും. 95 bhp പരമാവധി കരുത്തും 120 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള നിലവിലുള്ള 1.2 ലിറ്റർ പെട്രോൾ എഞ്ചിന്റെ ബിഎസ് VI പതിപ്പാണ് പെട്രോൾ യൂണിറ്റ്.

ഫിഗോ, ആസ്പയർ, ഫ്രീസ്റ്റൈൽ മോഡലുകളുടെ ബിഎസ് VI പതിപ്പുകൾ പുറത്തിറക്കി ഫോർഡ്

99 bhp കരുത്തും 215 Nm torque ഉം ഉത്പാദിപ്പിക്കുന്ന നിലവിലുള്ള 1.5 ലിറ്റർ ഡീസൽ എഞ്ചിന്റെ ബിഎസ് VI പതിപ്പാണ് ഡീസൽ വകഭേദങ്ങൾക്ക് കരുത്ത് പകരുന്നത്.

ഫിഗോ, ആസ്പയർ, ഫ്രീസ്റ്റൈൽ മോഡലുകളുടെ ബിഎസ് VI പതിപ്പുകൾ പുറത്തിറക്കി ഫോർഡ്

മൂന്ന് കാറുകളിലും മുമ്പത്തേതിന് സമാനമാണ് സുരക്ഷാ സവിശേഷതകൾ തന്നെയാണ് നിർമ്മാതാക്കൾ നൽകുന്നത്. ഫിഗോ, ആസ്പയർ, ഫ്രീസ്റ്റൈൽ എന്നിവയുടെ നിലവിലുള്ള വകഭേദങ്ങൾ സുരക്ഷയുടെ കാര്യത്തിൽ നന്നായി സജ്ജീകരിച്ചിരിക്കുന്നവയാണ്.

ഫിഗോ, ആസ്പയർ, ഫ്രീസ്റ്റൈൽ മോഡലുകളുടെ ബിഎസ് VI പതിപ്പുകൾ പുറത്തിറക്കി ഫോർഡ്

ആറ് എയർബാഗുകൾ, ABS+EBD, ഹിൽ ലോഞ്ച് അസിസ്റ്റ് (HLA), ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഇലക്ട്രിക് പവർ അസിസ്റ്റഡ് സ്റ്റിയറിംഗ് (EPAS), റിയർ വ്യൂ ക്യാമറ, ഹൈ സ്പീഡ് അലേർട്ട് സിസ്റ്റം, പെരിമീറ്റർ അലാറം, എഞ്ചിൻ ഇമോബിലൈസർ എന്നിവ കമ്പനി നൽകുന്നു.

ഫിഗോ, ആസ്പയർ, ഫ്രീസ്റ്റൈൽ മോഡലുകളുടെ ബിഎസ് VI പതിപ്പുകൾ പുറത്തിറക്കി ഫോർഡ്

തങ്ങളുടെ ഉൽ‌പ്പന്നങ്ങൾ‌ വിൽ‌പനയിലും സേവനത്തിലും അത്ഭുതകരമാംവിധം താങ്ങാനാകുന്ന തരത്തിലാക്കാൻ തങ്ങൾ‌ അശ്രാന്തം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌ എന്ന് ഫോർഡ് ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ അനുരാഗ് മെഹ്റോത്ര പറഞ്ഞു.

ഫിഗോ, ആസ്പയർ, ഫ്രീസ്റ്റൈൽ മോഡലുകളുടെ ബിഎസ് VI പതിപ്പുകൾ പുറത്തിറക്കി ഫോർഡ്

പ്രാദേശികവൽക്കരണവും സവിശേഷതകളുടെ വിന്യാസവും മൂലം വിലകൾ മാറ്റമില്ലാതെ നിലനിർത്താൻ തങ്ങൾക്ക് കഴിഞ്ഞു, അതുവഴി ഉപഭോക്താക്കൾക്ക് മികച്ച നേട്ടങ്ങൾ കൈമാറാൻ സാധിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Most Read Articles

Malayalam
English summary
Ford Figo Aspire Freestyle BS6 versions launched in India details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X