Just In
- 7 hrs ago
ശ്രവണ വൈകല്യമുള്ളവരുടെ ഉന്നമനത്തിനായി സൈലന്റ് എക്സ്പെഡീഷനെ പിന്തുണച്ച് റോയൽ എൻഫീൽഡ്
- 8 hrs ago
മൂന്ന് നിര സീറ്റിംഗും മറ്റ് പരിഷ്കരണങ്ങളുമായി ID.6 മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ഫോക്സ്വാഗൺ
- 8 hrs ago
ട്രിയോ സോറിന്റെ വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നീട്ട് മഹീന്ദ്ര
- 8 hrs ago
2022 മോഡൽ ജിടി-ആർ നിസ്മോ സ്പോർട്സ് കാറിനെ അവതരിപ്പിച്ച് നിസാൻ
Don't Miss
- News
അതീവ ഗുരുതരം; തമിഴ്നാട്ടില്‍ 6 കൊവിഡ് രോഗികള്‍ ഓക്സിജന്‍ ലഭിക്കാതെ മരിച്ചുവെന്ന് ആക്ഷേപം
- Movies
ചുംബനരംഗത്തെ കുറിച്ച് വീട്ടുകാരോട് പറഞ്ഞു, അവരുടെ പ്രതികരണവും അറിയണമായിരുന്നു: സാനിയ അയ്യപ്പന്
- Finance
കൊവിഡ് രണ്ടാം തരംഗം, കുത്തനെ ഇടിഞ്ഞ് ഇരുചക്ര വാഹന വിപണി
- Sports
IPL 2021: പഞ്ചാബിന് വിജയവഴിയില്‍ തിരിച്ചെത്താം, ഇക്കാര്യങ്ങള്‍ മാറണം, വരേണ്ടത് ഈ 3 പേര്
- Lifestyle
പണം സമ്പാദിക്കാന്‍ ആവുന്നില്ലേ, ജ്യോതിഷത്തിലുണ്ട് പരിഹാരം; ഐശ്വര്യം പടി കേറി വരും
- Travel
ലോകമേ തറവാട് ബിനാലെ പ്രദര്‍ശനത്തിന് തുടക്കമായി, പ്രവേശനം പാസ് വഴി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പരീക്ഷണയോട്ടം നടത്തി പുതുതലമുറ സ്കോഡ ഒക്ടാവിയ; 2021-ഓടെ അവതരണം
ചെക്ക് റിപ്പബ്ളിക്കന്‍ വാഹന നിര്‍മാതാക്കളായ സ്കോഡയില് നിന്നുള്ള ജനപ്രിയമായ മോഡലുകളില്‍ ഒന്നാണ് ഒക്ടാവിയ. ഈ മോഡലിന്റെ പുതുതലമുറ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍.

പരീക്ഷണയോട്ടം ഇതിനോടകം തന്നെ നിരത്തുകളില്‍ ആരംഭിച്ചു കഴിഞ്ഞു. പുതിയ സ്കോഡ ഒക്ടാവിയ വിദേശ വിപണികളില്‍ ഇതിനകം തന്നെ ലഭ്യമാണ്. ഈ വര്‍ഷം പുതിയ മോഡല്‍ നിരത്തുകളില്‍ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും കൊവിഡ്-19 വില്ലനായതോടെ അതുണ്ടാകില്ലെന്ന് കമ്പനി വക്താവ് വെളിപ്പെടുത്തി.

എന്നാല്‍ 2021-ന്റെ തുടക്കത്തില്‍ ഒക്ടാവിയയുടെ പുതുതലമുറ ഇന്ത്യന്‍ നിരത്തുകളില്‍ എത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോഴിതാ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ കാര്‍ദേഖോ പങ്കുവെച്ചു.

മൂടിക്കെട്ടലുകള്‍ ഒന്നും ഇല്ലാതെയായിരുന്നു വാഹനം നിരത്തുകളില്‍ പരീക്ഷണയോട്ടത്തിന് ഇറങ്ങിയത്. എങ്കിലും മുന്നിലെ ലോഗോയും പിന്നിലെ ബാഡ്ജിംഗും മറച്ചിരിക്കുന്ന കാണാന്‍ സാധിക്കും. വിദേശ വിപണികളില്‍ ലഭ്യമായ മോഡലിനോട് സാമ്യം പുലര്‍ത്തുന്ന അതേ ഡിസൈന്‍ തന്നെയാണ് ഈ പതിപ്പിനും ലഭ്യമായിരിക്കുന്നത്.

ബട്ടര്‍ഫ്ലൈ ഗ്രില്‍ ഇപ്പോള്‍ താഴ്ന്നതും വിശാലവുമാണ്, സ്പ്ലിറ്റ് യൂണിറ്റുകള്‍ക്ക് പകരം സിംഗിള്‍-പീസ് എല്‍ഇഡി ഹെഡാലമ്പുകളും മുന്‍വശത്തെ മനോഹരമാക്കും. ഡേ ടൈം റണ്ണിംഗ് ലാമ്പുകള്‍, എല്‍ഇഡി ഫോഗ് ലാമ്പുകള്‍, ടെയില്‍ ലൈറ്റുകള്‍ എന്നിവയുള്ള എല്‍ഇഡി ഹെഡ്ലാമ്പുകള്‍ ഏറെ ആകര്‍ഷകമാണ്. കൂടാതെ 17 ഇഞ്ച് റോട്ടര്‍ എയ്റോ അലോയ് വീലുകളും വശങ്ങളെ മനോഹരമാക്കുന്നു.

പ്രൊഫൈലില്‍, കൂപ്പേ പോലുള്ള അനുഭവം നല്‍കുന്നതിന് റൂഫിന് കുറച്ചുകൂടി ചരിവ് ലഭിക്കുന്നു. ഉയര്‍ന്ന-സ്പെക്ക് വകഭേദങ്ങളില്‍ ഡ്യുവല്‍-ടോണ്‍ ഓഫറുകള്‍ വാഗ്ദാനം ചെയ്യുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

നിലവിലെ പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ താരതമ്യേന സ്ലീക്കര്‍ എല്‍ഇഡി ടെയില്‍ ലൈറ്റുകളും ലോഗോയ്ക്ക് പകരം പുനര്‍രൂപകല്‍പ്പന ചെയ്ത ടെയില്‍ഗേറ്റിലെ സ്കോഡ എഴുത്തും പിന്നില്‍ കാണുന്നു.

അകത്തെ സവിശേഷതകള്‍ സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും ആഢംബരത്തിന് കുറവുണ്ടാകില്ലെന്ന് വേണം പറയാന്‍. 10.25 ഇഞ്ച് വെര്‍ച്വല്‍ കോക്ക്പിറ്റ് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10 ഇഞ്ച് ഫ്രീസ്റ്റാന്‍ഡിംഗ് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ത്രീ-സോണ്‍ ക്ലൈമറ്റ് കണ്ട്രോള്, ഹെഡ്സ് അപ്പ് ഡിസ്പ്ലേ, കണക്റ്റുഡ് കാര്‍ സാങ്കേതികവിദ്യ, e-സിം, ജെസ്റ്റര്‍ കണ്ട്രോള്, ഡിജിറ്റല്‍ അസിസ്റ്റന്റും വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജിംഗും അകത്തളത്തെ സമ്പന്നമാക്കും.

പുതിയ ഒക്ടാവിയയ്ക്ക് 190 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ TSI ടര്‍ബോ-പെട്രോള്‍ എഞ്ചിന് ലഭിക്കുമെന്ന് സ്കോഡ നേരത്തെ സ്ഥിരീകരിച്ചിരുന്നെങ്കിലും കൂടുതല്‍ എഞ്ചിന് ഓപ്ഷനുകളും സെഡാനില്‍ ഇടംപിടിക്കുമെന്ന് വ്യക്തമാണ്.

പ്രാരംഭ പതിപ്പുകളില്‍ 1.5 TSI യൂണിറ്റാകും ഇടംപിടിക്കുക. 1.5 TSI എഞ്ചിന് ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിനൊപ്പം ലഭ്യമാകുമ്പോള്‍ 2.0 TSI എഞ്ചിന് ഏഴ് സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ആയി വിപണിയില്‍ എത്തിയേക്കുമെന്നും സൂചനയുണ്ട്.