ഓട്ടോ എക്‌സ്‌പോ 2020: ഹവാല്‍ H9, F7, F5, F7X എസ്‌യുവി മോഡലുകളെ അവതരിപ്പിച്ച് ഗ്രേറ്റ് വാള്‍

ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറച്ച് ചൈനീസ് വാഹന നിര്‍മ്മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോര്‍സ്. ഹവാല്‍ H9, F7, F5, F7X എന്നിങ്ങനെ നാല് മോഡലുകളെയാണ് 2020 ഓട്ടോ എക്‌സ്‌പോയില്‍ കമ്പനി അവതരിപ്പിച്ചത്.

ഓട്ടോ എക്‌സ്‌പോ 2020: ഹവാല്‍ H9, F7, F5, F7X എസ്‌യുവി മോഡലുകളെ അവതരിപ്പിച്ച് ഗ്രേറ്റ് വാള്‍ മോട്ടോര്‍സ്

മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലേക്ക്ാണ് ഈ നാലു മോഡലുകളെയും കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. കിയ സെല്‍റ്റോസ്, ടാറ്റ ഹാരിയര്‍, എംജി ഹെക്ടര്‍ എന്നിവരാകും ഹവാല്‍ മോഡലുകളുടെ വിപണിയിലെ എതിരാളികള്‍.

ഓട്ടോ എക്‌സ്‌പോ 2020: ഹവാല്‍ H9, F7, F5, F7X എസ്‌യുവി മോഡലുകളെ അവതരിപ്പിച്ച് ഗ്രേറ്റ് വാള്‍ മോട്ടോര്‍സ്

ഇന്ത്യന്‍ വിപണിയിലേക്ക് പുതിയ വാഹനങ്ങളെ അവതരിപ്പിക്കുമെന്ന് കമ്പനി നേരത്തെ തന്നെ പറഞ്ഞിരുന്നു. ഈ വര്‍ഷം തന്നെ മോഡലുകളെ വില്‍പ്പനയ്ക്ക് എത്തിച്ചേക്കുമെന്നും കമ്പനി അറിയിച്ചു. പെട്രോള്‍ എഞ്ചിന്‍ കരുത്തോടെയാകും വാഹനം വിപണിയില്‍ എത്തുക.

ഓട്ടോ എക്‌സ്‌പോ 2020: ഹവാല്‍ H9, F7, F5, F7X എസ്‌യുവി മോഡലുകളെ അവതരിപ്പിച്ച് ഗ്രേറ്റ് വാള്‍ മോട്ടോര്‍സ്

1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാകും ഹവാല്‍ F5 -ന് കരുത്ത് നല്‍കുന്നത്. ഈ എഞ്ചിന്‍ 166 bhp കരുത്തും 285 Nm torque ഉം ഉത്പാദിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. 1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ തന്നെയാണ് ഹവാല്‍ F7, F7X മോഡലുകള്‍ക്ക് കരുത്ത് നല്‍കുന്നത്.

ഓട്ടോ എക്‌സ്‌പോ 2020: ഹവാല്‍ H9, F7, F5, F7X എസ്‌യുവി മോഡലുകളെ അവതരിപ്പിച്ച് ഗ്രേറ്റ് വാള്‍ മോട്ടോര്‍സ്

ഈ എഞ്ചിന്‍ 166 bhp കരുത്തും 285 Nm torque ഉം ഉത്പാദിപ്പിക്കും. ഹവാല്‍ F7 -ല്‍ 2.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനും കമ്പനി വാഗ്ദാനം ചെയ്യും. ഈ എഞ്ചിന്‍ 221 bhp കരുത്തും 385 Nm torque ഉം സൃഷ്ടിക്കും. രണ്ട് മോഡലുകളിലും ഏഴ് സ്പീഡ് DCT ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് നല്‍കിയിരിക്കുന്നത്.

ഓട്ടോ എക്‌സ്‌പോ 2020: ഹവാല്‍ H9, F7, F5, F7X എസ്‌യുവി മോഡലുകളെ അവതരിപ്പിച്ച് ഗ്രേറ്റ് വാള്‍ മോട്ടോര്‍സ്

4,470 mm നീളവും 1,857 mm വീതിയും 1,638 mm ഉയരവുമാണ് 150 mm വീല്‍ബേസുമായാണ് ഹവാല്‍ F5 എസ്‌യുവി വിപണിയില്‍ എത്തുന്നത്. എന്നാല്‍ F5 -വുമായി താരതമ്യപ്പെടുത്തുമ്പോള്‍, F7, F7X എന്നിവ അല്പം വലുതാണ്. ഹവാല്‍ ശ്രേണിയിലെ F7 എസ്‌യുവി മോഡലുകള്‍ക്ക് 4,620 mm നീളവും 1,846 mm വീതിയും 1,690 mm ഉയരവുമുണ്ട്.

Most Read Articles

Malayalam
English summary
Auto Expo 2020: GWM Haval F9, F7X, F7 & F5 Unveiled. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X