ഹ്യുണ്ടായി ബിഎസ് VI സാന്‍ട്രോയുടെ എഞ്ചിന്‍ വിവരങ്ങള്‍ പുറത്ത്

2020 ഏപ്രില്‍ ഒന്നുമുതല്‍ രാജ്യത്ത് ബിഎസ് VI മാനദണ്ഡങ്ങള്‍ നിലവില്‍ വരും. അതിന് മുന്നോടിയായി തങ്ങളുടെ മോഡലുകളെയെല്ലാം ബിഎസ് VI എഞ്ചിന്‍ നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള അവസാന ഒരുക്കത്തിലാണ് വാഹന നിര്‍മ്മാതാക്കള്‍ എല്ലാവരും തന്നെ.

ഹ്യുണ്ടായി ബിഎസ് VI സാന്‍ട്രോയുടെ എഞ്ചിന്‍ വിവരങ്ങള്‍ പുറത്ത്

കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി ബിഎസ് VI എഞ്ചിന്‍ കരുത്തില്‍ സാന്‍ട്രോയെ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ സാന്‍ട്രോയ്ക്ക് കരുത്തേകുന്ന 1.1 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ തന്നെയാണ് ബിഎസ് VI നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്.

ഹ്യുണ്ടായി ബിഎസ് VI സാന്‍ട്രോയുടെ എഞ്ചിന്‍ വിവരങ്ങള്‍ പുറത്ത്

ബിഎസ് VI നിലവാരത്തിലേക്ക് മാറ്റുമെങ്കിലും എഞ്ചിന്റെ കരുത്തിലും, ടോര്‍ഖിലും മാറ്റങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. 69 bhp കരുത്തും 99 Nm torque ഉം എഞ്ചിന്‍ സൃഷ്ടിക്കും.

ഹ്യുണ്ടായി ബിഎസ് VI സാന്‍ട്രോയുടെ എഞ്ചിന്‍ വിവരങ്ങള്‍ പുറത്ത്

അഞ്ച് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് എഎംടി തന്നെയായിരിക്കും ഗിയര്‍ബോക്‌സും. മറ്റൊരു പ്രത്യേകത എല്ലാ വകഭേദങ്ങളിലും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് വാഗദാനം ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹ്യുണ്ടായി ബിഎസ് VI സാന്‍ട്രോയുടെ എഞ്ചിന്‍ വിവരങ്ങള്‍ പുറത്ത്

നേരത്തെ മാഗ്ന, സ്‌പോര്‍ട്‌സ് വകഭേദങ്ങളില്‍ മാത്രമായിരുന്നു ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് കമ്പനി വാഗ്ദാനം ചെയ്തിരുന്നത്. കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കും എന്ന തീരുമാനത്തിലാണ് ബേസ് പതിപ്പുകളിലും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് നല്‍കാനൊരുങ്ങുന്നത്.

ഹ്യുണ്ടായി ബിഎസ് VI സാന്‍ട്രോയുടെ എഞ്ചിന്‍ വിവരങ്ങള്‍ പുറത്ത്

വിപണിയില്‍ എത്തിയപ്പോള്‍ മികച്ച് ജനപ്രീതി നേടിയെടുക്കാന്‍ വാഹനത്തിനായെങ്കിലും പിന്നിടുള്ള വില്‍പ്പനയില്‍ കാര്യമായ പുരോഗതി സൃഷ്ടിക്കാനും വാഹനത്തിന് സാധിച്ചില്ല. ശ്രേണിയിലെ പ്രധാന എതിരാളിയായ മാരുത വാഗണ്‍ആര്‍ മുഖംമിനുക്കി എത്തിയതോടെ സാന്‍ട്രോയുടെ വില്‍പ്പനയില്‍ ഗണ്യമായ ഇടിവ് ആണ് ഉണ്ടായത്.

ഹ്യുണ്ടായി ബിഎസ് VI സാന്‍ട്രോയുടെ എഞ്ചിന്‍ വിവരങ്ങള്‍ പുറത്ത്

തുടക്കനാളുകളില്‍ 7,000 യൂണിറ്റുകളുടെ വില്‍പ്പന വരെ ലഭിച്ചിരുന്നെങ്കില്‍ പിന്നീട് അത് 3,000 യൂണിറ്റ് വരെ എത്തി. അതേസമയം വാഗണ്‍ആറിന് പ്രതിമാസം 12,000 യൂണിറ്റുകളുടെ വില്‍പ്പന വരെയാണ് ലഭിക്കുന്നത്.

Most Read: 2019-ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ മികച്ച ബൈക്കുകള്‍

ഹ്യുണ്ടായി ബിഎസ് VI സാന്‍ട്രോയുടെ എഞ്ചിന്‍ വിവരങ്ങള്‍ പുറത്ത്

പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് വില്‍പ്പന തിരിച്ച് പിടിക്കാനും കമ്പനി ലക്ഷ്യമിടുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ വര്‍ഷം തന്നെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെയും വിപണിയില്‍ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Most Read: വില്‍പ്പനയ്‌ക്കൊപ്പം സുരക്ഷയിലും കരുത്ത് തെളിയിച്ച് കിയ സെല്‍റ്റോസ്

ഹ്യുണ്ടായി ബിഎസ് VI സാന്‍ട്രോയുടെ എഞ്ചിന്‍ വിവരങ്ങള്‍ പുറത്ത്

ഏകദേശം നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 2018 ഒക്ടോബറിലാണ് മൂന്നാം തലമുറ സാന്‍ട്രോ വിപണിയില്‍ എത്തുന്നത്. ഫാമിലി കാര്‍ എന്ന വിശേഷണത്തോടെയാണ് മോഡലിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്. ഹ്യുണ്ടായിയുടെ ആദ്യ ഓട്ടോമാറ്റിക് കാര്‍ എന്ന വിശേഷണം കൂടി സാന്‍ട്രോയ്ക്കുണ്ട്.

Most Read: വാഗണ്‍ആര്‍, XL6 മോഡലുകള്‍ തുണച്ചു; വില്‍പ്പനയില്‍ 3.5 ശതമാനം നേട്ടം കൈവരിച്ച് മാരുതി

ഹ്യുണ്ടായി ബിഎസ് VI സാന്‍ട്രോയുടെ എഞ്ചിന്‍ വിവരങ്ങള്‍ പുറത്ത്

വിപണിയില്‍ എത്തി ഒരുവര്‍ഷം പിന്നിട്ടപ്പോള്‍ വാഹനത്തിന്റെ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പിനെയും കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. 5.16 ലക്ഷം രൂപ മുതലാണ് സാന്‍ട്രോ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പിന്റെ വില.

ഹ്യുണ്ടായി ബിഎസ് VI സാന്‍ട്രോയുടെ എഞ്ചിന്‍ വിവരങ്ങള്‍ പുറത്ത്

സ്‌പോര്‍ട്ട്‌സ് മാനുവല്‍, സ്‌പോര്‍ട്ട്‌സ് എഎംടി വകഭേദങ്ങളിലാണ് സ്‌പെഷ്യല്‍ എഡിഷന്‍ ലഭ്യമാകുന്നത്. സ്‌പോര്‍ട്ട്‌സ് മാനുവല്‍ പതിപ്പിന് 5.16 ലക്ഷം രൂപയും, സ്‌പോര്‍ട്ട്‌സ് എഎംടി പതിപ്പിന് 5.74 ലക്ഷം രൂപയുമാണ് വില. സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പുകളുടെ ഡിസൈനില്‍ മാറ്റം ഒന്നും ഉള്‍പ്പെടുത്താതെ പുറത്തും അകത്തും ചെറിയ മാറ്റങ്ങള്‍ മാത്രമാണ് കമ്പനി നല്‍കിയിരിക്കുന്നത്.

ഹ്യുണ്ടായി ബിഎസ് VI സാന്‍ട്രോയുടെ എഞ്ചിന്‍ വിവരങ്ങള്‍ പുറത്ത്

നിലവില്‍ വിപണിയില്‍ ഉള്ള എഞ്ചിനില്‍ തന്നെയാണ് സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പിനെയും വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഡിലൈറ്റ്, എറ, മാഗ്‌ന, സ്‌പോര്‍ട്ട്‌സ്, ആസ്റ്റ എന്നീ അഞ്ച് വകഭേദങ്ങളിലാണ് സാന്‍ട്രോ വിപണിയില്‍ എത്തുന്നത്.

ഹ്യുണ്ടായി ബിഎസ് VI സാന്‍ട്രോയുടെ എഞ്ചിന്‍ വിവരങ്ങള്‍ പുറത്ത്

മോഡേണ്‍ സ്‌റ്റൈലിഷ് ടോള്‍ ബോയ് ഡിസൈനിലുള്ള പുതിയ മോഡലിന് പഴയ മോഡലിനെക്കാള്‍ നീളവും വീതിയും കൂടുതലുണ്ട്. 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, കീലെസ് എന്‍ട്രി, പിന്‍ പാര്‍ക്കിംഗ് ക്യാമറ, പവര്‍ വിന്‍ഡോ എന്നിങ്ങനെ ഒട്ടനവധി സൗകര്യങ്ങളും സംവിധാനങ്ങളുമായാണ് സാന്‍ട്രോ വിപണിയില്‍ എത്തുന്നത്.

ഹ്യുണ്ടായി ബിഎസ് VI സാന്‍ട്രോയുടെ എഞ്ചിന്‍ വിവരങ്ങള്‍ പുറത്ത്

ആന്‍ഡ്രോയിഡ്, ആപ്പിള്‍ കാര്‍പ്ലേ, മിറര്‍ ലിങ്ക് സ്മാര്‍ട്ട്ഫോണ്‍ കണക്ടിവിറ്റി ഓപ്ഷനുകള്‍ സാന്‍ട്രോയിലെ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിനുണ്ട്. ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, ഡ്രൈവര്‍ സൈഡ് എയര്‍ബാഗ്, എബിഎസ്, ഇബിഡി ഉള്‍പ്പെടുന്ന സുരക്ഷാ സംവിധാനങ്ങള്‍ സാന്‍ട്രോയിലെ അടിസ്ഥാന ഫീച്ചറുകളാണ്.

Most Read Articles

Malayalam
English summary
Hyundai Santro BS6 engine details revealed. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X