രാജ്യത്തെ ആദ്യ ഇലക്ട്രിക് ട്രാക്ടറിനെ അവതരിപ്പിച്ച് സ്റ്റാർട്ടപ്പ് കമ്പനി

ഇലക്ട്രിക് സ്കൂട്ടർ, ബൈക്ക്, കാർ എന്നിവയ്ക്ക് ശേഷം ഇപ്പോൾ ഇലക്ട്രിക് ട്രാക്ടറും വിപണിയിലെത്താൻ തയ്യാറാണ്. ഹൈദരാബാദ് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനിയായ സെലസ്റ്റിയൽ ഇ-മൊബിലിറ്റിയാണ് ഇലക്ട്രിക് ട്രാക്ടറിന്റെ പ്രോട്ടോടൈപ്പ് അവതരിപ്പിച്ചത്.

രാജ്യത്തെ ആദ്യ ഇലക്ട്രിക് ട്രാക്ടറിനെ അവതരിപ്പിച്ച് സ്റ്റാർട്ടപ്പ് കമ്പനി

ഈ ഇലക്ട്രിക് ട്രാക്ടർ ഇത്തരത്തിലുള്ള ആദ്യ വാഹനമാണ്. നീക്കം ചെയ്യാവുന്ന ബാറ്ററിയാണ് ഈ ട്രാക്ടറിൽ സജ്ജീകരിച്ചിരിക്കുന്നത്.

രാജ്യത്തെ ആദ്യ ഇലക്ട്രിക് ട്രാക്ടറിനെ അവതരിപ്പിച്ച് സ്റ്റാർട്ടപ്പ് കമ്പനി

വാഹനത്തിന് ഒരു പുനരുൽപ്പാദന ബ്രേക്കിംഗ് സിസ്റ്റമാണ് നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നത്. ഇത് ബ്രേക്കുകൾ പ്രയോഗിക്കുമ്പോൾ ട്രാക്ടറിന്റെ ബാറ്ററി ചാർജ് ചെയ്യുന്നു.

രാജ്യത്തെ ആദ്യ ഇലക്ട്രിക് ട്രാക്ടറിനെ അവതരിപ്പിച്ച് സ്റ്റാർട്ടപ്പ് കമ്പനി

ഈ ട്രാക്ടറിന്റെ സാങ്കേതികവിദ്യ ഉൾപ്പെടെ എല്ലാ ഭാഗങ്ങളും ബാറ്ററികളും പൂർണ്ണമായും ഇന്ത്യയിൽ തന്നെ വികസിപ്പിച്ചെടുത്തവയാണ്. ഇന്ത്യൻ കാർഷിക വ്യവസ്ഥകളുടെയും കർഷകരുടെയും ആവശ്യങ്ങൾ കണക്കിലെടുത്താണ് ട്രാക്ടർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

രാജ്യത്തെ ആദ്യ ഇലക്ട്രിക് ട്രാക്ടറിനെ അവതരിപ്പിച്ച് സ്റ്റാർട്ടപ്പ് കമ്പനി

പൂർണ്ണമായി ചാർജ്ജ് ചെയ്തുകഴിഞ്ഞാൽ, ഈ ട്രാക്ടറിന് 75 കിലോമീറ്റർ വരെ മൈലേജ് ലഭിക്കും എന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. ട്രാക്ടറിന് 16 ആമ്പിയറുള്ള വീടുകളിൽ ഉപയോഗിക്കുന്ന സാധാരണ സോക്കറ്റിൽ ചാർജ് ചെയ്യാം.

രാജ്യത്തെ ആദ്യ ഇലക്ട്രിക് ട്രാക്ടറിനെ അവതരിപ്പിച്ച് സ്റ്റാർട്ടപ്പ് കമ്പനി

ഈ പ്രോട്ടോടൈപ്പ് ട്രാക്ടർ രാജ്യത്തെ ഇലക്ട്രിക് ട്രാക്ടർ മാത്രമല്ല. ഇതിന് മുമ്പ് 2017 -ൽ എസ്കോർട്ട്സ് ഇലക്ട്രിക് ട്രാക്ടറിന്റെ ഒരു പ്രോട്ടോടൈപ്പ് അവതരിപ്പിച്ചിരുന്നുവെങ്കിലും അതിന്റെ ഉത്പാദനം ആരംഭിച്ചിട്ടില്ല.

രാജ്യത്തെ ആദ്യ ഇലക്ട്രിക് ട്രാക്ടറിനെ അവതരിപ്പിച്ച് സ്റ്റാർട്ടപ്പ് കമ്പനി

സെലസ്റ്റിയൽ ഇ-മൊബിലിറ്റി 2020 അവസാന മാസങ്ങളിൽ ഈ ട്രാക്ടർ വിപണിയിൽ എത്തിക്കും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കമ്പനി 8,000 യൂണിറ്റുകൾ ഉത്പാദിപ്പിക്കും. നിലവിൽ, ഈ ട്രാക്ടർ ലോഞ്ച് ചെയ്യുന്നതിന് ആവശ്യമായ സർട്ടിഫിക്കേഷനകൾ സംഘടിപ്പിക്കുകയാണ് കമ്പനി.

രാജ്യത്തെ ആദ്യ ഇലക്ട്രിക് ട്രാക്ടറിനെ അവതരിപ്പിച്ച് സ്റ്റാർട്ടപ്പ് കമ്പനി

ഈ ഇലക്ട്രിക് ട്രാക്ടറിൽ 150Ah ലിഥിയം അയൺ ബാറ്ററിയാണ് ഘടിപ്പിച്ചിരിക്കുന്നത്, ഇത് 4.4 കിലോവാട്ട് ഇലക്ട്രിക് മോട്ടറിന് ഊർജ്ജം നൽകുന്നു. ഇതിന്റെ ഇലക്ട്രിക് മോട്ടോർ 18 bhp കരുത്തും 53 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

രാജ്യത്തെ ആദ്യ ഇലക്ട്രിക് ട്രാക്ടറിനെ അവതരിപ്പിച്ച് സ്റ്റാർട്ടപ്പ് കമ്പനി

ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ട്രാക്ടർ ബാറ്ററി 100 ശതമാനം ചാർജ് ചെയ്യാൻ രണ്ട് മണിക്കൂർ മാത്രമേ എടുക്കൂ. ഈ ട്രാക്ടറിന് 1.2 ടൺ ലോഡ് വലിക്കാനും കഴിയും.

Most Read Articles

Malayalam
English summary
India gets its First ever Electric Tractor. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X