വിപണിയിൽ എത്തും മുമ്പ് 2021 വാഗനീറിന്റെ ടീസർ പുറത്തിറക്കി ജീപ്പ്

സെപ്റ്റംബർ 3 -ന് അരങ്ങേറുന്നതിന് മുന്നോടിയായി വരാനിരിക്കുന്ന ജീപ്പ് വാഗനീറിന്റെ ഏറ്റവും പുതിയ ടീസർ ജീപ്പ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു.

വിപണിയിൽ എത്തും മുമ്പ് 2021 വാഗനീറിന്റെ ടീസർ പുറത്തിറക്കി ജീപ്പ്

ടീസർ ചിത്രം പുതിയ വാഗനീറിന്റെ ആകൃതിയെക്കുറിച്ചും രൂപരേഖയെക്കുറിച്ചും ഒരു ചെറിയ ധാരണ നൽകുന്നു. വാസ്തവത്തിൽ അടിക്കുറിപ്പും അടുത്ത ലോഞ്ചിനെക്കുറിച്ച് അറിവും ഉണ്ടായിരുന്നില്ലെങ്കിൽ പുതിയ ടീസർ ഇമേജ് ഗ്രാൻഡ് ചെറോക്കിയുടെ ചിത്രവുമായി ആശയക്കുഴപ്പത്തിലാക്കാൻ സാദ്ധ്യതയുണ്ട്.

വിപണിയിൽ എത്തും മുമ്പ് 2021 വാഗനീറിന്റെ ടീസർ പുറത്തിറക്കി ജീപ്പ്

രൂപരേഖയുടെ അടിസ്ഥാനത്തിൽ, ജീപ്പ് വാഗനീർ ജീപ്പ് ഗ്രാൻഡ് ചെറോക്കിയെപ്പോലെയാണ് കാണപ്പെടുന്നത്, പക്ഷേ തീർച്ചയായും ഞങ്ങൾ ഇതിനകം റിപ്പോർട്ട് ചെയ്തതുപോലെ വാഹനത്തിന് പുതിയ ഡിസൈൻ ഘടകങ്ങളുണ്ട്.

MOST READ: റാപ്‌റ്റർ ശൈലിയിൽ പരുക്കൻ ഭാവത്തിലൊരുങ്ങി ഫോർഡ് ഇക്കോസ്‌പോർട്ട്

വിപണിയിൽ എത്തും മുമ്പ് 2021 വാഗനീറിന്റെ ടീസർ പുറത്തിറക്കി ജീപ്പ്

ഈ മാറ്റങ്ങളിൽ ആദ്യത്തേത് പുതിയ ഗ്രില്ലാണ്, ഇതിന്റെ ആകൃതി 2018 -ൽ പ്രദർശിപ്പിച്ച വാഗനീർ റോഡ്‌ട്രിപ്പ് കൺസെപ്റ്റിന്റെ രൂപത്തിന് സമാനമാണ്. അത് 1965 വാഗനീറിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

വിപണിയിൽ എത്തും മുമ്പ് 2021 വാഗനീറിന്റെ ടീസർ പുറത്തിറക്കി ജീപ്പ്

വാസ്തവത്തിൽ, പഴയ വാഗനീർ മോഡലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്ന ഫ്രണ്ട് ക്രോം ഗ്രില്ല് പോലുള്ള ഡിസൈൻ സൂചകങ്ങൾ മുൻഗാമികളിൽ നിന്ന് പുതിയ മോഡൽ ഉൾക്കൊള്ളുന്നതായി കാണാൻ സാധിക്കും.

MOST READ: ഒരു മണിക്കൂർ എസി ഇട്ടിരിക്കുമ്പോൾ എത്രത്തോളം ഇന്ധന ചെലവ് വരും എന്ന് ചിന്തിച്ചിട്ടുണ്ടോ?

വിപണിയിൽ എത്തും മുമ്പ് 2021 വാഗനീറിന്റെ ടീസർ പുറത്തിറക്കി ജീപ്പ്

ഫ്രണ്ട് ഗ്രില്ലിന് മുകളിൽ 'വാഗനീർ' ലെറ്ററിംഗും ഉണ്ട്. പുതിയ വാഗനീറിന്റെ അകത്തളത്തെക്കുരിച്ച് ഇപ്പോൾ കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ല, എന്നാൽ മുമ്പത്തെ ചിത്രങ്ങളിൽ, റോട്ടറി നോബ് പോലെ തോന്നിക്കുന്നവയെ ജീപ്പ് ടീസ് ചെയ്തിരുന്നു.

വിപണിയിൽ എത്തും മുമ്പ് 2021 വാഗനീറിന്റെ ടീസർ പുറത്തിറക്കി ജീപ്പ്

ഇപ്പോൾ പോലും അതിന്റെ പ്രവർത്തനത്തെക്കുറിച്ച് അറിയാൻ ഞങ്ങൾ ഉത്സുകരാണ്, പക്ഷേ നോബിലെ വിശദാംശങ്ങൾ ഞങ്ങളുടെ ശ്രദ്ധ ആകർഷിച്ചു.

MOST READ: ചോരാത്ത വീര്യം; ഒറ്റ ചാർജിൽ തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ ഓടിയെത്തി കോന ഇലക്‌ട്രിക്

വിപണിയിൽ എത്തും മുമ്പ് 2021 വാഗനീറിന്റെ ടീസർ പുറത്തിറക്കി ജീപ്പ്

ഓൾ ടെറൈൻ മോഡുകളുടെയും ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമായി ഈ പുതിയ നോബിന് എന്തെങ്കിലും ബന്ധമുണ്ടെന്ന് ഞങ്ങൾ സംശയിക്കുന്നു. 2021 ജീപ്പ് വാഗോനീറിന് 12 ഇഞ്ച് ഫ്രെയിംലെസ് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിപണിയിൽ എത്തും മുമ്പ് 2021 വാഗനീറിന്റെ ടീസർ പുറത്തിറക്കി ജീപ്പ്

മാത്രമല്ല, പുതിയ വാഗനീർ അതിന്റെ അടിത്തറകൾ റാം 1500 മായി പങ്കിടാൻ സാധ്യതയുണ്ട്, കൂടാതെ ഒരു ഹൈബ്രിഡ് പവർട്രെയിനും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ: ബിഎസ് VI മറാസോ അവതരിപ്പിച്ച് മഹീന്ദ്ര; വില 11.25 ലക്ഷം രൂപ

വിപണിയിൽ എത്തും മുമ്പ് 2021 വാഗനീറിന്റെ ടീസർ പുറത്തിറക്കി ജീപ്പ്

വാഗനീറിന്റെ രണ്ട് വകഭേദങ്ങൾ ഓഫറിൽ ഉണ്ടെന്ന് ഞങ്ങൾക്കറിയാം- ഒന്ന് വാഗനീർ എന്നും ലോംഗ് വീൽബേസ് മോഡലിനെ ഗ്രാൻഡ് വാഗനീർ എന്നും വിളിക്കും. ജീപ്പ് വാഗനീർ ഉത്പാദനം 2021 -ലെ രണ്ടാം പാദത്തിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep Wagoneer SUV Teased Ahead Of Global Debut. Read in Malayalam.
Story first published: Wednesday, August 26, 2020, 13:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X