പരിഷ്കരിച്ച 2020 സ്റ്റിംഗറിന്റെ ചിത്രങ്ങൾ വെളിപ്പെടുത്തി കിയ

കിയ മോട്ടോർസ് കോർപ്പറേഷൻ 2020 കിയ സ്റ്റിംഗർ ഫാസ്റ്റ്ബാക്ക് സ്‌പോർട്‌സ് സെഡാന്റെ ഔദ്യോഗിക ചിത്രങ്ങൾ പുറത്തിറക്കി. വാഹനത്തിന്റെ അപ്‌ഡേറ്റ് ചെയ്ത ഡിസൈനും സ്റ്റൈലിംഗും ഇവ വെളിപ്പെടുത്തുന്നു.

പരിഷ്കരിച്ച 2020 സ്റ്റിംഗറിന്റെ ചിത്രങ്ങൾ വെളിപ്പെടുത്തി കിയ

പുതുക്കിയ മോഡലിന് നിരവധി അപ്‌ഡേറ്റുകൾ ഉണ്ട്, പുതിയ ഫ്രണ്ട് ബമ്പർ, എയർഡാമിനായി ഒരു മെഷ് പാറ്റേൺ ഗ്രില്ല്, ഇരു വശത്തും പുനർരൂപകൽപ്പന ചെയ്ത ഇൻ‌ടേക്കുകളും, കമ്പനിയുടെ സിഗ്നേച്ചർ ടൈഗർ നോസ് ഗ്രില്ലും വാഹനത്തിൽ വരുന്നു.

പരിഷ്കരിച്ച 2020 സ്റ്റിംഗറിന്റെ ചിത്രങ്ങൾ വെളിപ്പെടുത്തി കിയ

2020 കിയ സ്റ്റിംഗർ മുമ്പുണ്ടായിരുന്ന അതേ എൽഇഡി ഹെഡ്‌ലാമ്പുകളുമായി തുടരുന്നു, എന്നാൽ പുതിയ എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾക്കൊപ്പം ക്ലസ്റ്റർ പാറ്റേൺ അപ്‌ഡേറ്റുചെയ്‌തതായി തോന്നുന്നു.

MOST READ: എന്യാക് iV ഇലക്ട്രിക് എസ്‌യുവിയുടെ ഔദ്യോഗിക രേഖാചിത്രങ്ങൾ പങ്കുവെച്ച് സ്കോഡ

പരിഷ്കരിച്ച 2020 സ്റ്റിംഗറിന്റെ ചിത്രങ്ങൾ വെളിപ്പെടുത്തി കിയ

18 ഇഞ്ച്, 19 ഇഞ്ച് വലുപ്പത്തിലുള്ള ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യുന്ന പുതിയ അലുമിനിയം അലോയി വീലുകളും കാറിൽ ലഭ്യമാണ്. സ്‌പോർട്ടിയർ റിയർ സെക്ഷനുമായി പുതിയ ടെയിൽലാമ്പുകളും വരുന്നു.

പരിഷ്കരിച്ച 2020 സ്റ്റിംഗറിന്റെ ചിത്രങ്ങൾ വെളിപ്പെടുത്തി കിയ

സവിശേഷമായ പുതിയ ലൈറ്റ് സിഗ്‌നേച്ചർ കാറിന്റെ മുഴുവൻ വീതിയും ഉൾക്കൊള്ളുന്ന തരത്തിൽ ട്രങ്ക് ലിഡിലേക്ക് സംയോജിപ്പിച്ചിരിക്കുന്ന സൂക്ഷ്മമായ സ്‌പോയ്‌ലറിന്റെ ആകൃതി അനുകരിക്കുകയും ചെയ്യുന്നു.

MOST READ: ഫ്രീസ്റ്റൈൽ ഫ്ലെയർ എഡിഷൻ പുറത്തിറക്കി ഫോർഡ്; പ്രാരംഭ വില 7.69 ലക്ഷം രൂപ

പരിഷ്കരിച്ച 2020 സ്റ്റിംഗറിന്റെ ചിത്രങ്ങൾ വെളിപ്പെടുത്തി കിയ

10 വ്യക്തിഗത എൽഇഡി യൂണിറ്റുകൾ ഉപയോഗിച്ചാണ് ടേൺ സിഗ്നലുകൾ നിർമ്മിച്ചിരിക്കുന്നത്. കേന്ദ്രീകൃതമായി സ്ഥിതിചെയ്യുന്ന 'സ്റ്റിംഗർ' ബാഡ്ജും വലിയ ഡിഫ്യൂസറും പുതിയ വൈഡ്-ബോർ ബ്രൈറ്റ് സിൽവർ എക്‌സ്‌ഹോസ്റ്റ് മഫ്ലറുകളും ഇതിലുണ്ട്. പല അന്താരാഷ്ട്ര വിപണികളിലും പുതിയ നീല നിറത്തിൽ സ്റ്റിംഗർ ഇപ്പോൾ ലഭ്യമാണ്.

പരിഷ്കരിച്ച 2020 സ്റ്റിംഗറിന്റെ ചിത്രങ്ങൾ വെളിപ്പെടുത്തി കിയ

ക്യാബിന്റെ അടിസ്ഥാന രൂപകൽപ്പനയിൽ മാറ്റമില്ലെങ്കിലും കിയ ഇപ്പോൾ പ്രീമിയം ഗുണനിലവാരമുള്ള മെറ്റീരിയലുകളും പുതിയ ട്രിം ചോയിസുകളും ഉപയോഗിച്ച് ഇത് മെച്ചപ്പെടുത്തിയിരിക്കുന്നു. പുതിയ ഡാർക്ക് ബ്രൗൺ മോണോടോൺ ഇന്റീരിയറിൽ ഡാഷ്‌ബോർഡിനും ഡോർ പാനലുകൾക്കുമായി സോഫ്റ്റ്-ടച്ച് നാപ്പ ലെതർ ഉപയോഗിക്കുന്നു.

MOST READ: ഏഷ്യയിലെ ഏറ്റവും വലിയ ഹെൽമെറ്റ് നിർമ്മാണശാല ഹരിയാനയിൽ ആരംഭിച്ച് സ്റ്റഡ്സ്

പരിഷ്കരിച്ച 2020 സ്റ്റിംഗറിന്റെ ചിത്രങ്ങൾ വെളിപ്പെടുത്തി കിയ

ഒപ്പം പൊരുത്തപ്പെടുന്ന ലെതർ അപ്ഹോൾസ്റ്ററി, സെൻട്രൽ ആംസ്ട്രെസ്റ്റ് എന്നിവയെല്ലാം കോൺട്രാസ്റ്റ് വൈറ്റ് സ്റ്റിച്ചിംഗ് ഉൾക്കൊള്ളുന്നു. ബ്രഷ് ചെയ്ത സിൽവർ മൂലകങ്ങൾ, വൃത്താകൃതിയിലുള്ള എയർ-കണ്ടീഷൻ വെന്റുകൾ എന്നിവയ്ക്കൊപ്പം ഡിസൈൻ ക്യാബിനിലേക്ക് ഒരു മെർസിഡീസ് ബെൻസ്-ലൈൻ വൈബ് ചേർക്കുന്നു.

പരിഷ്കരിച്ച 2020 സ്റ്റിംഗറിന്റെ ചിത്രങ്ങൾ വെളിപ്പെടുത്തി കിയ

ഗ്ലോസി ബ്ലാക്ക് ഫിനിഷിൽ പുതിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്, നാവിഗേഷൻ സിസ്റ്റം എന്നിവയും വാഹനത്തിന് ലഭിക്കുന്നു. 7.0 ഇഞ്ച് പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും പുതിയ മെറ്റാലിക് ഫിനിഷുള്ള ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീലും സ്റ്റിംഗറിൽ നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നു. 64 നിറങ്ങളുള്ള പുതിയ മൂഡ് ലൈറ്റിംഗ് സംവിധാനവും ക്യാബിനിൽ ഉണ്ട്.

MOST READ: ഇന്ധനക്ഷാമം; സംസ്ഥാനത്ത് ഇന്ധന ഉപഭോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി മിസോറം

പരിഷ്കരിച്ച 2020 സ്റ്റിംഗറിന്റെ ചിത്രങ്ങൾ വെളിപ്പെടുത്തി കിയ

പുതിയ കിയ സ്റ്റിംഗർ 2020 മൂന്നാം പാദത്തിൽ കൊറിയയിൽ വിപണിയിലെത്തും. നിലവിൽ കാർ വിൽപ്പനയ്‌ക്കെത്തിച്ചിരിക്കുന്ന മറ്റ് വിപണികൾക്ക് അപ്‌ഡേറ്റ് ചെയ്ത മോഡൽ ഇതിനു പിന്നാലെ എത്തും.

പരിഷ്കരിച്ച 2020 സ്റ്റിംഗറിന്റെ ചിത്രങ്ങൾ വെളിപ്പെടുത്തി കിയ

നവീകരിച്ച സ്റ്റിംഗറിന്റെ പുതിയ പവർട്രെയിൻ ലൈനപ്പും സാങ്കേതികവിദ്യകളും ഉൾപ്പെടെ കൂടുതൽ വിശദാംശങ്ങൾ കിയ ഉടൻ വെളിപ്പെടുത്തും. നിലവിൽ, സ്റ്റിംഗർ ഇന്ത്യയിൽ വരുമോ ഇല്ലയോ എന്നതിനെക്കുറിച്ച് ഒരു അപ്‌ഡേറ്റും ഇല്ല.

Most Read Articles

Malayalam
English summary
KIA Revealed Updated 2020 Stinger Sedan In Pictures. Read in Malayalam.
Story first published: Thursday, August 13, 2020, 11:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X