ഫണ്‍സ്റ്റര്‍ ഇലക്ട്രിക്ക് അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര; ടീസര്‍ വീഡിയോ പുറത്ത്

ഫെബ്രുവരി 5 മുതല്‍ 12 വരെ നടക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ ഒരുപിടി പുതിയ മോഡലുകളെയും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളെയും അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് മഹീന്ദ്ര. പരീക്ഷണ ഓട്ടം നടത്തുന്ന വാഹനങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവരുകയും ചെയ്തിരുന്നു.

ഫണ്‍സ്റ്റര്‍ ഇലക്ട്രിക്ക് വാഹനം അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര; ടീസര്‍ വീഡിയോ പുറത്ത്

എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഈ മോഡലുകള്‍ക്കെല്ലാം പുറമേ, പുതിയൊരു ഇലക്ട്രിക്ക് വാഹനത്തെ കൂടി മഹീന്ദ്ര അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. പുതിയ ഇലക്ട്രിക്ക് വാഹനത്തിന്റെ ടീസര്‍ വീഡിയോ മഹീന്ദ്ര പുറത്തുവിടുകയും ചെയ്തു.

ഫണ്‍സ്റ്റര്‍ ഇലക്ട്രിക്ക് വാഹനം അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര; ടീസര്‍ വീഡിയോ പുറത്ത്

ഏകദേശം 15 സെക്കന്‍ഡുകള്‍ മാത്രമാണ് ടീസര്‍ വീഡിയോയുടെ ദൈര്‍ഘ്യം. കാഴ്ചയില്‍ മഹീന്ദ്രയുടെ XUV500 -യുടെ ഡിസൈന്‍ തന്നെയാണ് പുതിയ ഇലക്ട്രിക്ക് വാഹനത്തിനും കമ്പനി നല്‍കിയിരിക്കുന്നത്. ഫണ്‍സ്റ്റര്‍ എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക്ക് വാഹനത്തിന്റെ കണ്‍സെപ്റ്റ് പതിപ്പിനെ ഓട്ടോ എക്‌സ്‌പോയില്‍ കമ്പനി അവതരിപ്പിച്ചേക്കും.

മഹീന്ദ്രയുടെ XUV300 -ല്‍ നിന്നും വ്യത്യസ്തമായ L -ഡിസൈനിലുള്ള ഡേ ടൈം റണ്ണിങ് ലാമ്പുകളും, നേര്‍ത്ത എല്‍ഇഡി ഹെഡ്‌ലാമ്പുകളും ടീസര്‍ വീഡിയോയില്‍ കാണാന്‍ സാധിക്കും. ഗ്രില്ലിന് നടുവിലായി മഹീന്ദ്രയുടെ ലോഗോയും സ്ഥാപിച്ചിട്ടുണ്ട്. ലോഗായിലും ഡേ ടൈം റണ്ണിങ് ലാമ്പുകള്‍ക്കും നീല നിറമാണ് നല്‍കിയിരിക്കുന്നത്.

ഫണ്‍സ്റ്റര്‍ ഇലക്ട്രിക്ക് വാഹനം അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര; ടീസര്‍ വീഡിയോ പുറത്ത്

മസ്‌കുലര്‍ ക്യാരക്ടര്‍ ലൈനുകളും വലിയ ഫെന്‍ഡറുകളുള്ള വശങ്ങളും വീഡിയോയില്‍ കാണാന്‍ സാധിക്കും. ഗോള്‍ഡന്‍ കളര്‍ നല്‍കിയാണ് മനോഹരമാക്കിയിരിക്കുന്നത്. ബ്ലു നിറത്തിലുള്ള ഹൈലൈറ്റുകളും അലോയി വീലുകളില്‍ നല്‍കിയിട്ടുണ്ട്. ഇലക്ടിക്ക് കാറെന്ന സങ്കല്‍പ്പത്തിന് വേണ്ടിയാണ് ഈ ഡിസൈന്‍ നല്‍കിയിരിക്കുന്നതെന്നും കമ്പനി അറിയിച്ചു.

ഫണ്‍സ്റ്റര്‍ ഇലക്ട്രിക്ക് വാഹനം അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര; ടീസര്‍ വീഡിയോ പുറത്ത്

ഫോർ വീല്‍ ഡ്രൈവ് കോണ്‍ഫിഗറേഷനോടുകൂടിയ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ഒന്നായിരിക്കും ഇലക്ട്രിക്ക് എസ്‌യുവി എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫണ്‍സ്റ്റര്‍ ഇലക്ട്രിക്ക് വാഹനം അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര; ടീസര്‍ വീഡിയോ പുറത്ത്

വാഹനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും 60kW ലിഥിയം അയണ്‍ ബാറ്ററിയാകും വാഹനത്തിന്റെ കരുത്ത്. ഈ ഇലക്ട്രിക്ക് മോട്ടോര്‍ 312 bhp കരുത്ത് ഉത്പാദിപ്പിച്ചേക്കും. അഞ്ച് സെക്കന്‍ഡുകള്‍ മാത്രം മതി ഫണ്‍സ്റ്റര്‍ ഇലക്ട്രിക്കിന് പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫണ്‍സ്റ്റര്‍ ഇലക്ട്രിക്ക് വാഹനം അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര; ടീസര്‍ വീഡിയോ പുറത്ത്

MESMA പ്ലാറ്റ്ഫോമിലാകും ഫണ്‍സ്റ്റര്‍ വിപണിയില്‍ എത്തുക എന്നാണ് സൂചന. എന്നാല്‍ വില സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ ലഭ്യമല്ല. വാഹനത്തിനൊപ്പം തന്നെ മഹീന്ദ്രയുടെ ക്വാഡിസൈക്കിളായ ആറ്റം ഇലക്ട്രിക്കിനെയും കമ്പനി വിപണിയില്‍ അവതരിപ്പിച്ചേക്കും. പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു.

ഫണ്‍സ്റ്റര്‍ ഇലക്ട്രിക്ക് വാഹനം അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര; ടീസര്‍ വീഡിയോ പുറത്ത്

അധികം വൈകാതെ തന്നെ പുതുതലമുറ XUV500 വിപണിയില്‍ എത്തും. ഒരുപിടി പുതുമകളോടെയാകും വാഹനം വിപണയില്‍ എത്തുക. 2011 -ലാണ് വാഹനത്തെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്. പിന്നീട് പല പരിഷ്‌ക്കരണങ്ങളും നടത്തി കമ്പനി വിപണിയില്‍ അവതരിപ്പിച്ചു.

ഫണ്‍സ്റ്റര്‍ ഇലക്ട്രിക്ക് വാഹനം അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര; ടീസര്‍ വീഡിയോ പുറത്ത്

ആദ്യ മോഡലിനെ 2015 മെയ് മാസത്തിലും രണ്ടാമത്തെ മോഡലിനെ 2018 ഏപ്രിലിലുമാണ് പരിഷ്‌ക്കരിച്ച് പുറത്തിറക്കിയത്.

Most Read Articles

Malayalam
English summary
Mahindra Funster electric EV teaser debut at Auto Expo. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X