മെർസീഡിസ് ബെൻസ് EQ ബ്രാൻഡ് ഇന്ത്യയിൽ അവതരിപ്പിച്ചു

നിരവധി അഭ്യൂഹങ്ങൾക്കും തെറ്റായ പ്രചാരങ്ങൾക്കും ശേഷം, രാജ്യത്തെ ഏറ്റവും പുരാതനമായ ആഢംബര കാർ നിർമ്മാതാക്കളായ മെർസീഡിസ് ബെൻസ് ഇന്ത്യ ലിമിറ്റഡ് (MBIL) ഒടുവിൽ EQ ബ്രാൻഡിന്റെ അവതരിപ്പിച്ചു.

മെർസീഡിസ് ബെൻസ് EQ ബ്രാൻഡ് ഇന്ത്യയിൽ അവതരിപ്പിച്ചു

EQ -വിന്റെ അരങ്ങേറ്റത്തോടെ ഇവി ശ്രേണിയിൽ ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ് ജർമ്മൻ നിർമ്മാതാക്കൾ. ഇതോടെ, സ്റ്റട്ട്ഗാർട്ട് ആസ്ഥാനമായുള്ള ആഢംബര കാർ നിർമാതാക്കളുടെ ഇന്ത്യൻ അനുബന്ധ ഘടകം എം‌ജി മോട്ടോർ, ഹ്യുണ്ടായി എന്നിവയുമായി പ്രീമിയം ഇവികൾ വാഗ്ദാനം ചെയ്യുന്ന കാർ ബ്രാൻഡുകളുടെ പട്ടികയിൽ ചേരുന്നു.

മെർസീഡിസ് ബെൻസ് EQ ബ്രാൻഡ് ഇന്ത്യയിൽ അവതരിപ്പിച്ചു

EQ ബ്രാൻഡിന്റെ പ്രാദേശിക അരങ്ങേറ്റത്തോടെ മെർസീഡിസ് ബെൻസ് ഇന്ത്യ ലിമിറ്റഡ് 2020 ഏപ്രിലിൽ EQC എസ്‌യുവിയെ ഇന്ത്യയിലേക്ക് കൊണ്ടുവരും. കമ്പനിയിൽ നിന്നുള്ള ആദ്യത്തെ പൂർണ്ണ-ഇലക്ട്രിക് എസ്‌യുവി അന്താരാഷ്ട്ര വിപണിയിൽ നിലവിൽ വിൽപ്പനയ്‌ക്കെത്തുന്നു.

മെർസീഡിസ് ബെൻസ് EQ ബ്രാൻഡ് ഇന്ത്യയിൽ അവതരിപ്പിച്ചു

2022 -ഓടെ കമ്പനി തങ്ങളുടെ വാഹന നിരയിൽ വാഗ്ദാനം ചെയ്യുന്ന എല്ലാ മോഡലുകളുടേയും ഇലക്ട്രിക് പതിപ്പ് കൊണ്ടുവരാൻ പദ്ധതിയിടുന്നു. നമ്മുടേതുപോലുള്ള വികസിച്ചു വരുന്ന കാർ വിപണികൾ കമ്പനിയുടെ ഇവി നയതന്ത്രത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുമെന്നതും ഇവിടെ എടുത്തുപറയേണ്ടതാണ്.

മെർസീഡിസ് ബെൻസ് EQ ബ്രാൻഡ് ഇന്ത്യയിൽ അവതരിപ്പിച്ചു

മെർസീഡിസ് EQC ഇതിനകം വിദേശത്ത് വിൽപ്പനയ്‌ക്കെത്തിയിരിക്കെ, നിലവിലെ മോഡലുകളുടെ പൂർണ്ണ-ഇലക്ട്രിക് പതിപ്പുകളുമായി ഇവി ലൈനപ്പ് വിപുലീകരിക്കാൻ കമ്പനി പദ്ധതിയിടുന്നു.

മെർസീഡിസ് ബെൻസ് EQ ബ്രാൻഡ് ഇന്ത്യയിൽ അവതരിപ്പിച്ചു

ഇതിനനുസൃതമായി കമ്പനി GLA-ക്ലാസ് (EQ‌A), B-ക്ലാസ് (EQB), E-ക്ലാസ് (EQE), GLB-ക്ലാസ് (EQB), S-ക്ലാസ് (EQS) എന്നിവയുടെ ഇലക്ട്രിക് പതിപ്പുകൾ പുറത്തിറക്കും.

മെർസീഡിസ് ബെൻസ് EQ ബ്രാൻഡ് ഇന്ത്യയിൽ അവതരിപ്പിച്ചു

രണ്ട് അസിൻക്രണസ് ഇലക്ട്രിക് മോട്ടോറുകൾ ഉൾക്കൊള്ളുന്ന ഡ്യുവൽ മോട്ടോർ ഓൾ-വീൽ ഡ്രൈവ് ഘടനയാണ് EQC എസ്‌യുവിയിൽ വരുന്നത്. ഇവയിലൊന്ന് മുൻ ആക്‌സിലിൽ ഘടിപ്പിക്കുമ്പോൾ മറ്റൊന്ന് പിൻവശത്ത് നൽകിയിരിക്കുന്നു.

മെർസീഡിസ് ബെൻസ് EQ ബ്രാൻഡ് ഇന്ത്യയിൽ അവതരിപ്പിച്ചു

80 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററിയിൽ നിന്നാണ് മെർസീഡിസ് EQC യുടെ ഇലക്ട്രിക് പവർട്രെയിനിന് കരുത്ത് ലഭിക്കുന്നത്, WLTP സൈക്കിളിൽ 417 കിലോമീറ്ററോളം ദൂരം സഞ്ചരിക്കാൻ വാഹനത്തിന് കഴിയും.

മെർസീഡിസ് ബെൻസ് EQ ബ്രാൻഡ് ഇന്ത്യയിൽ അവതരിപ്പിച്ചു

ഇരു മോട്ടോറുകളും പരമാവധി 402 bhp കരുത്തും 760 Nm torque ഉം ഉത്പാദിപ്പിക്കുന്നു. വാഹനത്തിന്റെ ടോപ്പ് സ്പീഡ് 180 കിലോമീറ്റർ ഇലക്ട്രോണിക് ആയി പരിമിതപ്പെടുത്തിയിരിക്കുന്നു.

മെർസീഡിസ് ബെൻസ് EQ ബ്രാൻഡ് ഇന്ത്യയിൽ അവതരിപ്പിച്ചു

e -എസ്‌യുവിക്ക് വെറും 5.1 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയും. DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് വെറും 40 മിനിറ്റിനുള്ളിൽ ബാറ്ററി 10 ശതമാനത്തിൽ നിന്ന് 80 ശതമാനം വരെ റീചാർജ് ചെയ്യാൻ കഴിയും.

മെർസീഡിസ് ബെൻസ് EQ ബ്രാൻഡ് ഇന്ത്യയിൽ അവതരിപ്പിച്ചു

2039 ഓടെ കാർബൺ ന്യൂട്രൽ ആകാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് മെർസീഡിസ് ബെൻസ് ഇന്ത്യ വെളിപ്പെടുത്തി. മൊത്തം വൈദ്യുതി ആവശ്യത്തിന്റെ 45 ശതമാനം നിറവേറ്റുന്നതിനായി കമ്പനി ഈ വർഷം 4,000 സോളാർ പാനലുകൾ ചാക്കൻ നിർമ്മാണശാലയിൽ സ്ഥാപിക്കും.

മെർസീഡിസ് ബെൻസ് EQ ബ്രാൻഡ് ഇന്ത്യയിൽ അവതരിപ്പിച്ചു

കൂടാതെ ഈ വർഷം, കമ്പനി എല്ലാ മാസവും ഒരു പുതിയ മോഡൽ പുറത്തിറക്കും, കുറഞ്ഞത് 10 പുതിയ കാറുകളെങ്കിലും രാജ്യത്ത് അവതരിപ്പിക്കാനാണ് നിർമ്മാതാക്കശളുടെ തീരുമാനം.

മെർസീഡിസ് ബെൻസ് EQ ബ്രാൻഡ് ഇന്ത്യയിൽ അവതരിപ്പിച്ചു

കൂടാതെ, തങ്ങളുടെ വാഹനങ്ങളുടെ മുഴുവൻ നിരയും വരാനിരിക്കുന്ന ബി‌എസ്‌ VI എമിഷൻ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്കരിച്ച രാജ്യത്തെ ആദ്യത്തെ ആഢംബര വാഹന നിർമ്മാതാക്കളായി മെർസീഡിസ് ബെൻസ് ഇന്ത്യ.

മെർസീഡിസ് ബെൻസ് EQ ബ്രാൻഡ് ഇന്ത്യയിൽ അവതരിപ്പിച്ചു

രാജ്യത്ത് തങ്ങളുടെ EQ ബ്രാൻഡ് അവതരിപ്പിച്ച ശേഷം, കമ്പനി ഇപ്പോൾ പുതുതലമുറ GLE-ക്ലാസ് വിപണിയിലേക്ക് കൊണ്ടുവരുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും. കൂടാതെ, ഈ വർഷാവസാനം GLE കൂപ്പെ, GLS, AMG GT എന്നിവയുടെ പുതിയ തലമുറ മോഡലുകൾ‌ അവതരിപ്പിക്കുമെന്നും ‌നിർമ്മാതാക്കൾ ഇതിനകം സ്ഥിരീകരിച്ചു.

Most Read Articles

Malayalam
English summary
Mercedes-Benz EQ Brand Launched In India: Unveils Upcoming All-Electric EQC SUV As Well. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X