എംപിവി ശ്രേണി ലക്ഷ്യമിട്ട് എക്‌സ്പാന്‍ഡറിനെ അവതരിപ്പിക്കാനൊരുങ്ങി മിത്സുബിഷി

ഇന്ത്യയില്‍ ആദ്യമായി പരീക്ഷണ ഓട്ടം നടത്തി മിത്സുബിഷി എക്‌സ്പാന്‍ഡര്‍. വാഹനത്തിന്റെ ചിത്രങ്ങളും പുറത്തുവന്നു. എംപിവി ശ്രേണി ലക്ഷ്യമാക്കിയാണ് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ മിത്സുബിഷി എക്‌സ്പാന്‍ഡറിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്.

എംപിവി ശ്രേണി ലക്ഷ്യമിട്ട് എക്‌സ്പാന്‍ഡറിനെ അവതരിപ്പിക്കാനൊരുങ്ങി മിത്സുബിഷി

പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങള്‍ ഗാഡിവാഡി പുറത്തുവിടുകയും ചെയ്തു. ഉടൻ തന്നെ വാഹനം വിപണിയിൽ എത്തിയേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. മറ്റ് വാഹന നിര്‍മ്മാതാക്കള്‍ നടത്തുന്നതുപോലെ മൂടിക്കെട്ടിയായിരുന്നില്ല വാഹനത്തിന്റെ പരീക്ഷണ ഓട്ടം എന്ന് ചിത്രങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കും.

എംപിവി ശ്രേണി ലക്ഷ്യമിട്ട് എക്‌സ്പാന്‍ഡറിനെ അവതരിപ്പിക്കാനൊരുങ്ങി മിത്സുബിഷി

കാഴ്ചയില്‍ വലിയ വാഹനമായി തോന്നുമെങ്കിലും, കുറഞ്ഞ ചെലവിലുള്ള വാഹനമായിരിക്കും ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്തോനേഷ്യ, ഫിലിപ്പിയന്‍, തായ്‌ലാന്‍ഡ് തുടങ്ങിയ വിപണിയില്‍ വാഹനത്തെ നേരത്തെ തന്നെ കമ്പനി അവതരിപ്പിച്ചിരുന്നു.

എംപിവി ശ്രേണി ലക്ഷ്യമിട്ട് എക്‌സ്പാന്‍ഡറിനെ അവതരിപ്പിക്കാനൊരുങ്ങി മിത്സുബിഷി

ആഗോള വിപണികളില്‍ ഹോണ്ട BR-V -യാണ് എക്‌സ്പാന്‍ഡറിന്റെ മുഖ്യ എതിരാളി. എന്നാല്‍ വാഹനം ഇന്ത്യയില്‍ എത്തിയാല്‍ മാരുതി എര്‍ട്ടിഗ തന്നെയാകും മുഖ്യ എതിരാളി.

എംപിവി ശ്രേണി ലക്ഷ്യമിട്ട് എക്‌സ്പാന്‍ഡറിനെ അവതരിപ്പിക്കാനൊരുങ്ങി മിത്സുബിഷി

2018 സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട നാലാമത്തെ മോഡലാണ് എക്‌സ്പാന്‍ഡര്‍. മോഡലിന്റെ ഒരു ലക്ഷത്തിലധികം യൂണിറ്റുകളാണ് മിത്സുബിഷി വിറ്റഴിച്ചത്.

എംപിവി ശ്രേണി ലക്ഷ്യമിട്ട് എക്‌സ്പാന്‍ഡറിനെ അവതരിപ്പിക്കാനൊരുങ്ങി മിത്സുബിഷി

ജിയോമെട്രിക് ഡിസൈനോടുകൂടിയ മിത്സുബിഷിയുടെ സിഗ്‌നേച്ചര്‍ ഡൈനാമിക് ഷീല്‍ഡ്, ഡാര്‍ക്ക് ഗ്രില്‍, മുന്നിലെയും പിന്നിലെയും ബമ്പറിലെ ക്ലാഡിങ്ങ്, എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി പൊസിഷന്‍ ലാമ്പ്, എല്‍ഇഡി ഫോഗ് ലാമ്പ് എന്നിവയാണ് മുന്നിലെ സവിശേഷതകള്‍.

എംപിവി ശ്രേണി ലക്ഷ്യമിട്ട് എക്‌സ്പാന്‍ഡറിനെ അവതരിപ്പിക്കാനൊരുങ്ങി മിത്സുബിഷി

17 ഇഞ്ച് അലോയി വീല്‍, റൂഫ് റെയില്‍, L- ഡിസൈനിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പ്, പ്രീമിയം വാഹനങ്ങളോടൊപ്പം തന്നെ കിടപിടിക്കുന്ന അകത്തളം, കീലെസ് എന്‍ട്രി, ടെലിസ്‌കോപ്പിക് സ്റ്റിയറിങ്, കൂടുതല്‍ സ്ഥല സൗകര്യം എന്നിവ എക്‌സ്പാന്‍ഡറിന്റെ മറ്റു സവിശേഷതകള്‍.

എംപിവി ശ്രേണി ലക്ഷ്യമിട്ട് എക്‌സ്പാന്‍ഡറിനെ അവതരിപ്പിക്കാനൊരുങ്ങി മിത്സുബിഷി

7.0 ഇഞ്ചിന്റെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും വാഹനത്തില്‍ ഇടംപിടിക്കും. നേരത്തെ മഹീന്ദ്ര മറാസോയില്‍ കണ്ടിട്ടുള്ള തരത്തില്‍ റൂഫില്‍ സ്ഥാപിച്ചിരിക്കുന്ന് എസ് വെന്റുകളും അകത്തളത്തിലെ സവിശേഷതകളാണ്. 1.5 ലിറ്റര്‍ MIVEC ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാകും വാഹനത്തിന്റെ കരുത്ത്.

എംപിവി ശ്രേണി ലക്ഷ്യമിട്ട് എക്‌സ്പാന്‍ഡറിനെ അവതരിപ്പിക്കാനൊരുങ്ങി മിത്സുബിഷി

ഈ എഞ്ചിന്‍ 6,000 rpm-ല്‍ 105 bhp കരുത്തു 4,000 rpm-ല്‍ 141 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവല്‍, നാലു സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്‌സ്.

എംപിവി ശ്രേണി ലക്ഷ്യമിട്ട് എക്‌സ്പാന്‍ഡറിനെ അവതരിപ്പിക്കാനൊരുങ്ങി മിത്സുബിഷി

ഫ്രണ്ട് വീല്‍ ഡ്രൈവാണ് വാഹനം. എബിഎസ്, ഇബിഡി, ആക്ടീവ് സ്റ്റെബിലിറ്റി, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, പാര്‍ക്കിങ് സെന്‍സര്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ വാഹനത്തിലുണ്ട്.

എംപിവി ശ്രേണി ലക്ഷ്യമിട്ട് എക്‌സ്പാന്‍ഡറിനെ അവതരിപ്പിക്കാനൊരുങ്ങി മിത്സുബിഷി

4,475 mm നീളവും 1,750 mm വീതിയും 1,700 mm ഉയരവുമാണ് വാഹനത്തിനുള്ളത്. 205 mm ആണ് വാഹനത്തിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. മടക്കാവുന്ന രീതിയിലുള്ള സീറ്റുകളാണ് പിന്‍ നിരകളില്‍ നല്‍കിയിട്ടുള്ളത്. സീറ്റ് മടക്കിയാല്‍ 1,630 ലിറ്റര്‍ വരെ ബൂട്ട് സ്‌പേസ് വാഹനത്തില്‍ ലഭിക്കും.

എംപിവി ശ്രേണി ലക്ഷ്യമിട്ട് എക്‌സ്പാന്‍ഡറിനെ അവതരിപ്പിക്കാനൊരുങ്ങി മിത്സുബിഷി

രണ്ട് വര്‍ഷം മുമ്പ് ഇന്തോനേഷ്യയിലാണ് എക്‌സ്പാന്‍ഡര്‍ ആദ്യമായി അരങ്ങേറിയത്. എക്‌സ്പാന്‍ഡര്‍ ക്രോസിലൂടെ മിത്സുബിഷി അതിന്റെ വിജയം വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുകയാണ്. എക്‌സ്പാന്‍ഡര്‍ ക്രോസ് നിര്‍മ്മിക്കുന്ന ഇന്തോനേഷ്യയിലെ സിക്കരംഗ് പ്ലാന്റിലെ ഉത്പാദന ശേഷി കയറ്റുമതി വര്‍ധനവിന് അനുസൃതമായി വിപുലീകരിക്കാന്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #മിത്സുബിഷി #mitsubishi
English summary
Mitsubishi Xpander spied in India for the first time. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X