ഇന്തോനേഷ്യയിൽ ഡാറ്റ്സൻ ബ്രാൻഡ് നിർത്തലാക്കാനൊരുങ്ങി നിസാൻ

ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ തങ്ങളുടെ ഡാറ്റ്സൻ ബജറ്റ് ഓട്ടോ ബ്രാൻഡ് ഇന്തോനേഷ്യയിൽ ഔദ്യോഗികമായി നിർത്തലാക്കി. ദക്ഷിണ കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ എല്ലാ നിസാൻ, ഡാറ്റ്സൻ കാറുകളുടെയും ഉത്പാദനം കമ്പനി അവസാനിപ്പിച്ചു.

ഇന്തോനേഷ്യയിൽ ഡാറ്റ്സൻ ബ്രാൻഡ് നിർത്തലാക്കാനൊരുങ്ങി നിസാൻ

ഡീലർമാരുമായി നിലവിലുള്ള സ്റ്റേക്കുകൾ വിറ്റഴിക്കുന്നതുവരെ ഡാറ്റ്സൻ വാഹനങ്ങളുടെ വിൽപ്പന തുടരും. വാഹന നിർമ്മാതാക്കൾ രാജ്യത്ത് ഡാറ്റ്സൻ ഗോ, ഗോ+, ഗോ ക്രോസ് മോഡലുകളാണ് വിൽപ്പനയ്ക്ക് എത്തിച്ചിരുന്നത്.

ഇന്തോനേഷ്യയിൽ ഡാറ്റ്സൻ ബ്രാൻഡ് നിർത്തലാക്കാനൊരുങ്ങി നിസാൻ

എൻ‌ട്രി ലെവൽ ബ്രാൻഡ് രാജ്യത്ത് പ്രതീക്ഷകൾക്ക് അനുസൃതമായ പ്രകടനം കാഴ്ച്ചവയ്ക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. നിസാന്റെ ആഗോള പുനസംഘടനയുടെ ഭാഗമായാണ് ഈ നീക്കം.

ഇന്തോനേഷ്യയിൽ ഡാറ്റ്സൻ ബ്രാൻഡ് നിർത്തലാക്കാനൊരുങ്ങി നിസാൻ

കുറഞ്ഞ വിൽപ്പനയുള്ള രാജ്യങ്ങളിൽ നിന്ന് വാഹന നിർമാതാക്കൾ വിരമിക്കുകയും തങ്ങളുടെ ശേഷി 10 ശതമാനം കുറയ്ക്കുകയും ചെയ്യും, ഇത് ലോകമെമ്പാടുമുള്ള 12,500 പേരുടെ തൊഴിൽ നഷ്ടത്തിനും കാരണമാകും.

ഇന്തോനേഷ്യയിൽ ഡാറ്റ്സൻ ബ്രാൻഡ് നിർത്തലാക്കാനൊരുങ്ങി നിസാൻ

ഇന്തോനേഷ്യയിൽ നിസാൻ പ്രവർത്തിപ്പിച്ചിരുന്ന രണ്ട് നിർമാണ കേന്ദ്രങ്ങളും പൂട്ടി. നിസാൻ ബ്രാൻഡഡ് വാഹനങ്ങൾ നിർമ്മിച്ചിരുന്ന കാരവാങ് ഉത്പാദന കേന്ദ്രം, കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അടച്ചുപൂട്ടിയിരുന്നു.

ഇന്തോനേഷ്യയിൽ ഡാറ്റ്സൻ ബ്രാൻഡ് നിർത്തലാക്കാനൊരുങ്ങി നിസാൻ

എന്നാൽ ഡാറ്റ്സൻ കാറുകൾ നിർമ്മിച്ചിരുന്ന പർവകാർത്ത നിർമ്മാണശാല ഈ വർഷം ജനുവരിയിലാണ് പൂർണ്ണമായും പ്രവർത്തന രഹിതമായത്.

ഇന്തോനേഷ്യയിൽ ഡാറ്റ്സൻ ബ്രാൻഡ് നിർത്തലാക്കാനൊരുങ്ങി നിസാൻ

അലയൻസ് പാർട്ണറായ മിത്സുബിഷിയുടെ ഇന്തോനേഷ്യൻ ഉത്പാദന കേന്ദ്രത്തിൽ നിർമ്മിക്കുന്ന നിസാൻ ലിവിന എംപിവിയും കമ്പനി വിൽപ്പനയ്ക്ക് എത്തിക്കുന്നു. തായ്‌ലൻഡിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കിക്‌സ് എസ്‌യുവിയും ഇന്തോനേഷ്യയിൽ ഉടൻ അവതരിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നു.

ഇന്തോനേഷ്യയിൽ ഡാറ്റ്സൻ ബ്രാൻഡ് നിർത്തലാക്കാനൊരുങ്ങി നിസാൻ

ഡാറ്റ്സൻ ബ്രാൻഡ് 2019 ൽ ഇന്തോനേഷ്യയിൽ 7000 കാറുകളാണ് വിറ്റഴിച്ചത്, നിസാൻ ആദ്യം പ്രതീക്ഷിച്ച വിൽപ്പനയിൽ നിന്ന് വളരെ കുറവാണിത്.

ഇന്തോനേഷ്യയിൽ ഡാറ്റ്സൻ ബ്രാൻഡ് നിർത്തലാക്കാനൊരുങ്ങി നിസാൻ

വാസ്തവത്തിൽ, ഇന്ത്യ, റഷ്യ, ആഫ്രിക്ക, തെക്ക് കിഴക്കൻ ഏഷ്യ തുടങ്ങിയ വിപണികൾക്കായി ആകർഷകമായ വിലയ്ക്ക് സാധാരണക്കാർക്ക് ആവശ്യമായ ഉൽ‌പ്പന്നങ്ങൾ ഉണ്ടായിരുന്നിട്ടും ഡാറ്റ്സൻ ബ്രാൻഡ് ആഗോളതലത്തിൽ നിസാനിന് കാര്യമായ വിൽപ്പന കാഴ്ച്ചവയ്ക്കുന്നില്ല.

ഇന്തോനേഷ്യയിൽ ഡാറ്റ്സൻ ബ്രാൻഡ് നിർത്തലാക്കാനൊരുങ്ങി നിസാൻ

എന്നിരുന്നാലും, 2019 ലെ ആഗോള പുനസംഘടനയുടെ ഭാഗമായി, 2022 ഓടെ ഡാറ്റ്സൻ ബ്രാൻഡ് ആഗോളതലത്തിൽ ഘട്ടംഘട്ടമായി നിർത്തുമെന്ന് നിസാൻ സ്ഥിരീകരിച്ചു.

ഇന്തോനേഷ്യയിൽ ഡാറ്റ്സൻ ബ്രാൻഡ് നിർത്തലാക്കാനൊരുങ്ങി നിസാൻ

ഇന്ത്യയിലും, മാരുതി സുസുക്കി, ടാറ്റ, ഹ്യുണ്ടായി എന്നിവയിൽ നിന്നുള്ള മോഡലുകളെ നേരിടുന്നതിൽ ബ്രാൻഡ് പരാജയപ്പെട്ടു. രാജ്യത്ത് നിർമ്മാതാക്കളിൽ നിന്നുള്ള ആദ്യ മോഡലുകളാണ് ഡാറ്റ്സൻ ഗോ, ഗോ + എന്നിവ. 2016 ൽ ലോഞ്ച് ചെയ്ത ഡാറ്റ്സൻ റെഡി-ഗോയിലൂടെ കമ്പനി കുറച്ച് വിജയങ്ങൾ ആസ്വദിച്ചു.

ഇന്തോനേഷ്യയിൽ ഡാറ്റ്സൻ ബ്രാൻഡ് നിർത്തലാക്കാനൊരുങ്ങി നിസാൻ

പക്ഷേ നിർമ്മാതാക്കളുടെ ഫ്രഞ്ച് സഹോദരൻ - റെനോ ക്വിഡ് ഈ വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചു. സിയാം പങ്കിട്ട കണക്കുകൾ പ്രകാരം 2019 ഏപ്രിലിനും 2020 ഫെബ്രുവരിയ്ക്കും ഇടയിൽ നിസാൻ ഇന്ത്യ ഡാറ്റ്സൻ ബ്രാൻഡിന് കീഴിൽ മൊത്തം 12,950 കാറുകൾ ആഭ്യന്തര വിപണിയിൽ വിറ്റഴിച്ചു.

Most Read Articles

Malayalam
കൂടുതല്‍... #ഡാറ്റ്സൻ #datsun
English summary
Nissan discontinues Datsun car brand in Indonesia. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X