ഹോട്ട് സെല്ലിംഗ്! സാമ്പത്തിക വര്‍ഷത്തില്‍ മാരുതി വിറ്റത് 90,000 എര്‍ട്ടിഗ

മാന്ദ്യത്തെ തുടര്‍ന്ന കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ഭൂരിഭാഗവും വാഹന വിപണിയില്‍ ഇടിവുണ്ടായി. വില്‍പ്പനയിലെ ഈ ഇടിവ് മിക്കവാറും എല്ലാ കാര്‍ നിര്‍മ്മാതാക്കളെയും പ്രതികൂലമായി ബാധിച്ചു.

ഹോട്ട് സെല്ലിംഗ്! സാമ്പത്തിക വര്‍ഷത്തില്‍ മാരുതി വിറ്റത് 90,000 എര്‍ട്ടിഗ

മിക്ക മോഡലുകളുടെയും വില്‍പ്പനയില്‍ വലിയ ഇടിവ് രേഖപ്പെടുത്തി. എന്നിരുന്നാലും, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വെല്ലുവിളി നിറഞ്ഞ സമയങ്ങള്‍ക്കിടയിലും വില്‍പ്പനയില്‍ ഗണ്യമായ വര്‍ദ്ധനവ് രേഖപ്പെടുത്താന്‍ മാരുതി എര്‍ട്ടിഗയ്ക്ക് കഴിഞ്ഞു.

ഹോട്ട് സെല്ലിംഗ്! സാമ്പത്തിക വര്‍ഷത്തില്‍ മാരുതി വിറ്റത് 90,000 എര്‍ട്ടിഗ

മാരുതി സുസുക്കിയുടെ ഹോട്ട് സെല്ലിംഗ് മോഡലായിരുന്നു എര്‍ട്ടിഗ. 2018 -ലാണ് മോഡലിന്റെ രണ്ടാം തലമുറ വിപണിയില്‍ എത്തുന്നത്. മുന്‍ഗാമിയേക്കാള്‍ മികച്ച വില്‍പ്പന സ്വന്തമാക്കാനും വാഹനത്തിന് സാധിച്ചു. പുതുതലമുറ എംപിവിയില്‍ പുതിയ ഡിസൈന്‍ ശൈലി, ഇന്റീരിയറുകള്‍, പുതിയ എഞ്ചിന്‍ ഓപ്ഷനുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

ഹോട്ട് സെല്ലിംഗ്! സാമ്പത്തിക വര്‍ഷത്തില്‍ മാരുതി വിറ്റത് 90,000 എര്‍ട്ടിഗ

പഴയ പതിപ്പില്‍ നിന്നും വന്‍ അഴിച്ചുപണികളോടെ അടുത്തിടെയാണ് പുതുതലമുറ എര്‍ട്ടിഗയെ കമ്പനി വിപണിയില്‍ എത്തിക്കുന്നത്. VDi, ZDi, ZDi പ്ലസ് എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. 9.86 ലക്ഷം രൂപ മുതല്‍ 11.20 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറും വില.

ഹോട്ട് സെല്ലിംഗ്! സാമ്പത്തിക വര്‍ഷത്തില്‍ മാരുതി വിറ്റത് 90,000 എര്‍ട്ടിഗ

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പുതുതലമുറ എര്‍ട്ടിഗയുടെ 90,547 യൂണിറ്റുകള്‍ നിരത്തിലെത്തിയെന്നാണ് കണക്ക്. 2019 സാമ്പത്തിക വര്‍ഷത്തില്‍ വിറ്റ 65,263 യൂണിറ്റുകളെ അപേക്ഷിച്ച് 39 ശതമാനം വര്‍ധനവാണിതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഹോട്ട് സെല്ലിംഗ്! സാമ്പത്തിക വര്‍ഷത്തില്‍ മാരുതി വിറ്റത് 90,000 എര്‍ട്ടിഗ

മാന്ദ്യത്തിന്റെ സമയങ്ങളില്‍ പോലും എംപിവി ശ്രേണിയില്‍ മാന്യമായ വില്‍പന കൈവരിക്കാന്‍ വാഹനത്തിന് സാധിച്ചുവെന്നും കമ്പനി അറിയിച്ചു. പെട്രോള്‍ ഡീസല്‍ എഞ്ചിനുകളിലായിരുന്നു വാഹനം നേരത്തെ വിപണിയില്‍ എത്തിയിരുന്നത്.

ഹോട്ട് സെല്ലിംഗ്! സാമ്പത്തിക വര്‍ഷത്തില്‍ മാരുതി വിറ്റത് 90,000 എര്‍ട്ടിഗ

എന്നാല്‍ അടുത്തിടെ ഡീസല്‍ പതിപ്പിന്റെ വില്‍പ്പന കമ്പനി അവസാനിപ്പിച്ചു. ബിഎസ് VI എഞ്ചിനിലേക്ക് ഡീസല്‍ പതിപ്പിനെ നവീകരിക്കില്ലെന്ന് മാരുതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ഡീസല്‍ പതിപ്പിന്റെ വില്‍പ്പന കമ്പനി അവസാനിപ്പിക്കുന്നത്.

ഹോട്ട് സെല്ലിംഗ്! സാമ്പത്തിക വര്‍ഷത്തില്‍ മാരുതി വിറ്റത് 90,000 എര്‍ട്ടിഗ

1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്റെ വില്‍പ്പനയാണ് കമ്പനി അവസാനിപ്പിച്ചത്. ഈ എഞ്ചിന്‍ 94 bhp കരുത്തും 225 Nm torque ഉം ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായിട്ടാണ് എഞ്ചിന്‍ ഘടിപ്പിച്ചിരിക്കുന്നത്.

ഹോട്ട് സെല്ലിംഗ്! സാമ്പത്തിക വര്‍ഷത്തില്‍ മാരുതി വിറ്റത് 90,000 എര്‍ട്ടിഗ

1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 103 bhp കരുത്തും 138 nm torque ഉം ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് മാനുവല്‍, നാല് ഗിയര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളാണ് മാരുതി വാഹനത്തില്‍ വാഗ്ദാനം ചെയ്യുന്നത്.

ഹോട്ട് സെല്ലിംഗ്! സാമ്പത്തിക വര്‍ഷത്തില്‍ മാരുതി വിറ്റത് 90,000 എര്‍ട്ടിഗ

മികച്ച ഇന്ധന ക്ഷമതയാണ് മൈല്‍ഡ് ഹൈബ്രിഡ് സംവിധാനത്തോടെ വിപണിയിലെത്തുന്ന എര്‍ട്ടിഗയുടെ പ്രധാന പ്രത്യേകത. പെട്രോള്‍ മാനുവലില്‍ 19.34 കിലോമീറ്ററും പെട്രോള്‍ ഓട്ടോമാറ്റിക്കില്‍ 18.69 കിലോമീറ്ററും ഡീസല്‍ പതിപ്പില്‍ 25.47 കിലോമീറ്റര്‍ ഇന്ധനക്ഷമതയും ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Most Read Articles

Malayalam
English summary
Over 90,000 Maruti Ertiga Sold In FY19-20 In India. Read in Malayalam.
Story first published: Tuesday, April 7, 2020, 17:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X