Just In
- 9 hrs ago
സിഎൻജി കരുത്തിൽ മാരുതി മാത്രമല്ല ബെൻസും അധികം ചെലവില്ലാതെ ഓടിക്കാം
- 11 hrs ago
പ്രീമിയത്തോടൊപ്പം സ്പോർട്ടിയും, ഒക്ടാവിയയ്ക്ക് പുതിയ സ്പോർട്ലൈൻ വേരിയന്റ് സമ്മാനിച്ച് സ്കോഡ
- 14 hrs ago
പുതുതലമുറ അരങ്ങേറ്റത്തിന് സജ്ജം; നിവലിലെ RC390 വെബ്സൈറ്റില്‍ നിന്നും നീക്കംചെയ്ത് കെടിഎം
- 1 day ago
കിയയുടെ പുത്തൻ ഏഴ് സീറ്റർ എംപിവിക്ക് ഇലക്ട്രിക് തേർഡ് റോ ആക്സസ് ലഭിക്കാൻ സാധ്യത
Don't Miss
- Movies
ക്യാപ്റ്റനെ കണ്ടെത്താന്‍ ബിഗ് ബോസില്‍ ഷൂട്ടൗട്ട്, വിജയി ആയി റംസാന്
- Sports
IPL 2021: കോലിയുടെ ആ ഉപദേശം ഇന്ത്യന്‍ ടീമില്‍ ഗുണം ചെയ്തു, ഐപിഎല്ലിലും നേട്ടമാകുമെന്ന് പ്രസീത്
- News
ബന്ധുനിയമന വിവാദം: കെടി ജലീലിനൊപ്പം മുഖ്യമന്ത്രിയും രാജിവയ്ക്കണമെന്ന് കെ സുരേന്ദ്രന്
- Finance
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പിഎഫ് വിഹിതം ഉയര്‍ന്നേക്കും
- Lifestyle
വ്യക്തിജീവിതത്തില്‍ നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക് സ്വന്തം
- Travel
യൂക്കാലി തോട്ടത്തിലെ ടെന്റിലുറങ്ങാം... മൂന്നാറില്‍ ടെന്റ് ടൂറിസവുമായി കെഎസ്ആര്‍ടിസി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
2021 കയീന് വലിയ ബാറ്ററി പായ്ക്ക് നൽകി പരിഷ്കരിക്കാനൊരുങ്ങി പോർഷ
വൈദ്യുതീകരണത്തിന്റെ കാര്യത്തിൽ പോർഷ ടെയ്‌കാൻ സാങ്കേതികവിദ്യയിൽ ഉയർന്ന സ്ഥാനം നൽകുന്നു. ഇപ്പോൾ, പോർഷ കുടുംബത്തിലെ മറ്റ് മോഡലുകൾ അതിന്റെ പ്രയോജനം നേടുകയാണ്.

എല്ലാ പോർഷ മോഡലുകൾക്കും സമീപഭാവിയിൽ കുറഞ്ഞത് ഒരു ഇലക്ട്രിക് വേരിയന്റെങ്കിലും ഉണ്ടായിരിക്കും. അവയിൽ ഭൂരിഭാഗവും കൂടുതൽ കഴിവുള്ള പ്ലഗ്-ഇൻ ഹൈബ്രിഡുകളായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സാധാരണ പെട്രോൾ എഞ്ചിനുകൾക്ക് പിന്തുന നൽകുന്ന മൈൽഡ് ഹൈബ്രിഡ് പതിപ്പുകളെ അപേക്ഷിച്ച് പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പുകളിൽ ഇലക്ട്രിക് പവർട്രെയിൻ ഒരേസമയം പ്രവർത്തിക്കുകയും വലിയ പങ്ക് വഹിക്കുകയും ചെയ്യുന്നു.

നിർമ്മാതാക്കൾ ഇപ്പോൾ ഈ വൈദ്യുതീകരണ പ്രക്രിയ ആരംഭിച്ചിരിക്കുകയാണ്. 2021 -ൽ പോർഷ ഒരു വലിയ ബാറ്ററി പായ്ക്ക് ഉപയോഗിച്ച് കയീൻ ഹൈബ്രിഡ് അപ്‌ഡേറ്റ് ചെയ്യാനുള്ള ഒരുക്കത്തിലാണ്.

കയീൻ e-ഹൈബ്രിഡ്, ടർബോ S e-ഹൈബ്രിഡ് എന്നിവ 14.1 kwh ശേഷിയുള്ള ബാറ്ററി പായ്ക്കുമായിട്ടാണ് വന്നിരുന്നത്. അവ ഇപ്പോൾ 17.9-kWh ബാറ്ററി പായ്ക്ക് ഉപയോഗിച്ച് നിർമ്മാതാക്കൾ മാറ്റിസ്ഥാപിക്കുന്നു.

പനാമേര ഹൈബ്രിഡിനും ബ്രാൻഡ് ഇതേ അപ്‌ഡേറ്റാണ് നൽകിയിരിക്കുന്നത്. പുതിയ ബാറ്ററി പായ്ക്ക് കയീനിലെ ഡ്രൈവ് ശ്രേണിയും മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

പോർഷ കയീൻ e-ഹൈബ്രിഡിന് മുമ്പത്തെപ്പോലെ 3.0 ലിറ്റർ ടർബോചാർജ്ഡ് V6 എഞ്ചിൻ ലഭിക്കുന്നു, ടർബോ എസ് വേരിയന്റിന് 4.0 ലിറ്റർ, ട്വിൻ-ടർബോചാർജ്ഡ് V8 യൂണിറ്റും ലഭിക്കും.

രണ്ടിന്റേയും പവർ ഔട്ട്പുട്ടുകൾ യഥാക്രമം 449 bhp, 661 bhp എന്നിങ്ങനെ മാറ്റമില്ലാതെ തുടരും. സ്റ്റാൻഡേർഡ് സ്‌പോർട്ട് ക്രോണോ പാക്കേജും കമ്പനി അപ്‌ഡേറ്റുചെയ്‌തു.

നേരത്തെ, ബാറ്ററി പതുക്കെയായിരുന്നു ചാർജായിരുന്നത്. എന്നാൽ ബാറ്ററി പായ്ക്ക് ഇപ്പോൾ സദാ സമയത്തും പൂർണ്ണമായ വീണ്ടെടുക്കൽ ലഭ്യമാക്കാൻ അനുവദിക്കുന്നു.

രൂപകൽപ്പനയുടെ കാര്യത്തിൽ, 2021 പോർഷ കയീൻ മാറ്റമില്ലാതെ തുടരുന്നു. അതിനാൽ പുതിയമോഡൽ കാണാൻ മുൻമോഡലിന് സമാനമാണ്, ഉള്ളിൽ പോലും സമാന സാമഗ്രികളും, ഫീച്ചറുകളും, സുഖസൗകര്യങ്ങളുമുള്ള പൂർണ്ണമായും പരിചിതമായ ഒരു ക്യാബിനും കാണാനാകും.