പനാമേര ടര്‍ബോ SE-ഹൈബ്രിഡ് പതിപ്പ് അവതരിപ്പിച്ച് പോര്‍ഷ

പനാമേര ടര്‍ബോ SE-ഹൈബ്രിഡ് പതിപ്പ് യുഎസ് വിപണിയില്‍ അവതരിപ്പിച്ച് ഹൈ പെര്‍ഫോമെന്‍സ് സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ പോര്‍ഷ. ബ്രാന്‍ഡ് നിരയിലെ ഏറ്റവും ശക്തമായ വേരിയന്റാണിത്.

പനാമേര ടര്‍ബോ SE-ഹൈബ്രിഡ് പതിപ്പ് അവതരിപ്പിച്ച് പോര്‍ഷ

പോര്‍ഷ പനാമേരയിലെ 4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോ V8 എഞ്ചിനൊപ്പം 132 bhp ഇലക്ട്രിക് മോട്ടോറും 612 bhp കരുത്ത് സൃഷ്ടിക്കുന്ന പെട്രോള്‍ എഞ്ചിനും ഇടംപിടിക്കുന്നു. എട്ട് സ്പീഡ് PDK ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കുകയും ചെയ്യുന്നു.

പനാമേര ടര്‍ബോ SE-ഹൈബ്രിഡ് പതിപ്പ് അവതരിപ്പിച്ച് പോര്‍ഷ

പോര്‍ഷ പനാമേര 4 E ഹൈബ്രിഡിലെ 2.9 ലിറ്റര്‍ V6 എഞ്ചിനും ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിട്ടുണ്ട്, രണ്ട് വേരിയന്റുകളും 17.9 കിലോവാട്ട്‌സ് ബാറ്ററി പായ്ക്ക് ഉപയോഗിക്കുന്നു. പനാമേര 4 SE-ഹൈബ്രിഡ് സംയോജിപ്പിച്ച് 437 bhp കരുത്ത് നല്‍കുന്നു.

MOST READ: നിസാന് പുതുജീവനേകാൻ മാഗ്നൈറ്റ് കോംപാക്‌ട് എസ്‌യുവി; ഫസ്റ്റ് ലുക്ക് റിവ്യൂ

പനാമേര ടര്‍ബോ SE-ഹൈബ്രിഡ് പതിപ്പ് അവതരിപ്പിച്ച് പോര്‍ഷ

എക്‌സിക്യൂട്ടീവ്, സ്‌പോര്‍ട്ട് ടൂറിസ്‌മോ (വാഗണ്‍) ബോഡി സ്‌റ്റൈലുകളിലും പോര്‍ഷ പനാമേര ടര്‍ബോ SE-ഹൈബ്രിഡ് വാഗ്ദാനം ചെയ്യും. രണ്ട് വേരിയന്റുകളിലും മൂന്ന് അക്ക വേഗത കൈവരിക്കാന്‍ 3.0 സെക്കന്‍ഡുകള്‍ മാത്രം മതി.

പനാമേര ടര്‍ബോ SE-ഹൈബ്രിഡ് പതിപ്പ് അവതരിപ്പിച്ച് പോര്‍ഷ

എക്‌സിക്യൂട്ടീവിന് 3.1 സെക്കന്‍ഡിനുള്ളില്‍ ഈ വേഗത കൈവരിക്കാന്‍ സാധിക്കും. 10.9 സെക്കന്‍ഡില്‍ കാറിന് 200 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനാകും, അതേസമയം ഉയര്‍ന്ന വേഗത 315 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

MOST READ: ലക്സ് മീറ്റർ മുതൽ സൗണ്ട് മീറ്റർ വരെ; ഹൈടെക്കായി കേരള MVD

പനാമേര ടര്‍ബോ SE-ഹൈബ്രിഡ് പതിപ്പ് അവതരിപ്പിച്ച് പോര്‍ഷ

SE-ഹൈബ്രിഡിന്റെ രൂപകല്‍പ്പനയില്‍ പോര്‍ഷ ചില പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇതിന് പിന്നില്‍ വീതിയുള്ള എല്‍ഇഡി സ്ട്രിപ്പ് ലഭിക്കുന്നു. വലിയ സൈഡ് എയര്‍ കര്‍ട്ടനുകളുമായി ജോടിയാക്കിയ ടര്‍ബോ SE-ഹൈബ്രിഡിന് ഡ്യുവല്‍ C-ആകൃതിയിലുള്ള ടര്‍ബോ ഫ്രണ്ട് ലൈറ്റ് ഹൗസിംഗ് ലഭിക്കുന്നു.

പനാമേര ടര്‍ബോ SE-ഹൈബ്രിഡ് പതിപ്പ് അവതരിപ്പിച്ച് പോര്‍ഷ

മൂന്ന് പുതിയ 20, 21-ഇഞ്ച് ടയറുകളും രണ്ട് പുതിയ എക്സ്റ്റീരിയര്‍ നിറങ്ങളും നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു. പോര്‍ഷ കമ്മ്യൂണിക്കേഷന്‍ മാനേജ്‌മെന്റ് (PCM), പോര്‍ഷ ആക്റ്റീവ് മാനേജ്‌മെന്റ് സിസ്റ്റം (PASM) എന്നിവയും പാക്കേജിന്റെ ഭാഗമാണ്.

MOST READ: യമഹ വിനൂറ; എക്കാലത്തെയും മനോഹരമായ സ്‌കൂട്ടര്‍

പനാമേര ടര്‍ബോ SE-ഹൈബ്രിഡ് പതിപ്പ് അവതരിപ്പിച്ച് പോര്‍ഷ

പുതിയ പനാമേര അടുത്തിടെ നര്‍ബര്‍ബര്‍ഗിംഗ് സര്‍ക്യൂട്ടിലെ ഏറ്റവും വേഗതയേറിയ എക്‌സിക്യൂട്ടീവ് ആഢംബര കാറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

പനാമേര ടര്‍ബോ SE-ഹൈബ്രിഡ് പതിപ്പ് അവതരിപ്പിച്ച് പോര്‍ഷ

ജര്‍മന്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മ്മാതാക്കള്‍ അടുത്തിടെ 2020 718 സ്പൈഡര്‍, കേമാന്‍ GT4 എന്നിവ ഇന്ത്യയില്‍ പുറത്തിറക്കിയിരുന്നു. ഇവയ്ക്ക് യഥാക്രമം 1.59 കോടി രൂപയും 1.63 കോടി രൂപയുമാണ് ആഭ്യന്തര വിപണിയില്‍ എക്‌സ്‌ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #പോർഷ #porsche
English summary
Porsche Unveiled Panamera Turbo S E-Hybrid. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X