കിഗർ! കോംപാക്‌ട് എസ്‌യുവി ജൂലൈയില്‍ അരങ്ങേറ്റം കുറിക്കുമെന്ന് റെനോ

കോംപാക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് പുതിയൊരു വാഹനത്തെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ. HBC എന്ന കോഡ് നാമത്തിലാണ് വാഹനത്തിന്റെ നിര്‍മ്മാണം.

കിങര്‍! കോപാക്ട് എസ്‌യുവി ജൂലൈയില്‍ അരങ്ങേറ്റം കുറിക്കുമെന്ന് റെനോ

വിപണിയില്‍ എത്തിയാല്‍ കിഗർ എന്നായിരിക്കും വാഹനത്തിന്റെ പേരെന്നും സൂചനയുണ്ട്. അമേരിക്കയിലുള്ള കരുത്തുറ്റ ഒരിനം കുതിരയുടെ പേരാണ് കിഗർ. ഇപ്പോഴിതാ വാഹനം വിപണിയില്‍ എത്തുന്നത് സംബന്ധിച്ച് കൂടതല്‍ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

കിങര്‍! കോപാക്ട് എസ്‌യുവി ജൂലൈയില്‍ അരങ്ങേറ്റം കുറിക്കുമെന്ന് റെനോ

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 2020 ജൂലൈ മാസത്തോടെ വാഹനത്തെ വിപണിയിലെത്തിക്കാനൊരുങ്ങുകയാണ് കമ്പനി. വിപണിയില്‍ മാരുതി വിറ്റാര ബ്രെസ, ടാറ്റ നെക്‌സോണ്‍, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV300 എന്നിവരാണ് ഈ പുതിയ വാഹനത്തിന്റെ എതിരാളികള്‍.

കിങര്‍! കോപാക്ട് എസ്‌യുവി ജൂലൈയില്‍ അരങ്ങേറ്റം കുറിക്കുമെന്ന് റെനോ

റെനോയുടെ കുഞ്ഞന്‍ മോഡലായ ക്വിഡിനും ട്രൈബറിനും അടിസ്ഥാനമൊരുക്കുന്ന CMF-A പ്ലാറ്റ്ഫോമിലായിരിക്കും ഈ വാഹനം ഒരുങ്ങുന്നത്. എതിരാളികളെക്കാള്‍ കുറഞ്ഞ വിലയും ഉയര്‍ന്ന കരുത്തും വാഹനത്തില്‍ നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

കിങര്‍! കോപാക്ട് എസ്‌യുവി ജൂലൈയില്‍ അരങ്ങേറ്റം കുറിക്കുമെന്ന് റെനോ

ട്രൈബറില്‍ നിന്നും ഡസ്റ്ററില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ള ഡിസൈനിലായിരിക്കും പുതിയ വാഹനവും വിപണിയില്‍ എത്തുക. മൂന്ന് തട്ടുകളായുള്ള ഗ്രില്ല്, പ്രൊജക്ട ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, സ്‌കിഡ് പ്ലേറ്റ്, ഉയര്‍ന്ന ബോണറ്റ്, ബ്ലാക്ക് ക്ലാഡിങ്ങ് തുടങ്ങിയവ വാഹനത്തിന്റെ സവിശേഷതകളാണ്.

കിങര്‍! കോപാക്ട് എസ്‌യുവി ജൂലൈയില്‍ അരങ്ങേറ്റം കുറിക്കുമെന്ന് റെനോ

അടുത്തിടെ കമ്പനി വിപണിയില്‍ അവതരിപ്പിച്ച് ട്രൈബര്‍ എംപിവിയുടേതിന് സമാനമായിരിക്കും വാഹനത്തിന്റെ അകത്തളം. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനായിരിക്കും വാഹനത്തിന്റെ കരുത്ത്.

കിങര്‍! കോപാക്ട് എസ്‌യുവി ജൂലൈയില്‍ അരങ്ങേറ്റം കുറിക്കുമെന്ന് റെനോ

ഈ എഞ്ചിന്‍ 71 bhp കരുത്തും 96 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവല്‍, എഎംടി ട്രാന്‍സ്മിഷനുകളും വഹനത്തില്‍ ഇടംപിടിക്കും. ഡസ്റ്ററിന്റെ പുതിയ പതിപ്പിനെയും വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.

കിങര്‍! കോപാക്ട് എസ്‌യുവി ജൂലൈയില്‍ അരങ്ങേറ്റം കുറിക്കുമെന്ന് റെനോ

നിലവില്‍ കമ്പനി തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിലാണ് റെനോ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്. പ്രവര്‍ത്തനം നിര്‍ത്തിയ പ്ലാന്റുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ത്രീഡി വൈസറുകള്‍ നിര്‍മിക്കാമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

കിങര്‍! കോപാക്ട് എസ്‌യുവി ജൂലൈയില്‍ അരങ്ങേറ്റം കുറിക്കുമെന്ന് റെനോ

ആദ്യഘട്ടമായി സ്‌പെയിനിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായാണ് റെനോ ത്രീഡി വൈസറുകള്‍ നിര്‍മ്മിക്കുന്നത്. ഇത് വൈകാതെ തന്നെ ആശുപത്രികളില്‍ വിതരണം ചെയ്യാന്‍ സാധിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

കിങര്‍! കോപാക്ട് എസ്‌യുവി ജൂലൈയില്‍ അരങ്ങേറ്റം കുറിക്കുമെന്ന് റെനോ

ത്രീ ഡി വൈസറുകള്‍ വരുന്നതോടെ മുഖം മൊത്തം മറയ്ക്കുന്ന മസ്‌കുകള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്നാണ കമ്പനി പ്രതീക്ഷിക്കുന്നത്. ത്രീ ഡി വൈസറുകള്‍ക്ക് പുറമെ, വെന്റിലേറ്ററുകളും നിര്‍മിക്കാന്‍ റെനോ ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Kiger (HBC) Compact SUV Launch in July 2020. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X