എന്യാക് iV ഇലക്ട്രിക് എസ്‌യുവിയെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പദ്ധതിയിട്ട് സ്‌കോഡ

ചെക്ക് റിപ്പബ്ലിക്കന്‍ നിര്‍മ്മാതാക്കളായ സ്‌കോഡ അടുത്തിടെയാണ് ഇലക്ട്രിക് എസ്‌യുവിയായ എന്യാക് iV വെളിപ്പെടുത്തിയത്. വിഷന്‍ ഇന്‍ കണ്‍സെപ്റ്റില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് വാഹനത്തിന്റെ അവതരണം.

എന്യക് iV ഇലക്ട്രിക് എസ്‌യുവിയെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പദ്ധതിയിട്ട് സ്‌കോഡ

ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ MEB മോഡുലാര്‍ ഇലക്ട്രിക് കാര്‍ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ നിര്‍മ്മാണ മോഡലാണ് എന്യാക് iV ഓള്‍-ഇലക്ട്രിക് എസ്‌യുവി. ഒറ്റ ചാര്‍ജില്‍ ഏകദേശം 510 കിലോമീറ്റര്‍ വരെ ഡ്രൈവിംഗ് സാധ്യമാണെന്നും കമ്പനി അവകാശപ്പെടുന്നു.

എന്യക് iV ഇലക്ട്രിക് എസ്‌യുവിയെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പദ്ധതിയിട്ട് സ്‌കോഡ

വരും വര്‍ഷങ്ങളില്‍ നിരവധി മോഡലുകള്‍ സ്‌കോഡയില്‍ നിന്നും ഇന്ത്യന്‍ വിപണിയില്‍ എത്താനൊരുങ്ങുകയാണ്. എസ്‌യുവി ശ്രേണിയിലേക്ക് കോഡിയാക്, വരാനിരിക്കുന്ന വിഷന്‍ ഇന്‍ മോഡലും എത്തുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.

MOST READ: 12,000 -ത്തില്‍ അധികം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹീറോ എക്‌സ്ട്രീം 160R

എന്യക് iV ഇലക്ട്രിക് എസ്‌യുവിയെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പദ്ധതിയിട്ട് സ്‌കോഡ

എന്നിരുന്നാലും, ഇന്ത്യയിലെ ആദ്യത്തെ ഇവി ഓഫര്‍ എന്തായിരിക്കാം എന്നാണ് ഇപ്പോഴത്തെ സംസാരം. സ്‌കോഡ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ആഗോളതലത്തില്‍ പുറത്തിറക്കിയ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവി - എന്യാക് iV കൊണ്ടുവരുന്നത് പരിഗണിക്കുമെന്നാണ് സൂചന.

എന്യക് iV ഇലക്ട്രിക് എസ്‌യുവിയെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പദ്ധതിയിട്ട് സ്‌കോഡ

ഇത് വ്യക്തമാക്കി, സ്‌കോഡ ഇന്ത്യയുടെ ഡയറക്ടര്‍ (സെയില്‍സ്, സര്‍വീസ് & മാര്‍ക്കറ്റിംഗ്) സാക് ഹോളിസ് അടുത്തിടെ ട്വിറ്ററില്‍ ഒരു പോസ്റ്റ് പങ്കിട്ടു. ഇതോടെയാണ് എന്യക്കിന്റെ ഇന്ത്യയിലേക്കുള്ള വരവ് ചര്‍ച്ചയായിരിക്കുന്നത്.

MOST READ: ട്രൈബര്‍ നിരയില്‍ വീണ്ടും വില വര്‍ധനവുമായി റെനോ

എന്യക് iV ഇലക്ട്രിക് എസ്‌യുവിയെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പദ്ധതിയിട്ട് സ്‌കോഡ

സ്‌കോഡയുടെ മിഡ്-സൈസ് എസ്‌യുവിയും എന്യക് എസ്‌യുവിയും ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള പദ്ധതിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു ഹോളിസിന്റെ ട്വീറ്റ്. എന്യക് iV ഇലക്ട്രിക് എസ്‌യുവി ഇന്ത്യയിലേക്ക് പരിഗണക്കുന്നുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

എന്യക് iV ഇലക്ട്രിക് എസ്‌യുവിയെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പദ്ധതിയിട്ട് സ്‌കോഡ

റിയര്‍ അല്ലെങ്കില്‍ ഓള്‍-വീല്‍ ഡ്രൈവ് ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്. സ്‌കോഡ ഒക്ടാവിയയേക്കാള്‍ നീളം കുറവാണെങ്കിലും സ്‌കോഡ കോഡിയാക് പോലെ ഇന്റീരിയര്‍ സ്‌പേസ് വാഗ്ദാനം ചെയ്യുന്നു.

MOST READ: ടിവിഎസ് സുസുക്കി സമുറായി; അന്നും ഇന്നും ഒരു നോ പ്രോബ്ലം ബൈക്ക്

എന്യക് iV ഇലക്ട്രിക് എസ്‌യുവിയെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പദ്ധതിയിട്ട് സ്‌കോഡ

4,649 mm നീളം, 1,879 mm വീതി, 1,616 mm ഉയരം, 2,765 mm വീല്‍ബേസ് എന്നിങ്ങനെയാണ് ഇലക്ട്രിക് എസ്‌യുവിയുടെ അളവുകള്‍. 585 ലിറ്ററാണ് വാഹനത്തിന്റെ ബൂട്ട് ശേഷി. സ്‌കോഡയുടെ 125 വര്‍ഷത്തെ ചരിത്രത്തില്‍ പുതിയൊരു അധ്യായത്തിനാണ് എന്യക് iV തുടക്കം കുറിക്കുന്നത്.

എന്യക് iV ഇലക്ട്രിക് എസ്‌യുവിയെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പദ്ധതിയിട്ട് സ്‌കോഡ

ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കായുള്ള iV ഉപ ബ്രാന്‍ഡിലാവും എന്യക് വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുക. എന്യക് RS iV ഒരു ക്രിസ്റ്റല്‍ ഫെയ്‌സ് കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു, അതില്‍ സ്റ്റാന്‍ഡേര്‍ഡായി പ്രകാശമാനമായ റേഡിയേറ്റര്‍ ഗ്രില്‍ ഉള്‍പ്പെടുന്നു.

MOST READ: ഡീസൽ ഹാച്ച്ബാക്കോ? ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്നത് വെറും മൂന്ന് മോഡലുകൾ മാത്രം

എന്യക് iV ഇലക്ട്രിക് എസ്‌യുവിയെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പദ്ധതിയിട്ട് സ്‌കോഡ

എല്‍ഇഡി മാട്രിക്‌സ് ഹെഡ്‌ലാമ്പുകളും വലിയ സ്‌കോഡ ഗ്രില്ലും മുന്‍വശത്തെ മനോഹരമാക്കുന്നു. മുഴുവന്‍ എല്‍ഇഡി ടെയില്‍ ലൈറ്റുകളിലും ഡൈനാമിക് ഇന്‍ഡിക്കേറ്ററുകള്‍ ഉള്‍പ്പെടുന്നു, കൂടാതെ ആനിമേറ്റുചെയ്ത കോമിംഗ് / ലീവിംഗ് ഹോം ഫംഗ്ഷനും ഉണ്ട്.

എന്യക് iV ഇലക്ട്രിക് എസ്‌യുവിയെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പദ്ധതിയിട്ട് സ്‌കോഡ

13 ഇഞ്ച് വലിയ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ അകത്തളത്തെ മനോഹരമാക്കുന്നു. ഇന്‍സ്ട്രുമെന്റേഷന്‍ ഡിജിറ്റലാണ്. ഒരു ഹെഡ്-അപ്പ് ഡിസ്‌പ്ലേയും വാഹനത്തില്‍ ലഭിക്കും. 6.2 സെക്കന്‍ഡുകള്‍ മാത്രം മതി ഈ ഇലക്ട്രിക് വാഹനത്തിന് പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍. 180 കിലോമീറ്ററാണ് പരമാവധി വേഗത.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Consider Enyaq iV Electric SUV For India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X