പരീക്ഷണയോട്ടം നടത്തി സ്‌കോഡ കാമിക്ക്; എതിരാളികള്‍ ക്രെറ്റ, സെല്‍റ്റോസ്

ചെക്ക് റിപ്പബ്ലിക്കന്‍ നിര്‍മ്മാതാക്കളായ സ്‌കോഡ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനിരിക്കുന്ന മിഡ്-സൈസ് എസ്‌യുവിയാണ് കാമിക്ക്. വാഹനം വിപണിയില്‍ എത്തിക്കുന്നതിനു മുന്നോടിയായി പരീക്ഷണയോട്ടം നടത്തിവരികയാണ്.

പരീക്ഷണയോട്ടം നടത്തി സ്‌കോഡ കാമിക്ക്; എതിരാളികള്‍ ക്രെറ്റ, സെല്‍റ്റോസ്

2021-ഓടെ വാഹനത്തെ വില്‍പ്പനയ്ക്ക് എത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതിന് മുന്നോടിയായുള്ള പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവന്നു. കാര്‍ ബ്ലോഗ് ഇന്ത്യയാണ് പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

പരീക്ഷണയോട്ടം നടത്തി സ്‌കോഡ കാമിക്ക്; എതിരാളികള്‍ ക്രെറ്റ, സെല്‍റ്റോസ്

സ്‌കോഡയുടെ ആഗോള ഉത്പന്ന പോര്‍ട്ട്ഫോളിയോയിലെ ഏറ്റവും ചെറിയ എസ്‌യുവിയാണ് കാമിക്ക്. ഇത് ചെക്ക് കാര്‍ നിര്‍മ്മാതാവിന്റെ ലൈനപ്പില്‍ അടുത്തിടെ സമാരംഭിച്ച കരോക്കിന് താഴെയാണ്. കരോക്കിനെപ്പോലെ, കമിക്കും CBU റൂട്ട് വഴിയാകും ഇന്ത്യയിലേക്ക് വരിക.

MOST READ: പുതിയ ചട്ടങ്ങൾ പാരയായി; റോൾസ് റോയ്‌സ് ഇലുമിനേറ്റഡ് സ്പിരിറ്റ് ഓഫ് എക്സ്റ്റസി ബാഡ്‌ജുകൾക്ക് നിരോധനം

പരീക്ഷണയോട്ടം നടത്തി സ്‌കോഡ കാമിക്ക്; എതിരാളികള്‍ ക്രെറ്റ, സെല്‍റ്റോസ്

കരോക്ക് ഇന്ത്യയില്‍ 24.99 ലക്ഷം രൂപയ്ക്ക് വിപണിയിലെത്തിച്ചപ്പോള്‍ കമിക്കിന്റെ വില 16-18 ലക്ഷം രൂപ വരെയാകുമെന്നാണ് സൂചന. കരോക്ക്, ഫോക്‌സ്‌വാഗണ്‍ T-റോക്ക് എന്നിവ പോലെ തന്നെ കമിക്കും ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ MQB AO പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

പരീക്ഷണയോട്ടം നടത്തി സ്‌കോഡ കാമിക്ക്; എതിരാളികള്‍ ക്രെറ്റ, സെല്‍റ്റോസ്

ഈ പ്ലാറ്റ്‌ഫോമില്‍ വ്യത്യസ്ത വലുപ്പത്തിലുള്ള നിരവധി വാഹനങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ് എന്നിവയ്ക്കെതിരേ സ്‌കോഡ കാമിക് മത്സരിക്കും.

MOST READ: നവരാത്രി കാര്‍ കെയര്‍ ക്യാമ്പ് പദ്ധതിയുമായി ഹ്യുണ്ടായി; ഒപ്പം നിരവധി ആനുകൂല്യങ്ങളും

പരീക്ഷണയോട്ടം നടത്തി സ്‌കോഡ കാമിക്ക്; എതിരാളികള്‍ ക്രെറ്റ, സെല്‍റ്റോസ്

2019-ലെ ജനീവ മോട്ടോര്‍ ഷോയില്‍ അരങ്ങേറ്റം കുറിച്ച സ്‌കോഡയുടെ ഈ എസ്‌യുവി അന്താരാഷ്ട്ര വിപണികളില്‍ ഇതിനകം തന്നെ വില്‍പ്പനക്ക് എത്തുന്നുണ്ട്. രൂപകല്‍പ്പനയുടെ കാര്യത്തില്‍ സ്‌കോഡ കാമിക്ക് ഒരു പുതിയ ഡിസൈന്‍ ഭാഷ്യത്തെ പരിചയപ്പെടുത്തും.

പരീക്ഷണയോട്ടം നടത്തി സ്‌കോഡ കാമിക്ക്; എതിരാളികള്‍ ക്രെറ്റ, സെല്‍റ്റോസ്

സ്‌കോഡയുടെ സിഗ്‌നേച്ചര്‍ ഗ്രില്ലുമായി എത്തുന്ന വാഹനത്തിന് സ്പ്ലിറ്റ്-ഹെഡ്‌ലാമ്പ് യൂണിറ്റാണ് നല്‍കിയിരിക്കുന്നത്. പുതിയ 2020 ഒക്ടാവിയയില്‍ നിന്ന് സ്‌കോഡ കാമിക്ക് അതിന്റെ ചില ഘടകങ്ങള്‍ കടമെടുത്തിട്ടുമുണ്ട്.

MOST READ: കരുത്തുറ്റ എഞ്ചിനുമായി ആല്‍ഫ ബിഎസ് VI അവതരിപ്പിച്ച് മഹീന്ദ്ര

പരീക്ഷണയോട്ടം നടത്തി സ്‌കോഡ കാമിക്ക്; എതിരാളികള്‍ ക്രെറ്റ, സെല്‍റ്റോസ്

റൂഫ് റെയില്‍, L -ആകൃതിയിലുള്ള ടെയില്‍ ലൈറ്റുകള്‍, ഡ്യുവല്‍ എക്സ്ഹോസ്റ്റ് പൈപ്പ്, ബോണറ്റ് ലൈന്‍ എന്നിവയ്ക്ക് ഒരു യൂറോപ്യന്‍ രൂപം നല്‍കിയിരിക്കുന്നുവെന്ന് എസ്‌യുവിയുടെ പുതിയ സ്‌പൈ ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു.

പരീക്ഷണയോട്ടം നടത്തി സ്‌കോഡ കാമിക്ക്; എതിരാളികള്‍ ക്രെറ്റ, സെല്‍റ്റോസ്

വേരിയന്റിനെ ആശ്രയിച്ച് സ്‌കോഡ കാമക്കിന് 18 അല്ലെങ്കില്‍ 19 ഇഞ്ച് അലോയ് വീലുകള്‍ ലഭിക്കും. 4,241 mm നീളം 1,793 mm വീതി 1,531 mm ഉയരവുമാണ് പുതിയ വാഹനത്തിന് നല്‍കിയിരിക്കുന്നത്. വീല്‍ബേസ് 2,651 mm ആണ്.

MOST READ: പ്രളയമോ, ഓഫ്റോഡോ; എന്തും നേരിടാൻ ബൊലേറോ റെസ്ക്യൂ സജ്ജം

പരീക്ഷണയോട്ടം നടത്തി സ്‌കോഡ കാമിക്ക്; എതിരാളികള്‍ ക്രെറ്റ, സെല്‍റ്റോസ്

ഈ അളവുകള്‍ യൂറോപ്യന്‍ മോഡലിനുള്ളതാണെങ്കിലും ഇത് ഇന്ത്യന്‍ വിപണിക്കും സമാന അളവുകള്‍ നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു. CBU റൂട്ട് വഴി വരുന്നതുകൊണ്ട് 2,500 യൂണിറ്റുകള്‍ മാത്രമാകും വിപണിയില്‍ എത്തുക.

പരീക്ഷണയോട്ടം നടത്തി സ്‌കോഡ കാമിക്ക്; എതിരാളികള്‍ ക്രെറ്റ, സെല്‍റ്റോസ്

യൂറോപ്യന്‍ വിപണികളില്‍, കാമിക്കിന് മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളാണ് ലഭിക്കുന്നത്. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.6 ലിറ്റര്‍ ഡീസല്‍ എന്നിവയാണ് ഓപ്ഷനുകള്‍. എന്നാല്‍ ഇന്ത്യയില്‍ വ്യത്യസ്തമായ യൂണിറ്റുകളായിരിക്കും അവതരിപ്പിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Kamiq Spied Testing in India Again. Read in Malayalam.
Story first published: Tuesday, October 13, 2020, 16:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X