പുതുതലമുറ റാപ്പിഡിനെ റഷ്യയിൽ അവതരിപ്പിച്ച് സ്കോഡ; വില 7.71 ലക്ഷം

സ്കോഡ 2020 റാപ്പിഡ് റഷ്യൻ വിപണിയിൽ അവതരിപ്പിച്ചു. എൻട്രി ലെവൽ 1.6 ലിറ്റർ മാനുവൽ പതിപ്പിന് ഏകദേശം 7.71 ലക്ഷം രൂപ എക്സ്-ഷോറൂം വില മുതൽ ഏറ്റവും ഉയർന്ന 1.4 ലിറ്റർ DSG പതിപ്പിന് 11.40 ലക്ഷം രൂപ വരെയാണ് വില വരുന്നത്.

പുതുതലമുറ റാപ്പിഡിനെ റഷ്യയിൽ അവതരിപ്പിച്ച് സ്കോഡ; വില 7.71 ലക്ഷം

പുനർ‌രൂപകൽപ്പന ചെയ്ത എൽ‌ഇഡി ഹെഡ്‌ലാമ്പുകൾ, ഇന്റഗ്രേറ്റഡ് എൽ‌ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, പുതുതായി രൂപകൽപ്പന ചെയ്ത 16 ഇഞ്ച് അലോയി വീലുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, പുതുക്കിയ ബമ്പർ എന്നീ സ്റ്റൈലിംഗ് ഘടകങ്ങൾ സ്കാല ഹാച്ച്ബാക്കിൽ നിന്നും പുതിയ സ്കോഡ കടമെടുക്കുന്നു.

പുതുതലമുറ റാപ്പിഡിനെ റഷ്യയിൽ അവതരിപ്പിച്ച് സ്കോഡ; വില 7.71 ലക്ഷം

ബാഹ്യ രൂപകൽപ്പന പോലെ, ക്യാബിനും സ്കാലയ്ക്ക് സമാനമാണ്, അതിനാൽ കൂടുതൽ ഉയർന്ന നലവാരം കാഴ്ച്ചവയ്ക്കുന്നു. 8.0 ഇഞ്ച് വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മൗണ്ട്ഡ് കൺട്രോളുകളുള്ള മൾട്ടി-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ആറ് സ്പീക്കർ ഓഡിയോ, ലേയേർഡ് ഡാഷ്‌ബോർഡ്, സ്‌പോർട്‌സ് സീറ്റുകൾ തുടങ്ങിയവയാണ് അകത്തളത്തിലുള്ളത്.

പുതുതലമുറ റാപ്പിഡിനെ റഷ്യയിൽ അവതരിപ്പിച്ച് സ്കോഡ; വില 7.71 ലക്ഷം

സുരക്ഷയെ സംബന്ധിച്ചിടത്തോളം, EBD, പാർക്കിംഗ് സെൻസറുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, കൊളീഷൻ അലേർട്ട്, ഏറ്റവും ഉയർന്ന പതിപ്പുകളിൽ ആറ് എയർബാഗുകൾ എന്നിവയ്ക്കൊപ്പം ABS ഉം ലഭിക്കുന്നു.

പുതുതലമുറ റാപ്പിഡിനെ റഷ്യയിൽ അവതരിപ്പിച്ച് സ്കോഡ; വില 7.71 ലക്ഷം

ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ രണ്ട് പവർട്രെയിൻ ചോയിസുകളിൽ പുതുതലമുറ റാപ്പിഡ് വിൽപ്പനയ്ക്ക് എത്തിക്കുന്നു. 1.6 ലിറ്റർ നാല് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് MPI പെട്രോൾ എഞ്ചിൻ 90 bhp അല്ലെങ്കിൽ 110 bhp കരുത്ത് ഉത്പാദിപ്പിക്കുന്നു.

പുതുതലമുറ റാപ്പിഡിനെ റഷ്യയിൽ അവതരിപ്പിച്ച് സ്കോഡ; വില 7.71 ലക്ഷം

കുറഞ്ഞ പവർ റേറ്റിംഗിൽ, എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കുന്നു, 110 bhp പതിപ്പിന് അഞ്ച് സ്പീഡ് മാനുവലോ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾ ലഭിക്കുന്നു.

പുതുതലമുറ റാപ്പിഡിനെ റഷ്യയിൽ അവതരിപ്പിച്ച് സ്കോഡ; വില 7.71 ലക്ഷം

1.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ 125 bhp കരുത്ത് ഉത്പാദിപ്പിക്കുന്നും. ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സാണ് എഞ്ചിൻ യൂണിറ്റുമായി ബന്ധിപ്പിച്ചിരിക്കുന്നത്.

പുതുതലമുറ റാപ്പിഡിനെ റഷ്യയിൽ അവതരിപ്പിച്ച് സ്കോഡ; വില 7.71 ലക്ഷം

വളരെയധികം പരിഷ്കരണങ്ങൾ ലഭിച്ച ഈ മോഡൽ ഇന്ത്യയിലേക്ക് എത്തില്ലായിരിക്കും പകരം ഏതാനും ആഴ്ചകൾക്കുമുമ്പ് ചൈനയിൽ വെളിപ്പെടുത്തിയ PQ25 പ്ലാറ്റ്ഫോം അധിഷ്ഠിത പതിപ്പിന്റെ ഫെയ്‌സ്‌ലിഫ്റ്റാവും രാജ്യത്ത് എത്തുക.

പുതുതലമുറ റാപ്പിഡിനെ റഷ്യയിൽ അവതരിപ്പിച്ച് സ്കോഡ; വില 7.71 ലക്ഷം

അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഭൂരഭാഗവും പ്രാദേശികവൽക്കരിച്ച MQB A0 IN ആർക്കിടെക്ച്ചറിനെ അടിസ്ഥാനമാക്കി സ്കോഡ ഇന്ത്യയിൽ ഇപ്പോഴത്തെ റാപ്പിഡിന് പകരമായി ഒരു മോഡലിനെ ഇറക്കുമെന്നതിൽ ഒരു മാറ്റവുമില്ല, അതുവരെ നിലവിലെ ഈ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ജീവിതചക്രം നിർമ്മാതാക്കൾ വിപുലീകരിക്കും.

പുതുതലമുറ റാപ്പിഡിനെ റഷ്യയിൽ അവതരിപ്പിച്ച് സ്കോഡ; വില 7.71 ലക്ഷം

റാപ്പിഡിന്റെ 1.0 TSI (ടർബോചാർജ്ഡ് സ്ട്രാറ്റൈഡ് ഇഞ്ചക്ഷൻ) പെട്രോൾ എഞ്ചിൻ പതിപ്പിനുള്ള ബുക്കിംഗ് ആരംഭിക്കുമെന്ന് സ്‌കോഡ പ്രഖ്യാപിച്ചു. മൂന്ന് സിലിണ്ടർ യൂണിറ്റ് 115 bhp കരുത്തും 200 Nm torque ഉം ഉൽ‌പാദിപ്പിക്കാൻ പര്യാപ്തമാണ്.

പുതുതലമുറ റാപ്പിഡിനെ റഷ്യയിൽ അവതരിപ്പിച്ച് സ്കോഡ; വില 7.71 ലക്ഷം

ഈ മോഡലിനെ 2020 ഓട്ടോ എക്‌സ്‌പോയിൽ കമ്പനി പ്രദർശിപ്പിച്ചിരുന്നു. നിലവിൽ 100 bhp കരുത്ത് ഉൽ‌പാദിപ്പിക്കുന്ന 1.6 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റിനെ ഇത് മാറ്റിസ്ഥാപിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda launches new gen Rapid in Russia. Read in Malayalam.
Story first published: Thursday, March 26, 2020, 14:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X