സ്കോഡ റാപ്പിഡ് ബിഎസ് VI ടർബോ പെട്രോൾ ഉടൻ ഇന്ത്യൻ വിപണിയിൽ എത്തും

ഈ വർഷത്തെ ഓട്ടോ എക്‌സ്‌പോയിൽ സ്‌കോഡ ഇന്ത്യ തങ്ങളുടെ വാഹന നിരയിൽ നിന്ന് വിവിധതരം കാറുകൾ പ്രദർശിപ്പിച്ചിരുന്നു.

സ്കോഡ റാപ്പിഡ് ബിഎസ് VI ടർബോ പെട്രോൾ ഉടൻ ഇന്ത്യൻ വിപണിയിൽ എത്തും

നിലവിലെ മോഡലുകളും കരോക്ക് പോലുള്ള ഈ വർഷം അവസാനം ഇന്ത്യൻ വിപണിയിൽ വിപണിയിലെത്തുന്ന പുതിയ മോഡലുകളും കമ്പനി അവതരിപ്പിച്ചിരുന്നു.

സ്കോഡ റാപ്പിഡ് ബിഎസ് VI ടർബോ പെട്രോൾ ഉടൻ ഇന്ത്യൻ വിപണിയിൽ എത്തും

റാപ്പിഡ് മിഡ്-സൈസ് സെഡാന്റെ ബിഎസ് VI കംപ്ലയിന്റ് പതിപ്പും സ്കോഡ ഇന്ത്യയ്ക്കായി പ്രദർശിപ്പിച്ചിരുന്നു.

വിഭാഗത്തിലെ മാരുതി സിയാസ്, ഹ്യുണ്ടായ് വെർന, ഹോണ്ട സിറ്റി, ഫോക്‌സ്‌വാഗണ്‍ വെന്റോ തുടങ്ങിയ കാറുകളുമായി മത്സരിക്കുന്ന മികച്ച സെഡാനാണിത്.

സ്കോഡ റാപ്പിഡ് ബിഎസ് VI ടർബോ പെട്രോൾ ഉടൻ ഇന്ത്യൻ വിപണിയിൽ എത്തും

റാപ്പിഡ് സെഡാന്റെ ബിഎസ് VI പതിപ്പ് ഇന്ത്യയിൽ നിരവധി മാറ്റങ്ങളോടെയാവും എത്തുന്നത്. വാഹനത്തിന്റെ ബിഎസ് VI പതിപ്പ് 2020 ഏപ്രിലിൽ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്കെത്തും.

സ്കോഡ റാപ്പിഡ് ബിഎസ് VI ടർബോ പെട്രോൾ ഉടൻ ഇന്ത്യൻ വിപണിയിൽ എത്തും

സിഗ് വീൽസിൽ നിന്നുള്ള റിപ്പോർട്ട് അനുസരിച്ച് ബിഎസ് VI കംപ്ലയിന്റുമായി ലോഞ്ച് ചെയ്യുമ്പോൾ റാപ്പിഡിന് 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ലഭിക്കും.

സ്കോഡ റാപ്പിഡ് ബിഎസ് VI ടർബോ പെട്രോൾ ഉടൻ ഇന്ത്യൻ വിപണിയിൽ എത്തും

115 bhp കരുത്തും 200 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിൻ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായിട്ടാവും എത്തുക.

സ്കോഡ റാപ്പിഡ് ബിഎസ് VI ടർബോ പെട്രോൾ ഉടൻ ഇന്ത്യൻ വിപണിയിൽ എത്തും

വാഹനത്തിന്റെ ബിഎസ് VI പതിപ്പിന് ബിഎസ് IV പതിപ്പിലുള്ള DSG ഗിയർബോക്സ് ലഭിക്കില്ല. സ്കോഡ ഓട്ടോ ഇന്ത്യയുടെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ സാക് ഹോളിസാണ് ഈ വിവരം സ്ഥിരീകരിച്ചത്.

സ്കോഡ റാപ്പിഡ് ബിഎസ് VI ടർബോ പെട്രോൾ ഉടൻ ഇന്ത്യൻ വിപണിയിൽ എത്തും

വെന്റോ, പോളോ GT TSI എന്നിവയുടെ ബിഎസ് VI പതിപ്പിലും സമാനമായ ഒരു പ്രവണത കാണാനുള്ള സാധ്യതയുണ്ട്. ഇവയിലെ DSG ഗിയർ‌ബോക്സ് ടോർക്ക് കൺ‌വെർട്ടർ യൂണിറ്റ് ഉപയോഗിച്ച് മാറ്റിസ്ഥാപിക്കും.

സ്കോഡ റാപ്പിഡ് ബിഎസ് VI ടർബോ പെട്രോൾ ഉടൻ ഇന്ത്യൻ വിപണിയിൽ എത്തും

നിലവിലെ സ്കോഡ റാപ്പിഡ് ബിഎസ് IV പതിപ്പിൽ 1.5 ലിറ്റർ TDI, 1.6 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുമാണ് കരുത്തേകുന്നത്. ഡീസൽ എഞ്ചിൻ 110 bhp കരുത്തും 250 Nm torque ഉം ഉൽ‌പാദിപ്പിക്കുന്നു.

സ്കോഡ റാപ്പിഡ് ബിഎസ് VI ടർബോ പെട്രോൾ ഉടൻ ഇന്ത്യൻ വിപണിയിൽ എത്തും

പെട്രോൾ എഞ്ചിൻ 105 bhp കരുത്തും 150 Nm torque ഉം പുറപ്പെടുവിക്കുന്നു. ഈ രണ്ട് എഞ്ചിനുകളും കമ്പനി നവീകരിക്കില്ല, അതിനാൽ ഈ വർഷം ഏപ്രിലിൽ ബിഎസ് VI എമിഷൻ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വരുമ്പോൾ ഇവ നിർത്തലാക്കും.

സ്കോഡ റാപ്പിഡ് ബിഎസ് VI ടർബോ പെട്രോൾ ഉടൻ ഇന്ത്യൻ വിപണിയിൽ എത്തും

ഈ പരിഷ്കാരങ്ങൾ‌ക്ക് പുറമേ, മോണ്ടി കാർ‌ലോ പതിപ്പിനായി 17 ഇഞ്ച് വീൽ‌ പോലുള്ള ചെറു മാറ്റങ്ങളും, കൂടാതെ പുതിയ നിറവും റാപ്പിഡിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സ്കോഡ റാപ്പിഡ് ബിഎസ് VI ടർബോ പെട്രോൾ ഉടൻ ഇന്ത്യൻ വിപണിയിൽ എത്തും

ഇവയ്ക്കൊപ്പം, 2020 മോഡൽ അല്ലെങ്കിൽ ബിഎസ് VI പതിപ്പിന് സ്‌കോഡ റാപ്പിഡിന്റെ വിലകൾ നിലവിലുള്ള ബിഎസ് IV പതിപ്പിനേക്കാൾ കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്ന നിരവധി കാറുകൾക്ക് സ്കോഡ CNG ഇന്ധന ഓപ്ഷനും കൊണ്ടുവരും.

സ്കോഡ റാപ്പിഡ് ബിഎസ് VI ടർബോ പെട്രോൾ ഉടൻ ഇന്ത്യൻ വിപണിയിൽ എത്തും

ഇന്ത്യയ്‌ക്കും മറ്റ് വളർന്നുവരുന്ന വിപണികൾക്കുമായി MQB-A0 എന്നറിയപ്പെടുന്ന MQB പ്ലാറ്റ്‌ഫോമിലെ പ്രാദേശികവൽക്കരിച്ച പതിപ്പും നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് നിർമ്മാതാക്കൾ. അടുത്ത തലമുറ റാപ്പിഡും സ്കോഡയിൽ നിന്നുള്ള പുതിയ കോംപാക്റ്റ് എസ്‌യുവിയും ഈ പ്ലാറ്റ്ഫോം ഉപയോഗിക്കും.

Most Read Articles

Malayalam
കൂടുതല്‍... #സ്‌കോഡ #skoda
English summary
Skoda Rapid BS6 turbo petrol model launch details. Read in Malayalam.
Story first published: Monday, March 2, 2020, 17:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X