കരുത്ത് കൂട്ടി ഫീച്ചറും നിറച്ചു; ബിഎസ് VI ഹാരിയറിന്റെ ബുക്കിങ് ആരംഭിച്ച് ടാറ്റ

നിരയിലെ മോഡലുകളെയെല്ലാം പരിഷ്‌കരിക്കുന്ന തിരക്കിലാണ് ടാറ്റ മോട്ടോര്‍സ്. പരിഷ്‌കരിച്ച ടിയാഗോ, ടിഗോര്‍, നെക്സോണ്‍ മോഡലുകളെ അടുത്തിടെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചു.

കരുത്ത് കൂട്ടി ഫീച്ചറും നിറച്ചു; ബിഎസ് VI ഹാരിയറിന്റെ ബുക്കിങ് ആരംഭിച്ച് ടാറ്റ

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് ആള്‍ട്രോസ് എന്നൊരു പുതിയ മോഡലും, ഇലക്ട്രിക്ക് നിരയിലേക്ക് നെക്സോണ്‍ ഇലക്ട്രിക്കും കഴിഞ്ഞ മാസമാണ് വിപണിയില്‍ എത്തിയത്. ഇപ്പോഴിതാ ഒരു മാസം പിന്നിടുന്നതിന് മുമ്പ് തന്നെ അടുത്ത മോഡലിനെ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ടാറ്റ.

കരുത്ത് കൂട്ടി ഫീച്ചറും നിറച്ചു; ബിഎസ് VI ഹാരിയറിന്റെ ബുക്കിങ് ആരംഭിച്ച് ടാറ്റ

ബിഎസ് VI ഹാരിയര്‍ എസ്‌യുവിയുടെ ബുക്കിങ് ആരംഭിച്ചതായി കമ്പനി അറിയിച്ചു. 30,000 രൂപയാണ് ബുക്കിങ് തുകയായി കമ്പനി സ്വീകരിക്കുന്നത്. ടാറ്റയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും അടുത്തുള്ള ഡീലര്‍ഷിപ്പുകള്‍ വഴിയും ഉപഭോക്താക്കള്‍ക്ക് പുതിയ ബിഎസ് VI ഹാരിയര്‍ ഇപ്പോള്‍ ബുക്ക് ചെയ്യാം.

കരുത്ത് കൂട്ടി ഫീച്ചറും നിറച്ചു; ബിഎസ് VI ഹാരിയറിന്റെ ബുക്കിങ് ആരംഭിച്ച് ടാറ്റ

ബിഎസ് VI എഞ്ചിനൊപ്പം നിരവധി മാറ്റങ്ങളോടെയാണ് പുതിയ ഹാരിയര്‍ വിപണിയില്‍ എത്തുന്നത്. പരിഷ്‌കരിച്ച 2.0-ലിറ്റര്‍ ക്രയോടെക് ഡീസല്‍ എന്‍ജിനാണ് 2020 ഹാരിയറിലെ പ്രധാനമാറ്റം. പരിഷ്‌ക്കരിച്ച എഞ്ചിന് ക്രയോടെക് 170 എന്നാണ് പേര്. പേര് സൂചിപ്പിക്കുംപോലെ പവറില്‍ കാര്യമായ വര്‍ദ്ധനവാണ് കമ്പനി നല്‍കിയിരിക്കുന്നത്.

കരുത്ത് കൂട്ടി ഫീച്ചറും നിറച്ചു; ബിഎസ് VI ഹാരിയറിന്റെ ബുക്കിങ് ആരംഭിച്ച് ടാറ്റ

നിലവില്‍ വിപണിയില്‍ ഉള്ള ഹാരിയറിലെ എന്‍ജിന്‍ 140 bhp കരുത്ത് ഉത്പാദിപ്പിക്കുമ്പോള്‍ നവീകരിച്ച എഞ്ചിന്‍ 170 bhp കരുത്ത് ഉത്പാദിപ്പിക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഏകദേശം 30 bhp വര്‍ദ്ധനവാണ് വാഹനത്തിന്റെ കരുത്തില്‍ ഉണ്ടായിരിക്കുന്നത്.

ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്റെ വരവും പുതിയ പതിപ്പിന്റെ സവിശേഷതയാണ്. പുതിയ മോഡലിനൊപ്പം ഓട്ടോമാറ്റിക് പതിപ്പിനെയും അവതരിപ്പിക്കുമെന്ന് കമ്പനി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സില്‍ മാത്രം ലഭ്യമായിരുന്ന ഹാരിയര്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സിലും ഇനി വിപണിയില്‍ ലഭ്യമാകും.

കരുത്ത് കൂട്ടി ഫീച്ചറും നിറച്ചു; ബിഎസ് VI ഹാരിയറിന്റെ ബുക്കിങ് ആരംഭിച്ച് ടാറ്റ

വാഹനത്തെ വിപണിയില്‍ അവതരിപ്പിച്ചപ്പോള്‍ അധികം വൈകാതെ തന്നെ ഓട്ടോമാറ്റിക് പതിപ്പിനെയും വിപണിയില്‍ അവതരിപ്പിക്കുമെന്നായിരുന്നു കമ്പനി അറിയിച്ചത്. എന്നാല്‍ വാഹനം വിപണിയില്‍ ഒരു വര്‍ഷം പിന്നിടുമ്പോഴാണ് ഓട്ടോമാറ്റിക്കിനെയും അവതരിപ്പിച്ചിരിക്കുന്നത്.

കരുത്ത് കൂട്ടി ഫീച്ചറും നിറച്ചു; ബിഎസ് VI ഹാരിയറിന്റെ ബുക്കിങ് ആരംഭിച്ച് ടാറ്റ

പല പതിപ്പുകളെയും പല സമയങ്ങളില്‍ കമ്പനി അവതരിപ്പിച്ചിരുന്നെങ്കിലും ഓട്ടോമാറ്റിക് പതിപ്പിന്റെ അഭാവം അപ്പോഴും വില്‍പ്പനയില്‍ നിഴലിച്ചിരുന്നു. പുതിയ മോഡലില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ നല്‍കുന്നതോടെ വില്‍പ്പന കുറച്ചുകൂടി ഉയര്‍ത്താം എന്ന പ്രതീക്ഷയിലാണ് ടാറ്റ.

കരുത്ത് കൂട്ടി ഫീച്ചറും നിറച്ചു; ബിഎസ് VI ഹാരിയറിന്റെ ബുക്കിങ് ആരംഭിച്ച് ടാറ്റ

XMA, XZA, XZA+ എന്നിവയാണ് പുതിയ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിനായുള്ള ഹാരിയറിന്റെ വകഭേദങ്ങള്‍. നിലവില്‍ വിപണിയിലുള്ള XE, XM, XT, XZ എന്നീ നാല് വകഭേദങ്ങള്‍ കൂടാതെ XZ+, XZA+ എന്നിങ്ങനെ രണ്ട് പുതിയ വകഭേദങ്ങള്‍ കൂടി ബിഎസ് VI പതിപ്പിനൊപ്പം നിരത്തിലെത്തും.

കരുത്ത് കൂട്ടി ഫീച്ചറും നിറച്ചു; ബിഎസ് VI ഹാരിയറിന്റെ ബുക്കിങ് ആരംഭിച്ച് ടാറ്റ

പനോരമിക് സണ്‍റൂഫ്, ആറ് രീതിയില്‍ ക്രമീകരിക്കാവുന്ന ഇലക്ട്രിക്ക് ഡ്രൈവര്‍ സീറ്റ്, ഓട്ടോ ഡിമ്മിംഗ് റിയര്‍ വ്യൂ മിററുകള്‍, 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലുകള്‍ എന്നിവ പുതിയ പതിപ്പിന്റെ സവിശേഷതകളാണ്. കാലിപ്‌സോ റെഡ് എന്നൊരു പുതിയ നിറത്തിലും വാഹനം വിപണിയില്‍ എത്തും.

കരുത്ത് കൂട്ടി ഫീച്ചറും നിറച്ചു; ബിഎസ് VI ഹാരിയറിന്റെ ബുക്കിങ് ആരംഭിച്ച് ടാറ്റ

യാത്രക്കാരുടെ സുരക്ഷയ്ക്കായി ആറു എയര്‍ബാഗുകള്‍ വാഹനത്തിലുണ്ട്. ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, കോര്‍ണറിംഗ് സ്റ്റബിലിറ്റി കണ്‍ട്രോള്‍, കോര്‍ണറിംഗ് ഫോഗ് ലാമ്പുകള്‍, റോള്‍ഓവര്‍ മിറ്റിഗേഷന്‍ സംവിധാനം, ട്രാക്ഷന്‍ കണ്‍ട്രോള്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ തുടങ്ങിയ സജ്ജീകരണങ്ങളും വാഹനത്തില്‍ നല്‍കിയിട്ടുണ്ട്.

കരുത്ത് കൂട്ടി ഫീച്ചറും നിറച്ചു; ബിഎസ് VI ഹാരിയറിന്റെ ബുക്കിങ് ആരംഭിച്ച് ടാറ്റ

ഇതിന് പുറമേ അഡ്വാന്‍സ്ഡ് ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം ഇപ്പോള്‍ ഹരിയറിന്റെ എല്ലാ വകഭേദങ്ങിലും ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു. വാഹനത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നെങ്കിലും വില സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഓട്ടോ എക്‌സ്‌പോയില്‍ മാത്രമേ ടാറ്റ വെളിപ്പെടുത്തുകയുള്ളു. ഹ്യുണ്ടായി ക്രെറ്റ, എംജി ഹെക്ടര്‍, കിയ സെല്‍റ്റോസ്, റെനോ ക്യാപ്ച്ചര്‍, നിസ്സാന്‍ കിക്ക്‌സ് എന്നിവയാണ് ഹരിയറിന്റെ എതിരാളികള്‍.

Most Read Articles

Malayalam
English summary
Tata Motors Opens Bookings For The BS6 Harrier Diesel Automatic. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X