ഉടനടി തലമുറ മാറ്റത്തിനൊരുങ്ങുന്ന അഞ്ച് ജനപ്രിയ മോഡലുകൾ

കൊറോണ വൈറസ് മഹാമാരി കാരണം മന്ദഗതിയിലാണെങ്കിലും, വാഹന നിർമാതാക്കൾ ഇന്ത്യൻ വിപണിയിൽ നിരവധി പുതിയ കാറുകൾ തയ്യാറാക്കുന്നു.

ഉടനടി തലമുറ മാറ്റത്തിനൊരുങ്ങുന്ന അഞ്ച് ജനപ്രിയ മോഡലുകൾ

ചെറിയ ഹാച്ച്ബാക്ക് മുതൽ എസ്‌യുവി, ഇലക്ട്രിക് കാറുകൾ വരെ ഇന്ത്യൻ വാഹന വ്യവസായം ഉയർന്ന നിലവാരത്തിലുള്ള കണക്റ്റിവിറ്റിയും സുരക്ഷാ സവിശേഷതകളുമുള്ള നിരവധി ആധുനിക കാറുകളെ സ്വാഗതം ചെയ്യും.

ഉടനടി തലമുറ മാറ്റത്തിനൊരുങ്ങുന്ന അഞ്ച് ജനപ്രിയ മോഡലുകൾ

ഈ ലേഖനത്തിൽ, അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഒരു പുതിയ തലമുറയിലേക്ക് പ്രവേശിക്കുന്ന മികച്ച അഞ്ച് ജനപ്രിയ കാറുകളുടെ ഒരു ലിസ്റ്റാണ് ഞങ്ങൾ നിങ്ങൾക്കായി കൊണ്ടുവരുന്നത്:

ഉടനടി തലമുറ മാറ്റത്തിനൊരുങ്ങുന്ന അഞ്ച് ജനപ്രിയ മോഡലുകൾ

മഹീന്ദ്ര XUV500

2021 -ന്റെ ആദ്യ പകുതിയിൽ മഹീന്ദ്ര അടുത്ത തലമുറ XUV500 രാജ്യത്ത് വിപണിയിലെത്തിക്കും. പുതിയ ഫ്രണ്ട് വീൽ ഡ്രൈവ് മോണോകോക്ക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ഈ മോഡൽ. എസ്‌യുവിക്ക് പുതിയ ഡിസൈനും ഇന്റീരിയറും പുതിയ സെറ്റ് എഞ്ചിൻ ഓപ്ഷനുകളും ലഭിക്കും.

ഉടനടി തലമുറ മാറ്റത്തിനൊരുങ്ങുന്ന അഞ്ച് ജനപ്രിയ മോഡലുകൾ

എൽഇഡി ഡിആർഎല്ലുകളുമായി വരുന്ന എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഫോഗ് ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, പുതിയ ഗ്രില്ല്, അലോയികൾ എന്നിവ പുതുതലമുറ എസ്‌യുവിയ്ക്ക് ലഭിക്കും.

ഉടനടി തലമുറ മാറ്റത്തിനൊരുങ്ങുന്ന അഞ്ച് ജനപ്രിയ മോഡലുകൾ

കൂടാതെ വാഹനത്തിന് മെർസിഡീസ് ബെൻസ് പ്രചോദിത ഇൻസ്ട്രുമെന്റ് പാനലും ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ലഭിക്കുമെന്ന് സ്‌പൈ ചിത്രങ്ങൾ സ്ഥിരീകരിക്കുന്നു.

റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) എന്ന് ലെവൽ 1 ഓട്ടോണോമസ് സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ എസ്‌യുവിയായിരിക്കും പുതിയ തലമുറ XUV500.

ഉടനടി തലമുറ മാറ്റത്തിനൊരുങ്ങുന്ന അഞ്ച് ജനപ്രിയ മോഡലുകൾ

2.2 ലിറ്റർ ഡീസൽ എഞ്ചിൻ, 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എന്നിങ്ങനെ രണ്ട് പുതിയ എഞ്ചിൻ ഓപ്ഷനുകളാണ് പുതിയ XUV500 വാഗ്ദാനം ചെയ്യുന്നത്. മൾട്ടി ഡ്രൈവ് മോഡുകളുമായാണ് എസ്‌യുവി വരുന്നത്.

ഉടനടി തലമുറ മാറ്റത്തിനൊരുങ്ങുന്ന അഞ്ച് ജനപ്രിയ മോഡലുകൾ

മഹീന്ദ്ര സ്കോർപിയോ

XUV500 മാത്രമല്ല, 2021 മധ്യത്തിൽ മഹീന്ദ്ര അടുത്ത തലമുറ സ്‌കോർപിയോ എസ്‌യുവിയും രാജ്യത്ത് പുറത്തിറക്കും. പുതിയ മോഡൽ ഇതിനകം നിരവധി തവണ പരീക്ഷണയോട്ടം നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.

നിലവിലുള്ള ZEN3 പ്ലാറ്റ്‌ഫോമിലെ പരിഷ്‌കരിച്ച പതിപ്പിനെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ മോഡൽ. ഇത് വലുപ്പത്തിൽ വളരും, ഉയർന്ന വേരിയന്റുകൾക്ക് ഫ്രണ്ട് ഫേസിംഗ് മൂന്നാം നിര സീറ്റുകൾ ലഭിക്കും.

ഉടനടി തലമുറ മാറ്റത്തിനൊരുങ്ങുന്ന അഞ്ച് ജനപ്രിയ മോഡലുകൾ

പുതിയ മോഡലിനെ സ്കോർപിയോ സ്റ്റിംഗ് എന്ന് വിളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ 2.2 ലിറ്റർ ടർബോ ഡീസലും 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനുകളും എസ്‌യുവിക്ക് ലഭിക്കും.

ഉടനടി തലമുറ മാറ്റത്തിനൊരുങ്ങുന്ന അഞ്ച് ജനപ്രിയ മോഡലുകൾ

സ്റ്റൈലിംഗ് ഹൈലൈറ്റുകളിൽ അഞ്ച്-സ്ലോട്ട് ഗ്രില്ല്, എൽഇഡി ഡി‌ആർ‌എല്ലുകളുള്ള പുതിയ ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ‌ലൈറ്റുകൾ, പുതിയ അലോയികൾ, വലിയ ടെയിൽ‌ഗേറ്റ് എന്നിവ ഉൾപ്പെടും.

ക്യാബിനകത്ത്, പുതുതലമുറ സ്കോർപിയോയ്ക്ക് പുതിയ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എയർ കണ്ടീഷനിംഗ് സിസ്റ്റം, മൾട്ടി-ഫംഗ്ഷണൽ സ്റ്റിയറിംഗ് വീൽ തുടങ്ങിയവ ലഭിക്കും.

ഉടനടി തലമുറ മാറ്റത്തിനൊരുങ്ങുന്ന അഞ്ച് ജനപ്രിയ മോഡലുകൾ

മാരുതി വിറ്റാര ബ്രെസ

2022 -ന്റെ ആദ്യ പകുതിയിൽ പുറത്തിറങ്ങാനിരിക്കുന്ന അടുത്ത തലമുറ വിറ്റാര ബ്രെസ്സയിൽ മാരുതി സുസുക്കി പ്രവർത്തിക്കാൻ ആരംഭിച്ചിരിക്കുകയാണ്. 2022 ഓട്ടോ എക്‌സ്‌പോയിൽ പുതിയ മോഡൽ അരങ്ങേറുമെന്ന് പ്രതീക്ഷിക്കുന്നു.

ഉടനടി തലമുറ മാറ്റത്തിനൊരുങ്ങുന്ന അഞ്ച് ജനപ്രിയ മോഡലുകൾ

പുതിയ ബ്രെസ്സയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇനിയും കമ്പനി പുറത്തുവന്നിട്ടില്ല; എന്നിരുന്നാലും, നിലവിലുള്ള ഗ്ലോബൽ C പ്ലാറ്റ്‌ഫോമിലെ പരിഷ്‌ക്കരിച്ച പതിപ്പ് വാഹനം ഉപയോഗിക്കാൻ സാധ്യതയുണ്ട്.

ഉടനടി തലമുറ മാറ്റത്തിനൊരുങ്ങുന്ന അഞ്ച് ജനപ്രിയ മോഡലുകൾ

പുതിയ മോഡലിന് ടൊയോട്ട റൈസിന്റെ DNGA പ്ലാറ്റ്ഫോം ഉപയോഗിക്കാം, ഇത് പുതിയ മിഡ്-സൈസ് എസ്‌യുവിയെ സഹായിക്കും.

ഉടനടി തലമുറ മാറ്റത്തിനൊരുങ്ങുന്ന അഞ്ച് ജനപ്രിയ മോഡലുകൾ

പുതിയ മോഡൽ നിലവിലുള്ള 1.5 ലിറ്റർ K15 B പെട്രോൾ എഞ്ചിൻ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. മാരുതി സുസുക്കി പുതിയ 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനിലും പ്രവർത്തിക്കുന്നുണ്ട്, ഇത് വരും തലമുറ ബ്രെസ്സയ്ക്ക് കരുത്ത് പകരും.

ഉടനടി തലമുറ മാറ്റത്തിനൊരുങ്ങുന്ന അഞ്ച് ജനപ്രിയ മോഡലുകൾ

മാരുതി ആൾട്ടോ

മാൾട്ടി സുസുക്കി രണ്ട് പുതിയ എൻട്രി ലെവൽ കാറുകൾ തയ്യാറാക്കുന്നു, അത് ആൾട്ടോയ്ക്കും സെലേറിയോയ്ക്കും പകരമായിരിക്കും. അടുത്ത തലമുറ ആൾട്ടോ 2021 -ന്റെ രണ്ടാം പകുതിയിൽ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ട്.

ഉടനടി തലമുറ മാറ്റത്തിനൊരുങ്ങുന്ന അഞ്ച് ജനപ്രിയ മോഡലുകൾ

ഇത് എസ്-പ്രസ്സോ, വാഗൺ ആർ എന്നിവയ്ക്കും അടിവരയിടുന്ന ഹാർട്ടെക്റ്റ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. പുതിയ മോഡലിൽ എസ്‌യുവി പോലുള്ള ഡിസൈൻ ഹൈലൈറ്റുകൾക്കൊപ്പം ക്രോസ്ഓവർ-ഇഷ് സ്റ്റൈലിംഗ് അവതരിപ്പിക്കാൻ സാധ്യതയുണ്ട്.

ഉടനടി തലമുറ മാറ്റത്തിനൊരുങ്ങുന്ന അഞ്ച് ജനപ്രിയ മോഡലുകൾ

ടോപ്പ്-സ്പെക്ക് വേരിയന്റിന് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സുരക്ഷയ്ക്കും സെക്യൂരിറ്റിക്കും, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ABS+EBD, റിയർ പാർക്കിംഗ് സെൻസർ, സീറ്റ് ബെൽറ്റ് റിമൈൻഡ്ർ, ISOFIX ചൈൽഡ് സീറ്റ് ആങ്കറുകൾ, സ്പീഡ് അലേർട്ട് എന്നിവ സ്റ്റാൻഡേർഡായി വരും.

ഉടനടി തലമുറ മാറ്റത്തിനൊരുങ്ങുന്ന അഞ്ച് ജനപ്രിയ മോഡലുകൾ

796 സിസി, മൂന്ന് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് പുതുതലമുറ മാരുതി സുസുക്കി ആൾട്ടോയ്ക്ക് ശക്തി പകരുന്നത്, 48 bhp കരുത്തും 69 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണിത്. ട്രാൻസ്മിഷൻ ചോയിസുകളിൽ അഞ്ച് സ്പീഡ് മാനുവൽ, AMT എന്നിവ ഉൾപ്പെടും.

ഉടനടി തലമുറ മാറ്റത്തിനൊരുങ്ങുന്ന അഞ്ച് ജനപ്രിയ മോഡലുകൾ

ടാറ്റ നെക്സോൺ

2017 സെപ്റ്റംബറിൽ ആദ്യമായി ലോഞ്ച് ചെയ്ത ടാറ്റ നെക്‌സോണിന് ഇതിനകം ഇന്ത്യയിൽ മൂന്ന് വയസ്സ് പ്രായമുണ്ട്. ആൽഫ മോഡുലാർ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള അടുത്ത-തലമുറ നെക്‌സോണിലാണ് കമ്പനി ഇപ്പോൾ പ്രവർത്തിക്കുന്നത്.

ഉടനടി തലമുറ മാറ്റത്തിനൊരുങ്ങുന്ന അഞ്ച് ജനപ്രിയ മോഡലുകൾ

നിലവിലുള്ള മോഡലിന് സമാനമായി, അടുത്ത ടാറ്റ നെക്സോൺ മികച്ച ബിൽഡ് ക്വാളിറ്റി വഹിക്കാൻ സാധ്യതയുണ്ട്. 2022 ഓട്ടോ എക്‌സ്‌പോയിൽ അനാച്ഛാദനം ചെയ്യാൻ സാധ്യതയുള്ളതിനാൽ, പുതിയ സവിശേഷതകളുള്ള ഇന്റീരിയറുകളും പുതുതലമുറ നെക്‌സോണിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നു.

ഉടനടി തലമുറ മാറ്റത്തിനൊരുങ്ങുന്ന അഞ്ച് ജനപ്രിയ മോഡലുകൾ

നിലവിലുള്ള എഞ്ചിനുകളുടെ നവീകരിച്ച പതിപ്പിനൊപ്പം ഇത് വാഗ്ദാനം ചെയ്യും. ഇലക്ട്രിക് പതിപ്പിനൊപ്പം ഹൈബ്രിഡ് പതിപ്പുകളും ചേർക്കാൻ കമ്പനിക്ക് കഴിയും. എസ്‌യുവിക്ക് പുതിയ ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനും ലഭിക്കാൻ സാധ്യതയുണ്ട്.

Most Read Articles

Malayalam
English summary
Top Five Popular Cars In Indian Market To Get A New Gen Model Soon. Read in Malayalam.
Story first published: Tuesday, October 27, 2020, 17:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X