പ്രീമിയം എംപിവി വിഭാഗത്തിൽ തളരാതെ ഇന്നോവ ക്രിസ്റ്റയും കിയ കാർണിവലും

ഇന്ത്യൻ വാഹന വിപണിയിലെ മാന്ദ്യം ഏറെക്കുറെ അവസാനിച്ചിട്ടുണ്ടെങ്കിലും എല്ലാ സെഗ്മെന്റിലും പൂർണമായ വീണ്ടെടുക്കൽ സാധ്യമായിട്ടില്ല. ഇനിയും സാധാരണ നിലയിലായിട്ടില്ലാത്ത ശ്രേണിയാണ് പ്രീമിയം എം‌പി‌വികളുടേത്.

പ്രീമിയം എംപിവി വിഭാഗത്തിൽ തളരാതെ ഇന്നോവ ക്രിസ്റ്റയും കിയ കാർണിവലും

2020 ഒക്ടോബറിൽ ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെയും കിയ കാർണിവലിന്റെയും വിൽപ്പന കണക്കുകളാണ് വിശദമാക്കുന്നത്. കഴിഞ്ഞ മാസം ടൊയോട്ടയ്ക്ക് പ്രീമിയം എംപിവിയുടെ മൊത്തം 4,477 യൂണിറ്റുകളാണ് നിരത്തിലെത്തിക്കാൻ കഴിഞ്ഞത്.

പ്രീമിയം എംപിവി വിഭാഗത്തിൽ തളരാതെ ഇന്നോവ ക്രിസ്റ്റയും കിയ കാർണിവലും

കഴിഞ്ഞ വർഷത്തെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ വിൽപ്പനയിൽ 11.55 ശതമാനം ഇടിവാണ് ജാപ്പനീസ് ബ്രാൻഡിന് ഉണ്ടായിരിക്കുന്നത്. 2019 ഒക്ടോബറിൽ 5,062 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. എന്നിരുന്നാലും പ്രതിമാസ അടിസ്ഥാനത്തിൽ ഇന്നോവയ്ക്ക് 9.5 ശതമാനം വളർച്ച രേഖപ്പെടുത്തിയത് ശ്രദ്ധേയമാണ്.

MOST READ: ധന്‍തേരസ് ദിനത്തില്‍ വില്‍പ്പനയില്‍ 12 ശതമാനം നേട്ടവുമായി ടൊയോട്ട

പ്രീമിയം എംപിവി വിഭാഗത്തിൽ തളരാതെ ഇന്നോവ ക്രിസ്റ്റയും കിയ കാർണിവലും

അതേസമയം മറുവശത്ത് കിയ കാർണിവലിന്റെ പ്രതിമാസ വിൽപ്പനയിൽ 20.85 ശതമാനം വളർച്ച രേഖപ്പെടുത്തി. 2020 ഒക്ടോബറിൽ 400 യൂണിറ്റുകളാണ് കൊറിയൻ ബ്രാൻഡ് നിരത്തിലെത്തിച്ചത്. 2020 സെപ്റ്റംബറിൽ ഇത് 331 യൂണിറ്റായിരുന്നു.

പ്രീമിയം എംപിവി വിഭാഗത്തിൽ തളരാതെ ഇന്നോവ ക്രിസ്റ്റയും കിയ കാർണിവലും

മറ്റ് കിയ ഉൽ‌പ്പന്നങ്ങളായ സെൽ‌റ്റോസ്, സോനെറ്റ് എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ വിൽ‌പന മന്ദഗതിയിലാണെങ്കിലും ഒരു പ്രീമിയം ഉൽപ്പന്നമായതിനാൽ തന്നെ ഇന്ത്യൻ വിപണിയിലെ ഒരു പ്രധാന ഉൽ‌പ്പന്നമാണ് കാർണിവൽ ഇപ്പോൾ.

MOST READ: ബ്രോങ്കോയെ വെല്ലാൻ ജീപ്പ് റാങ്ലറിന്റെ V8 മോഡൽ എത്തുന്നു; ടീസർ വീഡിയോ പുറത്ത്

പ്രീമിയം എംപിവി വിഭാഗത്തിൽ തളരാതെ ഇന്നോവ ക്രിസ്റ്റയും കിയ കാർണിവലും

കൊറിയൻ എംപിവിയുടെ മന്ദഗതിയിലുള്ള വിൽപ്പനയുടെ പ്രധാന കാരണം അതിന്റെ ഉയർന്ന വിലയാണ്. 24.95 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ പ്രാരംഭ വില. അതേസമയം ടോപ്പ് എൻഡ് വേരിയന്റിന് ഇന്ത്യയിൽ 33.95 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും.

പ്രീമിയം എംപിവി വിഭാഗത്തിൽ തളരാതെ ഇന്നോവ ക്രിസ്റ്റയും കിയ കാർണിവലും

ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻ‌ഡോവർ, മഹീന്ദ്ര ആൾട്യൂറാസ്, എം‌ജി ഗ്ലോസ്റ്റർ എന്നിവപോലുള്ള പ്രീമിയം എസ്‌യുവികളോട് വളരെ അടുത്താണ് ഇതിന്റെ വില. അതിനാൽ തന്നെ ധാരാളം ഉപഭോക്താക്കൾ ഓഫ്-റോഡിംഗ് കഴിവുകൾ കൂടിയുള്ള എസ്‌യുവികൾക്കാണ് മുൻഗണന കൊടുക്കുന്നത്.

MOST READ: ഹാമിൽട്ടന് ഏഴാം ഫോര്‍മുല വണ്‍ ലോക കിരീടം; ഷൂമാക്കറിന്റെ റെക്കോഡിനൊപ്പം

പ്രീമിയം എംപിവി വിഭാഗത്തിൽ തളരാതെ ഇന്നോവ ക്രിസ്റ്റയും കിയ കാർണിവലും

ടൊയോട്ട ഇന്നോവ ക്രിസ്റ്റയെ സംബന്ധിച്ചിടത്തോളം ജാപ്പനീസ് കാർ നിർമാതാക്കളുടെ ആയുധപ്പുരയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനമാണിത്. മോഡലിന്റെ പ്രതിവർഷ വിൽപ്പന കുറഞ്ഞുവെങ്കിലും വരും മാസങ്ങളിൽ എല്ലാം പഴയപടിയായേക്കും.

പ്രീമിയം എംപിവി വിഭാഗത്തിൽ തളരാതെ ഇന്നോവ ക്രിസ്റ്റയും കിയ കാർണിവലും

15.66 ലക്ഷം മുതൽ 23.63 ലക്ഷം രൂപ വരെയാണ് ഇന്നോവയുടെ വില എന്നതിനാൽ തന്നെ ഇന്ത്യൻ വിപണിയിൽ വലിയ വെല്ലുവിളികളില്ലാതെ തുടരുന്നു. എം‌ജി ഹെക്ടർ പ്ലസ് ഏകദേശം ഒരേ വില ശ്രേണിയിലാണ് എത്തുന്നതെങ്കിലും ഇന്നോവ കൂടുതൽ പ്രീമിയമാണ്. കൂടാതെ മികച്ച ഡീലർ ശൃംഖലയും എംപിവിക്ക് കരുത്താകുന്നുണ്ട്.

Most Read Articles

Malayalam
English summary
Toyota Innova Crysta And Kia Carnival Shown Positive Growth On MoM Basis. Read in Malayalam
Story first published: Tuesday, November 17, 2020, 11:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X