പരിഷ്കരിച്ച 2021 കിയ സെൽറ്റോസ് ഡീലർഷിപ്പുകളിൽ എത്തി തുടങ്ങി

ബ്രാൻഡിന്റെ പുതിയ ലോഗോയുള്ള അപ്‌ഡേറ്റുചെയ്‌ത 2021 മോഡൽ കിയ സെൽറ്റോസ് എസ്‌യുവി ഡീലർഷിപ്പുകളിൽ എത്തി തുടങ്ങി.

പരിഷ്കരിച്ച 2021 കിയ സെൽറ്റോസ് ഡീലർഷിപ്പുകളിൽ എത്തി തുടങ്ങി

ഡീലർ സ്റ്റോക്ക് യാർഡിലാണ് പുതിയ മോഡൽ യാതൊരു മറവും കൂടാതെ കണ്ടെത്തിയത്. എസ്‌യുവിയുടെ പരിഷ്കരിച്ച പതിപ്പ് 2021 മെയ് ആദ്യ വാരത്തിൽ സമാരംഭിക്കും.

പരിഷ്കരിച്ച 2021 കിയ സെൽറ്റോസ് ഡീലർഷിപ്പുകളിൽ എത്തി തുടങ്ങി

ഈ ചിത്രങ്ങളിൽ കാണുന്ന കാർ HTK+ വേരിയന്റാണ്. പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും കീലെസ് എൻട്രിയും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ഫ്രണ്ട് ഗ്രില്ലിന് ഒരു പുതിയ മെഷ് ഡിസൈൻ ഉണ്ടെന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്.

പരിഷ്കരിച്ച 2021 കിയ സെൽറ്റോസ് ഡീലർഷിപ്പുകളിൽ എത്തി തുടങ്ങി

സെൽറ്റോസിന്റെ പുതിയ വേരിയന്റുകൾ കിയ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എസ്‌യുവി നിരവധി പുതിയ സവിശേഷതകൾ ലഭിക്കാൻ സാധ്യതയുണ്ട്, കൂടാതെ ഒരു iMT ട്രാൻസ്മിഷനും ലഭിച്ചേക്കാം.

പരിഷ്കരിച്ച 2021 കിയ സെൽറ്റോസ് ഡീലർഷിപ്പുകളിൽ എത്തി തുടങ്ങി

പുത്തൻ ഹ്യുണ്ടായി ക്രെറ്റയിൽ കാണപ്പെടുന്നതു പോലെ ഓട്ടോമാറ്റിക്ക് പതിപ്പുകളിൽ പാഡിൽ ഷിഫ്റ്ററുകളും 2021 സെറ്റോസിൽ കിയ നൽകാൻ സാധ്യതയുണ്ട്.

പരിഷ്കരിച്ച 2021 കിയ സെൽറ്റോസ് ഡീലർഷിപ്പുകളിൽ എത്തി തുടങ്ങി

അതോടൊപ്പം 2021 എംജി ഹെക്ടറിൽ കാണപ്പെടുന്നതിന് സമാനമായ വോയ്സ് കമാൻഡ് ഓപ്ഷനുകളും വാഹനത്തിന് ലഭിക്കും. സൺറൂഫ്, ക്ലൈമറ്റ് കൺട്രോൾ, ഇൻഫർട്ടെയിൻമെന്റ് സിസ്റ്റം തുടങ്ങിയവ പ്രവർത്തിപ്പിക്കുന്നതിന് ഹായ് കിയ എന്ന് പറഞ്ഞതിനു ശേഷം സമർപ്പിതമായ കമാൻഡുകൾ ഉപയോഗിക്കാം.

പരിഷ്കരിച്ച 2021 കിയ സെൽറ്റോസ് ഡീലർഷിപ്പുകളിൽ എത്തി തുടങ്ങി

വാഹന നിരയിലുടനീളം കിയ സുരക്ഷാ സംവിധാനങ്ങളും ഡ്രൈവർ അസിസ്റ്റ് ഫീച്ചറുകളും മെച്ചപ്പെടുത്തിയിട്ടുണ്ട്. ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്മെന്റ്, ബ്രേക്ക് അസിസ്റ്റ് തുടങ്ങിയ സവിഷേഷതകൾ ടോപ്പ് സ്പെക്കുകളിൽ ബ്രാൻഡ് ഒരുക്കുന്നു.

പരിഷ്കരിച്ച 2021 കിയ സെൽറ്റോസ് ഡീലർഷിപ്പുകളിൽ എത്തി തുടങ്ങി

HTK+ വേരിയന്റുകളിൽ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ഫോൺ പ്രൊജക്ഷൻ, ഇലക്ട്രോണിക് സൺറൂഫ് തുടങ്ങിയ ഫീച്ചറുകൾ കമ്പനി വാഗ്ദാനം ചെയ്യും. കൂടാതെ ഒരു iMT ഗിയർബോക്സ് ഓപ്ഷനും ഇതിനോടൊപ്പം കിയ നൽകും.

പരിഷ്കരിച്ച 2021 കിയ സെൽറ്റോസ് ഡീലർഷിപ്പുകളിൽ എത്തി തുടങ്ങി

നിലവിലുള്ള മൂന്ന് എഞ്ചിൻ ഓഫ്നുകൾ വാഹനത്തിൽ തുടരും, എന്നാൽ ഇവയ്ക്ക് ചില അധിക ഗിയർബോക്സ് സവിശേഷതകൾ 2021 പരിഷ്കരണത്തിനൊപ്പം ലഭിക്കുന്നു എന്നത് ശ്രദ്ധേയമാണ്.

സെൽറ്റോസിനൊപ്പം ഒരു അപ്‌ഡേറ്റ് ലഭിക്കുന്നതിന് സോണറ്റും കിയ സജ്ജമാക്കുന്നു. ഇത് അടുത്തിടെ പാഡിൽ ഷിഫ്റ്ററുകളോടെ പരീക്ഷണയോട്ടം നടത്തുന്നത്േ കണ്ടെത്തിയിരുന്നു.

Image Courtesy: Tech promises

Most Read Articles

Malayalam
English summary
2021 KIA Seltos Started Arriving At Dealerships Ahead Of Launch. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X