2021 മാർച്ചിൽ എംപിവി വിഭാഗത്തിൽ തിളങ്ങിയ വാഹനങ്ങൾ

എം‌പി‌വി വിഭാഗത്തിൽ മാരുതി സുസുക്കി എർട്ടിഗ വിൽ‌പന പട്ടികയിൽ‌ ഒന്നാം സ്ഥാനത്ത് നാളുകളായി തുടരുകയാണ്. 2021 മാർച്ചിലും ഏഴ് സീറ്റർ 9,303 യൂണിറ്റ് വിൽപ്പന എന്ന ആഭ്യന്തര റെക്കോർഡ് രേഖപ്പെടുത്തിയതിനാൽ ഈ അവസ്ഥയിൽ മാറ്റമുണ്ടായില്ല.

2021 മാർച്ചിൽ എംപിവി വിഭാഗത്തിൽ തിളങ്ങിയ വാഹനങ്ങൾ

കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 3,969 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ വാർഷിക വിൽപ്പനയിൽ 134 ശതമാനം വർധനയാണ് മോഡൽ നേടിയിരിക്കുന്നത്.

2021 മാർച്ചിൽ എംപിവി വിഭാഗത്തിൽ തിളങ്ങിയ വാഹനങ്ങൾ

രണ്ടാം സ്ഥാനത്ത് മഹീന്ദ്ര ബൊലേറോ എംയുവിയാണ്. രണ്ട് പതിറ്റാണ്ടായി ബൊലേറോ മഹീന്ദ്ര വിൽപ്പനയ്‌ക്കെത്തിക്കുന്നു, മാത്രമല്ല വാഹനത്തിന്റെ വർക്ക്ഹോഴ്‌സ് സ്വഭാവം കാരണം ഉപഭോക്താക്കൾ ഇപ്പോഴും ഇത് ഇഷ്ടപ്പെടുന്നു.

MOST READ: വിപണിയിൽ അടിപതറി ഹോണ്ട സിറ്റി; വിൽപ്പന പട്ടികയിൽ ഒന്നിൽ നിന്ന് ഇപ്പോൾ അഞ്ചാം സ്ഥാനത്ത്

2021 മാർച്ചിൽ എംപിവി വിഭാഗത്തിൽ തിളങ്ങിയ വാഹനങ്ങൾ

കാര്യമായ അപ്‌ഡേറ്റുകളൊന്നുമില്ലാതെ ബൊലേറോ വളരെക്കാലം വിൽപ്പനയ്‌ക്കെത്തുന്നുണ്ടെങ്കിലും മഹീന്ദ്ര ഫെയ്‌സ്‌ലിഫ്റ്റ്‌ ചെയ്ത TUV 300 ബൊലേറോ നിയോ ആയി ബാഡ്ജ് ചെയ്യുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു, നിലവിലുള്ള മോഡലിന് എന്ത് സംഭവിക്കും എന്നത് കണ്ടറിയണം.

2021 മാർച്ചിൽ എംപിവി വിഭാഗത്തിൽ തിളങ്ങിയ വാഹനങ്ങൾ

ബൊലേറോ കഴിഞ്ഞ മാസം 8,905 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി. 2020 -ൽ ഇതേ കാലയളവിൽ ഇത് 2,080 യൂണിറ്റായിരുന്നു. വിൽപ്പനയിൽ 328 ശതമാനം വർധനയാണ് എംയുവി കരസ്ഥമാക്കിയത്.

MOST READ: നെക്‌സോണ്‍ ഇവിയുടെ വില്‍പ്പന ടോപ് ഗിയറില്‍; 4,000 യൂണിറ്റ് നിരത്തിലെത്തിച്ച് ടാറ്റ

2021 മാർച്ചിൽ എംപിവി വിഭാഗത്തിൽ തിളങ്ങിയ വാഹനങ്ങൾ

ഇന്നോവ ക്രിസ്റ്റ 5,743 യൂണിറ്റുമായി മൂന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 3,810 യൂണിറ്റായിരുന്നു. 50.7 ശതമാനം വളർച്ചയാണ് ടൊയോട്ട എംപിവി നേടിയത്. കഴിഞ്ഞ വർഷം വാഹനത്തിന് ഒരു ചെറിയ അപ്‌ഡേറ്റ് ലഭിച്ചുവെന്നത് എടുത്തുപറയേണ്ടതാണ്.

Rank Model

Mar'21

Mar'20 Growth (%)
1 Maruti Suzuki Ertiga 9,303 3,969 134
2 Mahindra Bolero 8,905 2,080 328
3 Toyota Innova Crysta 5,743 3,810 50.7
4 Renault Triber 4,133 1,644 151
5 Maruti XL6 3,062 2,221 37.8
6 Mahindra Marazzo 255 23 1008
7 Toyota Vellfire 65 96 -32.2
8 Kia Carnival 45 1,117 -96
8 Datsun Go Plus 30 12 150
2021 മാർച്ചിൽ എംപിവി വിഭാഗത്തിൽ തിളങ്ങിയ വാഹനങ്ങൾ

അഗ്രസ്സീവ് വില പരിധിയിൽ വാഹനങ്ങൾക്ക് മൂല്യം തേടുന്ന ഉപഭോക്താക്കളെ റെനോ ഇന്ത്യ പ്രയോജനപ്പെടുത്തുന്നു. ക്വിഡ്, ട്രൈബർ, അടുത്തിടെ സമാരംഭിച്ച കൈഗർ എന്നിവ സമാന തത്ത്വചിന്തയാണ് പിന്തുടരുന്നത്.

MOST READ: G-ക്ലാസ് എസ്‌യുവിയും ഇലക്‌ട്രിക്കിലേക്ക്, EQG 560, EQG 580 പേരുകൾ വ്യാപാരമുദ്രക്ക് സമർപ്പിച്ച് മെർസിഡീസ്

2021 മാർച്ചിൽ എംപിവി വിഭാഗത്തിൽ തിളങ്ങിയ വാഹനങ്ങൾ

വിപണിയിൽ മാരുതി സുസുക്കി എർട്ടിഗയ്ക്ക് താഴെയായി ട്രൈബർ സ്ഥാനം പിടിക്കുകയും നേട്ടങ്ങൾ കൊയ്യുകയും ചെയ്യുന്നു. മുൻവർഷത്തെ 1,644 യൂണിറ്റിനെ അപേക്ഷിച്ച് 4,133 യൂണിറ്റ് വിൽപ്പനയാണ് 2021 -ൽ മോഡൽ രേഖപ്പെടുത്തിയത്.

2021 മാർച്ചിൽ എംപിവി വിഭാഗത്തിൽ തിളങ്ങിയ വാഹനങ്ങൾ

ഇത് വാർഷിക വിൽപ്പന 151 ശതമാനം വർധിപ്പിച്ചു. മധ്യനിര ക്യാപ്റ്റൻ സീറ്റിംഗ് ക്രമീകരണമുള്ള XL6 എന്നറിയപ്പെടുന്ന മാരുതി സുസുക്കി എർട്ടിഗയുടെ കൂടുതൽ പ്രീമിയം പതിപ്പ് കഴിഞ്ഞ മാസം 3,062 യൂണിറ്റ് വിൽപ്പന കൈവരിച്ചു. 2020 -ൽ ഇതേ കാലയളവിൽ 2,221 യൂണിറ്റുകളെ അപോക്ഷിച്ച് 37.8 ശതമാനം വളർച്ച വാഹനം നേടി.

MOST READ: ക്രെറ്റ, വെന്യു മോഡലുകള്‍ വില്‍പ്പന കൊഴുപ്പിച്ചു; 10 ലക്ഷം മെയ്‌ഡ് ഇന്‍ ഇന്ത്യ എസ്‌യുവികള്‍ വിറ്റ് ഹ്യുണ്ടായി

2021 മാർച്ചിൽ എംപിവി വിഭാഗത്തിൽ തിളങ്ങിയ വാഹനങ്ങൾ

ആറാം സ്ഥാനത്ത് മഹീന്ദ്ര മറാസോ 255 യൂണിറ്റുകൾ വിൽപ്പനയോടെ 1,008 ശതമാനം വളർച്ച കൈവരിച്ചു. ടൊയോട്ട വെൽഫയർ, കിയ കാർണിവൽ, ഡാറ്റ്സൻ ഗോ+ എന്നിവ യഥാക്രമം ഏഴ്, എട്ട്, ഒമ്പത് സ്ഥാനങ്ങൾ നേടി.

Most Read Articles

Malayalam
English summary
2021 March MPV Sales In India. Read in Malayalam.
Story first published: Tuesday, April 6, 2021, 15:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X