റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് SVR പെര്‍ഫോമന്‍സ് എസ്‌യുവി അവതരിപ്പിച്ചു; വില 2.19 കോടി രൂപ

റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് SVR പെര്‍ഫോമന്‍സ് എസ്‌യുവിയുടെ ഏറ്റവും പുതിയ പതിപ്പ് വിപണിയില്‍ അവതരിപ്പിച്ച് ജാഗ്വര്‍ ലാന്‍ഡ് റോവര്‍. 2.19 കോടി രൂപ എക്‌സ്‌ഷോറൂം വിലയ്ക്കാണ് മോഡലിനെ അവതരിപ്പിച്ചത്.

റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് SVR പെര്‍ഫോമന്‍സ് എസ്‌യുവി അവതരിപ്പിച്ചു; വില 2.19 കോടി രൂപ

പെര്‍ഫോമന്‍സ് വാഹനം ആഗ്രഹിക്കുന്ന ഉപഭോക്താക്കളെയാണ് വാഹനത്തിലൂടെ ജാഗ്വര്‍ ലക്ഷ്യമിടുന്നത്. റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് SVR-ന് 5.0 ലിറ്റര്‍ സൂപ്പര്‍ചാര്‍ജ്ഡ് V8 പെട്രോള്‍ എഞ്ചിനാണ് കരുത്ത് നല്‍കുന്നത്.

റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് SVR പെര്‍ഫോമന്‍സ് എസ്‌യുവി അവതരിപ്പിച്ചു; വില 2.19 കോടി രൂപ

ഈ യൂണിറ്റ് 567 bhp കരുത്തും 700 Nm torque ഉം സൃഷ്ടിക്കുന്നു. സ്പോര്‍ടിയും റോഡ് സാന്നിധ്യവും ഉണ്ടായിരുന്നിട്ടും, എസ്‌യുവി വെറും 4.5 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് SVR പെര്‍ഫോമന്‍സ് എസ്‌യുവി അവതരിപ്പിച്ചു; വില 2.19 കോടി രൂപ

ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ സ്പെഷ്യല്‍ വെഹിക്കിള്‍ ഓപ്പറേഷന്‍സ് രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചെടുത്ത എസ്‌യുവി റേഞ്ച് റോവര്‍ സ്പോര്‍ട്ടിന്റെ ഭാരം കുറഞ്ഞതും കരുത്തുറ്റതുമായ എല്ലാ അലുമിനിയം ആര്‍ക്കിടെക്ച്ചര്‍ ഉപയോഗിക്കുന്നു.

റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് SVR പെര്‍ഫോമന്‍സ് എസ്‌യുവി അവതരിപ്പിച്ചു; വില 2.19 കോടി രൂപ

അതേസമയം ടാര്‍മാക്കിനപ്പുറം വെല്ലുവിളികളെ നേരിടാന്‍ പോലും കഴിവുള്ള ഒരു മികച്ച ഡ്രൈവ് വാഗ്ദാനം ചെയ്യുന്നു. പ്രകടനത്തെ സഹായിക്കുന്ന ബാഹ്യ രൂപത്തിന്റെ കാര്യത്തില്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് SVR-ന് ഇപ്പോള്‍ ബ്രേക്ക് കൂളിംഗ് വര്‍ദ്ധിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന വെന്റുകളുപയോഗിച്ച് പുനര്‍നിര്‍മ്മിച്ച ഫ്രണ്ട് ബമ്പര്‍ ഡിസൈന്‍ ലഭിക്കുന്നു.

റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് SVR പെര്‍ഫോമന്‍സ് എസ്‌യുവി അവതരിപ്പിച്ചു; വില 2.19 കോടി രൂപ

കൂടുതല്‍ ആകര്‍ഷകമായ ഡ്രൈവുകള്‍ക്കിടയില്‍, പെര്‍ഫോമന്‍സ് ബ്രേക്ക് പാഡുകളും ഡിസ്‌കുകളും പ്രകടനം മെച്ചപ്പെടുത്തുമെന്നും കമ്പനി അവകാശപ്പെടുന്നു, പ്രത്യേകിച്ച് ഉയര്‍ന്ന താപനിലയില്‍. ബോഡി-കളര്‍ ഡിറ്റൈലിംഗും പിന്‍വശത്ത് ഒരു SVR ബാഡ്ജും ഈ പതിപ്പിനെ തിരിച്ചറിയാന്‍ സഹായിക്കുന്നു.

റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് SVR പെര്‍ഫോമന്‍സ് എസ്‌യുവി അവതരിപ്പിച്ചു; വില 2.19 കോടി രൂപ

എസ്‌യുവിയുടെ ക്യാബിനിലും ധാരാളം സവിശേഷതകളും ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു. ഭാരം കുറഞ്ഞ SVR പെര്‍ഫോമന്‍സ് സീറ്റുകള്‍ ഇവയ്ക്ക് അത്‌ലറ്റിക് സിലൗറ്റ് നല്‍കാനും ദീര്‍ഘദൂര യാത്രകളില്‍ സുഖസൗകര്യങ്ങള്‍ നല്‍കാനും ശ്രമിക്കുന്നു.

റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് SVR പെര്‍ഫോമന്‍സ് എസ്‌യുവി അവതരിപ്പിച്ചു; വില 2.19 കോടി രൂപ

സുഷിരങ്ങളുള്ള വിന്‍ഡ്സര്‍ ലെതറിലാണ് ഇവ നിര്‍മിച്ചിരിക്കുന്നത്, സീറ്റ് ബാക്ക് സാറ്റിന്‍ ബ്ലാക്ക് നിറത്തിലും ഹെഡ്റെസ്റ്റുകളില്‍ എമോസ്ഡ് SVR ലോഗോയിലും പൂര്‍ത്തിയാക്കിയിരിക്കുന്നു.

റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് SVR പെര്‍ഫോമന്‍സ് എസ്‌യുവി അവതരിപ്പിച്ചു; വില 2.19 കോടി രൂപ

റേഞ്ച് റോവര്‍ സ്‌പോര്‍ട്ടിനുള്ളില്‍ ഇരിക്കുന്നതിന്റെ അനുഭവം പൂര്‍ത്തിയാക്കുന്നതിന് 19 സ്പീക്കര്‍ 825 വാട്ട്‌സ് മെറിഡിയന്‍ സറൗണ്ട് സിസ്റ്റമാണ് നല്‍കിയിരിക്കുന്നത്. ഇത് ഡ്യുവല്‍-ചാനല്‍ സബ് വൂഫര്‍ ഉപയോഗിച്ച് പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്.

റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് SVR പെര്‍ഫോമന്‍സ് എസ്‌യുവി അവതരിപ്പിച്ചു; വില 2.19 കോടി രൂപ

റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് SVR വ്യക്തമായും പ്രകടനം കേന്ദ്രീകരിച്ചുള്ള ഉപഭോക്താക്കള്‍ക്ക് വേണ്ടിയുള്ളതാണ്, മാത്രമല്ല ആഢംബരവും പ്രകടനവും സമന്വയിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഒരു പ്രായോഗിക ഓപ്ഷനാണ്.

റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് SVR പെര്‍ഫോമന്‍സ് എസ്‌യുവി അവതരിപ്പിച്ചു; വില 2.19 കോടി രൂപ

''റേഞ്ച് റോവര്‍ SVR എസ്‌യുവി, മികച്ച പ്രകടനവും ആഢംബരവും പുനര്‍നിര്‍വചിക്കുകയും മികച്ച ബെസ്‌പോക്ക് ബ്രിട്ടീഷ് ഡിസൈനും എഞ്ചിനീയറിംഗും ഉയര്‍ത്തുകയും ചെയ്യുന്നുവെന്ന് ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ പ്രസിഡന്റും എംഡിയുമായ രോഹിത് സൂരി പറയുന്നു.

റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് SVR പെര്‍ഫോമന്‍സ് എസ്‌യുവി അവതരിപ്പിച്ചു; വില 2.19 കോടി രൂപ

'റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് എസ്‌യുവി പ്രേമികളും ആരാധകരും ഈ ഏറ്റവും പുതിയ ഓഫറിനെ ഇഷ്ടപ്പെടുമെന്ന് ഉറപ്പുണ്ടെന്നും, മികച്ച ബ്രിട്ടീഷ് എഞ്ചിനീയറിംഗ് കരകൗശല വൈദഗ്ധ്യവും ഉയര്‍ന്ന നിലവാരവും പരിഷ്‌കരിച്ച ആഢംബരവും വാഹനത്തിന് മുതല്‍കൂട്ട് ആകുമെന്നും അദ്ദേഹം പറഞ്ഞു.

Most Read Articles

Malayalam
കൂടുതല്‍... #ലാൻഡ് റോവർ #land rover
English summary
2021 Range Rover Sport SVR Performance SUV Launched In India, Price, Features, Engine Details Here. Read in Malayalam.
Story first published: Tuesday, June 29, 2021, 13:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X