പുത്തൻ ഔഡി ഇ-ട്രോൺ GT -യെ വ്യത്യസ്തമാക്കുന്നത് എന്തെല്ലാം?
ജർമ്മൻ ആഢംബര കാർ നിർമാതാക്കളായ ഔഡി 2021 ഫെബ്രുവരി 9 -ന് ആഗോളതലത്തിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇ-ട്രോൺ GT -യുടെ പ്രൊഡക്ഷൻ റെഡി മോഡൽ പ്രദർശിപ്പിക്കും.

ആർട്ടിക് സർക്കിളിൽ വാഹനം പരീക്ഷണം നടത്തുന്നത് കണ്ടെത്തിയിരുന്നു. വാഹനത്തിന് ഒരു ചിസൽഡ് ബോഡി വർക്കും ബസ്സിയർ ഫ്രണ്ട് എൻഡും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഫ്യൂച്ചറിസ്റ്റിക് സ്റ്റൈലിംഗ് ഘടകങ്ങളും സവിശേഷതകളും കൂടാതെ, വരാനിരിക്കുന്ന ഔഡി ഇ-ട്രോണിന് അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ്-സ്പോട്ട് മോണിറ്ററിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ഓട്ടോ എമർജൻസി ബ്രേക്കിംഗ് എന്നിവയുൾപ്പെടുന്ന നൂതന സുരക്ഷാ ഉപകരണങ്ങളും ലഭിക്കും.

സ്റ്റാൻഡേർഡ് മോഡലിന് പുറമെ, വരും നാളുകളിൽ കമ്പനി ഒരു RS മോഡലും വാഗ്ദാനം ചെയ്തേക്കാം.

വരാനിരിക്കുന്ന ഔഡി ഇ-ട്രോൺ GT -ക്ക് ഓരോ ആക്‌സിലിലും ഒരു വ്യക്തിഗത ഇലക്ട്രിക് മോട്ടോർ ലഭിക്കും, ഇവ മൊത്തത്തിൽ 582 bhp കരുത്ത് ഉത്പാദിപ്പിക്കും.

ഇലക്ട്രിക് മോഡലിന് 3.5 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗതയിലെത്താൻ കഴിയും. RS പതിപ്പ് 628 bhp കരുത്ത് ഉത്പാദിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, വെറും 3.0 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും.

401 കിലോമീറ്റർ ഡ്രൈവിംഗ് ശ്രേണി വാഗ്ദാനം ചെയ്യുന്ന സ്റ്റാൻഡേർഡ് മോഡലിന് വെറും 20 മിനിറ്റിനുള്ളിൽ 80 ശതമാനം ബാറ്ററി ചാർജ് കൈവരിക്കാൻ കഴിയും.

ഇന്റീരിയറിനെ സംബന്ധിച്ചിടത്തോളം ഔഡി ഇ-ട്രോൺ GT -ക്ക് പ്രീമിയം അപ്ഹോൾസ്റ്ററിയും വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഇ-ട്രോൺ എസ്‌യുവിയിൽ നിന്നോ A7 സെഡാനിൽ നിന്നോ പങ്കിടാം.

ടച്ച്സ്ക്രീൻ യൂണിറ്റ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, സബ്‌സ്‌ക്രിപ്‌ഷൻ അടിസ്ഥാനമാക്കിയുള്ള വൈ-ഫൈ ഹോട്ട്‌സ്‌പോട്ട് എന്നിവയും അതിലേറെയും പിന്തുണയ്‌ക്കും. എട്ട് വർഷം അല്ലെങ്കിൽ 1.6 ലക്ഷം കിലോമീറ്റർ സ്റ്റാൻഡേർഡ് വാറന്റി ഈ വാഹനം വാഗ്ദാനം ചെയ്യുന്നു.

ഔഡി ഇ-ട്രോൺ GT -യെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഫെബ്രുവരി 9 -ന് ഔദ്യോഗികമായി അനാച്ഛാദനം ചെയ്തതിനുശേഷം അറിയാം.


Click it and Unblock the Notifications








