അവതരണത്തിന് മുമ്പ് ഹ്യുണ്ടായി i20 N-ലൈനിന്റെ വേരിയന്റുകളും വിശദാംശങ്ങളും പുറത്ത്

ഇന്ത്യയിൽ N-ലൈൻ വേരിയന്റുകളുടെ വരവിനെ ഹ്യുണ്ടായി അടുത്തിടെ ടീസ് ചെയ്തിരുന്നു. N-ലൈൻ പെർഫോമെനശ് ബ്രാൻഡിന് കീഴിലുള്ള രാജ്യത്തെ ആദ്യത്തെ വാഹനം i20 ആയിരിക്കുമെന്നും നമുക്ക് ഇതിനകം അറിയാം.

അവതരണത്തിന് മുമ്പ് ഹ്യുണ്ടായി i20 N-ലൈനിന്റെ വേരിയന്റുകളും വിശദാംശങ്ങളും പുറത്ത്

ഇപ്പോൾ, ഹോട്ട് ഹാച്ച്ബാക്കിന്റെ വകഭേദങ്ങളും എഞ്ചിൻ സവിശേഷതകളും അപ്പ്രൂവൽ സർട്ടിഫിക്കറ്റിലൂടെ ഓൺലൈനിൽ ചോർന്നിരിക്കുകയാണ്. i20 N-ലൈൻ അടുത്ത മാസം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അവതരണത്തിന് മുമ്പ് ഹ്യുണ്ടായി i20 N-ലൈനിന്റെ വേരിയന്റുകളും വിശദാംശങ്ങളും പുറത്ത്

i20 -യുടെ N-ലൈൻ പതിപ്പ് 3,995 mm നീളവും 1,775 mm വീതിയും 1,505 mm ഉയരവുമായി വരുന്നു. ഇതിന് 2,580 mm വീൽബേസും ഉണ്ടാകും. N6, N8 iMT, N8 DCT എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ വാഹനം ലഭ്യമാകും.

അവതരണത്തിന് മുമ്പ് ഹ്യുണ്ടായി i20 N-ലൈനിന്റെ വേരിയന്റുകളും വിശദാംശങ്ങളും പുറത്ത്

N6 സ്റ്റാൻഡേർഡ് സ്പോർട്സ് വേരിയന്റിൽ അധിഷ്ഠിതമായിരിക്കും കൂടാതെ ഇത് iMT ട്രാൻസ്മിഷനുമായി വരും. N8 ആസ്റ്റ വേരിയന്റിൽ അധിഷ്ഠിതമായിരിക്കും, നിങ്ങൾക്ക് ഇത് iMT അല്ലെങ്കിൽ ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ലഭിക്കും.

അവതരണത്തിന് മുമ്പ് ഹ്യുണ്ടായി i20 N-ലൈനിന്റെ വേരിയന്റുകളും വിശദാംശങ്ങളും പുറത്ത്

N-ലൈനിന് ഒരു എഞ്ചിൻ ഓപ്ഷൻ മാത്രമേ ഉണ്ടാകൂ. ഇത് മൂന്ന് സിലിണ്ടർ, ടർബോചാർജ്ഡ് യൂണിറ്റായിരിക്കും. എഞ്ചിൻ ഡയറക്ട് ഇഞ്ചക്ഷൻ സംവിധാനത്തിനൊപ്പം വരും. ഇത് 120 bhp കരുത്തും 172 Nm പരമാവധി torque ഉം ഉത്പാദിപ്പിക്കും.

അവതരണത്തിന് മുമ്പ് ഹ്യുണ്ടായി i20 N-ലൈനിന്റെ വേരിയന്റുകളും വിശദാംശങ്ങളും പുറത്ത്

iMT അല്ലെങ്കിൽ ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷൻ ആറ് സ്പീഡ് യൂണിറ്റായിരിക്കും, ഡ്യുവൽ ക്ലച്ച് ഗിയർബോക്സ് ഏഴ് സ്പീഡ് യൂണിറ്റായിരിക്കും. ഓഫറിൽ മാനുവൽ ഗിയർബോക്സ് ഉണ്ടാകില്ല.

അവതരണത്തിന് മുമ്പ് ഹ്യുണ്ടായി i20 N-ലൈനിന്റെ വേരിയന്റുകളും വിശദാംശങ്ങളും പുറത്ത്

ക്ലച്ച്‌ലെസ് മാനുവൽ ഗിയർബോക്‌സാണ് iMT എന്നത്. ഗിയർ മാറ്റാൻ ഡ്രൈവർക്ക് ക്ലച്ച് പ്രവർത്തിപ്പിക്കേണ്ട ആവശ്യമില്ലെങ്കിലും ഇപ്പോഴും ഗിയർ സ്വമേധയാ മാറ്റേണ്ടതുണ്ട്. അതിനാൽ, ഗിയർ സ്വമേധയാ മാറ്റുന്നത് ഡ്രൈവർക്ക് ആസ്വദിക്കാനാകുന്നതിനൊപ്പം ട്രാഫിക്കിൽ കുടുങ്ങുമ്പോൾ ക്ലച്ച് മോഡുലേറ്റ് ചെയ്യേണ്ടതില്ല.

അവതരണത്തിന് മുമ്പ് ഹ്യുണ്ടായി i20 N-ലൈനിന്റെ വേരിയന്റുകളും വിശദാംശങ്ങളും പുറത്ത്

മെക്കാനിക്കൽ മാറ്റങ്ങൾ

പെർഫോർമെൻസ് മോഡലിന്റെ എക്‌സ്‌ഹോസ്റ്റ് നോട്ട് സ്‌പോർട്ടിയർ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. യാത്ര ഗുണനിലവാരത്തിന് പകരം മികച്ച ഹാൻഡ്‌ലിംഗ് നൽകാൻ സസ്പെൻഷൻ സജ്ജീകരണം ദൃഢമായിരിക്കും. ഇത് ഹാച്ച്ബാക്കിനെ വളവുകളിൽ ഓടിക്കാൻ കൂടുതൽ രസകരമാക്കും. i20 N-ലൈൻ സാധാരണ i20 -യേക്കാൾ ഗ്രൗണ്ട് കുറവായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അവതരണത്തിന് മുമ്പ് ഹ്യുണ്ടായി i20 N-ലൈനിന്റെ വേരിയന്റുകളും വിശദാംശങ്ങളും പുറത്ത്

വിഷ്വൽ മാറ്റങ്ങൾ

സ്റ്റാൻഡേർഡ് i20 -ൽ നിന്ന് കൂടുതൽ വിഷ്വൽ അപ്ഗ്രേഡുകൾ ഇതിനുണ്ടാകും. മോഡലിന് ഇരട്ട എക്‌സ്‌ഹോസ്റ്റ് ടിപ്പുകളും പിൻ ഡിഫ്യൂസറും നിർമ്മാതാക്കൾ നൽകും. സൈഡ് സ്കേർട്ടുകളും ഉണ്ടാകും.

അവതരണത്തിന് മുമ്പ് ഹ്യുണ്ടായി i20 N-ലൈനിന്റെ വേരിയന്റുകളും വിശദാംശങ്ങളും പുറത്ത്

മുൻഭാഗവും കൂടുതൽ അഗ്രസ്സീവായിരിക്കും. ഫ്രണ്ട് ലിപ്പിനൊപ്പം വാഹനത്തിന് വ്യത്യസ്തമായ ഫ്രണ്ട് ബമ്പറും പിയാനോ ബ്ലാക്ക് നിറത്തിൽ പൂർത്തിയാക്കുന്ന ഫ്രണ്ട് ഗ്രില്ലും ലഭിക്കും. ഇതിന് N-ലൈൻ ബാഡ്ജിംഗുകളുമുണ്ടാവും

അവതരണത്തിന് മുമ്പ് ഹ്യുണ്ടായി i20 N-ലൈനിന്റെ വേരിയന്റുകളും വിശദാംശങ്ങളും പുറത്ത്

17-ഇഞ്ച് വലിപ്പമുള്ള അലോയി വീലുകൾ ഡ്യുവൽ-ടോൺ യൂണിറ്റുകളായി അപ്ഗ്രേഡ് ചെയ്യപ്പെടും, അതേസമയം സ്റ്റാൻഡേർഡ് i20 -ക്ക് 16 ഇഞ്ച് അലോയി വീലുകൾ ലഭിക്കും.

അവതരണത്തിന് മുമ്പ് ഹ്യുണ്ടായി i20 N-ലൈനിന്റെ വേരിയന്റുകളും വിശദാംശങ്ങളും പുറത്ത്

ഇന്റീരിയറിന് സ്പോർട്ടിയർ ബോഡി ഹഗ്ഗിംഗ് സീറ്റുകളും അപ്‌ഹോൾസ്റ്ററിയിൽ N-ലൈൻ ബാഡ്ജിംഗും ലഭിച്ചേക്കാം. ഒരു സ്പോർട്ടി അപ്പീലിനായി അലൂമിനിയം പെഡലുകളും ലഭിക്കും, കൂടാതെ ക്യാബിൻ സാധാരണ i20 -യേക്കാൾ കൂടുതൽ സ്പോർട്ടിയാക്കാൻ മറ്റ് ടച്ചുകളുമുണ്ടാകും.

അവതരണത്തിന് മുമ്പ് ഹ്യുണ്ടായി i20 N-ലൈനിന്റെ വേരിയന്റുകളും വിശദാംശങ്ങളും പുറത്ത്

സ്റ്റിയറിംഗ് വീലും വ്യത്യസ്തമാകാം, അതും കൂടുതൽ സ്പോർട്ടിനെസ്സ് നൽകാം, കൂടാതെ N-ലൈൻ പെർഫോമെൻസ് പ്രേമികളെ ലക്ഷ്യം വച്ചുള്ളതിനാൽ പാഡിൽ ഷിഫ്റ്ററുകളുമായി ഇത് വരുന്നു.

അവതരണത്തിന് മുമ്പ് ഹ്യുണ്ടായി i20 N-ലൈനിന്റെ വേരിയന്റുകളും വിശദാംശങ്ങളും പുറത്ത്

i20 N-ലൈനിന്റെ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, ഇത് i20 -യുടെ ടോപ്പ് എൻഡ് വേരിയന്റായിരിക്കും. അതിനാൽ, ഇതിന് അല്പ്ം ഉയർന്ന പ്രീമിയം പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
All new i20 n line variants and specs revealed before launch
Story first published: Friday, August 13, 2021, 14:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X