ഔദ്യോഗിക അവതരണത്തിന് മുമ്പ് ഡീലഷിപ്പുകളിലെത്തി ബൊലേറോ നിയോ; സ്പൈ ചിത്രങ്ങൾ പുറത്ത്
നാളുകളായി ഇന്ത്യൻ നിരത്തുകളിൽ ആടി തിമിർത്ത ബൊലേറോ എംയുവിയുടെ ശ്രേണി ഒന്ന് വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ് പ്രാദേശിക യൂട്ടിലിറ്റി വാഹന ഭീമന്മാരായ മഹീന്ദ്ര.

ബൊലേറോ നിയോ എന്ന പേരിൽ എത്തുന്ന വാഹനത്തിന്റെ ആദ്യ സെറ്റ് ടീസർ ബ്രാൻഡ് അടുത്തിടെ പുറത്തിറക്കിയിരുന്നു. അതിനു പിന്നാലെ ഇപ്പോൾ, മോഡൽ രാജ്യത്തെ പ്രാദേശിക ഡീലർ യാർഡുകളിൽ എത്തിത്തുടങ്ങിയിരിക്കുകയാണ്.

സ്പൈ ഇമേജുകളിൽ കാണുന്നത് പോലെ, 2021 മഹീന്ദ്ര ബൊലേറോ നിയോ എന്നത് പ്രധാനമായും ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത TUV300 തന്നെയാണ്.

എന്നാൽ തികച്ചും പുതിയ എക്സ്റ്റീരിയർ പെയിന്റ് സ്കീമുമായിട്ടാണ് പുത്തൻ മോഡൽ എത്തുന്നത്. ടെയിൽ-ഗേറ്റിൽ 'N 10' ബാഡ്‌ജിംഗും സ്പൈ ചിത്രത്തിൽ കാണുന്ന മോഡലിനുണ്ട്.

ഇത് പുതിയ വേരിയന്റ് നെയിംമിംഗിനെ വെളിപ്പെടുത്തുന്നു. പുതിയ സ്‌പോയിലർ, ബ്ലാക്ക് ഡോർ ഹാൻഡിൽ, ബൊലേറോ നിയോ ബാഡ്‌ജിംഗ് എന്നിവ പോലുള്ള ചില മാറ്റങ്ങൾ പിൻ പ്രൊഫൈലിന് ലഭിക്കുന്നു.

മുൻവശത്ത്, വരാനിരിക്കുന്ന മഹീന്ദ്ര ബൊലേറോ നിയോയിൽ തിരശ്ചീനമായി സ്ഥാപിച്ചിരിക്കുന്ന എൽഇഡി ഡിആർഎല്ലുകളുള്ള ഒരു കൂട്ടം പുതുക്കിയ ഹെഡ്‌ലാമ്പുകൾ, വിശാലമായ എയർ ഡാം, ഫോഗ് ലൈറ്റുകൾ, പുനർനിർമ്മിച്ച ഫ്രണ്ട് ബമ്പർ, പുതിയ സെറ്റ് അലോയി വീലുകൾ തുടങ്ങിവ അവതരിപ്പിക്കുമെന്ന് ഈ ചിത്രങ്ങളും പുറത്തുവന്ന ടീസറുകളും വ്യക്തമാക്കുന്നു.

അകത്ത്, പുതിയ മഹീന്ദ്ര ബൊലേറോ നിയോയ്ക്ക് ടെക്സ്ചർഡ് സീറ്റുകൾ, ട്വീക്ക്ഡ് ഇൻസ്ട്രുമെന്റ് കൺസോൾ, രണ്ടാമത്തെ വരിക്ക് ആം-റെസ്റ്റ്, ബ്ലാക്ക് സ്റ്റിയറിംഗ് വീൽ എന്നിവയും ബീജ് അപ്ഹോൾസ്റ്ററിയും ലഭിക്കും.

1.5 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിന്റെ ബിഎസ് VI -കംപ്ലയിന്റ് പതിപ്പാണ് മോഡലിന് ശക്തി പകരുന്നത്. ഇതേ യൂണിറ്റ് ബിഎസ് IV പരിവേഷത്തിൽ 100 bhp കരുത്തും 240 Nm torque ഉം ഉത്പാദിപ്പിച്ചിരുന്നു. പുതുക്കിയ ട്യൂണിംഗിൽ ഈ കണക്കുകൾക്ക് നേരിയ മാറ്റങ്ങൾ വന്നേക്കാം.
Source: Facebook


Click it and Unblock the Notifications








