പുറത്തിറങ്ങും മുമ്പ് ഇ-ട്രോൺ എസ്‌യുവികളുടെ ബുക്കിംഗ് ആരംഭിച്ച് ഔഡി

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇ-ട്രോൺ, ഇ-ട്രോൺ സ്‌പോർട്‌ബാക്ക് ഇലക്ട്രിക് വാഹനങ്ങൾക്ക് (ഇവി) പ്രീ-ലോഞ്ച് ബുക്കിംഗ് ആരംഭിക്കുമെന്ന് ഔഡി ഇന്ത്യ പ്രഖ്യാപിച്ചു.

പുറത്തിറങ്ങും മുമ്പ് ഇ-ട്രോൺ എസ്‌യുവികളുടെ ബുക്കിംഗ് ആരംഭിച്ച് ഔഡി

മെർസിഡീസ് ബെൻസ് EQC, ജാഗ്വർ I-പേസ് എന്നിവയടങ്ങുന്ന ഇന്ത്യയിലെ പ്രീമിയം ഇവി വിഭാഗത്തിലേക്ക് ഔഡിയുടെ ചുവടുവെപ്പാണ് ഇ-ട്രോൺ എസ്‌യുവികൾ രേഖപ്പെടുത്തുന്നത്.

പുറത്തിറങ്ങും മുമ്പ് ഇ-ട്രോൺ എസ്‌യുവികളുടെ ബുക്കിംഗ് ആരംഭിച്ച് ഔഡി

ഔഡി ഇ-ട്രോൺ എസ്‌യുവികൾക്കുള്ള ബുക്കിംഗ് കമ്പനിയുടെ ഏതെങ്കിലും ഡീലർഷിപ്പുകളിൽ നിന്നോ ഔഡിയുടെ ഇന്ത്യ വെബ്‌സൈറ്റിൽ നിന്നോ അഞ്ച് ലക്ഷം രൂപ ടോക്കൺ തുകയ്ക്ക് ലഭ്യമാണ്.

പുറത്തിറങ്ങും മുമ്പ് ഇ-ട്രോൺ എസ്‌യുവികളുടെ ബുക്കിംഗ് ആരംഭിച്ച് ഔഡി

ഒരു ആഢംബര ഇലക്ട്രിക് വാഹനം വീട്ടിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്നവരെ ആകർഷിക്കുന്നതിന് ഇ-ട്രോണിന്റെ രൂപകൽപ്പനയും പ്രകടന ശേഷിയും ഔഡിയെ പിന്തുണയ്ക്കുന്നു. ഇവിയുടെ രൂപകൽപ്പനയിൽ വേറിട്ടുനിൽക്കാൻ ആഗ്രഹിക്കുന്നവർക്ക്, ഇ-ട്രോൺ സ്‌പോർട്‌ബാക്ക് ചരിഞ്ഞ റൂഫുമായി പൂർത്തിയാക്കിയിരിക്കുന്നു.

പുറത്തിറങ്ങും മുമ്പ് ഇ-ട്രോൺ എസ്‌യുവികളുടെ ബുക്കിംഗ് ആരംഭിച്ച് ഔഡി

ഔഡി ഇ-ട്രോൺ ബാറ്ററിയും പെർഫോമെൻസ് ഹൈലൈറ്റുകളും:

ഇ-ട്രോൺ, ഇ-ട്രോൺ സ്‌പോർട്‌ബാക്ക് എന്നിവയ്ക്ക് കരുത്ത് നൽകുന്നത് 95 കിലോവാട്ട് ബാറ്ററി പായ്ക്കാണ്, കൂടാതെ ഔഡി പ്രോഗസ്സീവ് സ്റ്റിയറിംഗ്, അഡാപ്റ്റീവ് എയർ സസ്‌പെൻഷൻ (സ്റ്റാൻഡേർഡായി വരുന്നത്) എന്നിവയും, ഇവികളിൽ ഡ്രൈവ് എക്സ്പീരിയൻസ് മെച്ചപ്പെടുത്താൻ ഇലക്ട്രിക് ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും വാഗ്ദാനം ചെയ്യുന്നു.

പുറത്തിറങ്ങും മുമ്പ് ഇ-ട്രോൺ എസ്‌യുവികളുടെ ബുക്കിംഗ് ആരംഭിച്ച് ഔഡി

എല്ലാ ഡ്രൈവിംഗ് സാഹചര്യങ്ങളിലും ഒപ്റ്റിമൽ ട്രാക്ഷൻ, ഹാൻഡ്‌ലിംഗ്, ഡ്രൈവിംഗ് കംഫർട്ട് എന്നിവ ഇലക്ട്രിക് ഓൾ-വീൽ ഡ്രൈവ് സിസ്റ്റം വാഗ്ദാനം ചെയ്യുന്നു.

പുറത്തിറങ്ങും മുമ്പ് ഇ-ട്രോൺ എസ്‌യുവികളുടെ ബുക്കിംഗ് ആരംഭിച്ച് ഔഡി

ഔഡി ഇ-ട്രോൺ ശ്രേണി:

ഔഡിയിൽ നിന്നുള്ള ഇ-ട്രോൺ, ഇ-ട്രോൺ സ്‌പോർട്‌ബാക്ക് എന്നിവ യാത്രയിലായിരിക്കുമ്പോൾ വിപുലമായ എനർജി റിക്യുപറേഷൻ (recuperation) ഉപയോഗപ്പെടുത്തുന്നു, ഇത് പെർ ചാർജ് പരിധി ശേഷിയെ സഹായിക്കും.

പുറത്തിറങ്ങും മുമ്പ് ഇ-ട്രോൺ എസ്‌യുവികളുടെ ബുക്കിംഗ് ആരംഭിച്ച് ഔഡി

WLTP (വേൾഡ് വൈഡ് ഹാർമോണൈസ്ഡ് ലൈറ്റ് വെഹിക്കിൾ ടെസ്റ്റ് നടപടിക്രമം) മാനദണ്ഡങ്ങൾ പ്രകാരം 359 മുതൽ 484 കിലോമീറ്റർ ശ്രേണിയാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്.

പുറത്തിറങ്ങും മുമ്പ് ഇ-ട്രോൺ എസ്‌യുവികളുടെ ബുക്കിംഗ് ആരംഭിച്ച് ഔഡി

ഔഡി ഇ-ട്രോൺ ചാർജിംഗ് വിശദാംശങ്ങൾ:

ഇ-ട്രോൺ എസ്‌യുവികളെ പവർ ചെയ്യാൻ 11 കിലോവാട്ട് AC ചാർജർ 8.5 മണിക്കൂർ എടുക്കുമെന്ന് ഔഡി പറയുന്നു. ഇതിന് ഒരു 150 കിലോവാട്ട് DC ചാർജിംഗ് സംവിധാനവും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

പുറത്തിറങ്ങും മുമ്പ് ഇ-ട്രോൺ എസ്‌യുവികളുടെ ബുക്കിംഗ് ആരംഭിച്ച് ഔഡി

നാല് സോൺ ക്ലൈമറ്റ് കൺട്രോൾ, വലിയ ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ എന്നിവ ഉൾപ്പെടുന്ന നിരവധി സവിശേഷതകൾ ഇ-ട്രോൺ, ഇ-ട്രോൺ സ്പോർട്ബാക്ക് എന്നിവയിൽ ബ്രാൻഡ് സജ്ജീകരിച്ചിരിക്കുന്നു. പുറത്ത് മാട്രിക്സ് എൽഇഡി ഹെഡ്‌ലാമ്പുകൾ സ്റ്റാൻഡേർഡായി വരുന്നു.

പുറത്തിറങ്ങും മുമ്പ് ഇ-ട്രോൺ എസ്‌യുവികളുടെ ബുക്കിംഗ് ആരംഭിച്ച് ഔഡി

ഇന്ത്യയിലെ ഇവി ബാൻഡ്‌വാഗനിൽ ചേരാൻ ഔഡി കുറച്ച് സമയമെടുത്തുവെങ്കിലും ജൂലൈ 22 -ന് സമാരംഭിച്ച മെർസിഡീസ് EQC, ജാഗ്വർ I-പേസ് എന്നിവയ്ക്ക് ഇ-ട്രോൺ, ഇ-ട്രോൺ സ്‌പോർട്‌ബാക്ക് യോഗ്യമായ എതിരാളികളാകാം. CBU റൂട്ട് വഴി എത്തുന്ന ഔഡി ഇവി മോഡലുകൾക്ക് എതിരാളികളെപ്പോലെ തന്നെ ഒരു കോടിക്ക് അടുത്ത് വിലയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi E-Tron Bookings Opened In India At Token Amount Of 5 Lakhs. Read in Malayalam.
Story first published: Tuesday, June 29, 2021, 20:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X