e-Tron GT ഇന്ത്യയില്‍ അവതരിപ്പിച്ച് Audi; വില 1.8 കോടി രൂപ

ഇന്ത്യന്‍ വിപണിയില്‍ ഇ-ട്രോണ്‍ GT ഇലക്ട്രിക് ഫോര്‍-ഡോര്‍ കൂപ്പെ അവതരിപ്പിച്ച് ജര്‍മന്‍ ആഢംബര വാഹന നിര്‍മാതാക്കളായ ഔഡി. വാഹനത്തിനായുള്ള പ്രീ-ബുക്കിംഗ് കമ്പനി നേരത്തെ തന്നെ ആരംഭിച്ചിരുന്നു.

e-Tron GT ഇന്ത്യയില്‍ അവതരിപ്പിച്ച് Audi; വില 1.8 കോടി രൂപ

അടിസ്ഥാന ക്വാട്രോ വേരിയന്റിന് 1.80 കോടി രൂപയും ഉയര്‍ന്ന RS വേരിയന്റിന് 2.05 കോടി രൂപയുമാണ് എക്‌സ്‌ഷോറൂം വില. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പുറത്തിറക്കിയ ഇ-ട്രോണ്‍ എസ്‌യുവി, ഇ-ട്രോണ്‍ സ്പോര്‍ട്ട്ബാക്ക് എന്നിവയ്ക്ക് ശേഷം ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളുടെ ഇന്ത്യയിലെ മൂന്നാമത്തെ ഇലക്ട്രിക് ഓഫറാണ് ഇത്.

e-Tron GT ഇന്ത്യയില്‍ അവതരിപ്പിച്ച് Audi; വില 1.8 കോടി രൂപ

ഇത് കംപ്ലീറ്റ്‌ലി ബില്‍റ്റ് യൂണിറ്റായി (CBU) വിപണിയില്‍ എത്തും. ജര്‍മ്മനിയിലെ ഔഡി ബോളിംഗര്‍ ഹോഫ് പ്ലാന്റിലാണ് കാര്‍ നിര്‍മ്മിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഔഡി ഇ-ട്രോണ്‍ GT ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ചത്.

e-Tron GT ഇന്ത്യയില്‍ അവതരിപ്പിച്ച് Audi; വില 1.8 കോടി രൂപ

ഇ-ട്രോണ്‍, RS ഇ-ട്രോണ്‍ എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണ് ഇ-ട്രോണ്‍ GT കൂപ്പെ വിപണിയില്‍ എത്തുന്നത്. ദൃശ്യപരമായി നോക്കുകയാണെങ്കില്‍, ഗ്രില്ലിന് പകരം ഇലക്ട്രിക് കാര്‍ സ്‌പോര്‍ട്‌സ് സിഗ്‌നേച്ചര്‍ ഇ-ട്രോണ്‍ പാറ്റേണ്‍ പാനല്‍, ബോള്‍ഡ് ലൈനുകള്‍, ബോണറ്റില്‍ വലിയ ഇന്‍ഡന്റേഷന്‍ എന്നിവയും അവതരിപ്പിക്കുന്നു.

e-Tron GT ഇന്ത്യയില്‍ അവതരിപ്പിച്ച് Audi; വില 1.8 കോടി രൂപ

RS വേരിയന്റില്‍ മാട്രിക്‌സ് എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍ സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ഇത് സാധാരണ ഇ-ട്രോണില്‍ ഒരു ഓപ്ഷനായി ലഭ്യമാണ്. എന്നിരുന്നാലും, രണ്ട് മോഡലുകള്‍ക്കും ഒരു ഓപ്ഷനായി ഔഡി ലേസര്‍ ലൈറ്റ് ലഭ്യമാണ്.

e-Tron GT ഇന്ത്യയില്‍ അവതരിപ്പിച്ച് Audi; വില 1.8 കോടി രൂപ

19 ഇഞ്ച് അലോയി വീലുകളിലാണ് ഔഡി ഇ-ട്രോണ്‍ GT എത്തുന്നത്. അത് 21 ഇഞ്ച് അലോയ്കളായി ഉപഭോക്താക്കള്‍ക്ക് മാറ്റാനും സാധിക്കും. പിന്‍ഭാഗത്ത്, ആരോ ഹെഡ് ആകൃതിയിലുള്ള എല്‍ഇഡി ലൈറ്റ്, സിഗ്‌നേച്ചറുള്ള എന്‍ഡ്-ടു-എന്‍ഡ് എല്‍ഇഡി ടെയില്‍ലാമ്പ് എന്നിവയും കാറിന് ലഭിക്കുന്നു.

e-Tron GT ഇന്ത്യയില്‍ അവതരിപ്പിച്ച് Audi; വില 1.8 കോടി രൂപ

അനുപാതത്തിന്റെ അടിസ്ഥാനത്തില്‍, ഔഡി ഇ-ട്രോണ്‍ GT പതിപ്പിന് 4,989 മില്ലീമീറ്റര്‍ നീളവും 1,964 മില്ലീമീറ്റര്‍ വീതിയും 1,418 മില്ലീമീറ്റര്‍ ഉയരവും ഉണ്ട്. വീല്‍ബേസ് 2,903 mm ആണ്. ഐബിസ് വൈറ്റ്, അസ്‌കാരി ബ്ലൂ, ഫ്‌ലോറസ്റ്റ് സില്‍വര്‍, കെമോറ ഗ്രേ, മൈഥോസ് ബ്ലാക്ക്, സുസുക്ക ഗ്രേ, ടാക്ടിക്‌സ് ഗ്രീന്‍, ടാംഗോ റെഡ്, ഡേറ്റോണ ഗ്രേ എന്നിങ്ങനെ ഒന്‍പത് കളര്‍ ഓപ്ഷനുകളിലാണ് കാര്‍ വാഗ്ദാനം ചെയ്യുന്നത്.

e-Tron GT ഇന്ത്യയില്‍ അവതരിപ്പിച്ച് Audi; വില 1.8 കോടി രൂപ

അകത്ത്, ഔഡി ഇ-ട്രോണ്‍ GT-യില്‍ നന്നായി പായ്ക്ക് ചെയ്ത 5 സീറ്റര്‍ ക്യാബിന്‍ ലഭിക്കുന്നു. അതില്‍ 12.3 ഇഞ്ച് വലിയ വെര്‍ച്വല്‍ കോക്ക്പിറ്റ് കണ്‍സോളും 10.1 ഇഞ്ച് MMI ടച്ച്സ്‌ക്രീന്‍ ഡിസ്‌പ്ലേയും സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും.

e-Tron GT ഇന്ത്യയില്‍ അവതരിപ്പിച്ച് Audi; വില 1.8 കോടി രൂപ

ഇ-ട്രോണിന്റെ ക്യാബിന്‍ ഡിസൈന്‍ ഒരു ക്ലാസിക് ഗ്രാന്‍ ടൂറിസ്‌മോയുമായി വളരെ യോജിക്കുന്നുവെന്ന് വേണം പറയാന്‍. കാരണം മുന്‍വശത്തെ സീറ്റുകള്‍ വിശാലമായ സെന്റര്‍ കണ്‍സോള്‍ കൊണ്ട് വേര്‍തിരിച്ച സ്‌പോര്‍ട്ടി സ്ഥാനത്താണ് സ്ഥാപിച്ചിരിക്കുന്നത്.

e-Tron GT ഇന്ത്യയില്‍ അവതരിപ്പിച്ച് Audi; വില 1.8 കോടി രൂപ

സിസ്റ്റം സ്വാഭാവിക വോയ്സ് കമാന്‍ഡുകളെയും ഔഡി കണക്റ്റ് സേവനങ്ങളെയും പിന്തുണയ്ക്കുന്നു. MMI നാവിഗേഷന്‍ പ്ലസ്, ഒരു വൈ-ഫൈ ഹോട്ട്സ്പോട്ട് വഴി ഇ-ട്രോണ്‍ നിര്‍ദ്ദിഷ്ട പ്രവര്‍ത്തനങ്ങളോടെ ഇന്റലിജന്റ് നാവിഗേഷനും വാഗ്ദാനം ചെയ്യുന്നു.

e-Tron GT ഇന്ത്യയില്‍ അവതരിപ്പിച്ച് Audi; വില 1.8 കോടി രൂപ

ഇ-ട്രോണ്‍ GT അതിന്റെ സ്‌പോര്‍ട്‌സ് കാര്‍ സ്വഭാവം കൂടുതല്‍ വിപുലീകരിക്കുന്നതിന് മികച്ച എക്‌സോസ്റ്റ് ശബ്ദങ്ങള്‍ നല്‍കുന്ന കസ്റ്റം സോഫ്റ്റ്‌വെയര്‍ വാഗ്ദാനം ചെയ്യുമെന്നും കമ്പനി അറിയിച്ചു. സിസ്റ്റത്തെ AVAS (അകൗസ്റ്റിക് വെഹിക്കിള്‍ അലേര്‍ട്ടിംഗ് സിസ്റ്റം) എന്നാണ് നിര്‍മാതാക്കള്‍ വിളിക്കുന്നത്.

e-Tron GT ഇന്ത്യയില്‍ അവതരിപ്പിച്ച് Audi; വില 1.8 കോടി രൂപ

ഇത് പുറത്തും അകത്തും സ്ഥാപിച്ചിരിക്കുന്ന സ്പീക്കറുകള്‍ ഉപയോഗിച്ച് പ്രത്യേക ബാഹ്യവും ആന്തരികവുമായ ശബ്ദങ്ങള്‍ സൃഷ്ടിക്കുന്നു. ഓഫറില്‍ രണ്ട് മോഡുകള്‍ കൂടി ഉണ്ട് - കംഫര്‍ട്ട്, ഡൈനാമിക്. ആദ്യത്തേതില്‍, ബാഹ്യമായ ശബ്ദം പൂര്‍ണ്ണവും മെച്ചപ്പെട്ട ഗുണമേന്മയുള്ളതുമാണ്, അതേസമയം ഡൈനാമിക് മോഡില്‍ ഇത് കൂടുതല്‍ ശക്തമാണ്, കൂടാതെ ക്യാബിനുള്ളിലും ശബ്ദം എത്തുന്നുവെന്ന് ഔഡി അറിയിച്ചു.

e-Tron GT ഇന്ത്യയില്‍ അവതരിപ്പിച്ച് Audi; വില 1.8 കോടി രൂപ

ഔഡി ഇ-ട്രോണ്‍ GT-യില്‍ ഓരോ ആക്‌സിലിലും രണ്ട് സ്ഥിരമായ സിന്‍ക്രൊണസ് മെഷീന്‍ (PSM) മോട്ടോറുകളും വാഗ്ദാനം ചെയ്യുന്നു. പിന്‍ ആക്‌സിലില്‍ രണ്ട് സ്പീഡ് ട്രാന്‍സ്മിഷന്‍ ഇലക്ട്രിക് ഓള്‍-വീല്‍ ഡ്രൈവുമായി ബന്ധിപ്പിച്ചിരിക്കുന്നു.

e-Tron GT ഇന്ത്യയില്‍ അവതരിപ്പിച്ച് Audi; വില 1.8 കോടി രൂപ

ഇലക്ട്രിക് കാറിന് 85 kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കാണ് ലഭിക്കുന്നത്. കൂടാതെ 800 വോള്‍ട്ട് സാങ്കേതികവിദ്യ പിന്തുണയ്ക്കുന്നു, 270 kW വരെ വേഗത്തിലുള്ള ഡിസി ചാര്‍ജിംഗ് ഇത് സാധ്യമാക്കുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു.

e-Tron GT ഇന്ത്യയില്‍ അവതരിപ്പിച്ച് Audi; വില 1.8 കോടി രൂപ

സ്റ്റാന്‍ഡേര്‍ഡ് ഇ-ട്രോണ്‍ GT ക്വാട്രോ വേരിയന്റ് 350 കിലോവാട്ട് അല്ലെങ്കില്‍ 469 bhp വരെ കരുത്തും 630 Nm പരമാവധി ടോര്‍ക്കും നല്‍കുന്നു. മറുവശത്ത്, RS ഇ-ട്രോണ്‍ GT-ക്ക് 440 കിലോവാട്ട് 590 bhp കരുത്തും 830 Nm പീക്ക് ടോര്‍ക്കും സൃഷ്ടക്കുകയും ചെയ്യുന്നു.

e-Tron GT ഇന്ത്യയില്‍ അവതരിപ്പിച്ച് Audi; വില 1.8 കോടി രൂപ

ഓഫറില്‍ ഒരു ബൂസ്റ്റ് ഫംഗ്ഷനും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് സ്റ്റാന്‍ഡേര്‍ഡ് മോഡലിലെ പവര്‍ ഔട്ട്പുട്ട് യഥാക്രമം പരമാവധി 2.5 സെക്കന്‍ഡുകള്‍ക്കുള്ളില്‍ 523 bhp ഉം 637 bhp ഉം ആയി ഉയര്‍ത്തുന്നു.

e-Tron GT ഇന്ത്യയില്‍ അവതരിപ്പിച്ച് Audi; വില 1.8 കോടി രൂപ

ഇ-ട്രോണ്‍ GT ക്വാട്രോയ്ക്ക് 500 കിലോമീറ്റര്‍ വരെ പൂര്‍ണ ചാര്‍ജില്‍ ശ്രേണി വാഗ്ദാനം ചെയ്യുമ്പോള്‍, RS ഇ-ട്രോണ്‍ GT-ക്ക് 481 കിലോമീറ്റര്‍ വരെയുള്ള ദൂര പരിധിയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

e-Tron GT ഇന്ത്യയില്‍ അവതരിപ്പിച്ച് Audi; വില 1.8 കോടി രൂപ

ഇ-ട്രോണ്‍ GT ക്വാട്രോയ്ക്ക് 4.1 സെക്കന്‍ഡില്‍ 0 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ കഴിയും, പരമാവധി വേഗത 245 കിലോമീറ്ററാണ്. RS വേരിയന്റ് 3.3 സെക്കന്‍ഡില്‍ 0 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കും. 250 കിലോമീറ്ററാണ് ഇതിന്റെ പരമാവധി വേഗത.

e-Tron GT ഇന്ത്യയില്‍ അവതരിപ്പിച്ച് Audi; വില 1.8 കോടി രൂപ

ഇ-ട്രോണ്‍ GT-യില്‍ എസി, ഡിസി ചാര്‍ജിംഗ് ഓപ്ഷനുകള്‍ കമ്പനി സജ്ജീകരിച്ചിരിക്കുന്നു. 11kW AC ചാര്‍ജര്‍ അല്ലെങ്കില്‍ 5 മണിക്കൂര്‍ 15 മിനിറ്റ് ഓപ്ഷണല്‍ 22kW AC ചാര്‍ജര്‍ ഉപയോഗിച്ച് കാര്‍ 9.5 മണിക്കൂറില്‍ 5 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. 270 കിലോവാട്ട് ഡിസി ചാര്‍ജര്‍ ഉപയോഗിച്ച്, ബാറ്ററി വെറും 22.5 മിനിറ്റിനുള്ളില്‍ 5 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാനാകുമെന്നും ഔഡി വ്യക്തമാക്കി.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi launched 2021 e tron gt in india find here price feature details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X