നവീകരിച്ച RS5 സ്‌പോര്‍ട്ട്ബാക്കിനെ അവതരിപ്പിച്ച് ഔഡി; വില 1.04 കോടി രൂപ

ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡി, തങ്ങളുടെ പുതുക്കിയ RS 5 സ്‌പോര്‍ട്ട്ബാക്ക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.04 കോടി രൂപ എക്‌സ്‌ഷോറൂം വിലയിലാണ് മോഡലിനെ രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നത്.

നവീകരിച്ച RS5 സ്‌പോര്‍ട്ട്ബാക്കിനെ അവതരിപ്പിച്ച് ഔഡി; വില 1.04 കോടി രൂപ

സിബിയു റൂട്ട് വഴി രാജ്യത്തെത്തിക്കുന്ന പുതുക്കിയ മോഡലിന് പുതുക്കിയ ബാഹ്യ രൂപകല്‍പ്പനയും പുതിയ ഫീച്ചര്‍ കൂട്ടിച്ചേര്‍ക്കലുകളും ലഭിക്കുന്നുവെന്ന് കമ്പനി അറിയിച്ചു. ഏതാനും ആഴ്ചകള്‍ക്ക് മുന്നെയാണ് ഇ-ട്രോണ്‍, ഇ-ട്രോണ്‍ സ്‌പോര്‍ട്ട്ബാക്ക് മോഡലുകളെ കമ്പനി അവതരിപ്പിച്ചത്.

നവീകരിച്ച RS5 സ്‌പോര്‍ട്ട്ബാക്കിനെ അവതരിപ്പിച്ച് ഔഡി; വില 1.04 കോടി രൂപ

2021 ഔഡി RS5 സ്‌പോര്‍ട്ബാക്കിന് അതേ 2.9 ലിറ്റര്‍, ട്വിന്‍-ടര്‍ബോ V6 എഞ്ചിന്‍ തന്നെയാണ് കരുത്ത് നല്‍കുന്നത്. ഈ യൂണിറ്റ് 444 bhp കരുത്തും 600 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

നവീകരിച്ച RS5 സ്‌പോര്‍ട്ട്ബാക്കിനെ അവതരിപ്പിച്ച് ഔഡി; വില 1.04 കോടി രൂപ

എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗ്രിയര്‍ബോക്‌സ് ഘടിപ്പിച്ചിട്ടുള്ള ഈ കാര്‍ 3.9 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. 250 കിലോമീറ്ററാണ് പരമാവധി വേഗത.

നവീകരിച്ച RS5 സ്‌പോര്‍ട്ട്ബാക്കിനെ അവതരിപ്പിച്ച് ഔഡി; വില 1.04 കോടി രൂപ

പുതുതലമുറ Q3, A3 സെഡാന്‍, നവീകരിച്ച് Q5, Q7 മോഡലുകളും ഈ വര്‍ഷം ബ്രാന്‍ഡില്‍ നിന്നും വിപണിയില്‍ എത്തുന്ന മറ്റ് മോഡലുകളാണ്. RS5 ന്റെ പരിഷ്‌കരിച്ച പതിപ്പ് 2019 അവസാനത്തോടെ ആഗോള അരങ്ങേറ്റം നടത്തുകയും, സ്‌പോര്‍ട്ട്ബാക്ക് അതിന്റെ നാല്-ഡോര്‍ അവതാരത്തില്‍ ആദ്യമായി രാജ്യത്ത് വില്‍പ്പനയ്‌ക്കെത്തുകയും ചെയ്തു.

നവീകരിച്ച RS5 സ്‌പോര്‍ട്ട്ബാക്കിനെ അവതരിപ്പിച്ച് ഔഡി; വില 1.04 കോടി രൂപ

മുമ്പത്തെ രണ്ട്-ഡോര്‍ കൂപ്പെയുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഇതിന് ഒരു സ്‌പോര്‍ട്ടി നിലപാട് ലഭിക്കുന്നു. 2021 ഓഡി RS5 സ്‌പോര്‍ട്ബാക്കിലെ ചില ബാഹ്യ ഹൈലൈറ്റുകളില്‍ പുതിയ ഹെഡ്‌ലാമ്പുകള്‍, പുനര്‍രൂപകല്‍പ്പന ചെയ്ത ട്രിപ്പിള്‍-പാര്‍ട്ട് എയര്‍ ഇന്‍ലെറ്റുകള്‍ (1984 UR ക്വാട്രോയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടത്) എന്നിവ അവതരിപ്പിക്കുന്നു.

നവീകരിച്ച RS5 സ്‌പോര്‍ട്ട്ബാക്കിനെ അവതരിപ്പിച്ച് ഔഡി; വില 1.04 കോടി രൂപ

സ്റ്റാന്‍ഡേര്‍ഡ് വേരിയന്റില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ ഓപ്ഷണല്‍ ഡാര്‍ക്ക് ഹെഡ്‌ലാമ്പ് ബെസലുകളുള്ള ഒരു വലിയ സിംഗിള്‍-പീസ് ഗ്രില്‍ സെക്ഷന്‍ വീല്‍ ആര്‍ച്ചുകള്‍, ചരിഞ്ഞ മേല്‍ക്കൂര, 19 ഇഞ്ച് ടയറുകള്‍ (20 ഇഞ്ച് ഓപ്ഷണലായി തെരഞ്ഞെടുക്കാം) എന്നിവയും ലഭിക്കുന്നു.

നവീകരിച്ച RS5 സ്‌പോര്‍ട്ട്ബാക്കിനെ അവതരിപ്പിച്ച് ഔഡി; വില 1.04 കോടി രൂപ

RS 5 സ്‌പോര്‍ട്ട്ബാക്കിന് പുതിയ സിംഗിള്‍ ഫ്രെയിമാണ് ലഭിക്കുന്നത്. പിന്നിലേക്ക് വന്നാല്‍, പുതുതായി രൂപകല്‍പ്പന ചെയ്ത ടെയില്‍ ലാമ്പുകള്‍, പുതുക്കിയ ബമ്പര്‍, നവീകരിച്ച ഡിഫ്യൂസര്‍ എന്നിവയും വാഹനത്തിന് ലഭിക്കുന്നു.

നവീകരിച്ച RS5 സ്‌പോര്‍ട്ട്ബാക്കിനെ അവതരിപ്പിച്ച് ഔഡി; വില 1.04 കോടി രൂപ

ഔഡിയുടെ പുതിയ MMI അക്കോസ്റ്റിക് റെസ്പോണ്‍സ് ടെക്‌നോടുകൂടിയ 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇന്റീരിയറിനെ മനോഹരമാക്കുന്നത്. പഴയ റോട്ടറി കണ്‍ട്രോളുകള്‍ നീക്കം ചെയ്യുകയും 12.3 ഇഞ്ച് വെര്‍ച്വല്‍ കോക്ക്പിറ്റിന്റെ പുതുക്കിയ പതിപ്പും വാഹനത്തില്‍ കമ്പനി ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.

നവീകരിച്ച RS5 സ്‌പോര്‍ട്ട്ബാക്കിനെ അവതരിപ്പിച്ച് ഔഡി; വില 1.04 കോടി രൂപ

ഡാഷ്ബോര്‍ഡിന്റെ അടിസ്ഥാന രൂപകല്‍പ്പന മാറ്റമില്ലാതെ തുടരുമ്പോള്‍, 2021 ഔഡി RS5 സ്‌പോര്‍ട്ട്ബാക്ക് RS-നിര്‍ദ്ദിഷ്ട സ്റ്റിയറിംഗ് വീല്‍, സീറ്റുകള്‍ മുതലായവ ലഭിക്കുന്നു.

നവീകരിച്ച RS5 സ്‌പോര്‍ട്ട്ബാക്കിനെ അവതരിപ്പിച്ച് ഔഡി; വില 1.04 കോടി രൂപ

ഇന്ത്യന്‍ വിപണിയില്‍ മെര്‍സിഡീസ് ബെന്‍ഡ് AMG C63, ബിഎംഡബ്ല്യു M3 എന്നിവയ്‌ക്കെതിരെയാണ് ഈ മോഡല്‍ മത്സരിക്കുന്നത്.

നവീകരിച്ച RS5 സ്‌പോര്‍ട്ട്ബാക്കിനെ അവതരിപ്പിച്ച് ഔഡി; വില 1.04 കോടി രൂപ

സുരക്ഷയുടെ കാര്യത്തിലും വാഹനം പിന്നിലേക്ക് പോയിട്ടില്ലെന്ന് കമ്പനി അറിയിച്ചു. 6 എയര്‍ബാഗുകള്‍, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍, ആന്റി-തെഫ്റ്റ് വീല്‍ ബോള്‍ട്ടുകള്‍, ഹോള്‍ഡ് അസിസ്റ്റ്, ഓട്ടോ-ഡിമ്മിംഗ് റിയര്‍-വ്യൂ മിറര്‍, സ്റ്റെബിലിറ്റി കണ്‍ട്രോള്‍, എബിഎസ്, ഇബിഡി ഫീച്ചറുകളും വാഹനത്തില്‍ ഇടംപിടിക്കുന്നു.

നവീകരിച്ച RS5 സ്‌പോര്‍ട്ട്ബാക്കിനെ അവതരിപ്പിച്ച് ഔഡി; വില 1.04 കോടി രൂപ

വാഹനത്തിനായുള്ള ബുക്കിംഗ് ആരംഭിച്ചുവെന്നും ഡെലിവറികള്‍ വൈകാതെ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. നാര്‍ഡോ ഗ്രേ, ടര്‍ബോ ബ്ലൂ, ടാംഗോ റെഡ്, മിത്തോസ് ബ്ലാക്ക്, ഗ്ലേസിയര്‍ വൈറ്റ്, നവറ ബ്ലൂ, സോനോമ ഗ്രീന്‍, ഡേറ്റോണ ഗ്രേ എന്നീ കളര്‍ ഓപ്ഷനുകളില്‍ വാഹനം തെരഞ്ഞെടുക്കാനും സാധിക്കും.

നവീകരിച്ച RS5 സ്‌പോര്‍ട്ട്ബാക്കിനെ അവതരിപ്പിച്ച് ഔഡി; വില 1.04 കോടി രൂപ

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍ ഏതാനും ആഴ്ചകള്‍ക്ക് മുന്നെയാണ് കമ്പനി തങ്ങളുടെ ഇലക്ട്രിക് വാഹനത്തെ വിപണിയില്‍ അവതരിപ്പിച്ചത്. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സ്വീകാര്യത ഏറിയതോടെയാണ് ഇ-ട്രോണ്‍ ഇലക്ട്രിക്കിനെ രാജ്യത്ത് അവതരിപ്പിക്കുന്നത്.

നവീകരിച്ച RS5 സ്‌പോര്‍ട്ട്ബാക്കിനെ അവതരിപ്പിച്ച് ഔഡി; വില 1.04 കോടി രൂപ

99.99 ലക്ഷം രൂപയാണ് ഈ പതിപ്പിന്റെ വിപണിയിലെ എക്‌സ്‌ഷോറും വില. മൂന്ന് വേരിയന്റുകളിലായി എത്തുന്ന വാഹനം മെര്‍സിഡീസ് ബെന്‍സ് EQC, ജാഗ്വര്‍ I-പേസ് എന്നിവയ്‌ക്കെതിരെയാണ് വിപണിയില്‍ മത്സരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi launched 2021 rs 5 sportback in india find here engine feature top speed details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X