BYD Yuvan Pro ഇലക്ട്രിക്; Ford Ecosport -ന്റെ ചൈനീസ് അപരനെ പരിചയപ്പെടാം

ഇപ്പോൾ ചൈനയിൽ ഒരു പുതിയ വാഹനം പുറത്തിറങ്ങുമ്പോൾ അത് മറ്റൊരു പ്രമുഖ മോഡലിന്റെ കോപ്പിയടിയാവുന്നത് നമ്മെ അത്ര അത്ഭുതപ്പെടുത്താറില്ല. ചൈനയിലെ പ്രമുഖ വാഹന നിർമ്മാതാക്കളായ BYD ഇപ്പോൾ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്ക് എത്തിയിരുന്ന ഫോർഡ് ഇക്കോസ്പോർട്ടിനെ പകർത്തിയിരിക്കുകയാണ്.

BYD Yuvan Pro ഇലക്ട്രിക്; Ford Ecosport -ന്റെ ചൈനീസ് അപരനെ പരിചയപ്പെടാം

എന്നിരുന്നാലും, ഇക്കോസ്പോർട്ട് പോലെ ഇതൊരു ഫോസിൽ ഫ്യുവൽ മോഡൽ അല്ല മറിച്ച് ഇതൊരു ഇലക്ട്രിക് വാഹനമാണ്. യുവാൻ പ്രോ എന്നാണ് വാഹനത്തിന്റെ പേര്. മറ്റ് ഇലക്ട്രിക് വാഹനങ്ങളേക്കാൾ താങ്ങാനാവുന്ന ഒരു ഇലക്ട്രിക് കോംപാക്ട് എസ്‌യുവിയാണ് യുവാൻ പ്രോ എന്നതിനാൽ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ആളുകളെ ആകർഷിക്കുന്നതിനാണ് നിർമ്മാതാക്കൾ ഇത് നിർമ്മിച്ചിരിക്കുന്നത്.

BYD Yuvan Pro ഇലക്ട്രിക്; Ford Ecosport -ന്റെ ചൈനീസ് അപരനെ പരിചയപ്പെടാം

BYD തങ്ങളുടെ ഈ പുത്തൻ ഡിസൈൻ ശൈലിയെ "ഡ്രാഗൺ ഫേസ് 3.0" എന്ന് വിളിക്കുന്നു. ഇതിൽ രസകരമായ ഒരു വിഷയം ഫോർഡ് അവരുടെ പെട്രോൾ എഞ്ചിനെ ഡ്രാഗൺ എന്നാണ് വിളിക്കുന്നത്. യുവാൻ പ്രോയുടെ സൈഡ് പ്രൊഫൈലും പിൻഭാഗവും ഇക്കോസ്പോർട്ടിന് സമാനമാണ്.

BYD Yuvan Pro ഇലക്ട്രിക്; Ford Ecosport -ന്റെ ചൈനീസ് അപരനെ പരിചയപ്പെടാം

ഇതിന് ഒരേ ചരിഞ്ഞ നിലപാടും അതോടൊപ്പം ടെയിൽ ഗേറ്റിൽ ഘടിപ്പിച്ച ഒരു സ്പെയർ വീലും ലഭിക്കുന്നു. മുൻഭാഗവും ഏതാണ്ട് സമാനമാണെങ്കിലും ഹെഡ്‌ലൈറ്റ് ഡിസൈനിലും ഗ്രില്ലിലും വ്യത്യാസമുണ്ട്. ഇലക്ട്രിക് ആയതിനാൽ ഫ്രണ്ടിൽ ഗ്രില്ലില്ല. എന്നിരുന്നാലും, വാഹനത്തിന്റെ ബാക്കി ഭാഗങ്ങളിൽ നിരവധി ഇക്കോസ്പോർട്ട് ഘടകങ്ങളുണ്ട്.

BYD Yuvan Pro ഇലക്ട്രിക്; Ford Ecosport -ന്റെ ചൈനീസ് അപരനെ പരിചയപ്പെടാം

യുവാൻ പ്രോയുടെ ഉൾവശം ഇക്കോസ്പോർട്ടിൽ നിന്ന് അല്പം വ്യത്യസ്തമാണ്. നിലവിൽ അല്പം കാലഹരണപ്പെട്ടതായി തോന്നുന്ന ഇക്കോസ്പോർട്ടിന്റെ ഇന്റീരിയറിനെ അപേക്ഷിച്ച് യുവാൻ പ്രോയ്ക്ക് കൂടുതൽ സാങ്കേതികവിദ്യകൾ ലഭിക്കുന്നു.

BYD Yuvan Pro ഇലക്ട്രിക്; Ford Ecosport -ന്റെ ചൈനീസ് അപരനെ പരിചയപ്പെടാം

10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും 8.0 ഇഞ്ച് വലിപ്പമുള്ള ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേയും വാഹനത്തിൽ ഉണ്ട്. മറുവശത്ത് ഇക്കോസ്പോർട്ടിൽ മൾട്ടി ഇൻഫർമേഷൻ ഡിസ്പ്ലേയും 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവുമുള്ള ഒരു അനലോഗ് ഇൻസ്ട്രമെന്റ് ക്ലസ്റ്ററും വരുന്നു.

BYD Yuvan Pro ഇലക്ട്രിക്; Ford Ecosport -ന്റെ ചൈനീസ് അപരനെ പരിചയപ്പെടാം

കൂടാതെ, അപ്ഹോൾസ്റ്ററിയും ക്യാബിനും ഇപ്പോൾ ലൈറ്റ് നിറത്തിൽ പൂർത്തിയാക്കിയിരിക്കുന്നു. സ്റ്റിയറിംഗ് വീലും എസി വെന്റുകളുടെ രൂപകൽപ്പനയും വ്യത്യസ്തമാണ്. അതിനാൽ, ഇന്റീരിയറിന്റെ കാര്യത്തിൽ, യുവാൻ പ്രോ തീർച്ചയായും ഇക്കോസ്പോർട്ടിനേക്കാൾ മികച്ചതായി കാണപ്പെടുന്നു.

BYD Yuvan Pro ഇലക്ട്രിക്; Ford Ecosport -ന്റെ ചൈനീസ് അപരനെ പരിചയപ്പെടാം

യുവാൻ പ്രോയ്ക്ക് ഇക്കോസ്പോർട്ടിനേക്കാൾ നീളവും വീൽബേസുമുണ്ട്. വാഹനത്തിന് 4.37 m നീളവും 2,535 mm വീൽബേസുമുണ്ട്. ഇതിനർത്ഥം എസ്‌യുവി യാത്രക്കാർക്ക് മികച്ച ക്യാബിൻ സ്പെയ്സ് വാഗ്ദാനം ചെയ്യുന്നു എന്നാണ്. ഇവ തമ്മിലുള്ള പ്രധാന വ്യത്യാസം പവർട്രെയിനുകളിലെ മാറ്റമാണ്.

BYD Yuvan Pro ഇലക്ട്രിക്; Ford Ecosport -ന്റെ ചൈനീസ് അപരനെ പരിചയപ്പെടാം

യുവാൻ പ്രോയ്‌ക്കൊപ്പം BYD മൂന്ന് വേരിയന്റുകളും രണ്ട് ബാറ്ററി കപ്പാസിറ്റികളും വാഗ്ദാനം ചെയ്യുന്നു. അടിസ്ഥാന വേരിയന്റിന് 38.9 kWh ബാറ്ററി പായ്ക്ക് ലഭിക്കുന്നു, അത് ഏകദേശം 300 കിലോമീറ്റർ ഡ്രൈവിംഗ് ശ്രേണിക്ക് മതിയാകുന്നതാണ്.

BYD Yuvan Pro ഇലക്ട്രിക്; Ford Ecosport -ന്റെ ചൈനീസ് അപരനെ പരിചയപ്പെടാം

വലിയ ബാറ്ററി പായ്ക്കിന് 50.1 kWh ശേഷിയുണ്ട്, ഇതിന് 400 കിലോമീറ്റർ ഡ്രൈവിംഗ് ശ്രേണി നൽകാൻ കഴിയും. BYD ഒരു പുതിയ തരം ലിഥിയം അയൺ ബാറ്ററി പായ്ക്ക് ഉപയോഗിക്കുന്നു. "ബ്ലേഡ്" എന്നാണ് നിർമ്മാതാക്കൾ ഇതിനെ വിളിക്കുന്നത്. ഈ ബാറ്ററി പായ്ക്കുകൾ ആഘാതങ്ങൾ ഏൽക്കുമ്പോൾ തീ പിടിക്കാനുള്ള സാധ്യത കുറവാണെന്ന് കമ്പനി അവകാശപ്പെടുന്നു.

BYD Yuvan Pro ഇലക്ട്രിക്; Ford Ecosport -ന്റെ ചൈനീസ് അപരനെ പരിചയപ്പെടാം

ഇലക്ട്രിക് മോട്ടോറുകൾക്ക് പരമാവധി 136 bhp കരുത്തും 210 Nm പരമാവധി torque ഉം ഉത്പാദിപ്പിക്കാൻ കഴിയും. പവർ കണക്കുകൾ ഇക്കോസ്പോർട്ടിനേക്കാൾ മികച്ചതാണ്, കൂടാതെ ഇത് ഇലക്ട്രിക് ആയതിനാൽ ഉപഭോക്താക്കൾക്ക് ഇലക്ട്രിക് മോട്ടോറുകളിൽ നിന്ന് തൽക്ഷണ പ്രതികരണം ലഭിക്കും.

BYD Yuvan Pro ഇലക്ട്രിക്; Ford Ecosport -ന്റെ ചൈനീസ് അപരനെ പരിചയപ്പെടാം

ധാരാളം സുരക്ഷാ സാങ്കേതികവിദ്യകളും വാഹനം വാഗ്ദാനം ചെയ്യുന്നുണ്ട്. ബ്രേക്ക് അസിസ്റ്റ്, സ്റ്റെബിലിറ്റി പ്രോഗ്രാം, ട്രാക്ഷൻ കൺട്രോൾ, ABS വിത്ത് EBD എന്നിവയും അതിലേറെയും നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നു.

BYD Yuvan Pro ഇലക്ട്രിക്; Ford Ecosport -ന്റെ ചൈനീസ് അപരനെ പരിചയപ്പെടാം

ഇന്ത്യൻ വിപണിയിൽ ഫോർഡ് ഇതിനോടകം തങ്ങളുടെ ആഭ്യന്ത ഉത്പാദനവും, മറ്റ് നിർമ്മാണ പ്രവർത്തനങ്ങളും നിർത്തുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇതോടെ രാജ്യത്ത് പുറത്തിറക്കാൻ നിശ്ചയിച്ചിരുന്ന ഇക്കോസ്പോർട്ട് ഫെയ്‌സ്‌ലിഫ്റ്റിന്റെ കാര്യത്തിലും തീരുമാനമായി.

BYD Yuvan Pro ഇലക്ട്രിക്; Ford Ecosport -ന്റെ ചൈനീസ് അപരനെ പരിചയപ്പെടാം

മുമ്പ് ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണയോട്ടം നടത്തുന്നതായി കണ്ടെത്തിയിരുന്ന വാഹനം ഇനി പുറത്തിറങ്ങിയേക്കില്ല. അമേരിക്കൻ വിപണിയിലും ഇക്കോസ്പോർട്ടിനെ നിർമ്മാതാക്കൾ പിൻവലിക്കുകയാണ് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് ഇന്ത്യയിലെ ജനപ്രിയ ഫോർഡ് മോഡലിന്റെ അവസാനമായിരിക്കുമോ എന്ന് കണ്ടറിയാം.

Most Read Articles

Malayalam
English summary
Byd yuvan pro electric suv ford ecosport copy in china
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X