പരീക്ഷണയോട്ടം സജീവമാക്കി Citroen C3; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഫ്രഞ്ച് നിര്‍മാതാക്കളായ സിട്രണ്‍ ഏതാനും നാളുകള്‍ക്ക് മുന്നെയാണ് രാജ്യത്ത് ചുവടുവെയ്ക്കുന്നത്. നിലവില്‍ C5 എയര്‍ക്രേസ് എന്നൊരു പ്രീമിയം എസ്‌യുവി മാത്രമാണ് ബ്രാന്‍ഡ് വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

പരീക്ഷണയോട്ടം സജീവമാക്കി Citroen C3; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എന്നിരുന്നാലും വൈകാതെ തന്നെ രാജ്യത്ത് നിരവധി മോഡലുകളെ എത്തിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. താങ്ങാവുന്ന വിലയിലാകും പുതിയ മോഡലുകളെ കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുക. രാജ്യത്ത് ഏറ്റവും വലിയ മത്സരം നടക്കുന്ന കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്കാണ് നിര്‍മാതാക്കള്‍ കണ്ണ് വെച്ചിരിക്കുന്നത്.

പരീക്ഷണയോട്ടം സജീവമാക്കി Citroen C3; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സിട്രണ്‍ C3 എന്നൊരു മോഡലിനെയാണ് കമ്പനി ഈ വിഭാഗത്തിലേക്ക് എത്തിക്കാനൊരുങ്ങുന്നത്. ഇതിനോടകം തന്നെ വാഹനത്തിന്റെ പരീക്ഷണയോട്ടം നിരത്തുകളില്‍ സജീവമാണ്. ഇപ്പോഴിതാ വീണ്ടും പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.

പരീക്ഷണയോട്ടം സജീവമാക്കി Citroen C3; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

വരും മാസങ്ങളില്‍ മോഡലിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. അതിനുമുമ്പ്, കമ്പനി സിട്രണ്‍ C3 തുടര്‍ച്ചയായി പരീക്ഷിച്ചുകൊണ്ടിക്കുകയാണ്. പൂര്‍ണമായും മൂടിക്കെട്ടിയാണ് പരീക്ഷണയോട്ടമെങ്കിലും, ഇത്തവണ വാഹനത്തിന്റെ പ്രൊഡക്ഷന്‍ മോഡല്‍ എങ്ങനെയായിരിക്കുമെന്ന് കാണിക്കുന്ന ഏതാനും ഡിസൈന്‍ ഘടകങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും.

പരീക്ഷണയോട്ടം സജീവമാക്കി Citroen C3; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സിട്രണിന്റെ C-ക്യൂബ്ഡ് പ്രോഗ്രാമിന്റെ ഭാഗമാണ് പുതിയ എസ്‌യുവി. വികസ്വര രാജ്യങ്ങള്‍ക്കും വികസിത രാജ്യങ്ങള്‍ക്കുമായി നിര്‍മാതാവ് പ്രത്യേക ചെറിയ വാഹനങ്ങള്‍ വികസിപ്പിക്കും. ഇന്ത്യയിലും ദക്ഷിണ അമേരിക്കയിലുമായിരിക്കും C3 നിര്‍മിക്കുക. അതേ മറ്റ് രാജ്യങ്ങളിലും വില്‍പ്പനയ്ക്കെത്തും.

പരീക്ഷണയോട്ടം സജീവമാക്കി Citroen C3; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ചിത്രങ്ങളില്‍ കാണുന്നത് പോലെ, കാറിന്റെ മുന്‍ഭാഗത്തിന്റെ മധ്യഭാഗത്തായി അതിന്റെ ലോഗോ കാണാം. കമ്പനിയുടെ സിഗ്‌നേച്ചര്‍ ഗ്രില്‍ അതിന്റെ മുന്‍ഭാഗത്ത് നല്‍കിയിരിക്കുന്നു. കൂടാതെ ഇരുവശത്തുമായി ഹെഡ്‌ലൈറ്റും, അതിന്റെ മുകള്‍ ഭാഗത്ത് ഫോഗ് ലൈറ്റ് നല്‍കിയിരിക്കുന്നു.

പരീക്ഷണയോട്ടം സജീവമാക്കി Citroen C3; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇതോടൊപ്പം നിരവധി വരകളും ബോണറ്റില്‍ കാണാം. ഇതിന് ഇരുവശത്തും ORVM-കള്‍ നല്‍കിയിട്ടുണ്ട്, റൂഫ് റെയിലുകള്‍ ഇതില്‍ കാണപ്പെടുന്നു, ഈ മോഡല്‍ അടിസ്ഥാന വേരിയന്റായിരിക്കാമെന്നാണ് സൂചന. കാരണം അതില്‍ സ്റ്റീല്‍ ടയറുകള്‍ കാണപ്പെടുന്നു. അതേസമയം, പിന്‍ഭാഗത്ത് നേര്‍ത്ത ടെയില്‍ ലൈറ്റുകളും മധ്യഭാഗത്ത് മുകള്‍ ഭാഗത്ത് സ്റ്റോപ്പ് ലൈറ്റ് നല്‍കിയിട്ടുണ്ട്.

പരീക്ഷണയോട്ടം സജീവമാക്കി Citroen C3; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സിട്രണ്‍ C3 ന് 1 ലിറ്റര്‍ ഗ്ലൗ ബോക്‌സും മുന്നിലും പിന്നിലും 2 ലിറ്റര്‍ ഡോര്‍ പോക്കറ്റുകളും ലഭിക്കുന്നു. ഇതോടൊപ്പം, സെന്‍ട്രല്‍ കണ്‍സോളിലെ സ്റ്റോറേജ്, രണ്ട് കപ്പ് ഹോള്‍ഡറുകള്‍ പിന്നില്‍ നല്‍കിയിട്ടുണ്ട്, ഇത് ഒരു സ്മാര്‍ട്ട്‌ഫോണ്‍ ഹോള്‍ഡറായി പ്രവര്‍ത്തിക്കുന്നു.

പരീക്ഷണയോട്ടം സജീവമാക്കി Citroen C3; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

വാഹനത്തിന് 10.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ക്ലൈമറ്റ് കണ്‍ട്രോള്‍, യുഎസ്ബി സോക്കറ്റ്, സ്റ്റിയറിങ്ങിലെ കണ്‍ട്രോള്‍ ബട്ടണുകള്‍, കണക്റ്റഡ് ടെക്നോളജി, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയവയും ലഭിക്കുന്നു.

പരീക്ഷണയോട്ടം സജീവമാക്കി Citroen C3; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എസ്‌യുവിക്ക് 315 ലിറ്റര്‍ ബൂട്ട് സ്‌പേസും 653 mm ലെഗ് റൂമും കമ്പനി വാഗ്ദാനം ചെയ്യും. ഇത് അതിന്റെ സെഗ്മെന്റിലെ ഏറ്റവും വലുതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതോടൊപ്പം 991 mm ഹെഡ്റൂം നല്‍കിയിട്ടുണ്ട്. വാഹനത്തിന് 180 mm ഗ്രൗണ്ട് ക്ലിയറന്‍സാണ് ലഭിക്കുന്നത്, കൂടാതെ ഐസ് വൈറ്റ്, പ്ലാറ്റിനം ഗ്രേ, ആര്‍ട്ടെന്‍സ് ഗ്രേ, സെസ്റ്റി ഓറഞ്ച് എന്നീ നാല് കളര്‍ ഓപ്ഷനുകളും C3 മോഡലിന് സിട്രണ്‍ വാഗ്ദാനം ചെയ്യും.

പരീക്ഷണയോട്ടം സജീവമാക്കി Citroen C3; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

വാഹനത്തിന്റെ എഞ്ചിന്‍ വിവരങ്ങള്‍ സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 1.2 ലിറ്റര്‍ ടര്‍ബോ-ചാര്‍ജ്ഡ് എഞ്ചിന്‍ ഉപയോഗിച്ച് ഈ എസ്‌യുവി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പരീക്ഷണയോട്ടം സജീവമാക്കി Citroen C3; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഈ എഞ്ചിന്‍ 5,500 rpm-ല്‍ 108 bhp പവറും 1,500 rpm-ല്‍ 205 Nm torque ഉം നല്‍കുന്നു. 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായിട്ടാകും എഞ്ചിന്‍ ജോടിയാക്കുക. C3 കമ്പനിയുടെ പൊതു മോഡുലാര്‍ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്, അതില്‍ സിട്രണിന്റെയും പ്യൂഷോയുടെയും നിരവധി ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കി ഇതിനോടകം ആഗോള വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നുണ്ട്.

പരീക്ഷണയോട്ടം സജീവമാക്കി Citroen C3; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പ്ലാറ്റ്ഫോം വളരെയധികം പ്രാദേശികവല്‍ക്കരിച്ചിരിക്കുന്നതുവഴി വില ഒരു പരിധി വരെ പിടിച്ച് നിര്‍ത്താന്‍ സാധിക്കുമെന്നും കമ്പനി പറയുന്നു. വരാനിരിക്കുന്ന മോഡലുകള്‍ പെട്രോള്‍ എഞ്ചിനിലേക്ക് മാത്രം കൊണ്ടുവരുമെന്ന് കമ്പനി ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.

പരീക്ഷണയോട്ടം സജീവമാക്കി Citroen C3; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഫ്‌ലെക്‌സ് എഞ്ചിന്‍ ഓപ്ഷനും കമ്പനി പരിഗണിക്കുന്നുണ്ട്. 4 മീറ്ററില്‍ താഴെ വലിപ്പമുള്ള ഒരു സബ് കോംപാക്ട് എസ്‌യുവിയാണ് സിട്രണ്‍ C3. ഇന്ത്യയിലെ ഈ സെഗ്മെന്റിലെ കാറുകളുടെ ആവശ്യം അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, സബ് കോംപാക്ട് എസ്‌യുവി രാജ്യത്ത് ഏറ്റവും പ്രിയപ്പെട്ട സെഗ്മെന്റായി മാറുകയും ചെയ്തു.

പരീക്ഷണയോട്ടം സജീവമാക്കി Citroen C3; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഹാച്ച്ബാക്കിനെക്കാള്‍ വലുതും കോംപാക്ട് എസ്‌യുവിയേക്കാള്‍ ചെറുതുമായ കാറാണ് സബ് കോംപാക്ട് എസ്‌യുവി. ഇക്കാലത്ത് കാര്‍ നിര്‍മാതാക്കള്‍ ഈ കാറുകളില്‍ എസ്‌യുവികളുടെ മിക്ക സവിശേഷതകളും വാഗ്ദാനം ചെയ്യുന്നു. അവയുടെ വിലയും ഒരു ഹാച്ച്ബാക്കിന് തുല്യമാണ്, അതിനാല്‍ ഉപഭോക്താക്കള്‍ ഈ കാറുകളെ ഇഷ്ടപ്പെടുകയും ചെയ്യുന്നു.

പരീക്ഷണയോട്ടം സജീവമാക്കി Citroen C3; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

നിസാന്‍ മാഗ്‌നൈറ്റ്, റെനോ കൈഗര്‍, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ് തുടങ്ങിയ താങ്ങാനാവുന്ന കോംപാക്ട് എസ്‌യുവികളായിരിക്കും സിട്രണ്‍ C3-യുടെ പ്രധാന എതിരാളികള്‍. വില വിവരങ്ങള്‍ സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ ഇല്ലെങ്കിലും, 6 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്.

പരീക്ഷണയോട്ടം സജീവമാക്കി Citroen C3; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ടോപ്പ് എന്‍ഡ് വേരിയന്റിന് 9 ലക്ഷം രൂപ വരെയാണ് എക്സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നതും. ഈ വില കണക്കിലെടുക്കിമ്പോള്‍ മാരുതി സുസുക്കി വിറ്റാര ബ്രെസ, ടാറ്റ നെക്സോണ്‍, മഹീന്ദ്ര XUV 300, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ എന്നിവയ്ക്കെതിരെയും C3 മത്സരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #സിട്രണ്‍ #citroen
English summary
Citroen c3 compact suv spied testing will launch soon in india
Story first published: Monday, December 6, 2021, 18:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X