അരങ്ങേറ്റം മനോഹരമാക്കി സിട്രണ്‍ C5 എയര്‍ക്രോസ്; ആദ്യമാസത്തെ വില്‍പ്പനകണക്കുകള്‍ ഇങ്ങനെ

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രണ്‍ കഴിഞ്ഞ മാസം C5 എയര്‍ക്രോസ് എസ്‌യുവി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിച്ചു. രാജ്യത്ത് ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യ മോഡലാണിത്.

അരങ്ങേറ്റം മനോഹരമാക്കി സിട്രണ്‍ C5 എയര്‍ക്രോസ്; ആദ്യമാസത്തെ വില്‍പ്പനകണക്കുകള്‍ ഇങ്ങനെ

പ്രാരംഭ പതിപ്പിന് 29.90 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ഇപ്പോഴിതാ 2021 ഏപ്രില്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നു. ഓട്ടോകാര്‍ പ്രോ ഇന്ത്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച് സിട്രണ്‍ 2021 ഏപ്രിലില്‍ C5 എയര്‍ക്രോസ് എസ്‌യുവിയുടെ 230 യൂണിറ്റുകള്‍ വിറ്റഴിച്ചു.

അരങ്ങേറ്റം മനോഹരമാക്കി സിട്രണ്‍ C5 എയര്‍ക്രോസ്; ആദ്യമാസത്തെ വില്‍പ്പനകണക്കുകള്‍ ഇങ്ങനെ

കഴിഞ്ഞ മാസം തമിഴ്നാട്ടിലെ പ്ലാന്റില്‍ 280 വാഹനങ്ങള്‍ കമ്പനി എസ്റ്റിമേറ്റ് ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. വാഹനം വില്‍പ്പനയ്ക്ക് എത്തുന്നതിന് മുമ്പ് തന്നെ 1,000 പ്രീ ബുക്കിംഗുകള്‍ ലഭിച്ചതായി കമ്പനി അവകാശപ്പെട്ടിരുന്നു.

MOST READ: നാലാംതലമുറ ഒക്ടാവിയയുടെ അരങ്ങേറ്റം ജൂണ്‍ 10-ന്, ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ സ്‌കോഡ

അരങ്ങേറ്റം മനോഹരമാക്കി സിട്രണ്‍ C5 എയര്‍ക്രോസ്; ആദ്യമാസത്തെ വില്‍പ്പനകണക്കുകള്‍ ഇങ്ങനെ

CKD യൂണിറ്റായിട്ടാണ് മോഡലിനെ രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. ഫീല്‍, ഷൈന്‍ എന്നിങ്ങനെ രണ്ട് വകഭേദങ്ങളില്‍ ഇത് വാഗ്ദാനം ചെയ്യുന്നു. ടോപ്പ്-സ്‌പെക്ക് ഷൈന്‍ വേരിയന്റിന് 31.90 ലക്ഷം രൂപയോളമാണ് എക്‌സ്‌ഷോറൂം വില.

അരങ്ങേറ്റം മനോഹരമാക്കി സിട്രണ്‍ C5 എയര്‍ക്രോസ്; ആദ്യമാസത്തെ വില്‍പ്പനകണക്കുകള്‍ ഇങ്ങനെ

49,999 രൂപ മുതല്‍ C5 എയര്‍ക്രോസിന്റെ ലീസിംഗ്, സബ്‌സ്‌ക്രിപ്ഷന്‍ സേവനവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. പുനെ, ബെംഗളൂരു, മുംബൈ, അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, ഡല്‍ഹി, കൊച്ചി, ഗുരുഗ്രാം എന്നിവിടങ്ങളില്‍ സ്ിട്രണ്‍ 10 പുതിയ ഷോറൂമുകള്‍ ആരംഭിച്ചു.

MOST READ: 100 മീറ്ററിൽ കൂടുതൽ വാഹന നിരയുണ്ടെങ്കിൽ ടോൾ അടക്കാതെ കടത്തി വിടണം; നിർദേശം പുറപ്പെടുവിച്ച് NHAI

അരങ്ങേറ്റം മനോഹരമാക്കി സിട്രണ്‍ C5 എയര്‍ക്രോസ്; ആദ്യമാസത്തെ വില്‍പ്പനകണക്കുകള്‍ ഇങ്ങനെ

സന്ദര്‍ശകര്‍ക്ക് ഫിസിക്കല്‍ + ഡിജിറ്റല്‍ (ഫിജിറ്റല്‍) അനുഭവം പ്രദാനം ചെയ്യുന്നതിനായി ഈ ഷോറൂമുകള്‍ ബ്രാന്‍ഡിന്റെ 'ലാ മൈസണ്‍ സിട്രണ്‍' ആശയം പിന്തുടരുന്നു. എസ്‌യുവിയെക്കുറിച്ച് പറയുമ്പോള്‍ 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് C5 എയര്‍ക്രോസിന് കരുത്ത് പകരുന്നത്.

അരങ്ങേറ്റം മനോഹരമാക്കി സിട്രണ്‍ C5 എയര്‍ക്രോസ്; ആദ്യമാസത്തെ വില്‍പ്പനകണക്കുകള്‍ ഇങ്ങനെ

ഇത് പരമാവധി 175 bhp കരുത്തും 400 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്കുമായി എഞ്ചിന്‍ ജോടിയാക്കുന്നു.

MOST READ: ഏറ്റവും ശക്തമായ ഇ-ബൈക്ക്; പരിചയപ്പെടാം റിസ്‌ട്രെറ്റോ 303 FS ഫൗണ്ടേഴ്‌സ് പതിപ്പിനെ

അരങ്ങേറ്റം മനോഹരമാക്കി സിട്രണ്‍ C5 എയര്‍ക്രോസ്; ആദ്യമാസത്തെ വില്‍പ്പനകണക്കുകള്‍ ഇങ്ങനെ

സ്പ്ലിറ്റ്-ഹെഡ്‌ലാമ്പ് സജ്ജീകരണം, 18 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയ് വീലുകള്‍, എട്ട് ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, മെമ്മറി ഫോം സീറ്റുകള്‍, പനോരമിക് സണ്‍റൂഫ് ബ്രാന്‍ഡിന്റെ 'മാജിക് കാര്‍പെറ്റ് റൈഡ് എന്നിവയെല്ലാം സവിശേഷതകളാണ്.

അരങ്ങേറ്റം മനോഹരമാക്കി സിട്രണ്‍ C5 എയര്‍ക്രോസ്; ആദ്യമാസത്തെ വില്‍പ്പനകണക്കുകള്‍ ഇങ്ങനെ

വൈകാതെ തന്നെ നിരവധി മോഡലുകള്‍ വിപണിയില്‍ എത്തിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. മെയ്ഡ്-ഇന്‍-ഇന്ത്യ സിട്രണ്‍ C3 മോഡല്‍ വൈകാതെ വിപണിയിലെത്തിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍.

MOST READ: സൂപ്പർ കാർ വിഭാഗത്തിൽ മത്സരം മുറുക്കിയേക്കും; ഇന്ത്യൻ വിപണിയിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങി മക്ലാരൻ

അരങ്ങേറ്റം മനോഹരമാക്കി സിട്രണ്‍ C5 എയര്‍ക്രോസ്; ആദ്യമാസത്തെ വില്‍പ്പനകണക്കുകള്‍ ഇങ്ങനെ

അടുത്തിടെ ഈ മോഡലിന്റെ ഡിസൈന്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. രാജ്യത്ത് C21 ആഭ്യന്തരമായി കോഡ്‌നാമമുള്ള പുതിയ C3-യുടെ പരീക്ഷണയോട്ടം ഇതിനോടകം തന്നെ ആരംഭിച്ചിരുന്നു. ഈ വര്‍ഷം തന്നെ വാഹനത്തിന്റെ അരങ്ങേറ്റം നടക്കുമെന്നാണ് സൂചന.

Most Read Articles

Malayalam
കൂടുതല്‍... #സിട്രണ്‍ #citroen
English summary
Citroen C5 Aircross SUV 2021 April Sales Report Here. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X