ഔദ്യോഗിക അരങ്ങേറ്റത്തിന് മുമ്പ് ഇന്ത്യയിലെത്തിയ ആദ്യ ടെസ്‌ല മോഡൽ 3

ഇലക്ട്രിക് ഓട്ടോമൊബൈൽ ഭീമനായ ടെസ്‌ല ഇന്ത്യൻ വിപണിയിലേക്ക് ഔദ്യോഗികമായി പ്രവേശിക്കാൻ ഒരുങ്ങുന്നുണ്ടെങ്കിലും, ഔദ്യോഗിക സമാരംഭത്തിനായി കാത്തിരിക്കാനാവാത്ത ധാരാളം പേരുണ്ട്.

ഔദ്യോഗിക അരങ്ങേറ്റത്തിന് മുമ്പ് ഇന്ത്യയിലെത്തിയ ആദ്യ ടെസ്‌ല മോഡൽ 3

ഇന്ത്യയിൽ, അംബാനി കുടുംബം, എസ്സാർ ഗ്രൂപ്പിലെ പ്രശാന്ത് റൂയ എന്നിവരുൾപ്പെടെയുള്ള വാഹനങ്ങൾ സ്വകാര്യമായി ഇറക്കുമതി ചെയ്ത ചുരുക്കം ടെസ്‌ല ഉടമകളുണ്ട്.

ഔദ്യോഗിക അരങ്ങേറ്റത്തിന് മുമ്പ് ഇന്ത്യയിലെത്തിയ ആദ്യ ടെസ്‌ല മോഡൽ 3

എന്നിരുന്നാലും, യു‌എസ് നിർമ്മാതാക്കളിൽ നിന്നുള്ള എൻ‌ട്രി ലെവൽ കാറായ ടെസ്‌ല മോഡൽ 3 രാജ്യത്ത് ആരും സ്വന്തമാക്കിയിരുന്നില്ല. എന്നാൽ ആദ്യ മോഡൽ 3 അടുത്തിടെ ഇന്ത്യൻ മണ്ണിൽ എത്തിയിരിക്കുകയാണ്.

ഔദ്യോഗിക അരങ്ങേറ്റത്തിന് മുമ്പ് ഇന്ത്യയിലെത്തിയ ആദ്യ ടെസ്‌ല മോഡൽ 3

ഓട്ടോമൊബിലി ആർഡെന്റ് പങ്കുവെച്ച ചിത്രങ്ങൾ ഇന്ത്യയിലെ ആദ്യത്തെ മോഡൽ 3 കാണിക്കുന്നു. വാഹനത്തിന്റെ ഉടമ ആരാണെന്നുള്ളത് ഇപ്പോഴും അജ്ഞാതമായി തുടരുന്നു. എന്നിരുന്നാലും, പുതിയ മോഡൽ 3 കർണാടകയിലെ ബെംഗളൂരുവിലെ ഒരു വാഹന പ്രേമിയുടേതാണ് എന്ന് തീർച്ച.

ഔദ്യോഗിക അരങ്ങേറ്റത്തിന് മുമ്പ് ഇന്ത്യയിലെത്തിയ ആദ്യ ടെസ്‌ല മോഡൽ 3

ഇതേ പോസ്റ്റ് അനുസരിച്ച്, പുതിയ ടെസ്‌ല മോഡൽ 3 ഗാരേജിലെ ഇടം ബെന്റ്ലി മൽസാൻ WEB സെഞ്ച്വറി എഡിഷൻ, പോർഷ 911 GT3 RS എന്നിവയുൾപ്പെടെ ഉയർന്ന നിലവാരമുള്ള കാറുകളുമായി പങ്കിടും.

ഔദ്യോഗിക അരങ്ങേറ്റത്തിന് മുമ്പ് ഇന്ത്യയിലെത്തിയ ആദ്യ ടെസ്‌ല മോഡൽ 3

ടെസ്‌ല മോഡൽ 3 -യുടെ റെഡ് കളറാണ് ഇന്ത്യയിൽ ആദ്യമായി ഒരു ഉപഭോക്താവിനെ കണ്ടെത്തിയ മോഡലിന്റെ ആദ്യ യൂണിറ്റായി മാറിയത്.

ഔദ്യോഗിക അരങ്ങേറ്റത്തിന് മുമ്പ് ഇന്ത്യയിലെത്തിയ ആദ്യ ടെസ്‌ല മോഡൽ 3

ഇന്ത്യയിലെ ആദ്യത്തെ മോഡൽ 3 കാറായി ടെസ്‌ല ഇതിനെ അവതരിപ്പിക്കും എന്നതാണ് ശ്രദ്ധേയം. ഇന്ത്യൻ റോഡുകളിലെ എൻ‌ട്രി ലെവൽ മോഡൽ 3 ടെസ്‌ലയും കനത്ത മറവിൽ പരീക്ഷണയോട്ടം നടത്താൻ തുടങ്ങിയിരുന്നു.

ഔദ്യോഗിക അരങ്ങേറ്റത്തിന് മുമ്പ് ഇന്ത്യയിലെത്തിയ ആദ്യ ടെസ്‌ല മോഡൽ 3

ആഗോള വിപണിയിലെ ബ്രാൻഡിന്റെ നിരയിൽ നിന്ന് ഏറ്റവും താങ്ങാനാവുന്ന കാറാണ് ടെസ്‌ല മോഡൽ 3. യു‌എസ്‌ വിപണിയിൽ, അടിസ്ഥാന പതിപ്പിന് 39,990 ഡോളർ അല്ലെങ്കിൽ ഏകദേശം 30 ലക്ഷം വില ലഭിക്കും.

ഔദ്യോഗിക അരങ്ങേറ്റത്തിന് മുമ്പ് ഇന്ത്യയിലെത്തിയ ആദ്യ ടെസ്‌ല മോഡൽ 3

എന്നിരുന്നാലും, കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റുകൾ (CBU) ആയി ഇറക്കുമതി ചെയ്യുന്ന വിദേശ നിർമിത കാറുകൾക്ക് 204 ശതമാനമെന്ന വൻ കസ്റ്റം ഡ്യൂട്ടിയുള്ളതിനാൽ എൻട്രി ലെവൽ മോഡലിന് പോലും ഇന്ത്യൻ വിപണിയിൽ 70 ലക്ഷം രൂപയോളം വിലവരും.

ഔദ്യോഗിക അരങ്ങേറ്റത്തിന് മുമ്പ് ഇന്ത്യയിലെത്തിയ ആദ്യ ടെസ്‌ല മോഡൽ 3

മോഡൽ 3 -ക്കൊപ്പം സിംഗിൾ, ഡ്യുവൽ മോട്ടോർ സെറ്റപ്പ് ടെസ്‌ല വാഗ്ദാനം ചെയ്യുന്നു. RWD ടെസ്‌ല മോഡൽ 3 -ക്ക് 423 കിലോമീറ്റർ ശ്രേണി ലഭിക്കുന്നു, ഇതിന് 6.0 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. ഡ്യുവൽ-മോട്ടോർ സെറ്റപ്പ് നൽകുന്ന കുറച്ച് വേരിയന്റുകളുമുണ്ട്.

ഔദ്യോഗിക അരങ്ങേറ്റത്തിന് മുമ്പ് ഇന്ത്യയിലെത്തിയ ആദ്യ ടെസ്‌ല മോഡൽ 3

മോഡൽ 3 -യുടെ ലോംഗ് റേഞ്ച് AWD വേരിയന്റിന് ഫുൾ ചാർജറിൽ പരമാവധി 568 കിലോമീറ്റർ ഓടാൻ കഴിയും, മാത്രമല്ല ഇതിന് വെറും 4.5 സെക്കൻഡിനുള്ളിൽ 100 ​​കിലോമീറ്റർ വേഗത കൈവരിക്കാനും കഴിയും.

ഔദ്യോഗിക അരങ്ങേറ്റത്തിന് മുമ്പ് ഇന്ത്യയിലെത്തിയ ആദ്യ ടെസ്‌ല മോഡൽ 3

ഉയർന്ന പ്രകടനമുള്ള വേരിയന്റായ മോഡൽ 3 -യുടെ ടോപ്പ് എൻഡ് വേരിയന്റിന് 568 കിലോമീറ്റർ ശ്രേണി ലഭിക്കുന്നുണ്ടെങ്കിലും ഇതിന് 3.0 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും.

ഔദ്യോഗിക അരങ്ങേറ്റത്തിന് മുമ്പ് ഇന്ത്യയിലെത്തിയ ആദ്യ ടെസ്‌ല മോഡൽ 3

മണിക്കൂറിൽ 260 കിലോമീറ്ററാണ് പരമാവധി വേഗത. കൂടുതൽ ശക്തമായ ബ്രേക്കുകളും ഇതിൽ നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നു. ബെംഗളൂരുവിൽ വന്നിറങ്ങിയ മോഡൽ 3 -യുടെ കൃത്യമായ വേരിയന്റിനെക്കുറിച്ച് ഞങ്ങൾക്ക് ഉറപ്പില്ല.

Most Read Articles

Malayalam
കൂടുതല്‍... #ടെസ്‌ല #tesla
English summary
First Tesla Model 3 Car Arrives In India Ahead Of Official Launch. Read in Malayalam.
Story first published: Tuesday, July 20, 2021, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X