2021 Gurkha -യുടെ അകവും പുറവും വെളിപ്പെടുത്തി പുത്തൻ TVC അവതരിപ്പിച്ച് Force

ഇന്ത്യയിൽ താങ്ങാനാവുന്ന 4x4 എസ്‌യുവികളെക്കുറിച്ച് ചിന്തിക്കുമ്പോൾ, ഏറ്റവും കൂടുതൽ ആളുകളുടെയും മനസ്സിൽ വരുന്ന ആദ്യത്തെ എസ്‌യുവിയാണ് മഹീന്ദ്ര ഥാർ. ഈ പ്രത്യേക വിഭാഗത്തിൽ നിലവിൽ മറ്റ് എസ്‌യുവികൾ ലഭ്യമല്ല എന്നതാണ് അതിനു പിന്നിലെ കാരണം.

2021 Gurkha -യുടെ അകവും പുറവും വെളിപ്പെടുത്തി പുത്തൻ TVC അവതരിപ്പിച്ച് Force

എന്നാൽ ഫോഴ്സ് മോട്ടോർസ് തങ്ങളുടെ ഗൂർഖ 4x4 എസ്‌യുവിയുടെ 2021 ബിഎസ് VI പതിപ്പ് പുറത്തിറക്കുന്നതോടെ കാര്യങ്ങൾ മാറാൻ പോവുകയാണ്. ഫോഴ്സ് മോട്ടോർസ് 2021 സെപ്റ്റംബർ 27 -ന് എസ്‌യുവിയെ വിപണിയിൽ എത്തിക്കാനൊരുങ്ങുന്നു.

2021 Gurkha -യുടെ അകവും പുറവും വെളിപ്പെടുത്തി പുത്തൻ TVC അവതരിപ്പിച്ച് Force

എസ്‌യുവിയുടെ ചിത്രങ്ങൾ ഇതിനകം ഇന്റർനെറ്റിൽ പ്രചരിച്ചിട്ടുണ്ട്, അതിനു പിന്നാലെ ഇപ്പോൾ നിർമ്മാതാക്കൾ എസ്‌യുവിയുടെ പുറംഭാഗവും ഉൾഭാഗവും കാണുന്ന ഒരു പുതിയ വീഡിയോയും പുറത്തിറക്കിയിരിക്കുകയാണ്.

2021 Gurkha -യുടെ അകവും പുറവും വെളിപ്പെടുത്തി പുത്തൻ TVC അവതരിപ്പിച്ച് Force

ഗൂർഖയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലാണ് ഫോഴ്സ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഫോഴ്സ് ഗൂർഖയുടെ രൂപകൽപ്പന പഴയ പതിപ്പുമായി താരതമ്യം ചെയ്യുമ്പോൾ വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല. 2021 ഗൂർഖയുടെ ബോഡി ഷെൽ പുതിയതാണ്, പക്ഷേ, അത് പഴയ മോഡലുമായി വളരെ സാമ്യമുള്ളതാണ്.

2021 Gurkha -യുടെ അകവും പുറവും വെളിപ്പെടുത്തി പുത്തൻ TVC അവതരിപ്പിച്ച് Force

നിർമ്മാതാക്കൾ വാഹനത്തിന് ഒരു മികച്ച എക്സ്പീരിയൻസ് നൽകാൻ പുറം വശത്ത് സൗന്ദര്യവർധക മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എസ്‌യുവിയുടെ ഫ്രണ്ട് ഗ്രില്ല് പുനർരൂപകൽപ്പന ചെയ്തിരിക്കുന്നു, ഇപ്പോൾ ഫോഴ്സ് ലോഗോയ്ക്ക് പകരം ഗൂർഖ ബ്രാൻഡിംഗാണ് ഇതിന് ലഭിക്കുന്നത്.

2021 Gurkha -യുടെ അകവും പുറവും വെളിപ്പെടുത്തി പുത്തൻ TVC അവതരിപ്പിച്ച് Force

ഹെഡ്‌ലാമ്പുകൾ ഇപ്പോൾ എൽഇഡി യൂണിറ്റുകളായിരിക്കും, കൂടാതെ ഇതിന് ചുറ്റും ഡ്യുവൽ ഫംഗ്ഷൻ എൽഇഡി ഡിആർഎല്ലുകൾ പോലുള്ള ഡോട്ട്ഡ് റിംഗുമുണ്ട്. ഗൂർഖയിലെ ബമ്പറും പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്.

2021 Gurkha -യുടെ അകവും പുറവും വെളിപ്പെടുത്തി പുത്തൻ TVC അവതരിപ്പിച്ച് Force

സൈഡ് പ്രൊഫൈലിലേക്ക് വരുമ്പോൾ, പഴയ പതിപ്പ് പോലെ സ്റ്റാൻഡേർഡായി എസ്‌യുവിയോടൊപ്പം ഒരു സ്നോർക്കലും വാഗ്ദാനം ചെയ്യുന്നു, പിന്നിലെ യാത്രക്കാർക്കുള്ള വിൻഡോകളും വലുതായി കാണപ്പെടുന്നു. വീഡിയോയിൽ ഒരു റൂഫ് റാക്ക് കാണാം, പക്ഷേ, ഇത് വാഹനത്തിനൊപ്പം സ്റ്റാൻഡേർഡായി ലഭ്യമാകുമോ എന്ന് അറിയില്ല.

2021 Gurkha -യുടെ അകവും പുറവും വെളിപ്പെടുത്തി പുത്തൻ TVC അവതരിപ്പിച്ച് Force

ഇതിനുപുറമെ, പിൻ ഫെൻഡറിൽ 4x4 ബാഡ്ജും പിന്നിൽ, ടെയിൽഗേറ്റ് ഘടിപ്പിച്ച സ്പെയർ വീലും പുനർരൂപകൽപ്പന ചെയ്ത ടെയിൽ ലാമ്പുകളും കാണാം.

2021 Gurkha -യുടെ അകവും പുറവും വെളിപ്പെടുത്തി പുത്തൻ TVC അവതരിപ്പിച്ച് Force

അകത്ത്, ക്യാബിനും മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇതിന് ചുറ്റും പ്ലാസ്റ്റിക് മെറ്റീരിയലുകളുള്ള ഒരു ബ്ലാക്ക് കാബിൻ ലഭിക്കുന്നു, അതോടൊപ്പം മുമ്പ് കണ്ടിട്ടില്ലാത്ത ഒരു ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ഇപ്പോൾ വാഹനത്തിൽ വരുന്നത്. ഇതുകൂടാതെ, ഗൂർഖ അസാധാരണമായ റൈഡ് നിലവാരം വാഗ്ദാനം ചെയ്യുമെന്നും വീഡിയോ പരാമർശിക്കുന്നു.

2021 Gurkha -യുടെ അകവും പുറവും വെളിപ്പെടുത്തി പുത്തൻ TVC അവതരിപ്പിച്ച് Force

മഹീന്ദ്ര ഥാർ പോലെ, ഫോഴ്സും രണ്ടാം നിര സീറ്റുകൾ പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. വാഹനം ഇപ്പോൾ ഫ്രണ്ട് ഫേസിംഗ് പിൻസീറ്റുകളുമായി വരുന്നു, ഇതൊരു സ്റ്റാൻഡേർഡ് ഫിറ്റ്മെന്റായി വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. മഹീന്ദ്ര ഥാറിൽ നിന്ന് വ്യത്യസ്തമായി, ഫോഴ്സ് ഗൂർഖ കൂടുതൽ ക്യാബിൻ സ്പെയ്സും ബൂട്ട് സ്പെയ്സും വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ടാം നിര യാത്രക്കാർക്ക് ഗൂർഖയിൽ ക്യാപ്റ്റൻ സീറ്റുകൾ ലഭിക്കും.

2021 Gurkha -യുടെ അകവും പുറവും വെളിപ്പെടുത്തി പുത്തൻ TVC അവതരിപ്പിച്ച് Force

ഗൂർഖയുടെ 2021 പതിപ്പ് ഫോഴ്സ് 2020 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ചതിന് സമാനമാണ്. ചെറിയ മാറ്റങ്ങളുണ്ട്, പക്ഷേ, അത് ഏറെക്കുറെ സമാനമായി കാണപ്പെടുന്നു. ഗൂർഖ എല്ലായ്പ്പോഴും കഴിവുള്ള ഒരു ഓഫ്‌റോഡറാണ്, 2021 പതിപ്പും വ്യത്യസ്തമല്ല.

എസ്‌യുവിക്ക് 700 mm വാട്ടർ വേഡിംഗ് ശേഷിയുണ്ടെന്നും 4WD ഉപയോഗിച്ച് 35 ഡിഗ്രി വരെ ചരിവുകൾ കയറാനും കഴിയുമെന്ന് ഫോഴ്സ് അവകാശപ്പെടുന്നു. ഗൂർഖയുടെ പഴയ പതിപ്പായ ഗൂർഖ എക്സ്ട്രീമിനെ അപേക്ഷിച്ച്, 2021 പതിപ്പിന് 2.2 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ ലഭിക്കില്ല.

2021 Gurkha -യുടെ അകവും പുറവും വെളിപ്പെടുത്തി പുത്തൻ TVC അവതരിപ്പിച്ച് Force

91 bhp കരുത്തും 250 Nm പരമാവധി torque ഉം സൃഷ്ടിക്കുന്ന 2.6 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എൻജിനിലാണ് ഇപ്പോൾ ഇത് പ്രവർത്തിക്കുന്നത്. കുറഞ്ഞ അനുപാതത്തിലുള്ള ട്രാൻസ്ഫർ കേസും മുന്നിലും പിന്നിലും മാനുവൽ ലോക്കിംഗ് ഡിഫറൻഷ്യലുകളുമുള്ള അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ഗൂർഖ ലഭ്യമാണ്.

2021 Gurkha -യുടെ അകവും പുറവും വെളിപ്പെടുത്തി പുത്തൻ TVC അവതരിപ്പിച്ച് Force

വാഹനത്തിന്റെ ഓഫ് റോഡ്, റഗ്ഗ്ഡ് ലുക്ക്സ് വർധിപ്പിക്കുന്നതിന് നിർമ്മാതാക്കൾ ജെന്യുവിൻ ആക്സസറികളുടെ ഒരു വിപുലമായ നിരയും വാഗ്ദാനം ചെയ്യുന്നുണ്ട്. വിൻഡ് ഷീൽഡ് ഗാർഡ്, അലോയി വീലുകൾ, റൂഫ് റാക്ക്, റിയർ ലാഡർ എന്നിങ്ങനെ നിരവധി ആക്സസറികൾ കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇതോടൊപ്പംവാഹനത്തിന്റെ ബുക്കിംഗ് സെപ്റ്റംബർ 27 ആരംഭിക്കുമെന്ന് ബ്രാൻഡ് വ്യക്തമാക്കിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Force shared new tvc of 2021 gurkha suv
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X