Mahindra Thar -ന് വെല്ലുവിളിയായി പരിഷ്കരണങ്ങളോടെ 2021 Gurkha -യെ അവതരിപ്പിച്ച് Force

2021 ഗൂർഖ 4X4 ഓഫ്-റോഡ് എസ്‌യുവി ഔദ്യോഗികമായി ഫോഴ്സ് അവതരിപ്പിച്ചു. മഹീന്ദ്ര ഥാർ എതിരാളി ഈ ഉത്സവ സീസണിൽ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Mahindra Thar -ന് വെല്ലുവിളിയായി പരിഷ്കരണങ്ങളോടെ 2021 Gurkha -യെ അവതരിപ്പിച്ച് Force

രണ്ടാം തലമുറ അവതാരത്തിൽ എത്തുന്ന പുതിയ ഗൂർഖ, ഇപ്പോൾ 4,116 mm നീളവും 1,812 mm വീതിയും 2,075 mm വീതിയും, 2,400 mm വീൽബേസുമായാണ് വരുന്നത്.

Mahindra Thar -ന് വെല്ലുവിളിയായി പരിഷ്കരണങ്ങളോടെ 2021 Gurkha -യെ അവതരിപ്പിച്ച് Force

ഒരു ഹാർഡ്‌കോർ ഓഫ്‌റോഡറിനേക്കാൾ കൂടുതൽ ലൈഫ്‌സ്റ്റൈൽ വാഹനമായി മഹീന്ദ്ര ഥാറിനെ എങ്ങനെ മാറ്റിയിരിക്കുന്നുവെന്ന് കണ്ടതിനുശേഷം, ഫോഴ്സ് മോട്ടോർ ഗൂർഖയ്ക്ക് അതിന്റെ ഏക എതിരാളിയോട് മത്സരിക്കാൻ മതിയായ ഫെയ്‌സ്‌ലിഫ്റ്റ് നൽകി.

Mahindra Thar -ന് വെല്ലുവിളിയായി പരിഷ്കരണങ്ങളോടെ 2021 Gurkha -യെ അവതരിപ്പിച്ച് Force

സംയോജിത എൽഇഡി ഡിആർഎല്ലുകളുമായി വരുന്ന വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾക്ക് ഫോഴ്സ് ഗൂർഖ ബാഡ്ജിംഗ് ലഭിക്കുന്നു. അതോടൊപ്പം വളരെ ബോൾഡായ ഗൂർഖാ ലെറ്ററിംഗുള്ള പുനർരൂപകൽപ്പന ചെയ്ത ഗ്രില്ലും വാഹനത്തിന് ലഭിക്കും.

Mahindra Thar -ന് വെല്ലുവിളിയായി പരിഷ്കരണങ്ങളോടെ 2021 Gurkha -യെ അവതരിപ്പിച്ച് Force

പുതിയ ഗൂർഖയുടെ പരുക്കൻ രൂപത്തിന് മുൻവശത്തും പിൻഭാഗത്തും ബ്ലാക്ക് ക്ലാഡിംഗുകളുള്ള ബമ്പറുകളും 16 ഇഞ്ച് സ്റ്റീൽ വീലുകൾ ഉൾക്കൊള്ളുന്ന വലിയ ഫ്ലേർഡ് വീൽ ആർച്ചുകളും ബ്ലാക്ക് ORVM -കളും സ്നോർക്കലും ആക്കം കൂട്ടുന്നു.

Mahindra Thar -ന് വെല്ലുവിളിയായി പരിഷ്കരണങ്ങളോടെ 2021 Gurkha -യെ അവതരിപ്പിച്ച് Force

ലോഡ് വഹിക്കുന്നതിനോ അല്ലെങ്കിൽ ഓവർലാന്റിംഗ് യാത്രകൾക്കായി ഒരു ടെന്റ് സ്ഥാപിക്കുന്നതിനോ വാഹനത്തിന് ഒരു ഫംഗ്ഷണൽ റാക്കുള്ള ബ്ലാക്ക്ഔട്ട് റൂഫ് റെയ്ലുകളും ലഭിക്കുന്നു.

Mahindra Thar -ന് വെല്ലുവിളിയായി പരിഷ്കരണങ്ങളോടെ 2021 Gurkha -യെ അവതരിപ്പിച്ച് Force

മുന്നിലും പിന്നിലും ടോ ഹുക്കുകളും വാഹനത്തിൽ വരുന്നു. പുതിയ ഗൂർഖയിലെ ടേൺ ഇൻഡിക്കേറ്ററുകൾ ഇപ്പോൾ ഫ്രണ്ട് ഫെൻഡറുകളിൽ സ്ഥാപിച്ചിരിക്കുന്നു. എസ്‌യുവിക്ക് ലംബമായി സ്ഥാപിച്ചിരിക്കുന്ന ടെയിൽ ലൈറ്റുകളും എൽഇഡി സ്റ്റോപ്പ് ലാമ്പും ലഭിക്കുന്നു. റെഡി, ഗ്രീൻ, വൈറ്റ്, ഓറഞ്ച്, ഗ്രേ എന്നിവയുൾപ്പെടെ അഞ്ച് കളർ ഓപ്ഷനുകളിൽ ഫോഴ്സ് മോട്ടോർ 2021 ഗൂർഖ വാഗ്ദാനം ചെയ്യും.

Mahindra Thar -ന് വെല്ലുവിളിയായി പരിഷ്കരണങ്ങളോടെ 2021 Gurkha -യെ അവതരിപ്പിച്ച് Force

എക്സ്റ്റീരിയറിനേക്കാൾ കൂടുതൽ, ഫോഴ്സ് ഗൂർഖയുടെ ഉള്ളിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ബ്ലാക്ക് തീമുള്ള ഏറ്റവും പുതിയ ഇന്റീരിയറിന് ഇപ്പോൾ ബെഞ്ച് സീറ്റുകൾക്ക് പകരം പിൻവശത്ത് ആം-റെസ്റ്റുകളുള്ള ക്യാപ്റ്റൻ സീറ്റുകൾ ഉള്ളതിനാൽ കൂടുതൽ പ്രീമിയം ഫീൽ ലഭിക്കുന്നു.

Mahindra Thar -ന് വെല്ലുവിളിയായി പരിഷ്കരണങ്ങളോടെ 2021 Gurkha -യെ അവതരിപ്പിച്ച് Force

ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ എന്നിവയുമായി പൊരുത്തപ്പെടുന്ന പുതിയ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനമുണ്ട്. വേഗതയും ആർപിഎമ്മും സൂചിപ്പിക്കുന്നതിന് ഡയലുകളുള്ള ഒരു സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇതിന് ലഭിക്കുന്നു.

Mahindra Thar -ന് വെല്ലുവിളിയായി പരിഷ്കരണങ്ങളോടെ 2021 Gurkha -യെ അവതരിപ്പിച്ച് Force

പുതിയ ഗൂർഖയുടെ സ്റ്റിയറിംഗ് വീലും ത്രീ-സ്പോക്ക് യൂണിറ്റായി അപ്‌ഗ്രേഡുചെയ്‌തു, അത് റേക്ക് ചെയ്യാനും റീച്ച് ചെയ്യാനും ക്രമീകരിക്കാൻ കഴിയും. കുറഞ്ഞ NVH ലെവലുകൾക്കായി മൗൾഡ് ചെയ്‌ത ഫ്ലോർ മാറ്റുകളുണ്ട്, കൂടാതെ ഓഫ്-റോഡ് സെഷനുശേഷം വാഹനം അഴുക്കാകുമ്പോൾ എളുപ്പം വൃത്തിയാക്കുന്നതിനും ഇവ സഹായിക്കും. കൂടുതൽ സുഖസൗകര്യങ്ങൾക്കായി, ഫോഴ്സ് പവർ വിൻഡോകളും കപ്പ് ഹോൾഡറുകളും വാഹനത്തിൽ ചേർത്തു.

Mahindra Thar -ന് വെല്ലുവിളിയായി പരിഷ്കരണങ്ങളോടെ 2021 Gurkha -യെ അവതരിപ്പിച്ച് Force

2021 ഫോഴ്സ് ഗൂർഖയിൽ പ്രവർത്തിക്കുന്നത് 2.6 ലിറ്റർ നാല് സിലിണ്ടർ ബിഎസ് VI കംപ്ലയിന്റ് ഡീസൽ എഞ്ചിനാണ്, അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ യൂണിറ്റുമായി ഇത് കണക്ട് ചെയ്തിരിക്കുന്നു.

Mahindra Thar -ന് വെല്ലുവിളിയായി പരിഷ്കരണങ്ങളോടെ 2021 Gurkha -യെ അവതരിപ്പിച്ച് Force

എഞ്ചിൻ 90 bhp കരുത്തും 250 Nm പരമാവധി torque ഉം ഉത്പാദിപ്പിക്കും. മഹീന്ദ്ര ഥാറുമായി താരതമ്യപ്പെടുത്തുമ്പോൾ, എഞ്ചിൻ ശക്തി കുറഞ്ഞതായി തോന്നുന്നു. 130 bhp കരുത്തും 300 Nm torque ഉം സൃഷ്ടിക്കാൻ ശേഷിയുള്ള 2.2 ലിറ്റർ ഡീസൽ എൻജിനാണ് ഥാർ വാഗ്ദാനം ചെയ്യുന്നത്.

Mahindra Thar -ന് വെല്ലുവിളിയായി പരിഷ്കരണങ്ങളോടെ 2021 Gurkha -യെ അവതരിപ്പിച്ച് Force

ഇരട്ട എയർബാഗുകൾ, ABS + EBD, റിയർ പാർക്കിംഗ് സെൻസറുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, സ്പീഡ് അലർട്ട്, സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ എന്നിവ ഉൾപ്പെടുന്ന സുരക്ഷാ സവിശേഷതകളും പുതിയ ഗൂർഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Mahindra Thar -ന് വെല്ലുവിളിയായി പരിഷ്കരണങ്ങളോടെ 2021 Gurkha -യെ അവതരിപ്പിച്ച് Force

ഫോഴ്സ് മോട്ടോർ ഒക്ടോബറിൽ പുതിയ 2021 ഗൂർഖ എസ്‌യുവി പുറത്തിറക്കുമെന്ന് കരുതുന്നു. 10 ലക്ഷം മുതൽ 12 ലക്ഷം രൂപ വരെയാണ് പുതിയ ഗൂർഖയുടെ എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്നത്.

Mahindra Thar -ന് വെല്ലുവിളിയായി പരിഷ്കരണങ്ങളോടെ 2021 Gurkha -യെ അവതരിപ്പിച്ച് Force

ഇത് കൂടാതെ ഫാക്ടറിയിൽ നിന്ന് തന്നെ ഗൂർഖ കസ്റ്റമൈസ് ചെയ്യുന്നതിന് ഫോഴ്സ് മോട്ടോർസ് നിരവധി ആക്സസറികളും വാഗ്ദാനം ചെയ്യുന്നു. അവയിൽ -

* വിൻഡ് സ്ക്രീൻ ബാർ

* റൂഫ് കാരിയർ

* റിയർ ലാഡർ

* റൂഫ് റെയിലുകൾ

* അലോയി വീലുകളും AT ടയറുകളും

* റിയർ സൈഡ് ഫേസിംഗ ചൈൽഡ് സീറ്റുകൾ

Most Read Articles

Malayalam
English summary
Force unveils updated 2021 gurkha suv in india details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X