മാറ്റത്തിനൊരുങ്ങി ഫോര്‍ഡ്; ഫിഗോയുടെ ഓട്ടോമാറ്റിക് പതിപ്പിനെ അവതരിപ്പിച്ചു

ജനപ്രിയ ഹാച്ച്ബാക്കായ ഫിഗോയുടെ ഓട്ടോമാറ്റിക് പുറത്തിറക്കി അമേരിക്കന്‍ നിര്‍മാതാക്കളായ ഫോര്‍ഡ്. 2021 ഫോര്‍ഡ് ഫിഗോ ഓട്ടോമാറ്റിക് പതിപ്പിന് 7.75 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

മാറ്റത്തിനൊരുങ്ങി ഫോര്‍ഡ്; ഫിഗോയുടെ ഓട്ടോമാറ്റിക് പതിപ്പിനെ അവതരിപ്പിച്ചു

ഇത് നിലവിലുള്ള ഫിഗോ ഹാച്ച്ബാക്കുകളുടെ നിരയിലേക്ക് ചേര്‍ക്കുമെന്നും കമ്പനി അറിയിച്ചു. ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടറാണ് പുതിയ ഫിഗോ ഓട്ടോമാറ്റിക്കിലെ പ്രധാന മാറ്റം. മിഡ്-സ്‌പെക്ക് ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ് ട്രിമ്മുകളില്‍ ഇത് ലഭ്യമാകും.

മാറ്റത്തിനൊരുങ്ങി ഫോര്‍ഡ്; ഫിഗോയുടെ ഓട്ടോമാറ്റിക് പതിപ്പിനെ അവതരിപ്പിച്ചു

ടൈറ്റാനിയം പ്ലസ് ട്രിമിനുള്ള എക്‌സ്‌ഷോറൂം വില 8.20 ലക്ഷം രൂപയാണ്. ഫോര്‍ഡിന്റെ സബ് കോംപാക്ട് എസ്‌യുവിയായ ഇക്കോസ്പോര്‍ട്ടില്‍ ഉപയോഗിക്കുന്ന അതേ ഗിയര്‍ബോക്സിന് സമാനമാണിതെന്നും കമ്പനി അറിയിച്ചു.

മാറ്റത്തിനൊരുങ്ങി ഫോര്‍ഡ്; ഫിഗോയുടെ ഓട്ടോമാറ്റിക് പതിപ്പിനെ അവതരിപ്പിച്ചു

കൂടാതെ നിലവിലുള്ള 1.2 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനുമായിട്ടാണ് ഇത് ജോടിയാക്കിയിരിക്കുന്നത്. ഈ യൂണിറ്റിന് പരമാവധി 95 bhp കരുത്തും 119 Nm torque ഉം ഉത്പാദിപ്പിക്കാന്‍ കഴിയും. കൂടുതല്‍ ആകര്‍ഷണീയമായ ഡ്രൈവിംഗ് അനുഭവത്തിനായി ഫിഗോ, ഇത്തവണ ഓട്ടോമാറ്റിക്കിന് ഒരു 'സ്പോര്‍ട്ട്' മോഡും ലഭ്യമാക്കിയിട്ടുണ്ട്.

മാറ്റത്തിനൊരുങ്ങി ഫോര്‍ഡ്; ഫിഗോയുടെ ഓട്ടോമാറ്റിക് പതിപ്പിനെ അവതരിപ്പിച്ചു

അതേസമയം നിലവിലുള്ള ഫിഗോ ഹാച്ച്ബാക്കുകളുടെ ഡീസല്‍ വേരിയന്റുകള്‍ക്ക് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ലഭിക്കില്ല. സാധാരണ 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് പതിവുപോലെ ഫിഗോയുടെ മറ്റ് വേരിയന്റുകളില്‍ തുടരും.

മാറ്റത്തിനൊരുങ്ങി ഫോര്‍ഡ്; ഫിഗോയുടെ ഓട്ടോമാറ്റിക് പതിപ്പിനെ അവതരിപ്പിച്ചു

രൂപകല്‍പ്പനയിലെ മാറ്റങ്ങളെ സംബന്ധിച്ചിടത്തോളം, ഫിഗോയുടെ പുതിയ ഓട്ടോമാറ്റിക് വേരിയന്റിന് ചെറിയ മാറ്റങ്ങള്‍ മാത്രമാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 2021 ഫിഗോ ഓട്ടോമാറ്റിക്കിലെ അലോയ് വീലുകള്‍ കൂടുതല്‍ സ്‌പോര്‍ട്ടി അപ്പീല്‍ ഉപയോഗിച്ച് പുനര്‍രൂപകല്‍പ്പന ചെയ്തു.

മാറ്റത്തിനൊരുങ്ങി ഫോര്‍ഡ്; ഫിഗോയുടെ ഓട്ടോമാറ്റിക് പതിപ്പിനെ അവതരിപ്പിച്ചു

മറ്റ് സവിശേഷതകളെ സംബന്ധിച്ചിടത്തോളം, പുതിയ ഫിഗോ ഓട്ടോമാറ്റിക്ക് 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, മൊബൈല്‍ സെന്‍സിംഗ് വൈപ്പറുകള്‍, റിമോട്ട് കീലെസ് എന്‍ട്രി എന്നിവയും ഇത്തവണ കമ്പനി വാഗ്ദാനം ചെയ്യുന്നു.

മാറ്റത്തിനൊരുങ്ങി ഫോര്‍ഡ്; ഫിഗോയുടെ ഓട്ടോമാറ്റിക് പതിപ്പിനെ അവതരിപ്പിച്ചു

എന്നിരുന്നാലും, പുതിയ ഫിഗോയ്ക്ക് ഇപ്പോഴും ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സവിശേഷതകള്‍ കമ്പനി നല്‍കിയിട്ടില്ല. ആറ് എയര്‍ബാഗുകള്‍, റിയര്‍ പാര്‍ക്കിംഗ് ക്യാമറ, എബിഎസ് വിത്ത് ഇബിഡി, ESE, ട്രാക്ഷന്‍ കണ്‍ട്രോള്‍ (സെഗ്മെന്റ് എക്സ്‌ക്ലൂസീവ്), ഹില്‍-ലോഞ്ച് അസിസ്റ്റ് എന്നിവയും സുരക്ഷയില്‍ ഉള്‍ക്കൊള്ളുന്നു.

മാറ്റത്തിനൊരുങ്ങി ഫോര്‍ഡ്; ഫിഗോയുടെ ഓട്ടോമാറ്റിക് പതിപ്പിനെ അവതരിപ്പിച്ചു

ഫിഗോയുടെ ഓട്ടോമാറ്റിക് പതിപ്പുകള്‍ക്ക് 15 ഇഞ്ച് അലോയ് വീലുകള്‍ക്കായി പുതിയ ഡ്യുവല്‍-ടോണ്‍ ഡിസൈനും ലഭിക്കുന്നു. പുതിയ ഫോര്‍ഡ് ഫിഗോ ഓട്ടോമാറ്റിക് മാരുതി സുസുക്കി സ്വിഫ്റ്റ്, മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ്, ഫോക്‌സ്‌വാഗണ്‍ പോളോ, ടാറ്റ ആള്‍ട്രോസ് എന്നിവരുമായി വിപണിയില്‍ മത്സരിക്കും

Most Read Articles

Malayalam
English summary
Ford Launched Figo Automatic Variant In India, Find Here Price, Changes, Engine Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X