വീണ്ടും വേൾഡ് ടോപ്പ് സെല്ലിംഗ് സ്പോർട്സ് കാർ കിരീടം നേടി ഫോർഡ് മസ്താംഗ്

റിപ്പോർട്ടുകൾ പ്രകാരം, അമേരിക്കൻ മസിൽ കാർ ഫോർഡ് മസ്താംഗ് വീണ്ടും ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സ്പോർട്സ് കാർ സ്പോർട്സ് കൂപ്പെ എന്ന സ്ഥാനം കരസ്ഥമാക്കി.

വീണ്ടും വേൾഡ് ടോപ്പ് സെല്ലിംഗ് സ്പോർട്സ് കാർ കിരീടം നേടി ഫോർഡ് മസ്താംഗ്

HIS മാർക്കിറ്റിൽ നിന്നുള്ള ഗവേഷണ കണക്കുകൾ പ്രകാരം 2020 -ൽ വാഹന നിർമാതാക്കൾ ആഗോളതലത്തിൽ 80,577 യൂണിറ്റ് മസ്താംഗ് കൂപ്പെ റീട്ടെയിൽ ചെയ്തു. ആഗോള സ്പോർട്സ് കൂപ്പെ വിപണിയിൽ 15.1 ശതമാനം ഓഹരി മസിൽ കാറിനുണ്ട്.

വീണ്ടും വേൾഡ് ടോപ്പ് സെല്ലിംഗ് സ്പോർട്സ് കാർ കിരീടം നേടി ഫോർഡ് മസ്താംഗ്

2019 -ൽ ഫോർഡ് മസ്താംഗ് വിപണി വിഹിതത്തിന്റെ 14.8 ശതമാനം നേടിയിരുന്നു. തുടർച്ചയായി ആറ് വർഷമായി ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സ്പോർട്സ് കൂപ്പെയായ ഫോർഡ് മസ്താംഗിനെ മാറ്റാൻ ഈ കണക്കുകൾ സഹായകമായി.

വീണ്ടും വേൾഡ് ടോപ്പ് സെല്ലിംഗ് സ്പോർട്സ് കാർ കിരീടം നേടി ഫോർഡ് മസ്താംഗ്

ഫോർഡ് മസ്താംഗ് രണ്ട് വർഷം തുടർച്ചയായി ലോകത്ത് ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന സ്പോർട്സ് കാറാണ് എന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു, എന്നാൽ കമ്പനി കാർ വിപണിയുടെ ഈ വിഭാഗത്തിലെ കൃത്യമായ വിൽപ്പന കണക്കുകൾ വെളിപ്പെടുത്തിയിട്ടില്ല.

വീണ്ടും വേൾഡ് ടോപ്പ് സെല്ലിംഗ് സ്പോർട്സ് കാർ കിരീടം നേടി ഫോർഡ് മസ്താംഗ്

കഴിഞ്ഞ വർഷം ബുള്ളിറ്റ്, ഷെൽബി മോഡലുകളുടെ വിൽപ്പന 52.7 ശതമാനം ഉയർന്നു. 2021 മോഡൽ വർഷത്തിൽ ഫോർഡ് ബുള്ളിറ്റ്, ഷെൽബി GT 350 R, ഷെൽബി GT 350 എന്നിവ ഉപേക്ഷിക്കുന്നുണ്ടെങ്കിലും വാഹന നിർമാതാക്കൾ മാക് 1 ഇതിലേക്ക് ചേർക്കാൻ ഒരുങ്ങുന്നു, കൂടാതെ ഷെൽബി GT 500 മോഡലും ബ്രാൻഡ് നിലനിർത്തും.

വീണ്ടും വേൾഡ് ടോപ്പ് സെല്ലിംഗ് സ്പോർട്സ് കാർ കിരീടം നേടി ഫോർഡ് മസ്താംഗ്

റിപ്പോർട്ടുകൾ പ്രകാരം, തുടർച്ചയായ ആറാം വർഷവും യുഎസിൽ 61,090 യൂണിറ്റ് കാറുകൾ വിറ്റുകൊണ്ട് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്പോർട്സ് കാറാണ് ഫോർഡ് മസ്താംഗ്.

വീണ്ടും വേൾഡ് ടോപ്പ് സെല്ലിംഗ് സ്പോർട്സ് കാർ കിരീടം നേടി ഫോർഡ് മസ്താംഗ്

ഫോർഡ് മസിൽ കാറിന്റെ ഏറ്റവും വലിയ വിപണിയായി യുഎസ് തുടരുന്നു, ഇത് വിൽപ്പനയുടെ മൂന്നിൽ രണ്ട് ഭാഗത്തെയും പ്രതിനിധീകരിക്കുന്നു.

വീണ്ടും വേൾഡ് ടോപ്പ് സെല്ലിംഗ് സ്പോർട്സ് കാർ കിരീടം നേടി ഫോർഡ് മസ്താംഗ്

ടെക്സസ് (8,600 യൂണിറ്റ്), കാലിഫോർണിയ (6,200 യൂണിറ്റ്), ഫ്ലോറിഡ (5,864 യൂണിറ്റ്) എന്നിവയാണ് 2020 -ൽ യുഎസിലെ മസ്താംഗ് വിൽപ്പനയിൽ മുന്നിട്ട് നിൽക്കുന്ന ആദ്യ മൂന്ന് സംസ്ഥാനങ്ങൾ. പകർച്ചവ്യാധി മൂലം മൊത്തത്തിലുള്ള വിൽപ്പന 2019 -നെ അപേക്ഷിച്ച് 15.7 ശതമാനം കുറഞ്ഞു.

വീണ്ടും വേൾഡ് ടോപ്പ് സെല്ലിംഗ് സ്പോർട്സ് കാർ കിരീടം നേടി ഫോർഡ് മസ്താംഗ്

ഫോർഡ് മസ്താംഗിനെക്കുറിച്ച് പറയുമ്പോൾ, വാഹനം 5.0 ലിറ്റർ V8 പെട്രോൾ യൂണിറ്റാണ് ഉപയോഗിക്കുന്നത്, ഇത് 396 bhp കരുത്തും, 515 Nm torque ഉം പുറപ്പെടുവിക്കുന്നു.

വീണ്ടും വേൾഡ് ടോപ്പ് സെല്ലിംഗ് സ്പോർട്സ് കാർ കിരീടം നേടി ഫോർഡ് മസ്താംഗ്

ഒരു ഓട്ടോമാറ്റിക് ഗിയർബോക്സാണ് ട്രാൻസ്മിഷൻ ചുമതലകൾ നിർവഹിക്കുന്നത്. പുതിയ ബി‌എസ് VI എമിഷൻ മാനദണ്ഡങ്ങൾ നടപ്പാക്കുന്നതിന് മുമ്പ് മോഡൽ ഇന്ത്യൻ വിപണിയിൽ നിർത്തലാക്കിയിരുന്നു.

വീണ്ടും വേൾഡ് ടോപ്പ് സെല്ലിംഗ് സ്പോർട്സ് കാർ കിരീടം നേടി ഫോർഡ് മസ്താംഗ്

നിർമ്മാതാക്കൾ ഉടൻ തന്നെ പുതിയ ബിഎസ് VI മസ്താംഗിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. കാറിന്റെ അപ്‌ഡേറ്റ് ചെയ്ത മോഡലിന് പുറത്തും അകത്തും സൂക്ഷ്മമായ ഫീച്ചർ, സൗന്ദര്യവർധക അപ്‌ഡേറ്റുകൾ കമ്പനി ഉൾപ്പെടുത്തും. സമീപ ഭാവിയിൽ വാഹന നിർമ്മാതാക്കൾ കാറിന്റെ ഇലക്ട്രിക് പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford Mustang Attains Worlds Best Selling Sports Car Crown Again. Read in Malayalam.
Story first published: Friday, April 30, 2021, 21:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X