Just In
- 13 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 16 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 19 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- News
മൂവാറ്റുപുഴ നീന്തിക്കയറാന്‍ കോണ്‍ഗ്രസ്, ജോസഫ് വാഴയ്ക്കനോ ജെയ്സണ്‍ ജോസഫോ ഇറങ്ങും?
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Lifestyle
സാമ്പത്തിക ഭദ്രത കൈവരുന്ന രാശിക്കാര്‍
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഓട്ടോണോമസ് ഫ്ലൈയിംഗ് കാഡിലാക് അവതരിപ്പിച്ച് ജനറൽ മോട്ടോർസ്
ഫ്യൂച്ചറിസ്റ്റിക് ഫ്ലൈയിംഗ് കാഡിലാക് ജനറൽ മോട്ടോർസ് അവതരിപ്പിച്ചു. ലംബമായി ലാൻഡ് ചെയ്യുകയും യാത്രക്കാരെ തെരുവുകൾക്ക് മുകളിൽ വായുവിലൂടെ കൊണ്ടുപോകുകയും ചെയ്യുന്ന ഒരു സെൽഫ് ഡ്രൈവിംഗ് വാഹനമാണിത്.

വ്യക്തിഗത ഗതാഗതത്തിൻറെ ഭാവി പുനർചിന്തനം എന്നാണ് ഒരു ഒരു മുതിർന്ന GM എക്സിക്യൂട്ടീവ് ഈ കൺസെപ്റ്റിനെ വിശേഷിപ്പിച്ചത്.

സാങ്കേതികമായി, വെർട്ടിക്കൽ ടേക്ക് ഓഫ്, ലാൻഡിംഗ് (VTOL) ഡ്രോണായ സിംഗിൾ-പാസഞ്ചർ കാഡിലാക്കിന് നഗരത്തിൽ റൂഫിൽ നിന്ന് റൂഫിലേക്ക് മണിക്കൂറിൽ 55 മൈൽ വേഗതയിൽ സഞ്ചരിക്കാൻ കഴിയും.

90 കിലോവാട്ട് മോട്ടോർ, GM അൾട്ടിയം ബാറ്ററി പായ്ക്ക്, നാല് ജോഡി റോട്ടറുകളുള്ള അൾട്രാ ലെറ്റ്‌വെയിറ്റ് ബോഡി എന്നിവ ഉപയോഗിച്ച് പൂർണമായും ഓട്ടൊനോമസും പൂർണ്ണ-ഇലക്ട്രിക്കുമായിരിക്കും.

ചീഫ് എക്സിക്യൂട്ടീവ് മേരി ബാറാ, കുടുംബ സൗഹൃദ കാഡിലാക് ഇലക്ട്രിക് ഷട്ടിലിന്റെ വെർച്വൽ അവതരണത്തിനൊപ്പം ഫ്ലൈയിംഗ് കാഡിലാക്കും വീഡിയോയിൽ അവതരിപ്പിച്ചു.

ഏരിയൽ ടാക്സികൾ പോലുള്ള ഇതര ഗതാഗത മാർഗ്ഗങ്ങൾ വാഹന നിർമാതാക്കൾ പര്യവേക്ഷണം ചെയ്യുന്നതായി ബാറാ കഴിഞ്ഞ വർഷം വെളിപ്പെടുത്തിയിരുന്നു.

CES വീഡിയോയിലെ കൺസെപ്റ്റുകൾ GM ഡിസൈൻ മേധാവി മൈക്ക് സിംകോ അവതരിപ്പിച്ചു, VTOL -നെ "അർബൻ എയർ മൊബിലിറ്റിയുടെ കാഡിലാക്ക്" എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

മൾട്ടിമോഡൽ ഭാവിക്കായുള്ള GM -ന്റെ കാഴ്ചപ്പാടിന്റെ പ്രധാന ഘടകമാണ് VTOL എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഉടൻ വരുന്നു എന്ന് വീഡിയോയിൽ വിവരിച്ചിരിക്കുന്ന ഓട്ടോണോമസ് കാഡിലാക് ഷട്ടിൽ, സിംകോയുടെ ടീം രൂപകൽപ്പന ചെയ്ത ക്രൂയിസ് ഒറിജിനെ ഓർമ്മിപ്പിക്കുന്ന ഒരു ബോക്സി രൂപഘടന അവതരിപ്പിക്കുന്നു. മുന്നിലും പിന്നിലുമുള്ള സ്ലൈഡിംഗ് ഡോറുകളും പനോരമിക് ഗ്ലാസ് റൂഫും ഇതിലുണ്ട്.

ക്യാബിനിൽ റാപ്പ്എറൗണ്ട് ലോഞ്ച് പോലുള്ള സീറ്റുകളും പ്ലസ് ബയോമെട്രിക് സെൻസറുകളും വോയ്‌സ് കൺട്രോളും ഹാൻഡ് ജെസ്റ്റർ റെകഗ്നിഷനും ഇതിലുണ്ട്.

ടൊയോട്ട മോട്ടോർ, ഹ്യുണ്ടായി മോട്ടോർ, ഗീലി ഓട്ടോമൊബൈൽസ് എന്നിവയുൾപ്പെടെ മറ്റ് വാഹന നിർമാതാക്കൾ തങ്ങളുടെ ഭാവി ആസൂത്രണത്തിന്റെ ഭാഗമായി കൺസെപ്റ്റ് ഏരിയൽ വാഹനങ്ങൾ മുമ്പ് പ്രദർശിപ്പിച്ചിട്ടുണ്ട്.