ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച Thar ലേലം ചെയ്യും; അടിസ്ഥാന വില 15 ലക്ഷം രൂപ

കഴിഞ്ഞ രണ്ട് മൂന്ന് ദിവങ്ങളിലായി സമൂഹമാധ്യമങ്ങളിലെ വലിയ വാര്‍ത്തയായി നിറഞ്ഞ് നില്‍ക്കുവാണ് ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച മഹീന്ദ്ര ഥാറിന്റെ വിശേഷങ്ങള്‍. ഇതുമായി ബന്ധപ്പെട്ട് ട്രോളുകള്‍ വരെ ഇറങ്ങുകയും ചെയ്തു.

ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച Thar ലേലം ചെയ്യും; അടിസ്ഥാന വില 15 ലക്ഷം രൂപ

പലരും കമന്റായി, താമശക്കെങ്കിലും ചോദിച്ചുകാണും ഈ ഥാര്‍ എന്തുചെയ്യുമെന്ന്. അതിനെല്ലാം ഇപ്പോള്‍ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് ദേവസ്വം ഭരണസമിതി. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഈ വാഹനം ലേലത്തിന് വെയക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ഇപ്പോള്‍ അധികൃതര്‍.

ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച Thar ലേലം ചെയ്യും; അടിസ്ഥാന വില 15 ലക്ഷം രൂപ

15 ലക്ഷം രൂപയാണ് പുതിയ ഥാറിന് ഭരണസമിതി അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത്. ഈ മാസം 18-ാം തീയതി ഉച്ചതിരിഞ്ഞ് മൂന്നിന് ക്ഷേത്രം കിഴക്കേനടയില്‍ വാഹനം പരസ്യമായി ലേലം ചെയ്യുമെന്നും ഭരണസമിതി വ്യക്തമാക്കി.

ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച Thar ലേലം ചെയ്യും; അടിസ്ഥാന വില 15 ലക്ഷം രൂപ

രണ്ട് ദിവസം മുന്നെയാണ് വിപണിയിലെ ജനപ്രീയ മോഡലായി മാറിയ ഥാര്‍ എസ്‌യുവിയുടെ ലിമിറ്റഡ് എഡിഷന്‍ പതിപ്പ് ഗുരുവായൂരപ്പന് കാണിക്കായി മഹീന്ദ്ര സമ്മാനിച്ചത്. റെഡ് നിറത്തിലുള്ള ഥാറിന്റെ ഫോര്‍ വീല്‍ ഡ്രൈവ് പതിപ്പാണ് കാണിക്കയായി സമര്‍പ്പിച്ചത്.

ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച Thar ലേലം ചെയ്യും; അടിസ്ഥാന വില 15 ലക്ഷം രൂപ

പോയ വര്‍ഷം വിപണിയില്‍ എത്തിയ മോഡലിന് വലിയ സ്വീകാര്യതയാണ് നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ വാഹനത്തിന്റെ കാത്തിരിപ്പ് കാലയളവും ഒരു വര്‍ഷത്തിലേറെയാണ്. നിലവില്‍, ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന 4WD വാഹനം കൂടിയാണ് പുതിയ ഥാര്‍.

ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച Thar ലേലം ചെയ്യും; അടിസ്ഥാന വില 15 ലക്ഷം രൂപ

ഡീസല്‍, പെട്രോള്‍ എന്നിങ്ങനെ രണ്ട് ബിഎസ് VI എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് പുതിയ മഹീന്ദ്ര ഥാര്‍ ഇന്ത്യയില്‍ വാഗ്ദാനം ചെയ്യുന്നത്. 150 bhp പവറും 320 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്ന 2.0 ലിറ്റര്‍ എംസ്റ്റാലിയന്‍ T-GDI പെട്രോള്‍ എഞ്ചിനാണ് ഇതിന് ലഭിക്കുന്നത്.

ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച Thar ലേലം ചെയ്യും; അടിസ്ഥാന വില 15 ലക്ഷം രൂപ

മറ്റൊന്ന് 130 bhp പവറും 300 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്ന 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എഞ്ചിനും ഇതിന് ലഭിക്കുന്നു. പുതിയ ഥാറിന്റെ രണ്ട് എഞ്ചിനുകളും 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും 6-സ്പീഡ് ടോര്‍ക്ക്-കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായിട്ടാണ് ജോടിയാക്കുന്നത്. ഇതിന് 4x4 സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുകയും ചെയ്യുന്നു.

ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച Thar ലേലം ചെയ്യും; അടിസ്ഥാന വില 15 ലക്ഷം രൂപ

ഓള്‍-ന്യൂ മഹീന്ദ്ര ഥാര്‍, ഗ്ലോബല്‍ NCAP-യുടെ ഏറ്റവും സുരക്ഷിതമായ ഓഫ്-റോഡ് എസ്‌യുവിയായി മാറുകയും ചെയ്തു. മുതിര്‍ന്നവരുടെയും കുട്ടികളുടെയും സുരക്ഷാ റേറ്റിംഗില്‍ 4-സ്റ്റാര്‍ നേടുകയും ചെയ്തിരുന്നു. ഥാറിന് നിലവില്‍ ഇന്ത്യയില്‍ 12.78 ലക്ഷം മുതല്‍ 15.08 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച Thar ലേലം ചെയ്യും; അടിസ്ഥാന വില 15 ലക്ഷം രൂപ

പുതിയ Noveaue പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ മഹീന്ദ്ര ഥാര്‍, വാഹനത്തിന് സ്വതന്ത്ര ഫ്രണ്ട് സസ്പെന്‍ഷനും മള്‍ട്ടിലിങ്ക് റിയര്‍ സസ്പെന്‍ഷനുമുണ്ട്. ഇതിന് മുന്നില്‍ ബ്രേക്ക് ലോക്കിംഗ് ഡിഫറന്‍ഷ്യലും റിയര്‍ ആക്സിലില്‍ മെക്കാനിക്കല്‍ ലോക്കിംഗ് ഡിഫറന്‍ഷ്യലും ലഭിക്കുന്നു. പുതിയ 255/65 R18 ഓള്‍-ടെറൈന്‍ ടയറുകളിലാണ് ഥാര്‍ എത്തുന്നത്.

ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച Thar ലേലം ചെയ്യും; അടിസ്ഥാന വില 15 ലക്ഷം രൂപ

2020 ഥാറിന്റെ ക്യാബിന്‍, മികച്ച ഉയരവും ലംബര്‍ സപ്പോര്‍ട്ടും വാഗ്ദാനം ചെയ്യുന്ന പ്ലഷ് സീറ്റുകള്‍ ഉപയോഗിച്ച് പൂര്‍ണ്ണമായും നവീകരിച്ചു, പിന്‍ സീറ്റുകള്‍ക്ക് 50:50 സ്പ്ലിറ്റ് സെറ്റപ്പും കഴുകാവുന്ന അപ്‌ഹോള്‍സ്റ്ററിയുമാണ് നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നത്. റൂഫ് മൗണ്ടഡ് സ്പീക്കറുകളും കാലാവസ്ഥയെ പ്രതിരോധിക്കുന്ന ബട്ടണുകളുള്ള ഏഴ് ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഫീച്ചര്‍ ലിസ്റ്റിന്റെ ഹൈലൈറ്റുകളില്‍ ഉള്‍പ്പെടുന്നു.

ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച Thar ലേലം ചെയ്യും; അടിസ്ഥാന വില 15 ലക്ഷം രൂപ

ഡ്യുവല്‍ എയര്‍ബാഗുകള്‍, എബിഎസ് ഉള്ള ഇബിഡി, റോള്‍ഓവര്‍ മിറ്റിഗേഷനോടുകൂടിയ ഇഎസ്പി, ഹില്‍ ഹോള്‍ഡ്, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, ബില്‍റ്റ്-ഇന്‍ റോള്‍ കേജ്, ത്രീ-പോയിന്റ് സീറ്റ്‌ബെല്‍റ്റുകള്‍, പിന്‍സീറ്റില്‍ ISOFIX മൗണ്ടുകള്‍ എന്നിവ ഉള്‍പ്പെടുന്ന സുരക്ഷാ ഫീച്ചറുകളുടെ ഒരു നീണ്ട പട്ടികയാണ് പുതിയ ഥാറിന് ലഭിക്കുന്നത്.

ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച Thar ലേലം ചെയ്യും; അടിസ്ഥാന വില 15 ലക്ഷം രൂപ

റെഡ് റേജ്, മിസ്റ്റിക് കോപ്പര്‍, ഗാലക്സി ഗ്രേ, നാപ്പോളി ബ്ലാക്ക്, റോക്കി ബീജ്, അക്വാമറൈന്‍ എന്നീ ആറ് കളര്‍ ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്. അതേസമയം അധികം വൈകാതെ ഥാറിന്റെ 5-ഡോര്‍ പതിപ്പിനെ അവതരിപ്പിക്കാനും കമ്പനിക്ക് പദ്ധതികളുണ്ട്.

ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച Thar ലേലം ചെയ്യും; അടിസ്ഥാന വില 15 ലക്ഷം രൂപ

നിലവിലെ 3-ഡോര്‍ പതിപ്പ് ഒരു പ്രത്യേക വിഭാഗം വാങ്ങുന്നവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന് മഹീന്ദ്ര മനസ്സിലാക്കുന്നുണ്ടെങ്കിലും. ഫാമിലി എസ്‌യുവി തേടുന്ന ആളുകള്‍ എല്ലായ്പ്പോഴും അവരുടെ കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും എളുപ്പത്തില്‍ ആക്സസ് ചെയ്യാന്‍ കഴിയുന്ന സുഖപ്രദമായ പിന്‍ സീറ്റാണ് തെരഞ്ഞെടുക്കുന്നത്.

ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച Thar ലേലം ചെയ്യും; അടിസ്ഥാന വില 15 ലക്ഷം രൂപ

ഇന്ത്യന്‍ യൂട്ടിലിറ്റി വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ഇത് മുന്നില്‍ കണ്ടാണ് ഥാറിന്റെ 5-ഡോര്‍ പതിപ്പ് വികസിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നത്. പുതിയ തലമുറ ഥാറിന്റെ 5-ഡോര്‍ പതിപ്പ് വിശാലമായ ഉപഭോക്തൃ അടിത്തറയ്ക്ക് കാരണമാകും. ഈ മോഡലിന് വലിയ വീല്‍ബേസും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് പിന്നിലെ യാത്രക്കാര്‍ക്ക് മികച്ച ഇടം ലഭിക്കുമെന്ന് സാരം. 5-ഡോര്‍ ഥാര്‍ വരാനിരിക്കുന്ന ഫോഴ്സ് ഗൂര്‍ഖ 5 ഡോറിനും മാരുതി ജിംനി 5 ഡോറിനും എതിരാളിയാകും.

Most Read Articles

Malayalam
English summary
Guruvayur temple administration committee confirmed new generation thar suv for auction
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X