Just In
- 1 hr ago
ഹോണ്ട കാറുൾക്കും വില കൂടി, വർധനവ് 7,000 മുതൽ 12,000 രൂപ വരെ
- 3 hrs ago
ആകർഷകവും അഗ്രസ്സീവുമായ ഫാസ്റ്റ് & ഫ്യൂരിയസ് 9 കാറുകളെ പരിചയപ്പെടാം
- 15 hrs ago
ബൊലേറോയ്ക്ക് പകിട്ട് വർധിപ്പിക്കാൻ ജെന്യുവിൻ ആക്സസറികൾ അവതരിപ്പിച്ച് മഹീന്ദ്ര; വീഡിയോ
- 17 hrs ago
സിയാസിന്റെ റീബാഡ്ജ് പതിപ്പുമായി യാരിസിന്റെ കച്ചവടം പൂട്ടാനൊരുങ്ങി ടൊയോട്ട
Don't Miss
- Movies
ഫൈനൽ ഫൈവിൽ ആരൊക്കെ; മത്സരാർഥികളുടെ മുന്നിൽ വെച്ച് മോഹൻലാലിന്റെ പ്രവചനം
- News
കൊവിഡ് കേസുകള്‍ കുതിക്കുന്നു; ജെഇഇ മെയിന്‍ പരീക്ഷ മാറ്റിവച്ചു, പുതുക്കിയ തീയതി പിന്നീട്
- Sports
IPL 2021: ഡല്‍ഹി X പഞ്ചാബ്, സൂപ്പര്‍ പോരാട്ടത്തില്‍ കാത്തിരിക്കുന്ന റെക്കോഡുകളിതാ
- Lifestyle
ദാമ്പത്യജീവിതം മെച്ചപ്പെടും രാശിക്കാര്‍; ഇന്നത്തെ രാശിഫലം
- Finance
കുതിച്ചുയര്‍ന്ന് ഇന്ത്യയുടെ വിദേശനാണ്യ ശേഖരം, സ്വർണ്ണ ശേഖരത്തിലും വര്‍ധനവ്
- Travel
വാക്സിനെടുത്തോ? എങ്കില്‍ മേഘാലയയ്ക്ക് പോകാം... അതും കുറഞ്ഞ ചിലവില്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വീണ്ടും ICOTY കിരീടം കരസ്ഥമാക്കി ഹ്യുണ്ടായി i20
കിയ സോനെറ്റ്, മഹീന്ദ്ര ഥാർ, ഹ്യുണ്ടായി ക്രെറ്റ, ഹ്യുണ്ടായി ഓറ, ഹോണ്ട സിറ്റി, ടാറ്റ ആൾട്രോസ്, കിയ കാർണിവൽ, എംജി ഗ്ലോസ്റ്റർ തുടങ്ങിയ വമ്പൻ എതിരാളികളെ തോൽപ്പിച്ച് പുതിയ ഹ്യുണ്ടായി i20 ഇന്ത്യൻ കാർ ഓഫ് ദ ഇയർ 2021 (ICOTY 2021) അവാർഡ് നേടി.

2020 നവംബർ 5 -ന് വിപണിയിലെത്തിയതിനുശേഷം പുതിയ i20 ഹ്യുണ്ടായി മോട്ടോറിന്റെ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന വാഹനങ്ങളിലൊന്നായി മാറിയിരുന്നു.

പ്രീമിയം ഹാച്ച്ബാക്ക് വാഹന നിർമാതാക്കളുടെ 'സെൻസസ് സ്പോർട്ടിനെസ്' ആഗോള ഡിസൈൻ ശൈലിയെ അടിസ്ഥാനമാക്കിയുള്ളതാണ്, കൂടാതെ സെഗ്മെന്റ്-ഫസ്റ്റ്, സെഗ്മെന്റ്-ബെസ്റ്റ് സവിശേഷതകളുടെ ബാഹുല്യവും ഇതിൽ വരുന്നു.
MOST READ: ഒരുങ്ങുന്നത് പുതിയ തന്ത്രങ്ങൾ; XC40, S60 മോഡലുകളുടെ പ്രാദേശിക അസംബ്ലി ആരംഭിക്കാൻ വേൾവോ

എൽഇഡി ഡിആർഎല്ലുകളുള്ള പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ കൊണ്ട് ചുറ്റപ്പെട്ട ഒരു പാരാമെട്രിക് ജുവൽ പാറ്റേൺ ഗ്രില്ല് പുതിയ ഹ്യുണ്ടായി i20 സവിശേഷതയാണ്. മുൻവശത്ത് എയർ കർട്ടനുകളുള്ള പ്രൊജക്ടർ ഫോഗ് ലാമ്പുകളുമുണ്ട്.

പിൻഭാഗത്ത്, i20 ലോഗോയും Z ആകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പുകളും കാണാം. ഷാർക്ക് ഫിൻ ആന്റിന, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലുകൾ എന്നിവയും വാഹനത്തിൽ ലഭ്യമാണ്.

പുതിയ i20 -യുടെ ക്യാബിനകത്ത്, 10.25 ഇഞ്ച് HD ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ബ്ലൂ ആംബിയന്റ് ലൈറ്റിംഗ്, ഇലക്ട്രിക് സൺറൂഫ് എന്നിവ പോലുള്ള ഘടകങ്ങളും കാണാം.

പുതിയ ഹ്യുണ്ടായി i20 ലെ സെഗ്മെന്റ്-ബെസ്റ്റ് സവിശേഷതകളിൽ TFT MID -യുള്ള ഡിജിറ്റൽ ക്ലസ്റ്റർ, ബോസ് സെവൻ സ്പീക്കർ സൗണ്ട് സിസ്റ്റം, കൂളിംഗ് പാഡുള്ള വയർലെസ് ചാർജർ, സ്ലൈഡിംഗ് ഫ്രണ്ട് ആംറെസ്റ്റ് എന്നിവ ഉൾപ്പെടുന്നു.

സെഗ്‌മെന്റിന്റെ ആദ്യ സവിശേഷതകളിൽ മൾട്ടി-ഫോൺ ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഓക്‌സിബൂസ്റ്റ് ഓക്സിജനും AQI -യുമുള്ള എയർ പ്യൂരിഫയർ, ഇക്കോ കോട്ടിംഗ്, iMT, OTA മാപ്പ് അപ്‌ഡേറ്റുകൾ, ഹിൽ അസിസ്റ്റ് കൺട്രോൾ, എമർജൻസി സ്റ്റോപ്പ് സിഗ്നൽ, TPMS എന്നിവയും വരുന്നു.

പ്രീമിയം ഹാച്ച്ബാക്കിലെ ബ്ലൂലിങ്ക് കണക്റ്റിവിറ്റി സാങ്കേതികവിദ്യ 50 സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു.

അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ IVT ഓട്ടോമാറ്റിക്കുള്ള 1.2 ലിറ്റർ കാപ്പ പെട്രോൾ എഞ്ചിൻ (83 bhp / 88 bhp, 115 Nm), ആറ്- സ്പീഡ് iMT അല്ലെങ്കിൽ ഏഴ്-സ്പീഡ് DCT ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള 1.0 ലിറ്റർ കപ്പ ടർബോ-GD പെട്രോൾ മോട്ടോർ (120 bhp, 172 Nm), ആറ്-സ്പീഡ് മാനുവൽ ഗിയർബോക്സുമായി വരുന്ന 1.5 ലിറ്റർ U2 CRDi ഡീസൽ യൂണിറ്റ് (100 bhp, 240 Nm) എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് വരുന്നത്.

പുതിയ ഹ്യുണ്ടായി i20 മാഗ്ന, സ്‌പോർട്‌സ്, അസ്ത, അസ്ത (O) എന്നീ നാല് വേരിയന്റുകളിൽ ലഭ്യമാണ്. 6.80 ലക്ഷം മുതൽ 11.33 ലക്ഷം രൂപ വരെയാണ് ഇതിന്റെ എക്സ്-ഷോറൂം വില.

മാരുതി സുസുക്കി ബലേനോ, ടാറ്റ ആൾട്രോസ്, ടൊയോട്ട ഗ്ലാൻസ, ഫോക്‌സ്‌വാഗണ്‍ പോളോ, ഹോണ്ട ജാസ് ലൈവ് എന്നിവയാണ് i20 -യുടെ എതിരാളികൾ.