Hyundai-യുടെ കരുത്തനാവാന്‍ i20 N-Line എത്തി; വില 9.84 ലക്ഷം രൂപ

തങ്ങളുടെ പെര്‍ഫോമെന്‍സ് മോഡലായ i20 N-Line ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് കൊറിയന്‍ നിര്‍മാതാക്കളായ Hyundai. പുതിയ വാഹനത്തിന് 9.84 ലക്ഷം രൂപ മുതല്‍ 11.75 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

Hyundai-യുടെ കരുത്തനാവാന്‍ i20 N-Line എത്തി; വില 9.84 ലക്ഷം രൂപ

പുതിയ Hyundai i20 N-Line, പ്രധാനമായും N6 iMT, N8 iMT, N8 DCT എന്നീ മൂന്ന് വകഭേദങ്ങളിലാകും വാഗ്ദാനം ചെയ്യുക. അടിസ്ഥാനപരമായി, ഇത് ബ്രാന്‍ഡില്‍ നിന്നുള്ള i20 പ്രീമിയം ഹാച്ച്ബാക്കിന്റെ സ്‌പോര്‍ട്ടിയര്‍ പതിപ്പാണെന്ന് വേണം പറയാന്‍.

Hyundai-യുടെ കരുത്തനാവാന്‍ i20 N-Line എത്തി; വില 9.84 ലക്ഷം രൂപ

പെര്‍ഫോമെന്‍സ് വാഹനം ആഗ്രഹിക്കുന്നവരെയും, ചെറുപ്പക്കാരെയും ലക്ഷ്യമിട്ടാണ് മോഡലിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇത് ഇന്ത്യയിലെ Hyundai-യുടെ N-Line ഡിവിഷന്റെ എന്‍ട്രി പോയിന്റ് അടയാളപ്പെടുത്തുന്നുന്നുവെന്ന് കമ്പനി അവതരണവേളയില്‍ പറഞ്ഞു.

Hyundai-യുടെ കരുത്തനാവാന്‍ i20 N-Line എത്തി; വില 9.84 ലക്ഷം രൂപ

കൂടാതെ റേഞ്ച്-ടോപ്പിംഗ് 1.0 ലിറ്റര്‍ GDI ടര്‍ബോ iMT-യിലും DCT ആവര്‍ത്തനത്തിലും മാത്രമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ഇത് വളരെ സ്‌പോര്‍ട്ടിയും സെക്‌സി ആയി കാണപ്പെടുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മാത്രമല്ല ഇത് Hyundayi-യുടെ സിഗ്‌നേച്ചര്‍ ഡീലര്‍ഷിപ്പുകളിലൂടെ മാത്രമാകും വില്‍പ്പനയ്ക്ക് എത്തിക്കുക.

Hyundai-യുടെ കരുത്തനാവാന്‍ i20 N-Line എത്തി; വില 9.84 ലക്ഷം രൂപ

N-Line-ലെ ബാഹ്യ അപ്ഡേറ്റുകള്‍ കോസ്‌മെറ്റിക് പരിഷ്‌ക്കരണങ്ങളില്‍ മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നുവെന്ന് വേണം പറയാന്‍. ഇത് ഒരു റേസിംഗ, സ്‌പോര്‍ട്ടി പെരുമാറ്റവും നല്‍കുന്നതിനൊപ്പം, മികച്ച ഫീഡ്ബാക്കും 30 ശതമാനം കട്ടിയുള്ള സസ്‌പെന്‍ഷന്‍ സജ്ജീകരണവും നല്‍കുന്നതിന്, വാഹനത്തിന് പുനര്‍ക്രമീകരിച്ച സ്റ്റിയറിംഗ് വിലും ലഭിക്കുന്നു.

Hyundai-യുടെ കരുത്തനാവാന്‍ i20 N-Line എത്തി; വില 9.84 ലക്ഷം രൂപ

മുന്‍വശത്ത് മാറ്റ് ബ്ലാക്ക് ഘടകങ്ങളും N-Line ലോഗോയും ഉള്ള ഒരു പുതിയ കാസ്‌കേഡിംഗ് ഗ്രില്‍ ലഭിക്കുന്നു. കൂടുതല്‍ മസ്‌കുലറായിട്ടുള്ള മുന്‍ ബമ്പര്‍ ഷാര്‍പ്പായിട്ടുള്ള വരകളും അരികുകളും അതിന്റെ സ്‌പോര്‍ട്ടി രൂപവുമായി പൊരുത്തപ്പെടുകയും ചെയ്യുന്നു.

Hyundai-യുടെ കരുത്തനാവാന്‍ i20 N-Line എത്തി; വില 9.84 ലക്ഷം രൂപ

കൂടാതെ മുന്‍വശത്തെ ബമ്പറില്‍ ഡിഫ്യൂസറിന് അനുബന്ധമായി സ്‌പോര്‍ട്ടിയര്‍ അലോയ് വീലുകളും മിനുസമാര്‍ന്ന സൈഡ് സ്‌കര്‍ട്ടുകളും ഉണ്ട്. അളവുകള്‍ പരിശോധിച്ചാല്‍ i20 N-Line പതിപ്പ് സാധാരണ മോഡലിന് സമാനമായിരിക്കും. മൊത്തത്തിലുള്ള നീളം 3,995 മില്ലീമീറ്ററിലും 1,775 മില്ലീമീറ്റര്‍ വീതിയിലും 1,505 മില്ലീമീറ്റര്‍ ഉയരത്തിലും തുടരുന്നു. കാറിന്റെ വീല്‍ബേസ് 2,580 മില്ലിമീറ്ററില്‍ മാറ്റമില്ലാതെ നില്‍ക്കുകയും ചെയ്യുന്നു.

Hyundai-യുടെ കരുത്തനാവാന്‍ i20 N-Line എത്തി; വില 9.84 ലക്ഷം രൂപ

അതുപോലെ, അകത്തെ അപ്ഡേറ്റുകള്‍ കാറിന്റെ സ്‌പോര്‍ട്ടി എക്സ്റ്റീരിയറുമായി പൊരുത്തപ്പെടുന്നുവെന്ന് വേണം പറയാന്‍. സീറ്റുകളില്‍ ബ്ലാക്ക് അപ്‌ഹോള്‍സ്റ്ററിയോടുകൂടിയ ഒരു ബ്ലാക്ക് നിറമുള്ള ക്യാബിന്‍ വാഹനത്തില്‍ കമ്പനി ഒരുക്കുന്നു.

Hyundai-യുടെ കരുത്തനാവാന്‍ i20 N-Line എത്തി; വില 9.84 ലക്ഷം രൂപ

കൂടാതെ എല്ലാ മൃദുവായ പ്രതലങ്ങളിലും റെഡ് ഡ്യുവല്‍ സ്റ്റിച്ചിംഗും കാണാം. പുതിയ ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീലും ലെതറില്‍ പൊതിഞ്ഞിരിക്കുന്നു, അതേ റെഡ് സ്റ്റിച്ചിംഗ് സ്റ്റിയറിംഗ് വീലിലും കാണാന്‍ സാധിക്കും.

Hyundai-യുടെ കരുത്തനാവാന്‍ i20 N-Line എത്തി; വില 9.84 ലക്ഷം രൂപ

ഒടുവില്‍ സീറ്റുകളില്‍ N-Line ബാഡ്ജിംഗ്, N പ്രചോദിത ഗിയര്‍ നോബ്, അലുമിനിയം പെഡലുകള്‍ എന്നിവയും അകത്തളത്തെ മനോഹരമാക്കുന്നു. ഫീച്ചര്‍ ലിസ്റ്റ് സ്റ്റാന്‍ഡേര്‍ഡ് i20 ടര്‍ബോയുടെ റേഞ്ച്-ടോപ്പിംഗ് ആസ്ത ട്രിമിന് സമാനമാണ്. ക്രൂയിസ് കണ്‍ട്രോള്‍, ആംബിയന്റ് ലൈറ്റിംഗ് തുടങ്ങിയവയും അകത്തെ സവിശേഷതകളാണ്.

Hyundai-യുടെ കരുത്തനാവാന്‍ i20 N-Line എത്തി; വില 9.84 ലക്ഷം രൂപ

സുരക്ഷ സവിശേഷതകളുടെ കാര്യത്തില്‍, പുതിയ i20 N-Line-ല്‍ നാല് ടയറുകളിലും ഡിസ്‌ക് ബ്രേക്കുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, വെഹിക്കിള്‍ സ്‌റ്റെബിളിറ്റി മാനേജ്‌മെന്റ് എന്നിവയുമായി വരുന്നു.

Hyundai-യുടെ കരുത്തനാവാന്‍ i20 N-Line എത്തി; വില 9.84 ലക്ഷം രൂപ

മറ്റ് സവിശേഷതകളില്‍, 6 എയര്‍ബാഗുകള്‍, എബിഎസ് വിത്ത് ഇബിഡി, എമര്‍ജന്‍സി സ്റ്റോപ്പ് ലൈറ്റ്, ഐസോഫിക്‌സ്, സെന്‍സറുകളുള്ള റിയര്‍ പാര്‍ക്കിംഗ് ക്യാമറ, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവയും ഉള്‍പ്പെടുന്നു.

Hyundai-യുടെ കരുത്തനാവാന്‍ i20 N-Line എത്തി; വില 9.84 ലക്ഷം രൂപ

1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ GDI ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. ഈ യൂണിറ്റ് 6,000 rpm-ല്‍ 120 bhp കരുത്തും 1,500-4,000 rpm-ല്‍ 172 Nm torque ഉം സൃഷ്ടിക്കും.

Hyundai-യുടെ കരുത്തനാവാന്‍ i20 N-Line എത്തി; വില 9.84 ലക്ഷം രൂപ

ഇതിനകം സൂചിപ്പിച്ചതുപോലെ, ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ആറ് സ്പീഡ് ഇന്റലിജന്റ് മാനുവല്‍ ട്രാന്‍സ്മിഷനും (iMT) ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനും (DCT) ഉള്‍പ്പെടും. DCT പതിപ്പ് 9.1 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കുകയും ചെയ്യും.

Hyundai-യുടെ കരുത്തനാവാന്‍ i20 N-Line എത്തി; വില 9.84 ലക്ഷം രൂപ

അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, നിരവധി മോഡലുകളെ രാജ്യത്ത് അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. ഇനി മൈക്രോ എസ്‌യുവി ശ്രേണിയിലാകും കമ്പനി പ്രധമ പരിഗണന നല്‍കുകയെന്നാണ് സൂചന.

Hyundai-യുടെ കരുത്തനാവാന്‍ i20 N-Line എത്തി; വില 9.84 ലക്ഷം രൂപ

ഇത് വ്യക്തമാക്കുന്ന ഏതാനും വിവരങ്ങളും ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. ഈ ശ്രേണിയിലേക്ക് അധികം വൈകാതെ Tata Motors, Punch എന്നൊരു മോഡലിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ്. ഇതിന്റെ വിപണി പിടിക്കുക എന്ന ലക്ഷ്യത്തോടെ Casper എന്നൊരു മോഡലിനെ ഈ ശ്രേണിയില്‍ എത്തിക്കാനാണ് Hyundai-യുടെ പദ്ധതി.

Most Read Articles

Malayalam
English summary
Hyundai i20 n line launched in india price engine feature details here
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X