i20 N-Line കൂടുതല്‍ സ്‌പോര്‍ട്ടിയാക്കാം; ഔദ്യോഗിക ആക്‌സസറികള്‍ അവതരിപ്പിച്ച് Hyundai

ഈ മാസത്തിന്റെ തുടക്കത്തിലാണ് കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടായി തങ്ങളുടെ പെര്‍ഫോമെന്‍സ് മോഡലായ i20 N-Line നെ രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. പെര്‍ഫോമെന്‍സ് വാഹനം ആഗ്രഹിക്കുന്നവരെയും ചെറുപ്പക്കാരെയും ലക്ഷ്യമിട്ടാണ് ഹ്യുണ്ടായിയുടെ പുതിയ നീക്കം.

i20 N-Line കൂടുതല്‍ സ്‌പോര്‍ട്ടിയാക്കാം; ഔദ്യോഗിക ആക്‌സസറികള്‍ അവതരിപ്പിച്ച് Hyundai

നിലവില്‍ വില്‍പ്പനയ്ക്ക് എത്തുന്ന റെഗുലര്‍ പതിപ്പിന് സമാനമാണ് ഡിസൈനെങ്കിലും, പെര്‍ഫോമെന്‍സ് മോഡലായതുകൊണ്ട് തന്നെ കുറച്ച് സ്‌പോര്‍ട്ടി കോസ്‌മെറ്റിക് നവീകരണങ്ങള്‍ വാഹനത്തില്‍ കാണാന്‍ സാധിക്കും. 9.84 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.

i20 N-Line കൂടുതല്‍ സ്‌പോര്‍ട്ടിയാക്കാം; ഔദ്യോഗിക ആക്‌സസറികള്‍ അവതരിപ്പിച്ച് Hyundai

ഈ പെര്‍ഫോമെന്‍സ് വാഹനത്തെ കൂടുതല്‍ ആകര്‍ഷകമായ വാങ്ങലാക്കാന്‍ കാര്‍ നിര്‍മ്മാതാവ് മോഡലിനായുള്ള ഔദ്യോഗിക ആക്‌സസറികള്‍ അവതരിപ്പിച്ചിരിക്കുകയാണ്. അവ എന്തൊക്കെയെന്ന് പരിശേധിച്ച് നോക്കാം.

i20 N-Line കൂടുതല്‍ സ്‌പോര്‍ട്ടിയാക്കാം; ഔദ്യോഗിക ആക്‌സസറികള്‍ അവതരിപ്പിച്ച് Hyundai

അത്‌ലറ്റിക് പാക്കേജ്, ഫ്‌ലാംബോയന്റ് പാക്കേജ് എന്നിങ്ങനെ രണ്ട് പായ്ക്കുകളിലായി ആക്‌സസറികള്‍ ഹ്യൂണ്ടായി കൂട്ടിച്ചേര്‍ക്കുകയും വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇവയ്ക്ക് യഥാക്രമം 24,523 രൂപയും 13,923 രൂപയുമാണ് വില.

i20 N-Line കൂടുതല്‍ സ്‌പോര്‍ട്ടിയാക്കാം; ഔദ്യോഗിക ആക്‌സസറികള്‍ അവതരിപ്പിച്ച് Hyundai

പുറംഭാഗത്ത്, ഹെഡ് ലാമ്പുകള്‍, ടെയില്‍ ലൈറ്റുകള്‍, ഡോര്‍ സൈഡ് മോള്‍ഡിംഗ് എന്നിവയ്ക്കായുള്ള ക്രോം / കാര്‍ബണ്‍ ഫിനിഷ് അലങ്കാരങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടുന്നു. ഇതിനുപുറമെ, ബമ്പര്‍ കോര്‍ണര്‍ പ്രൊട്ടക്ടര്‍, മഡ് ഗാര്‍ഡ്, ഡോര്‍ വിസറുകള്‍, ടയര്‍ വാല്‍വ് ക്യാപ് എന്നിവയുണ്ട്.

i20 N-Line കൂടുതല്‍ സ്‌പോര്‍ട്ടിയാക്കാം; ഔദ്യോഗിക ആക്‌സസറികള്‍ അവതരിപ്പിച്ച് Hyundai

ഇന്റീരിയറിനായി, പ്രീസെറ്റ് പാക്കേജുകളില്‍ സീറ്റ് ബെല്‍റ്റ് കവര്‍, ഫ്‌ലോര്‍ മാറ്റുകള്‍, എല്ലാ വിന്‍ഡോകള്‍ക്കുമുള്ള സണ്‍ഷെയ്ഡുകള്‍, കപ്പ് ഹോള്‍ഡര്‍ കോസ്റ്ററുകള്‍, ഡോര്‍ സ്‌ക്ഫ് പ്ലേറ്റ്, ഡോര്‍ സ്‌ട്രൈക്കര്‍ കവര്‍ എന്നിവ ഉള്‍പ്പെടുന്നു.

i20 N-Line കൂടുതല്‍ സ്‌പോര്‍ട്ടിയാക്കാം; ഔദ്യോഗിക ആക്‌സസറികള്‍ അവതരിപ്പിച്ച് Hyundai

മുകളില്‍ സൂചിപ്പിച്ച സാധനങ്ങള്‍ എല്ലാ ഹ്യുണ്ടായി സിഗ്‌നേച്ചര്‍ ഔട്ട്‌ലെറ്റുകളില്‍ നിന്നും വാങ്ങാന്‍ സാധിക്കുമെന്നും കമ്പനി അറിയിച്ചു. ''പുതിയ i20 N-Line നുള്ള വിപുലമായ ആക്സസറികള്‍ ഇന്ത്യന്‍ വിപണിയുടെ ആവശ്യകതയ്ക്ക് അനുയോജ്യമായാണ് കൂട്ടിച്ചേര്‍ത്തിരിക്കുന്നതെന്ന് i20 N-Line ആക്സസറികളുടെ ഉദ്ഘാടന ചടങ്ങില്‍ മൊബിസ് ഇന്ത്യ - AS പാര്‍ട്‌സ് ഡിവിഷന്‍ മാനേജിംഗ് ഡയറക്ടര്‍ യോങ് ഗൂണ്‍ പാര്‍ക്ക് അഭിപ്രായപ്പെട്ടു.

i20 N-Line കൂടുതല്‍ സ്‌പോര്‍ട്ടിയാക്കാം; ഔദ്യോഗിക ആക്‌സസറികള്‍ അവതരിപ്പിച്ച് Hyundai

തങ്ങളുടെ ശ്രേണിയിലുള്ള ആക്സസറികളുമായി അവരുടെ അഭിരുചിയുമായി പൊരുത്തപ്പെടുന്നതിനായി ഒരു പുതിയ തലമുറയിലെ താല്‍പ്പര്യക്കാരുടെ മുന്‍ഗണനകള്‍ സ്വീകരിക്കുന്നതില്‍ തങ്ങള്‍ നിരന്തരം ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും യോങ് ഗൂണ്‍ പാര്‍ക്ക് അറിയിച്ചു.

i20 N-Line കൂടുതല്‍ സ്‌പോര്‍ട്ടിയാക്കാം; ഔദ്യോഗിക ആക്‌സസറികള്‍ അവതരിപ്പിച്ച് Hyundai

ഈ ആക്സസറികള്‍ നിങ്ങളുടെ അടുത്തുള്ള ഹ്യുണ്ടായി സിഗ്‌നേച്ചര്‍ ഡീലര്‍ഷിപ്പുകളില്‍ ലഭിക്കുമെന്നും ഹ്യുണ്ടായി കാര്‍ ഉടമകള്‍ക്കുള്ള ഓഫറുകളില്‍ കൂടുതല്‍ മുന്നേറ്റങ്ങള്‍ കൊണ്ടുവരാന്‍ തങ്ങളുടെ വിദഗ്ധ സംഘം കഠിനമായി പരിശ്രമിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

i20 N-Line കൂടുതല്‍ സ്‌പോര്‍ട്ടിയാക്കാം; ഔദ്യോഗിക ആക്‌സസറികള്‍ അവതരിപ്പിച്ച് Hyundai

രാജ്യത്തെ 'N' പെര്‍ഫോമന്‍സ് ബ്രാന്‍ഡിന് കീഴിലുള്ള ബ്രാന്‍ഡിന്റെ ആദ്യ മോഡലാണ് i20 N-Line. ഇത് നിരവധി കോസ്‌മെറ്റിക് മാറ്റങ്ങളോടെ വരുന്നുണ്ടെങ്കിലും, സ്റ്റാന്‍ഡേര്‍ഡ് ഹാച്ച്ബാക്കിന്റെ അതേ 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ ഉപയോഗിച്ചാണ് വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്.

i20 N-Line കൂടുതല്‍ സ്‌പോര്‍ട്ടിയാക്കാം; ഔദ്യോഗിക ആക്‌സസറികള്‍ അവതരിപ്പിച്ച് Hyundai

ഈ യൂണിറ്റ് 6,000 rpm-ല്‍ 120 bhp കരുത്തും 1,500-4,000 rpm-ല്‍ 172 Nm torque ഉം സൃഷ്ടിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 6 സ്പീഡ് ഇന്റലിജന്റ് മാനുവല്‍ ട്രാന്‍സ്മിഷനും (iMT) 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനും (DCT) ഉള്‍പ്പെടുന്നതാണ് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍.

i20 N-Line കൂടുതല്‍ സ്‌പോര്‍ട്ടിയാക്കാം; ഔദ്യോഗിക ആക്‌സസറികള്‍ അവതരിപ്പിച്ച് Hyundai

തുടക്കത്തില്‍ പറഞ്ഞതുപോലെ വാഹനത്തിന്റെ ഡിസൈന്‍ വളരെ ലളിതമാണെന്ന് വേണം പറയാന്‍. N-Line ഉള്ള ബാഡ്ജിംഗ് ഉള്ള ബ്ലാക്ക് ഔട്ട് കാസ്‌കേഡിംഗ് ഗ്രില്ലും,ഗ്രില്ലിലെ ചെക്കേര്‍ഡ് ഫ്‌ലാഗ് തീം എന്നിവയാണ് മുന്‍വശത്തെ സവിശേഷതകള്‍.

i20 N-Line കൂടുതല്‍ സ്‌പോര്‍ട്ടിയാക്കാം; ഔദ്യോഗിക ആക്‌സസറികള്‍ അവതരിപ്പിച്ച് Hyundai

വശങ്ങളില്‍ നിന്ന് നോക്കുമ്പോള്‍, 16 ഇഞ്ച് ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍ ശ്രദ്ധ ആകര്‍ഷിക്കും. ഇതിന് സ്‌പോര്‍ട്ടി റെഡ് നിറമുള്ള ബ്രേക്ക് കാലിപ്പറുകളും ലഭിക്കുന്നു. പിന്നില്‍ സ്‌പോര്‍ട്ടി സ്‌പോയിലറും ഇരട്ട ടിപ്പ് മഫ്‌ലറും ഉണ്ട്. കാറിന്റെ അടിഭാഗത്ത്, ചുറ്റും ഒരു ചുവന്ന വര നല്‍കിയിരിക്കുന്നതും മറ്റൊരു സവിശേഷതയാണ്.

i20 N-Line കൂടുതല്‍ സ്‌പോര്‍ട്ടിയാക്കാം; ഔദ്യോഗിക ആക്‌സസറികള്‍ അവതരിപ്പിച്ച് Hyundai

അകത്തേക്ക് വന്നാല്‍, വലിയ ടച്ച്സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, കണക്റ്റുചെയ്ത സാങ്കേതികവിദ്യ എന്നിവയുള്‍പ്പെടെള്ള സവിശേഷതള്‍ കാണാന്‍ സാധിക്കും. N ലോഗോയുള്ള സീറ്റുകള്‍ അകത്തെ സവിശേഷതയാണ്.

i20 N-Line കൂടുതല്‍ സ്‌പോര്‍ട്ടിയാക്കാം; ഔദ്യോഗിക ആക്‌സസറികള്‍ അവതരിപ്പിച്ച് Hyundai

റെഡ് ഹൈലൈറ്റുകളാണ് കാറിന്റെ ഉള്‍വശങ്ങളെ കൈയ്യടക്കിയിരിക്കുന്നത്. സ്റ്റിയറിംഗ് വീലും ഒരു സ്‌പോര്‍ട്ടി ഡിസൈനും N ബാഡ്ജിംഗും ഉപയോഗിച്ച് പുതിയതാണ്. ഗിയര്‍ ലിവറിലും N ബാഡ്ജിംഗ് കാണാം. ബോസില്‍ നിന്നുള്ള 7 സ്പീക്കര്‍ പ്രീമിയം ഓഡിയോ സിസ്റ്റവുമായി ബന്ധിപ്പിച്ചിരിക്കുന്ന 10.25 ഇഞ്ച് ടച്ച്സ്‌ക്രീനാണ് ഇന്‍ഫോടെയ്ന്‍മെന്റ് കൈകാര്യം ചെയ്യുന്നത്.

i20 N-Line കൂടുതല്‍ സ്‌പോര്‍ട്ടിയാക്കാം; ഔദ്യോഗിക ആക്‌സസറികള്‍ അവതരിപ്പിച്ച് Hyundai

സുരക്ഷയുടെ കാര്യത്തിലും വാഹനം ഒട്ടും പിന്നിലല്ലെന്ന് വേണം പറയാന്‍. ഇതിന് ഒന്നിലധികം എയര്‍ബാഗുകള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്‌മെന്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, തുടങ്ങിയവയും ലഭിക്കുന്നു.

Most Read Articles

Malayalam
English summary
Hyundai revealed official accessories for i20 n line find here all details and price list
Story first published: Saturday, September 11, 2021, 16:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X