കൂടുതൽ കരുത്തും സ്പോർട്ടി ലുക്കും; i20 N-ലൈനിന്റെ ഫീച്ചറുകൾ എടുത്തുകാട്ടി പുത്തൻ TVC പങ്കുവെച്ച് Hyundai

ഹ്യുണ്ടായി അടുത്തിടെയാണ് ഇന്ത്യൻ വിപണിയിൽ i20 N- ലൈൻ അവതരിപ്പിച്ചത്. ഇത് അടിസ്ഥാനപരമായി വിപണിയിൽ ലഭ്യമായ റെഗുലർ i20 -യുടെ ഒരു സ്പോർട്ടിയർ ലുക്കിംഗ് പതിപ്പാണ്. സാധാരണ i20 -ൽ നിന്ന് വ്യത്യസ്തമാക്കുന്നതിന് ഹ്യുണ്ടായി ഇതിന് നിരവധി സൗന്ദര്യവർധകവും, മെക്കാനിക്കലുമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

കൂടുതൽ കരുത്തും സ്പോർട്ടി ലുക്കും; i20 N-ലൈനിന്റെ ഫീച്ചറുകൾ എടുത്തികാട്ടി പുത്തൻ TVC പങ്കുവെച്ച് Hyundai

ഈ പ്രീമിയം ഹാച്ച്ബാക്കിന്റെ രസകരമായ ഘടകങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് i20 N ലൈനിനായി ഹ്യുണ്ടായി ഇപ്പോൾ പുതിയ TVC -കൾ പുറത്തിറക്കിയിരിക്കുകയാണ്.

കൂടുതൽ കരുത്തും സ്പോർട്ടി ലുക്കും; i20 N-ലൈനിന്റെ ഫീച്ചറുകൾ എടുത്തികാട്ടി പുത്തൻ TVC പങ്കുവെച്ച് Hyundai

ഈ രണ്ട് പരസ്യങ്ങളും ഹ്യുണ്ടായി ഇന്ത്യ തങ്ങളുടെ യൂട്യൂബ് ചാനലിൽ പങ്കുവെച്ചിട്ടുണ്ട്. N-ലൈനിൽ ഒരുക്കുന്നതിനായി i20 ൽ ഹ്യുണ്ടായി നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മുന്നിൽ നിന്ന് ആരംഭിച്ചാൽ ഗ്ലോസ് ബ്ലാക്ക് ഫിനിഷിൽ ചെക്കേർഡ് ഫ്ലാഗ് ഡിസൈൻ വലിയ കാസ്കേഡിംഗ് ഗ്രില്ല് മാറ്റിസ്ഥാപിക്കുന്നു.

കൂടുതൽ കരുത്തും സ്പോർട്ടി ലുക്കും; i20 N-ലൈനിന്റെ ഫീച്ചറുകൾ എടുത്തികാട്ടി പുത്തൻ TVC പങ്കുവെച്ച് Hyundai

N-ലൈൻ ബാഡ്ജിംഗും ഇവിടെ കാണാം. ബമ്പറിന്റെ താഴത്തെ ഭാഗത്ത് ഗ്ലോസ് ബ്ലാക്ക് ലിപ് ലഭിക്കുന്നു, ഇത് കാറിന്റെ അഗ്രസ്സീവ് & സ്പോർട്ടി ലുക്ക് കൂടുതൽ മികച്ചതാക്കുന്നു. ഫ്രണ്ട് ലിപ്പിലും സൈഡ് സ്കേർട്ടുകളിലും പിൻ ബമ്പറിലും റെഡ് നിറത്തിലുള്ള ആക്സന്റുകൾ കാണാം.

കൂടുതൽ കരുത്തും സ്പോർട്ടി ലുക്കും; i20 N-ലൈനിന്റെ ഫീച്ചറുകൾ എടുത്തികാട്ടി പുത്തൻ TVC പങ്കുവെച്ച് Hyundai

സാധാരണ i20 -ലെ ക്രോം ഘടകങ്ങൾക്ക് ഇതിൽ ഒരു സ്മോക്ക്ഡ് ഇഫക്റ്റ് നൽകിയിട്ടുണ്ട്. നോർമൽ i20 ഹൈ എൻഡ് പതിപ്പിൽ നിന്ന് വ്യത്യസ്തമായി, N-ലൈനിന് ലഭിക്കുന്നത് പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ അല്ല എൽഇഡികളാണ് എന്നത് ശ്രദ്ധേയമാണ്.

കൂടുതൽ കരുത്തും സ്പോർട്ടി ലുക്കും; i20 N-ലൈനിന്റെ ഫീച്ചറുകൾ എടുത്തികാട്ടി പുത്തൻ TVC പങ്കുവെച്ച് Hyundai

സൈഡ് പ്രൊഫൈലിലേക്ക് വന്നാൽ, സ്പോർട്ടി ലുക്കിംഗ് N-ലൈൻ എക്സ്ക്ലൂസീവ് 16 ഇഞ്ച് അലോയി വീലുകളുമായി വരുന്നു. നാല് വീലുകൾക്കും ഡിസ്ക് ബ്രേക്കുകൾ ലഭിക്കുന്നു, കൂടാതെ കാലിപറുകൾക്ക് റെഡ് നിറവും നൽകിയിരിക്കുന്നു.

കൂടുതൽ കരുത്തും സ്പോർട്ടി ലുക്കും; i20 N-ലൈനിന്റെ ഫീച്ചറുകൾ എടുത്തികാട്ടി പുത്തൻ TVC പങ്കുവെച്ച് Hyundai

N-ലൈൻ ബ്രാൻഡിംഗ് ഫെൻഡറുകളിലും കാണാം. പുറകിലേക്ക് നീങ്ങുമ്പോൾ, ടെയിൽ ലാമ്പുകൾക്കിടയിൽ പ്രവർത്തിക്കുന്ന ഡാർക്ക് ക്രോം സ്ട്രിപ്പിനൊപ്പം ഒരു മസ്‌കുലർ ബമ്പർ വാഹനത്തിന് ലഭിക്കുന്നു.

കൂടുതൽ കരുത്തും സ്പോർട്ടി ലുക്കും; i20 N-ലൈനിന്റെ ഫീച്ചറുകൾ എടുത്തികാട്ടി പുത്തൻ TVC പങ്കുവെച്ച് Hyundai

പിൻ ബമ്പറിലെ ഗ്ലോസ് ബ്ലാക്ക് ഡിഫ്യൂസറിന് റെഡ് ഇൻസേർട്ടുകളുണ്ട്, കൂടാതെ ട്വിൻ ടിപ്പ് എക്‌സ്‌ഹോസ്റ്റും വാഹനത്തിൽ കാണാം. സാധാരണ i20 -യുമായി താരതമ്യം ചെയ്യുമ്പോൾ i20 N-ലൈന് ഒരു സ്പോർട്ടി എക്സോസ്റ്റ് നോട്ട് ഉണ്ട്.

കൂടുതൽ കരുത്തും സ്പോർട്ടി ലുക്കും; i20 N-ലൈനിന്റെ ഫീച്ചറുകൾ എടുത്തികാട്ടി പുത്തൻ TVC പങ്കുവെച്ച് Hyundai

അകത്തേക്ക് നീങ്ങുമ്പോൾ, i20 -യുടെ മൊത്തത്തിലുള്ള ക്യാബിൻ ലേയൗട്ട് അതേപടി നിലനിൽക്കുന്നു. N-ലൈൻ മോഡലിന് എക്‌സ്‌ക്ലൂസീവ് സ്റ്റിയറിംഗ് വീൽ ഗിയർ നോബ് എന്നിവ പോലുള്ള ചില മാറ്റങ്ങളുണ്ട്. ക്യാബിൻ മുഴുവൻ ബ്ലാക്ക് നിറത്തിലാണ്, അത് ഒരു സ്പോർട്ടി ഫീൽ നൽകുന്നു.

കൂടുതൽ കരുത്തും സ്പോർട്ടി ലുക്കും; i20 N-ലൈനിന്റെ ഫീച്ചറുകൾ എടുത്തികാട്ടി പുത്തൻ TVC പങ്കുവെച്ച് Hyundai

സീറ്റുകളിലെ റെഡ് ലെതറെറ്റ് അപ്ഹോൾസ്റ്ററിക്ക് റെഡ് പൈപ്പിംഗും സ്റ്റിച്ചിംഗും ലഭിക്കുന്നു, ഇത് ഒരു സ്പോർട്ടി ക്യാരക്ടർ നൽകുന്നു. ഇതല്ലാതെ, കാബിന് ഡോർ പോക്കറ്റ്, എസി നോബുകൾ, വെന്റുകൾ എന്നിവയിൽ റെഡ് ആക്സന്റുകൾ ലഭിക്കുന്നു.

കൂടുതൽ കരുത്തും സ്പോർട്ടി ലുക്കും; i20 N-ലൈനിന്റെ ഫീച്ചറുകൾ എടുത്തികാട്ടി പുത്തൻ TVC പങ്കുവെച്ച് Hyundai

ഹ്യുണ്ടായി i20 N-ലൈൻ N6 iMT, N8 iMT, N8 DCT ട്രിമ്മുകളിൽ ലഭ്യമാണ്. അവയെല്ലാം സവിശേഷതകളുടെ കാര്യത്തിൽ മാന്യമായി സജ്ജീകരിച്ചിരിക്കുന്നു. പ്രൊഡക്ട് ലൈനിന്റെ മുകളിൽ N8 ഒരു ഇലക്ട്രിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജർ, ആംബിയന്റ് ലൈറ്റിംഗ് (റെഡ്), വോയ്‌സ് റെക്കഗ്നിഷൻ ഫംഗ്ഷൻ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സ്‌ക്രീൻ തുടങ്ങിയവ നൽകുന്നു.

കൂടുതൽ കരുത്തും സ്പോർട്ടി ലുക്കും; i20 N-ലൈനിന്റെ ഫീച്ചറുകൾ എടുത്തികാട്ടി പുത്തൻ TVC പങ്കുവെച്ച് Hyundai

നോർമൽ i20 ടർബോ പെട്രോൾ വേരിയന്റിന്റെ അതേ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ, ടർബോ പെട്രോൾ എഞ്ചിൻ 120 bhp കരുത്തും 172 Nm പരമാവധി torque ഉം സൃഷ്ടിക്കുന്നു.

കൂടുതൽ കരുത്തും സ്പോർട്ടി ലുക്കും; i20 N-ലൈനിന്റെ ഫീച്ചറുകൾ എടുത്തികാട്ടി പുത്തൻ TVC പങ്കുവെച്ച് Hyundai

ഹ്യുണ്ടായി സ്റ്റിയറിംഗിന് കുറച്ച് ഭാരം വർധിപ്പിക്കുകയും സസ്‌പെൻഷൻ സാധാരണ പതിപ്പിനേക്കാൾ അല്പം കടുപ്പമുള്ളതാക്കുകയും ചെയ്തു, ഇത് വാഹനത്തെ കൂടുതൽ ഡ്രൈവർ ഫ്രണ്ട്ലിയാക്കുന്നു. ആറ് സ്പീഡ് iMT -യും ഏഴ് സ്പീഡ് DCT ഗിയർബോക്സ് ഓപ്ഷനുമാണ് N-ലൈനിൽ വരുന്നത്.

ഹ്യുണ്ടായി i20 N-ലൈനിന്റെ എക്സ്-ഷോറൂം വില 9.86 ലക്ഷം മുതൽ ആരംഭിച്ച് 11.75 ലക്ഷം രൂപ വരെ ഉയരുന്നു. എന്നിരുന്നാലും രാജ്യത്ത് ഹ്യുണ്ടായിയുടെ പെർഫോമെൻസ് ലൈനപ്പിന് തുടക്കം കുറിച്ച മോഡലാണ് i20 N-ലൈൻ. താമസിയാതെ കൂടുതൽ പെർഫോർമെൻസ് മോഡലുകൾ ദക്ഷിണ കൊറിയൻ നിർമ്മാതാക്കൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
Hyundai shares all new tvc for i20 n line models
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X