Hyundai-യുടെ പ്രതീക്ഷകള്‍ തെറ്റിക്കാതെ i20 N-ലൈന്‍; 2021 ഒക്ടോബറിലെ വില്‍പ്പന ഇങ്ങനെ

ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് (HMIL) i20 N-ലൈന്‍ രാജ്യത്ത് പുറത്തിറക്കിയത്. രാജ്യത്തെ 'N' പെര്‍ഫോമന്‍സ് ബ്രാന്‍ഡിന് കീഴിലുള്ള ബ്രാന്‍ഡിന്റെ ആദ്യ മോഡലാണ് i20 N-ലൈന്‍.

Hyundai-യുടെ പ്രതീക്ഷകള്‍ തെറ്റിക്കാതെ i20 N-ലൈന്‍; 2021 ഒക്ടോബറിലെ വില്‍പ്പന ഇങ്ങനെ

നിരവധി കോസ്‌മെറ്റിക് മാറ്റങ്ങളോടെയാണ് ഇത് വരുന്നതെങ്കിലും സ്റ്റാന്‍ഡേര്‍ഡ് ഹാച്ച്ബാക്കിന്റെ അതേ 1.0-ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ ആണ് മോഡലിന് കരുത്ത് നല്‍കുന്നത്. വാഹനത്തിന്റെ പ്രാരംഭ പതിപ്പിന് 9.84 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

Hyundai-യുടെ പ്രതീക്ഷകള്‍ തെറ്റിക്കാതെ i20 N-ലൈന്‍; 2021 ഒക്ടോബറിലെ വില്‍പ്പന ഇങ്ങനെ

ഇപ്പോഴിതാ 2021 ഒക്ടോബര്‍ മാസത്തിലെ വാഹനത്തിന്റെ വില്‍പ്പന കണക്കുകള്‍ പങ്കുവെച്ചിരിക്കുകയാണ് ദക്ഷിണ കൊറിയന്‍ നിര്‍മാതാക്കള്‍. റേഞ്ച്-ടോപ്പിംഗ് i20 N-ലൈനിന്റെ 700-ലധികം യൂണിറ്റുകള്‍ പോയ മാസം വിറ്റഴിക്കാന്‍ സാധിച്ചുവെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതോടെ പ്രീമിയം ഹാച്ച്ബാക്കിന്റെ (സ്റ്റാന്‍ഡേര്‍ഡ് + N-ലൈന്‍) മൊത്തം വില്‍പ്പന പോയ മാസത്തില്‍ 4,414 യൂണിറ്റായിരുന്നു.

Hyundai-യുടെ പ്രതീക്ഷകള്‍ തെറ്റിക്കാതെ i20 N-ലൈന്‍; 2021 ഒക്ടോബറിലെ വില്‍പ്പന ഇങ്ങനെ

പന്ത്രണ്ട് മാസം മുമ്പുള്ള ഇതേ കാലയളവിനെ അപേക്ഷിച്ച്, ഹ്യുണ്ടായി i20 യുടെ 8,399 യൂണിറ്റുകള്‍ വിറ്റഴിച്ചിരുന്നു. ഇതോടെ വാര്‍ഷിക വില്‍പ്പനയില്‍ 47.4 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തെ 97 നഗരങ്ങളിലായി നിലവിലുള്ള 188 സിഗ്‌നേച്ചര്‍ ഔട്ട്ലെറ്റുകളിലൂടെയാണ് i20 N-ലൈന്‍ കമ്പനി വില്‍പ്പനയ്ക്ക് എത്തിക്കുന്നത്.

Hyundai-യുടെ പ്രതീക്ഷകള്‍ തെറ്റിക്കാതെ i20 N-ലൈന്‍; 2021 ഒക്ടോബറിലെ വില്‍പ്പന ഇങ്ങനെ

ഏകദേശം 12 മാസങ്ങള്‍ക്ക് മുമ്പ് i20 ന് അതിന്റെ പുതിയ തലമുറ ലഭിക്കുകയും ഉപഭോക്താക്കള്‍ക്കിടയില്‍ മികച്ച സ്വീകാര്യത നേടുകയും ചെയ്തു. മാരുതി സുസുക്കി, ടാറ്റ ആള്‍ട്രോസ്, ഫോക്‌സ്‌വാഗണ്‍ പോളോ, ഹോണ്ട ജാസ് എന്നിവയ്ക്കെതിരെ ഉയര്‍ന്ന മത്സരമുള്ള പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിലാണ് ഇത് സ്ഥാനം പിടിച്ചിരിക്കുന്നത്.

Hyundai-യുടെ പ്രതീക്ഷകള്‍ തെറ്റിക്കാതെ i20 N-ലൈന്‍; 2021 ഒക്ടോബറിലെ വില്‍പ്പന ഇങ്ങനെ

N6, N8 ട്രിമ്മുകളില്‍ i20 N-ലൈന്‍ വാഗ്ദാനം ചെയ്യുന്നു, ഇത് Asta വേരിയന്റില്‍ നിന്നുള്ള ഒരു കൂട്ടം ഫീച്ചറുകളുമായിട്ടാണ് വരുന്നത്. കൂടാതെ, വണ്ടര്‍ വാറന്റി ഓപ്ഷനുകള്‍ മൂന്ന് വര്‍ഷത്തേക്ക് സൗജന്യ ബ്ലൂലിങ്ക് സബ്സ്‌ക്രിപ്ഷനും റോഡ്സൈഡ് അസിസ്റ്റന്‍സും വാഹനത്തിനൊപ്പം കമ്പനി വാഗ്ദാനം ചെയ്യുന്നു.

Hyundai-യുടെ പ്രതീക്ഷകള്‍ തെറ്റിക്കാതെ i20 N-ലൈന്‍; 2021 ഒക്ടോബറിലെ വില്‍പ്പന ഇങ്ങനെ

വില വിരങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍, ഹ്യുണ്ടായി i20 N-ലൈന്‍ N8 iMT യുടെ വില 10.87 ലക്ഷം രൂപയും, N8 DCT യുടെ വില 11.75 ലക്ഷം (എക്‌സ്‌ഷോറൂം) രൂപയുമാണ്. ബ്ലാക്ക് റൂഫ് ഉള്ള ഫിയറി റെഡ്, തണ്ടര്‍ ബ്ലൂ, ഫിയറി റെഡ്, ടൈറ്റന്‍ ഗ്രേ, തണ്ടര്‍ ബ്ലൂ വിത്ത് ബ്ലാക്ക് റൂഫ്, പോളാര്‍ വൈറ്റ് തുടങ്ങിയ കളര്‍ ഓപ്ഷനുകളിലും i20 N ലൈന്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാന്‍ സാധിക്കും.

Hyundai-യുടെ പ്രതീക്ഷകള്‍ തെറ്റിക്കാതെ i20 N-ലൈന്‍; 2021 ഒക്ടോബറിലെ വില്‍പ്പന ഇങ്ങനെ

അന്താരാഷ്ട്ര വിപണിയില്‍ ഹ്യുണ്ടായി വിറ്റഴിക്കുന്ന 11 N-ലൈന്‍ വാഹനങ്ങളില്‍ ഒന്നാണിത്. പ്രകടനത്തെ സംബന്ധിച്ചിടത്തോളം പറയുകയാണെങ്കില്‍, തുടക്കത്തില്‍ പറഞ്ഞതുപോലെ സാധാരണ പതിപ്പില്‍ കണ്ടിരിക്കുന്ന അതേ 1.0-ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ യൂണിറ്റാണ് ഇതിനും കരുത്ത് നല്‍കുന്നത്.

Hyundai-യുടെ പ്രതീക്ഷകള്‍ തെറ്റിക്കാതെ i20 N-ലൈന്‍; 2021 ഒക്ടോബറിലെ വില്‍പ്പന ഇങ്ങനെ

120 bhp പരമാവധി പവറും 172 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന സാധാരണ 1.0-ലിറ്റര്‍ ത്രീ-സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന് കരുത്ത് നല്‍കുന്നത്. ആറ് സ്പീഡ് iMT അല്ലെങ്കില്‍ ഏഴ് സ്പീഡ് DCT ട്രാന്‍സ്മിഷനുമായി എഞ്ചിന്‍ ബന്ധിപ്പിച്ചിരിക്കുന്നു.

Hyundai-യുടെ പ്രതീക്ഷകള്‍ തെറ്റിക്കാതെ i20 N-ലൈന്‍; 2021 ഒക്ടോബറിലെ വില്‍പ്പന ഇങ്ങനെ

മെച്ചപ്പെട്ട കൈകാര്യം ചെയ്യലിനായി സസ്പെന്‍ഷന്‍ ഉറപ്പുള്ള ഭാഗത്താണ്, കൂടാതെ എക്സ്ഹോസ്റ്റ് ഒരു സ്പോര്‍ട്ടിയര്‍ നോട്ടിനായി ട്യൂണ്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

Hyundai-യുടെ പ്രതീക്ഷകള്‍ തെറ്റിക്കാതെ i20 N-ലൈന്‍; 2021 ഒക്ടോബറിലെ വില്‍പ്പന ഇങ്ങനെ

i20 N-ലൈനിന്റെ ഡിസൈന്‍ ബ്രീഫ് വളരെ ലളിതമാണെന്ന് വേണം പറയാന്‍. ഹാച്ച്ബാക്ക് കഴിയുന്നത്ര സ്‌പോര്‍ട്ടി ആയും ആക്രമണോത്സുകതയുമുള്ളതാക്കുകയും ചെയ്തിട്ടുണ്ട്. ഹോട്ട് ഹാച്ചിന്റെ പുറംഭാഗങ്ങളില്‍ പുനര്‍നിര്‍മ്മിച്ച ബമ്പറുകളും N-ലൈന്‍ ബാഡ്ജിംഗോടുകൂടിയ ബ്ലാക്ക്ഡ്-ഔട്ട് കാസ്‌കേഡിംഗ് ഗ്രില്ലും ഉള്‍പ്പെടുന്നു.

Hyundai-യുടെ പ്രതീക്ഷകള്‍ തെറ്റിക്കാതെ i20 N-ലൈന്‍; 2021 ഒക്ടോബറിലെ വില്‍പ്പന ഇങ്ങനെ

ഗ്രില്ലിലെ ചെക്കര്‍ഡ് ഫ്‌ലാഗ് തീം മറ്റൊരു സവിശേഷതയാണ്. വശത്ത് നിന്ന് നോക്കുമ്പോള്‍, 16 ഇഞ്ച്, ഡ്യുവല്‍ ടോണ്‍ അലോയ് വീലുകള്‍ നിങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റും. ഇതിന് സ്പോര്‍ട്ടി ചുവപ്പ് നിറത്തിലുള്ള ബ്രേക്ക് കാലിപ്പറുകളും ലഭിക്കുന്നു.

Hyundai-യുടെ പ്രതീക്ഷകള്‍ തെറ്റിക്കാതെ i20 N-ലൈന്‍; 2021 ഒക്ടോബറിലെ വില്‍പ്പന ഇങ്ങനെ

പിന്നില്‍ ഒരു സ്പോയ്ലറും ട്വിന്‍-ടിപ്പ് മഫ്ളറും ഉണ്ട്. കാറിന്റെ താഴ്ഭാഗത്തായി ഒരു ചുവന്ന സ്ട്രിപ്പും കമ്പനി വാഗ്ദാനം ചെയ്യുന്നു.

Hyundai-യുടെ പ്രതീക്ഷകള്‍ തെറ്റിക്കാതെ i20 N-ലൈന്‍; 2021 ഒക്ടോബറിലെ വില്‍പ്പന ഇങ്ങനെ

അകത്തേയ്ക്ക് വന്നാല്‍, i20 N-ലൈന്‍ വലിയ ടച്ച്സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, കണക്റ്റഡ് ടെക്നോളജി എന്നിവയുള്‍പ്പെടെ നിരവധി സവിശേഷതകളോടെയാണ് എത്തുന്നത്.

Hyundai-യുടെ പ്രതീക്ഷകള്‍ തെറ്റിക്കാതെ i20 N-ലൈന്‍; 2021 ഒക്ടോബറിലെ വില്‍പ്പന ഇങ്ങനെ

ചെക്കര്‍ഡ് ഫ്‌ലാഗ് തീമും 'N' ലോഗോയും ഉള്ള സീറ്റുകള്‍ സ്പോര്‍ട്ടിയായി കാണപ്പെടുന്നു. ചുവന്ന ഹൈലൈറ്റുകള്‍ കാറിന്റെ ഉള്ളിലേക്കും കമ്പനി കൊണ്ടുവന്നിട്ടുണ്ട്. സ്പോര്‍ട്ടി ഡിസൈനും N ബാഡ്ജിംഗും ഉള്ള സ്റ്റിയറിംഗ് വീലും പുതിയതാണ്.

Hyundai-യുടെ പ്രതീക്ഷകള്‍ തെറ്റിക്കാതെ i20 N-ലൈന്‍; 2021 ഒക്ടോബറിലെ വില്‍പ്പന ഇങ്ങനെ

ഗിയര്‍ ലിവറില്‍ N ബാഡ്ജിംഗും കാണാന്‍ സാധിക്കും. ബോസില്‍ നിന്നുള്ള 7 സ്പീക്കര്‍ പ്രീമിയം ഓഡിയോ സിസ്റ്റവുമായി ബന്ധിപ്പിച്ചിരിക്കുന്ന 10.25 ഇഞ്ച് ടച്ച്സ്‌ക്രീനാണ് ഇന്‍ഫോടെയ്ന്‍മെന്റ് കൈകാര്യം ചെയ്യുന്നത്. ഫോക്‌സ് വാഗണ്‍ പോളോ GT, ടാറ്റ ആള്‍ട്രോസ് iTurbo മോഡലുകളാണ് വിപണിയിലെ മുഖ്യഎതിരാളികള്‍.

Most Read Articles

Malayalam
English summary
Hyundai sold over 700 units of i20 n line in october 2021 find here more details
Story first published: Thursday, November 4, 2021, 9:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X