കംഫർട്ടിനൊപ്പം ഇനി പെർഫോർമെൻസും; i20 N-Line ഹോട്ട് ഹാച്ച് നാളെ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി Hyundai

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ Hyundai നാളെ ഇന്ത്യൻ വിപണിയിൽ N-Line സ്‌പോർട്ടിയർ ബ്രാൻഡ് അവതരിപ്പിക്കും. നിർമ്മാതാക്കളുടെ പുത്തൻ സ്പോർട്ടിയർ ബ്രാൻഡിന് കീഴിലുള്ള ആദ്യ ഉൽപ്പന്നം പുതിയ Hyundai i20 N-Line ആണ്.

കംഫർട്ടിനൊപ്പം ഇനി പെർഫോർമെൻസും; i20 N-Line ഹോട്ട് ഹാച്ച് നാളെ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി Hyundai

വാഹനം സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് ചില സൗന്ദര്യവർധക മാറ്റങ്ങളുമായി വാഗ്ദാനം ചെയ്യും. കാറിന്റെ മൊത്തത്തിലുള്ള പെർഫോമെൻസ് മെച്ചപ്പെടുത്തുന്നതിന് Hyundai എഞ്ചിനീയർമാർ ചില മെക്കാനിക്കൽ മാറ്റങ്ങൾ വരുത്താനും സാധ്യതയുണ്ട്.

കംഫർട്ടിനൊപ്പം ഇനി പെർഫോർമെൻസും; i20 N-Line ഹോട്ട് ഹാച്ച് നാളെ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി Hyundai

പുതിയ Hyundai i20 N-Line N6 iMT, N8 iMT, N8 DCT എന്നിങ്ങനെ മൂന്ന് വകഭേദങ്ങൾ വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. N6 വേരിയന്റ് സ്പോർട്സ് ട്രിമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും, N8 ട്രിം സ്റ്റാൻഡേർഡ് i20 -യുടെ ആസ്ത വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. രാജ്യത്ത് ചില Hyundai ഡീലർമാർ പുതിയ i20 N-Line -നുള്ള ബുക്കിംഗ് സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്.

കംഫർട്ടിനൊപ്പം ഇനി പെർഫോർമെൻസും; i20 N-Line ഹോട്ട് ഹാച്ച് നാളെ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി Hyundai

പുതിയ Hyundai i20 N-Line -ൽ 6000 rpm -ൽ 120 bhp കരുത്തും 1500-4000 rpm -ൽ 172 Nm torque ഉം പുറപ്പെടുവിക്കുന്ന 1.0 ലിറ്റർ മൂന്ന് സിലിണ്ടർ T-GDI ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് വരുന്നത്. ട്രാൻസ്മിഷൻ ചോയിസുകളിൽ ഒരു iMT, DCT ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടും.

കംഫർട്ടിനൊപ്പം ഇനി പെർഫോർമെൻസും; i20 N-Line ഹോട്ട് ഹാച്ച് നാളെ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി Hyundai

സസ്പെൻഷൻ, എഞ്ചിൻ പ്രതികരണം, എക്‌സ്‌ഹോസ്റ്റ് ശബ്‌ദം എന്നിവയുടെ കാര്യത്തിൽ ഇതിന് പരിഷ്കരണങ്ങൾ ലഭിക്കും. വെബിൽ ചോർന്ന വിവരങ്ങളനുസരിച്ച്, പുതിയ മോഡലിന് 3,995 mm നീളവും 1,775 mm വീതിയും 1,505 mm ഉയരവും ഉണ്ടാകും. പുതിയ മോഡലിന് ഏകദേശം 1,430 കിലോഗ്രാം മുതൽ 1,460 കിലോഗ്രാം വരെ ഭാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

കംഫർട്ടിനൊപ്പം ഇനി പെർഫോർമെൻസും; i20 N-Line ഹോട്ട് ഹാച്ച് നാളെ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി Hyundai

സ്റ്റൈലിംഗിന്റെ കാര്യത്തിൽ, പുതിയ Hyundai i20 N-Line -ന് ചില സ്പോർട്ടിയർ ഡിസൈൻ ഘടകങ്ങൾ ലഭിക്കും. ഇതിന് പരിഷ്കരിച്ച ഫ്രണ്ട് ആൻഡ് റിയർ ബമ്പറുകൾ, ഫ്രണ്ട് ഗ്രില്ലിൽ N-Line ബാഡ്ജിംഗ്, ബ്ലാക്ക്ഔട്ട് സൈഡ് സ്കേർട്ടുകളും പില്ലറുകളും, ക്രോം പൂശിയ ട്വിൻ എക്സോസ്റ്റ് യൂണിറ്റും ലഭിക്കും.

കംഫർട്ടിനൊപ്പം ഇനി പെർഫോർമെൻസും; i20 N-Line ഹോട്ട് ഹാച്ച് നാളെ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി Hyundai

പുതിയ മോഡൽ നവീകരിച്ച 17 ഇഞ്ച് ഡ്യുവൽ ടോൺ അലോയി വീലുകൾ നിർമ്മാതാക്കൾ അവതരിപ്പിക്കും. ഇത് നോർമൽ ടോപ്പ്-സ്പെക്ക് ആസ്ത i20 -ലെ 16 ഇഞ്ച് അലോയികളേക്കാൾ വലുതാണ്.

കംഫർട്ടിനൊപ്പം ഇനി പെർഫോർമെൻസും; i20 N-Line ഹോട്ട് ഹാച്ച് നാളെ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി Hyundai

ബ്രാസ്, ഫാന്റം ബ്ലാക്ക്, പോളാർ വൈറ്റ്, അറോറ ഗ്രേ എന്നിങ്ങനെ നാല് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിൽ ഇത് വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. സ്റ്റിയറിംഗ് വീലിലെ N-Line ബാഡ്ജ്, ഗിയർ ലിവർ, അപ്ഹോൾസ്റ്ററി, മെറ്റൽ പെഡലുകൾ തുടങ്ങിയ സ്പോർട്ടി ഡിസൈൻ ഘടകങ്ങളാണ് ക്യാബിന് ലഭിക്കുക. ഇതിന് കോണ്ട്രാസ്റ്റ് റെഡ് സ്റ്റിച്ചിംഗുള്ള പുതിയ സീറ്റ് അപ്ഹോൾസ്റ്ററിയും ഡോർ പാഡുകളിൽ റെഡ് ആക്സന്റുകളും ലഭിക്കും.

കംഫർട്ടിനൊപ്പം ഇനി പെർഫോർമെൻസും; i20 N-Line ഹോട്ട് ഹാച്ച് നാളെ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി Hyundai

നാളെ ഔദ്യോഗിക അവതരണത്തിന് മുമ്പായി പെർഫോമെൻസ് അതിഷ്ടിത i20 N-Line മോഡലുകൾ ഡീലർഷിപ്പുകളിൽ എത്തി ചേരുന്നതിന്റെ സ്പൈ ചിത്രങ്ങളും ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്.

കംഫർട്ടിനൊപ്പം ഇനി പെർഫോർമെൻസും; i20 N-Line ഹോട്ട് ഹാച്ച് നാളെ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി Hyundai

മുകളിൽ സൂചിപ്പിച്ചത് പോലെ പെർഫോമെൻസ് ഹാച്ചിന് ഒരു പുതിയ സെറ്റ് അലോയി വീലുകൾ ലഭിക്കുന്നുണ്ടെന്ന് ചിത്രങ്ങൾ വ്യക്തമാക്കുന്നു. വീലിന്റെ ഡിസൈൻ അന്താരാഷ്ട്ര സ്പെക്ക് പതിപ്പിന് സമാനമാണ്. ഡ്യുവൽ-ടിപ്പ് എക്‌സ്‌ഹോസ്റ്റും ചിത്രങ്ങളിൽ ദൃശ്യമാണ്, പക്ഷേ നന്നായി റാപ്പ് ചെയ്തിരിക്കുന്നതിനാൽ മറ്റ് ഡിസൈൻ വിശദാംശങ്ങൾ കാണാൻ സാധിക്കുന്നില്ല.

Image Courtesy: Tushar Pawar

കംഫർട്ടിനൊപ്പം ഇനി പെർഫോർമെൻസും; i20 N-Line ഹോട്ട് ഹാച്ച് നാളെ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി Hyundai

മറ്റ് അനുബന്ധ വാർത്തകളിൽ Hyundai പുതിയ 2022 മോഡൽ Creta എസ്‌യുവിയുടെ പ്രൊഡക്ഷൻ ആരംഭിച്ചു. പുതിയ മോഡലിന് നിരവധി ഫീച്ചർ അപ്പ്ഡേറ്റുകളും ചെറിയ സൗന്ദര്യവർധക മാറ്റങ്ങളും നിർമ്മാതാക്കൾ വരുത്തും. ഫ്രണ്ട് ഫാസിയയ്ക്ക് പുതിയ Alcazar ഏഴ് സീറ്റർ മോഡലിന്റെ ഗ്രില്ലിന് സമാനമായ ഘടകങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്.

കംഫർട്ടിനൊപ്പം ഇനി പെർഫോർമെൻസും; i20 N-Line ഹോട്ട് ഹാച്ച് നാളെ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി Hyundai

അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയിൻ കീപ്പ് അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് സിസ്റ്റം തുടങ്ങി സേഫ്റ്റി ഫീച്ചറുകളും പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വിഭാഗത്തിലെ ഏറ്റവും വലിയ മൾട്ടിമീഡിയ ടച്ച്‌സ്‌ക്രീൻ ഇന്റർഫേസ്, Hyundai ബ്ലൂലിങ്ക് കണക്ടിവിറ്റി, വലിയ പനോരമിക് സൺറൂഫ് തുടങ്ങി നിരവധി നൂതന സവിശേഷതകളും വാഹനത്തിന് ദക്ഷിണ കൊറിയൻ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Most Read Articles

Malayalam
English summary
Hyundai to launch performance oriented i20 n line tomorrow in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X