ഇന്ത്യയിൽ കരുത്തിനും കംഫർട്ടിനും പുത്തൻ മാനദണ്ഡൾ സൃഷ്ടിച്ച് i20 N-Line ഹോട്ട് ഹാച്ച് അവതരിപ്പിച്ച് Hyundai
i20 -യുടെ ഏറ്റവും പുതിയ N-Line പതിപ്പിന് Hyundai ഇന്ത്യയിൽ അവതരിപ്പിച്ചു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന i20 N-Line പെർഫോമൻസ് ഹാച്ച്ബാക്ക് രാജ്യത്തെ 'N' പെർഫോമൻസ് ബ്രാൻഡിന് കീഴിലുള്ള ബ്രാൻഡിന്റെ ആദ്യ മോഡലാണ്.

ഇത് നിരവധി സൗന്ദര്യവർധക മാറ്റങ്ങളുമായി വരുന്നു, സ്റ്റാൻഡേർഡ് ഹാച്ച്ബാക്കിന്റെ അതേ 1.0 ലിറ്റർ ടർബോ-പെട്രോൾ ഉപയോഗിച്ചാണ് ഹോട്ട് ഹാച്ച് പ്രവർത്തിക്കുന്നത്.

Hyundai ഒരു പെർഫോമൻസ് ബ്രാൻഡായി ഇന്ത്യയിൽ ഇതിന് മുമ്പ് ഒരിക്കലും അറിയപ്പെട്ടിരുന്നില്ല. നോ-നോൺസെൻസും തീർത്തും വിശ്വസനീയവുമായ കാറുകൾക്കാണ് രാജ്യത്ത് ദക്ഷിണ കൊറിയൻ നിർമ്മാതാക്കളെ എല്ലായ്പ്പോഴും കണക്കാക്കിയിരുന്നത്.

എന്നിരുന്നാലും, കുറച്ച് അന്താരാഷ്ട്ര വിപണികളിൽ, പ്രകടനത്തിന്റെ കാര്യത്തിൽ Hyundai N ബ്രാൻഡ് ഒരു വലിയ പേരാണ്. കുറച്ച് വർഷങ്ങളായി, N ബ്രാൻഡ് ഇന്ത്യയിലേക്ക് വരുന്നുവെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ, i20 N-Line -നൊപ്പം അത് ഒടുവിൽ സംഭവിച്ചിരിക്കുകയാണ്.

എന്നിരുന്നാലും, 1.6 T-GDi ടർബോ-പെട്രോൾ എഞ്ചിനിൽ പ്രവർത്തിക്കുന്ന ടോപ്പ്-സ്പെക്ക്, ഫുൾ-ബ്ലോൺ i20 N-Line കൊണ്ടുവരുന്നതിനുപകരം, Hyundai കൂടുതൽ സൂക്ഷ്മമായ സമീപനമാണ് തെരഞ്ഞെടുത്തത്. i20 നിലവിലെ മോഡലിൽ നിന്നുള്ള അതേ 1.0 ലിറ്റർ T-GDi ടർബോ-പെട്രോൾ യൂണിറ്റാണ് ഇതിൽ വരുന്നത്.
Hyundai i20 N-Line മൂന്ന് വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുന്നു:
- N6 iMT
- N8 iMT
- N8 DCT

Hyundai i20 N-Line ഡിസൈൻ
i20 N ലൈനിന്റെ ഡിസൈൻ ബ്രീഫ് വളരെ ലളിതമാണെന്ന് തോന്നുന്നു - ഹാച്ച്ബാക്ക് കഴിയുന്നത്ര സ്പോർട്ടിയും അഗ്രസ്സീവുമായി ചിത്രീകരിക്കുക എന്നതായിരുന്നു കമ്പനിയുടെ ലക്ഷ്യം. ഹോട്ട് ഹാച്ചിന്റെ പുറംഭാഗത്ത് ബംപറുകളും N-Line ബാഡ്ജിംഗുള്ള ബ്ലാക്ക്ഔട്ട് കാസ്കേഡിംഗ് ഗ്രില്ലുമുണ്ട്. ഗ്രില്ലിലെ ചെക്കേർഡ് ഫ്ലാഗ് തീം തികച്ചും ദൃശ്യമാണ്.

വശത്ത് നിന്ന് നോക്കുമ്പോൾ, 16 ഇഞ്ച്, ഡ്യുവൽ-ടോൺ അലോയി വീലുകൾ ആരുടേയും ശ്രദ്ധ ആകർഷിക്കുന്നു. ഇതിന് സ്പോർട്ടി റെഡ് നിറമുള്ള ബ്രേക്ക് ക്യാലിപ്പറുകളും ലഭിക്കുന്നു. പിന്നിൽ ഒരു സ്പോർട്ടി സ്പോയിലറും ട്വിൻ-ടിപ്പ് മഫ്ലറുമുണ്ട്. കാറിന്റെ അടിഭാഗത്ത്, ചുറ്റും ഒരു റെഡ് ലൈനും ലഭിക്കുന്നു.

Hyundai i20 N-Line ഇന്റീരിയർ
അകത്ത്, വലിയ ടച്ച്‌സ്‌ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, കണക്റ്റഡ് സാങ്കേതികവിദ്യ എന്നിവയുൾപ്പെടെ ഒരു ടൺ സവിശേഷതകളോടെ i20 N-Line ലോഡ് ചെയ്യുന്നത് തുടരും. ചെക്ക്ഡ് ഫ്ലാഗ് തീമും 'N' ലോഗോയുമുള്ള സ്പോർട്ടി സീറ്റുകളാണ് വാഹനത്തിൽ വരുന്നത്. കൂടാതെ റെഡ് ഹൈലൈറ്റുകൾ കാറിന്റെ ഉൾവശങ്ങളിലേക്കും നിർമ്മാതാക്കൾ കൊണ്ടുപോകുന്നു.

സ്റ്റിയറിംഗ് വീലും ഒരു സ്പോർട്ടി ഡിസൈനും N ബാഡ്ജിംഗും ഉപയോഗിച്ച് പുതിയതായി രൂപകൽപ്പന ചെയ്തിരിക്കുന്നതാണ്. ഗിയർ ലിവറിലും N ബാഡ്ജിംഗ് കാണാം. ബോസിൽ നിന്നുള്ള ഏഴ് സ്പീക്കർ പ്രീമിയം ഓഡിയോ സിസ്റ്റവുമായി ബന്ധിപ്പിച്ചിരിക്കുന്ന 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീനാണ് ഇൻഫോടെയ്ൻമെന്റ് കൈകാര്യം ചെയ്യുന്നത്.

Hyundai i20 N-Line എഞ്ചിൻ സവിശേഷതകളും പെർഫോമെൻസും
നേരത്തെ സൂചിപ്പിച്ചതുപോലെ, i20 N-Line -ന്റെ അന്താരാഷ്ട്ര സ്പെക്ക് രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യുന്നു. 1.6 ലിറ്റർ T-GDi എഞ്ചിൻ 6,000 rpm -ൽ 201 bhp പരമാവധി പവർ ഔട്ട്പുട്ടും 4,500 rpm -ൽ 275 Nm പരമാവധി torque ഔട്ട്പുട്ടും നൽകുന്നു. എന്നിരുന്നാലും, ഇന്ത്യയിൽ നമുക്ക് വലിയ എൻജിൻ ലഭിക്കില്ല.

സ്റ്റാൻഡേർഡ് i20 -ൽ ഇതിനകം കണ്ടെത്തിയിട്ടുള്ള 1.0 ലിറ്റർ T-GDi എഞ്ചിൻ ഉപയോഗിച്ച് മാത്രമേ Hyundai ഇന്ത്യ ഹോട്ട് ഹാച്ച് പുറത്തിറക്കുകയുള്ളൂ. 6,000 rpm -ൽ 118 bhp പരമാവധി കരുത്തും 3000 rpm -ൽ 172 Nm പരമാവധി torque ഔട്ട്പുട്ടും വാഗ്ദാനം ചെയ്യുന്നു. 1.0 ലിറ്റർ T-GDi എഞ്ചിൻ ഒരു iMT ക്ലച്ച്‌ലെസ് ട്രാൻസ്മിഷൻ അല്ലെങ്കിൽ വേഗത്തിലുള്ള ഗിയർ ഷിഫ്റ്റുകൾക്കായി ഏഴ് സ്പീഡ് DCT എന്നിവയുമായി ബന്ധിപ്പിക്കും.

എക്‌സ്‌ഹോസ്റ്റ് നോട്ട് സ്‌പോർട്ടിയാണെന്നും ഇത് ഡ്രൈവിംഗ് അനുഭവം മെച്ചപ്പെടുത്തുന്നുവെന്നും Hyundai അവകാശപ്പെടുന്നു. സ്‌പോർട്ടിയർ ഹാൻഡ്‌ലിംഗിനായി സ്റ്റിയറിംഗും സസ്‌പെൻഷനും റീട്യൂൺ ചെയ്‌തു. Hyundai -യുടെ മോട്ടോർസ്‌പോർട്ട് ടീമിന്റെ ഇൻപുട്ടുകൾ ഉപയോഗിച്ചാണ് ഇത് സെറ്റ് ചെയ്തിരിക്കുന്നത്. നാല് വശത്തും ഡിസ്ക് ബ്രേക്കുകൾ ഉപയോഗിച്ച് ബ്രേക്കിംഗും സംവിധാനവും മികച്ചതാണ്.

വാഹനത്തിൽ ഒന്നിലധികം എയർബാഗുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്മെന്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ ഹോൾഡ് കൺട്രോൾ, തുടങ്ങിയവ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യും.

Hyundai i20 N-Line -നെക്കുറിച്ചുള്ള അഭിപ്രായങ്ങൾ
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ ഓട്ടോമോട്ടീവ് വിപണി പക്വത പ്രാപിച്ചു, ഇന്ന്, കൂടുതൽ ഉപഭോക്താക്കൾ മുമ്പത്തേക്കാളും പെർഫോമെൻസ് വേരിയന്റുകളും പ്രീമിയം വേരിയന്റുകളും തേടുന്നു. ഈ പ്രവണതയോടെ, Hyundai i20 N-Line ഇന്ത്യൻ വിപണിയിൽ വിൽപ്പനയുടെ കാര്യത്തിൽ പോലും മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ഇത് വിലനിർണ്ണയത്തെ ആശ്രയിച്ചിരിക്കുന്നു.
Volkswagen Polo GT, Tata Altroz i-Turbo എന്നിവയ്ക്ക് i20 N-Line എതിരാളിയാവും. പോളോ GT TSI- യ്ക്ക് താഴെയാവും i20 N-Line -ന്റെ വില Hyundai തീർച്ചയായും ലക്ഷ്യമിടുന്നത്, എന്നാൽ ഇത് Tata Altroz iTurbo -യുടെ വിലയിലും കുറവായിരിക്കുമോ എന്ന് ഞങ്ങൾക്ക് ഉറപ്പില്ല.


Click it and Unblock the Notifications








